1 GBP = 91.80 INR                       

BREAKING NEWS

ഇന്ന് ആദ്യമെത്തിയത് ബിന്ദു; ആക്ടിവിസ്റ്റിന് സുരക്ഷ നല്‍കാനാവില്ലെന്ന് അറിയിച്ച് എരുമേലി പോലീസ്; ദളിത് നേതാവിനെ മുണ്ടക്കയം സ്റ്റേഷനിലേക്ക് മാറ്റി; ശബരിമലയിലേക്ക് തിരിക്കാനൊരുങ്ങിയ മഞ്ജുവിനെതിരെ വീട്ടിന് മുമ്പിലും പ്രതിഷേധം; എരുമേലിയില്‍ ഭക്തരുടെ ശയനപ്രദക്ഷിണ പ്രതിഷേധം; എല്ലാ കണ്ണുകളും സന്നിധാനത്തേക്ക്

Britishmalayali
kz´wteJI³

എരുമേലി: ശബരിമല ദര്‍ശനത്തിന് താത്പര്യമുണ്ടെന്നും സുരക്ഷ നല്‍കണമെന്നുമാവശ്യപ്പെട്ട് യുവതി പൊലീസിനെ സമീപിച്ചു. കറുകച്ചാല്‍ സ്വദേശിയായ ബിന്ദു എന്ന യുവതിയാണ് എരുമേലി പൊലീസിന് സമീപിച്ചത്. എന്നാല്‍ സുരക്ഷ നല്‍കാനാവില്ലെന്ന് എരുമേലി പൊലീസ് അറിയിച്ചതിനെത്തുടര്‍ന്ന് യുവതി പ്രതിഷേധിച്ചു. ഇതിനിടെ പ്രതിഷേധക്കാരും എത്തി. ദളിത് സംഘടനാ നേതാവാണ് ബിന്ദു. രണ്ട് യുവാക്കള്‍ക്കൊപ്പമാണ് ബിന്ദു എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ മുണ്ടക്കയം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ബിന്ദു ദളിത് ആക്ടിവിസ്റ്റാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുമുടി കെട്ടില്ലാതെയാണ് ബിന്ദു എത്തിയത്. ഈ സാഹചര്യത്തില്‍ ബിന്ദുവിനെ സന്നിധാനത്തേക്ക് പൊലീസ് അയക്കില്ല. അന്വേഷണത്തില്‍ ആക്ടിവിസ്റ്റാണെന്ന് തെളിഞ്ഞതു കൊണ്ടാണ് ഇത്. അതിനിടെ ഭക്തര്‍ വന്നാല്‍ ശബരിമലയിലേക്ക് കൊണ്ടു പോകുമെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ട് തന്നെ സംഘപരിവാറിന്റെ നേതൃത്വത്തില്‍ നിരീക്ഷണവും ശക്തമാണ്.

തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. വൈകിട്ട് ഏഴുമണിക്കു ശേഷം അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. ചിത്തിര ആട്ടവിശേഷത്തിന് നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം വീണ്ടും തുറക്കും. ആറാം തിയതി രാത്രി 10 ന് നട അടയ്ക്കും. തുടര്‍ന്ന് നവംബര്‍ 16 ന് വൈകീട്ട് അഞ്ചിന് മണ്ഡലപൂജയ്ക്കായി തുറക്കും. ഡിസംബര്‍ 27 വരെയാണ് മണ്ഡലപൂജ. അതിനിടെ ഒരിക്കല്‍ ദര്‍ശനത്തിനായെത്തി മടങ്ങിയ മഞ്ജുവും ദര്‍ശനത്തിന് ഒരുങ്ങുന്നതായാണ് സൂചന. ഈ സാഹചര്യത്തില്‍ അവര്‍ക്കെതിരെ കൊല്ലത്തെ വീടിന് മുമ്പില്‍ തന്നെ പ്രതിഷേധം നടന്നു. യുവമോര്‍ച്ചയും മഹിളാ മോര്‍ച്ചയുമായിരുന്നു പ്രതിഷേധിച്ചത്.

നാലു ദിവസത്തിനിടെ പത്തു യുവതികളാണ് ദര്‍ശനത്തിനെത്തിയത്. എന്നാല്‍ പ്രതിഷേധം കാരണം ഇവരെ സന്നിധാനത്തെത്തിക്കാന്‍ സാധിച്ചില്ല. യുവതികളെത്താനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയാത്തതിനാല്‍ കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇന്നലെ മാത്രം നാലു യുവതികള്‍ ശബരിമലയിലെത്തി. നാലു പേരും ആന്ധ്രാ സ്വദേശികളാണ്. സന്നിധാനത്തേക്കു പോകുന്നതിനു വേണ്ടി ശബരി എക്‌സ്പ്രസില്‍ യുവതികളായ ഭക്തര്‍ എത്തുന്നുണ്ടെന്ന് ഇന്നലെ വിവരമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷ ശക്തമാക്കി. യുവതികള്‍ എത്തിയാല്‍ തടയാന്‍ ഭക്തരും സംഘടിച്ചു. എന്നാല്‍ ചെങ്ങന്നൂരില്‍ യുവതികളായ ഭക്തര്‍ ആരും ഇന്നലെ ഇവിടെ എത്തിയിട്ടില്ല.

ഇന്ന് വൈകിട്ട് ഏഴുമണിക്കു ശേഷം അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. ശബരിമലയില്‍ യുവതീപ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കു ശേഷമുള്ള ആദ്യത്തെ നട തുറക്കലായിരുന്നു തുലാമാസ പൂജകള്‍ക്കു വേണ്ടി നടത്തിയത്. ഭക്തരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ പത്തോളം സ്ത്രീകളാണ് ദര്‍ശനം പ്രതീക്ഷിച്ച് എത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. അതേസമയം പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍നിന്ന് മാധ്യമപ്രവര്‍ത്തകരോട് മടങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category