1 GBP = 91.80 INR                       

BREAKING NEWS

ശബരിമല: കേരളം ഭരിക്കുന്ന അധികാര വൃന്ദത്തിനോട് കുറച്ചു ചോദ്യങ്ങള്‍

Britishmalayali
സുരേഷ് ശങ്കരന്‍കുട്ടി, നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജ് യു കെ

നിരീശ്വര വാദികളുടേയും ഫെമിനിസ്റ്റുകളുടെയും മാത്രം വോട്ടില്‍ ആണോ നിങ്ങള്‍ അധികാരത്തില്‍ കയറിയത്?
 • ശ്വരനില്‍ നിങ്ങള്‍ക്ക് വിശ്വസിക്കാതിരിക്കാന്‍ അവകാശമുള്ള പോലെ ദൈവത്തില്‍ വിശ്വസിക്കാന്‍ മറ്റുള്ളവര്‍ക്കും അവകാശം ഇല്ലേ?
 • കേരളത്തിലെ ഹൈന്ദവ വിശ്വാസികളെല്ലാം സന്ഘികള്‍ ആണെന്നാണോ നിങ്ങള്‍ ധരിക്കുന്നത്?
 • ഹൈന്ദവ വിശ്വാസങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനു ശബ്ദമുയര്‍ത്തുന്നവരെ മുഴുവന്‍ കലാപകാരികള്‍ ആയിട്ട് നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ കഴിയുന്നു?
 • ഹൈന്ദവ വിശാസ്വികള്‍ നിരന്തരമായി നിങ്ങളാല്‍  അപമാനിക്കപെടുംപോള്‍ വിശ്വാസികള്‍ക്ക് താങ്ങായും തുണയായും വരുന്നവര്‍ എല്ലാം രാഷ്ട്രീയ അജണ്ട വെച്ച് കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കും എന്ന് രാഷ്ട്ര മീമാംസകരായ നിങ്ങള്‍ക്ക് അറിയാമായിരുന്നു എങ്കില്‍ എന്തിനു നിങ്ങള്‍ ധാര്‍ഷ്ട്യത്തോടും വെല്ലുവിളിയോടും ഈ ഹൈന്ധവ സമൂഹത്തെ പ്രകോപിപ്പിക്കുന്നു.
 • ഹൈന്ദവരെ ആര് പിന്തുണച്ചാലും അവരെല്ലാം കലാപകാരികള്‍ ആണെന്ന മുദ്ര കൊടുക്കുന്നതും അവരെ അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് നാളെ നിങ്ങളുടെ അധികാരം നഷടമാകുമെന്ന നിങ്ങളുടെ ഉള്ളിലെ ഭയമല്ലേ കാരണം 
 • എല്ലാ വിശ്വാസികള്‍ക്കും ഒരുപോലെ ആല്ലേ നീതി നടത്തേണ്ടത് ക്രിസ്ത്യാനിക്ക് ഒരു നീതിയും മുസല്‍മാനു മറ്റൊരു നീതിയും ഹൈന്ധവന് നീതി നിഷേധവും തുല്യതക്കു വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനത്തിന്റെ പ്രത്യയ ശാസ്ത്രമാണോ?
 • യഥാര്‍ത്ഥ അക്രമകാരികളെ നിയന്ത്രിക്കാതെ സമാധാനപരമായി ശരണം വിളിച്ച ഭക്തരെ തല്ലി ചതച്ചത് അനീതിയും അധര്‍മ്മവും ആണെന്നു ആരെങ്കിലും പറഞ്ഞാല്‍ അവരെല്ലാം സന്ഘികള്‍ ആണെന്ന് എപ്പോഴും പറഞ്ഞു കൊണ്ടേ ഇരിക്കാന്‍ ലജ്ജയില്ലേ?
 • സംഘികള്‍ ആയിട്ടുള്ളവര്‍ക്ക് എന്തേ ഭക്തരാകാന്‍ കഴിയില്ലേ?
 • നിങ്ങള്‍ ഒരു പ്രത്യേയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നപോലെ മറ്റുള്ളവര്‍ക്കും അവരുടെ പ്രത്യേയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നതില്‍ അവകാശം ഇല്ലേ?
 • വോട്ടു ചോദിക്കാന്‍ വേണ്ടി മാത്രം പ്രത്യേയ ശാസ്ത്രം മറന്ന് എന്തിനാണ് ഹിന്ദുവിന്റെ വീട്ടില്‍വരുന്നത്?
 • ന്യൂനപക്ഷ സമുദായത്തില്‍ നിന്നുമുള്ള പാവം സ്ത്രീകളെ പ്രലോഭനങ്ങള്‍ക്കും പ്രധിഭലങ്ങള്‍ക്കും വിധേയമാക്കി വിശ്വാസം മുറിവേറ്റു വേദനോയോടെ നില്‍ക്കുന്ന ഒരു സമൂഹത്തിന്റെ നടുവിലേക്ക് പടച്ചട്ട അണിയിച്ചു നിങ്ങള്‍ കൊണ്ട്വരുന്നതിന്റെ പിന്നില്‍ കേരള സമൂഹത്തിന്റെ സമാധാനം തകര്‍ക്കാന്‍ മത വിദ്വേഷവും വര്‍ഗീയതും നിറക്കുന്നത് കേരള ഭരിക്കുന്ന സര്‍ക്കാരും അവരുടെ കൂട്ടാളികളും ആണെന്ന് ഈ ജനങ്ങള്‍ തിരിച്ചറിയുമ്പോള്‍ നിങ്ങള്‍ കളി തുള്ളുന്നത് നിങ്ങളുടെ മന്ത്രിമാരല്ലേ? അതല്ലേ ഓരോ ദിവസവും നിങ്ങളുടെ മന്ത്രിമാര് വിവരക്കേടുകള്‍ നിര്‍ത്താതെ പുലമ്പി കൊണ്ടിരിക്കുന്നത്? 
 • ഭക്തര്‍ അല്ലാത്ത യുക്തിവാധികളെയും ആരാജവാദികളെയും ശബരിമല സന്നിധാനത്തില്‍ കയറ്റുവാന്‍ നിരീശ്വരവാദികള്‍ ആയ നിങ്ങള്‍ കാണിക്കുന്ന ഈ വെപ്രാളം കേരളത്തിലെ ഹൈന്ദവ സമൂഹത്തിനെയും ഹൈന്ദവ സമൂഹത്തെ സ്‌നേഹിക്കുന്ന ഇതര മതവിശ്വാസികളെയും തമ്മില്‍ അടിപ്പിച്ചു ഭിന്നിപ്പിച്ചു നിര്‍ത്തി അവിടെ കലാപം സൃഷ്ടിച്ചു ഒരുമതവും വേണ്ട മതങ്ങളും വിശ്വാസങ്ങളും മനുഷ്‌നു ആപത്കരം ആണെന്ന് വരുത്തി തീര്‍ക്കുവാനുള്ള നിങ്ങളുടെ ഗൂഡ ലക്ഷ്യം കേരള ജനത തിരിച്ചറിഞ്ഞിരിക്കുന്നു. 
 • എവിടെയോ കിടക്കുന്ന കിസ്സ് ഓഫ് ലൌ അക്ടിവിസ്റ്റുകളെയും ഒരു മതത്തിലും വിശ്വാസത്തിലും നിലകൊള്ളാത്ത ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരെയും കണ്ടുപിടിച്ചു ക്രമസമാധാനം നിലനിര്‍ത്താനും നീതി നിര്‍വക്കാനും  ഈ രാജ്യത്ത് നിലകൊള്ളുന്ന പോലിസിന്റെ കവചങ്ങള്‍ പോലും അണിയിപ്പിച്ചു നിങ്ങള്‍ പരിശ്രമിക്കുന്നത് സന്നിധാനത്തു അക്രമങ്ങള്‍ ഉണ്ടാക്കി അവിടെ രക്ത പുഴ ഒഴുക്കി ശബരിമലയുടെ പരിപലാനത നശിപ്പിച്ചു അതിന്റെ ഉത്തരവാദിത്തം അയ്യപ്പ ഭക്തരായ സമൂഹത്തിന്റെയും സംഘ പരിവാറിന്റെയും ഭക്തജന സമൂഹത്തെ സഹായിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും തലയില്‍ കെട്ടിവെക്കാനുള്ള നിങ്ങളുടെ നിഗൂഡ ശ്രമം ആണെന്ന് ആര്‍ക്ക്കും മനസ്സിലാവുന്നതാണ്.
 • അധികാരത്തിന്റെ മുഷ്‌കില്‍ നിങ്ങള്‍ നടത്തുന്ന പ്രഹസനങ്ങള്‍ ഹൈന്ദവ സമൂഹം ഒരിക്കലും മറക്കില്ല മാപ്പ് തരില്ല . വിശ്വാസങ്ങളെയും ആചാരങ്ങളെയും തുടച്ചു മാറ്റി നിങ്ങളുടെ പ്രത്യയ ശാസ്ത്രം അടിച്ചെല്‍പ്പിക്കുവാന്‍ നിങ്ങള്‍ കാണിക്കുന്ന ഈ തീവ്ര ശ്രമം ഇന്നാട്ടിലെ മറ്റു  മത വിശ്വാസികളും ഭയത്തോട് തന്നെ ആയിരുക്കും കാണുക. 
 • സമാധാനപരമായി ശരണം വിളിച്ചു കൊണ്ടിരുന്ന ഭക്തരുടെ മേല്‍ അതിക്രമിച്ചു കയറി ലാത്തിചാര്‍ജു നടത്തി രക്തപുഴ ഒഴുക്കാന്‍ നിര്‍ദേശം നല്‍കിയ മൃഗീയതക്ക് കാരണം നിങ്ങള്‍ക്ക് വോട്ടു തന്നു ജയിപ്പിച്ചു നിങ്ങള്‍ക്ക് യോഗ്യമല്ലാത്ത കസേരകളില്‍ വിവരും വിദ്യാഭ്യാസവും ഇല്ലാത്ത നിങ്ങളെ ഇരുത്തിയ ഈ പാവം ജനങ്ങളുടെ അബദ്ധം മാത്രം. ''നിങ്ങള്‍ ഓര്‍ക്കുക നിങ്ങള്‍ എങ്ങനെ നിങ്ങള്‍ ആയെന്ന്''.

ശബരിമല സന്നിധാനം ശാന്തമായും പരിപാവനമായും പുണ്യമായും കാത്തു സൂക്ഷിക്കാന്‍ കാവല്‍ നില്ല്ക്കുന്ന എല്ലാ ഭകതര്‍ക്കും അത് ആര്‍എസ്സ്എസ്സു ആയാലും കോണ്‍ഗ്രസ്സ് ആയാലും കമ്മ്യൂണിസ്റ്റ് ആയാലും മുസല്‍മാന്‍ ആയാലും ക്രിസ്ത്യന്‍ ആയാലും അവരെ ഈ ഹിന്ദു സമൂഹം തോളോട് ചേര്‍ത്ത് പിടിക്കും പക്ഷെ ഈ കിരാത വാഴ്ച നടത്തി അധികാരം ദുര്‍വിനിയോഗം ചെയ്തു ഈ സംസ്‌കാരത്തെ പിന്നില്‍ നിന്നും മുന്നില്‍ നിന്നും നശിപ്പിക്കാന്‍ ശ്രമിക്കുന്ന നിങ്ങള്‍ ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ല. ഈ ലോകത്തിന്റെ ഓരോ കോണിലും ഉള്ള ഹൈന്ദവ ജനത നിങ്ങളെ വെറുക്കും അറയ്ക്കും ഓരോ പുതു സംസ്‌കാരങ്ങളും വിശ്വാസങ്ങളും വന്നപ്പോള്‍ അതിനെയെല്ലാം കൈ നീട്ടി സ്വീകരിച്ചു സ്വാഗതം ചെയ്തു സാഹോദര്യം പുലര്‍ത്തിയ ഈ ഹൈന്ദവ സംസ്‌കാരത്തെ എന്ത് വന്നാലും കുഴിച്ചു മൂടിയെ വിശ്രമിക്കൂ എന്ന് പറഞ്ഞു പ്രവര്‍ത്തിക്കുന്ന കേരള ഭരണവൃന്ദം നിങ്ങളുടെ കുഴി നിങ്ങള്‍ തന്നെ കുഴിച്ചിരിക്കുന്നു. ഇതിനു കാലം നിങ്ങള്‍ക്ക് മറുപടി തന്നിരിക്കും - സംശയമില്ല.

നിലക്കാത്ത മഴയിലും കാവല്‍ നില്‍ക്കുന്ന പ്രിയ അമ്മമാര്‍ക്കും പന്തളത്തെ ചുണകുട്ടികള്‍ക്കും ഒരായിരം നന്ദി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category