1 GBP = 91.80 INR                       

BREAKING NEWS

2016ല്‍ ലെസ്ബിയന്‍ ഡേറ്റിങ് സൈറ്റില്‍ തുടങ്ങിയ പരിചയം; ഒരുമിച്ച് ജീവിക്കാനുള്ള ശ്രമത്തെ എതിര്‍ത്തപ്പോള്‍ അത് ഹേബിയസ് കോര്‍പസ് ഹര്‍ജിയായി; 40 വയസ്സുള്ള ശ്രീജയും 24 വയസ്സുള്ള അരുണയും ഒരുമിച്ചത് നവ്തേജ് സിങ് ജൊഹാര്‍ കേസ് വിധിയുടെ കരുത്തില്‍; ലെസ്ബിയന്‍ ബന്ധം അംഗീകരിച്ചുകൊണ്ടുള്ള ഹേബിയസ് ഉത്തരവ് ഉയര്‍ത്തിക്കാട്ടുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ആവശ്യകത; വിധിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

കൊച്ചി: ജീവിതം പങ്കിടാന്‍ സ്ത്രീകളെ അനുവദിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ സുപ്രധാന ഹേബിയസ് കോര്‍പസ് ഉത്തരവിനു പിന്നിലെ വിശദാംശങ്ങളും പുറത്ത്. ലെസ്ബിയന്‍ ബന്ധം അംഗീകരിച്ചുകൊണ്ടുള്ള ഹേബിയസ് ഉത്തരവ് രാജ്യത്തു തന്നെ ആദ്യമാണ്. സ്വവര്‍ഗ ബന്ധം നിയമപരമാണെന്ന സുപ്രീംകോടതി വിധിയാണ് കേരള ഹൈക്കോടിയുടെ ഉത്തരവിന് ആധാരം.

പ്രായപൂര്‍ത്തിയായ സമാന ലിംഗക്കാര്‍ ജീവിതം പങ്കിടുന്നതു നിയമവിധേയമാണെന്ന 'നവ്തേജ് സിങ് ജൊഹാര്‍ കേസ്' വിധിയാണ് ഇതില്‍ ഏറ്റവും പ്രധാനമായി മാറിയത്. പ്രായപൂര്‍ത്തിയായ വ്യക്തിയുടെ സ്വാതന്ത്ര്യം ഹനിക്കാനാവില്ലെന്നും സ്വയം തീരുമാനമെടുക്കാന്‍ അര്‍ഹതയുണ്ടെന്നുമുള്ള 'സോണി ജെറി കേസ്' വിധിയും ഹൈക്കോടതി ഉദ്ദരിക്കുന്നു പ്രായപൂര്‍ത്തിയായവര്‍ക്കു വിവാഹം കഴിക്കാതെയും പങ്കാളികളായി ഒന്നിച്ചു ജീവിക്കാന്‍ അവകാശമുണ്ടെന്ന 'നന്ദകുമാര്‍ കേസ്' വിധിയും വ്യക്തികളുടെ സ്വതന്ത്ര തീരുമാനം ആരാഞ്ഞ് അന്യായ തടങ്കലില്‍ നിന്നു മോചിപ്പിക്കുകയാണു ഹേബിയസ് ഹര്‍ജികളില്‍ കോടതികള്‍ ചെയ്യേണ്ടതെന്ന ഷഫിന്‍ ജഹാന്‍ കേസ് വിധിയുമെല്ലാം നിര്‍ണ്ണായകമായി. ഇതോടെ ശ്രീജയ്ക്ക് അരണയെ തിരിച്ചു കിട്ടി.

തനിക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്ന തിരുവനന്തപുരം സ്വദേശി അരുണയെ മാതാപിതാക്കളുടെ കസ്റ്റഡിയില്‍ നിന്നു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു കൊല്ലം വെസ്റ്റ് കല്ലട സ്വദേശി എസ്. ശ്രീജയാണു ഹര്‍ജി നല്‍കിയത്. അരുണയുടെ താല്‍പര്യം ചോദിച്ചറിഞ്ഞ കോടതി ശ്രീജക്കൊപ്പം പോകാന്‍ അനുവദിക്കുകയായിരുന്നു, ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യം സാമൂഹിക, ധാര്‍മിക മൂല്യങ്ങള്‍ക്കു മീതെയാണെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ സ്വവര്‍ഗ ബന്ധത്തിന്റെ നിയമസാധുത പരിശോധിക്കേണ്ടതില്ല. സമ്മതത്തോടെയുള്ള പ്രകൃതിവിരുദ്ധ ലൈംഗികതയും കുറ്റകരമല്ല. കക്ഷികള്‍ക്കു പ്രായപൂര്‍ത്തിയായതിനാല്‍ താല്‍പര്യത്തിനു വിരുദ്ധമായി തടഞ്ഞുവച്ചിട്ടുണ്ടെങ്കില്‍ സ്വതന്ത്രമാക്കുക എന്നതായിരുന്നു കോടതി വിധി.

അരുണയ്‌ക്കൊപ്പം ഒരുമിച്ച് താമസിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ശ്രീജ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ആണ് ഹര്‍ജിക്കാരിക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവിട്ടത്. ഒരുമിച്ച് ജീവിക്കാനുള്ള അരുണയുടെയും ശ്രീജയുടെയും തീരുമാനത്തെ അരുണയുടെ വീട്ടുകാര്‍ എതിര്‍ക്കുകയും അരുണയെ ബലമായി കൂട്ടികൊണ്ട് പോവുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ ശ്രീജ ഹൈക്കോടതിയില്‍ നിന്ന് ഇരുവര്‍ക്കും അനുകൂലമായ വിധി നേടിയെടുക്കുകയായിരുന്നു. അങ്ങനെ ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം അരുണയും ശ്രീജയും വീണ്ടും ഒരുമിച്ചു. കഴിഞ്ഞ മാസം 12നാണ് ഒരുമിച്ച് താമസിക്കുകയായിരുന്ന ഇരുവരെയും വേര്‍പ്പെടുത്തി അരുണയുടെ വീട്ടുകാര്‍ ബലമായി അരുണയെ പിടിച്ചു കൊണ്ട് പോയത്.

''എന്റെ പങ്കാളിയെ തിരികെ വീട്ടിലേക്ക് കൊണ്ട് വരാനായതില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുന്നു. അമ്മ ജീവനോട് ഉണ്ടായിരുന്നെങ്കില്‍ അവരായിരിക്കും ഇതില്‍ ഏറ്റവും കൂടതല്‍ സന്തോഷിക്കുക'' ശ്രീജ പറഞ്ഞു. 40 വയസ്സുള്ള ശ്രീജയും 24 വയസ്സുള്ള അരുണയും 2016ല്‍ ലെസ്ബിയന്‍ ഡേറ്റിങ് സൈറ്റ് വഴിയാണ് പരിചയപ്പെടുന്നത്. സൗഹൃദങ്ങള്‍ക്കപ്പുറം ഇരുവരും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടതോടെ ജൂലൈയോട് കൂടി ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഓഗസ്റ്റ് 12ന് തിരുവനന്തപുരത്തെ സ്വന്തം വീടുവട്ടിറങ്ങിയ അരുണ കൊല്ലത്തെ ശ്രീജയുടെ വീട്ടിലേക്ക് പോരുകയായിരുന്നു. തുടര്‍ന്ന് അരുണയുടെ വീട്ടുകാര്‍ അരുണയെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് ഓഗസ്റ്റ് 13ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ അരുണയെ ശ്രീജയുടെ കൂടെ പോകാന്‍ കോടതി അനുവദിക്കുകയായിരുന്നു. എന്നാല്‍ കോടതിക്ക് പുറത്ത് അരുണയെ ബലം പ്രയോഗിച്ച് വീട്ടുകാര്‍ കൂട്ടികൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ അരുണയ്ക്ക് മാനസികരോഗമാണെന്ന് കാണിച്ച് തിരുവനന്തപുരത്തുള്ള മാനസിക രോഗാശുപത്രിയില്‍ ആക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ച് അരുണയെ കണ്ട ശ്രീജ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയും ഇരുവര്‍ക്കും അനുകൂലമായ വിധി നേടി എടുക്കുകയും ചെയ്തു.

വിദേശത്ത് ഒരു ബിസിനസ്സ് കമ്പനിയില്‍ ജോലി നോക്കുകയാണ് ശ്രീജ. ചെറുപ്പത്തിലേ അച്ഛന്‍ മരിച്ച ശ്രീജയുടെ 'അമ്മ ക്യാന്‍സര്‍ ബാധിച്ച് 2012ല്‍ മരണപ്പെടുകയായിരുന്നു. ''അമ്മയോട് താന്‍ ലെസ്ബിയന്‍ ആണെന്ന് പറഞ്ഞിരുന്നു. അമ്മയ്ക്കത് നല്ല വിഷമം ഉണ്ടാക്കി. ഞാന്‍ എങ്ങനെ ജീവിക്കുമെന്നുള്ള കാര്യമോര്‍ത്തായിരുന്നു അമ്മയ്ക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഒരിക്കല്‍ പോലും അമ്മ എന്റെ ലൈംഗികത സംബന്ധിച്ച തീരുമാനത്തെ അപമാനിച്ചിട്ടില്ല. എന്റെ പഠനം ഞാന്‍ പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലേക്കെത്താന്‍ അങ്ങനെയാണ് വിദേശത്ത് ജോലിക്ക് പോയത്.''-ശ്രീജ തന്റെ ജീവിതത്തെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

സുപ്രീം കടോത്തി വിധി വന്നെങ്കിലും ഇപ്പോഴും സ്വവര്‍ഗ്ഗാനുരാഗം മാനസിക രോഗമാണെന്ന് നിലയിലാണ് സമൂഹം കാണുന്നതെന്നും ഈ ചിന്താഗതിക്ക് മാറ്റം വരണമെന്നും ശ്രീജയും അരുണയും അഭിപ്രായപ്പെട്ടു. ''രണ്ട് സ്ത്രീകള്‍ പരസ്പരം ഇഷ്ട്ടപെടുന്നതിലോ, ഒരുമിച്ച് താമസിക്കുന്നതിലോ അസ്വാഭാവികമായി യാതൊന്നും തന്നെ ഇല്ല. ലെസ്ബിയന്‍സിനും സമൂഹത്തില്‍ സ്വാഭാവിക ജീവിതം നയിക്കാന്‍ കഴിയും. ഞങ്ങള്‍ ഈ സമൂഹത്തിന് അത് കാണിച്ച് കൊടുക്കും.'' ശ്രീജ കാര്യങ്ങള്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category