1 GBP = 91.80 INR                       

BREAKING NEWS

പണമിടപാടു സ്ഥാപന ഉടമ സ്റ്റീഫന്‍ പത്രോസിന്റെ കൊലപാതകം; മുഖ്യ പ്രതി ജോബിന്‍ ജയ്മോന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍; പിടികൂടിയത് റെയില്‍വേ സ്റ്റേഷനു സമീപത്തെ ചായക്കടയില്‍ നിന്ന്; കൊലപാതകത്തില്‍ കലാശിച്ചത് ഭൂമി തിരികെ നല്‍കുന്നതു സംബന്ധിച്ച തര്‍ക്കം

Britishmalayali
kz´wteJI³

കടുത്തുരുത്തി; പണമിടപാടു സ്ഥാപനം ഉടമ സ്റ്റീഫന്‍ പത്രോസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി ജോബിന്‍ ജയ്മോന്‍ (19) ഡല്‍ഹിയില്‍ അറസ്റ്റിലായി. ജോബിന്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ടെന്നു സൂചന ലഭിച്ചതിനെ തുടര്‍ന്നു ചിത്രം സഹിതം അവിടത്തെ പൊലീസിനെ അന്വേഷണ സംഘം വിവരം അറിയിച്ചു. രണ്ടു ദിവസമായി ഡല്‍ഹി പൊലീസ് ജോബിനെ നിരീക്ഷിച്ചുവരിയായിരുന്നു. ഇന്നലെ രാവിലെ കടുത്തുരുത്തി സിഐ കെ.എസ്. ജയന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയില്‍ എത്തി ജോബിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

ഡല്‍ഹി റെയില്‍വേ സ്റ്റേഷനു സമീപത്തെ ചായക്കടയില്‍ ജോലി ചെയ്ത് ഒളിച്ചു താമസിക്കുകയായിരുന്നു ജോബിന്‍. ഇവിടെ നിന്നായിരുന്നു അറസ്റ്റ്. വായ്പയ്ക്ക് ഈടു നല്‍കിയ ഭൂമി തിരികെ നല്‍കുന്നതു സംബന്ധിച്ച തര്‍ക്കമാണു സ്റ്റീഫനെ കൊല്ലാന്‍ കാരണമെന്നു ജോബിന്‍ പൊലീസിനോടു സമ്മതിച്ചു. ഇന്നു അവിടത്തെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ജോബിനെ കോട്ടയത്തേക്കു കൊണ്ടു വരുമെന്നു ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.

കഴിഞ്ഞ മൂന്നിനാണു ചിറയില്‍ സ്റ്റീഫന്‍ പത്രോസ് കൊല്ലപ്പെടുന്നത്. ജോബിന്റെ പിതാവ് സ്റ്റീഫന്റെ പക്കല്‍ നിന്നു ഭൂമി പണയം വച്ചു 28 ലക്ഷം രൂപ വാങ്ങിയിരുന്നു. 10 ലക്ഷം രൂപ നല്‍കാമെന്നും ഭൂമി തിരികെ തരണമെന്നും ജോബിന്‍ സ്റ്റീഫനോട് ആവശ്യപ്പെട്ടു. ഇതിനു സ്റ്റീഫന്‍ വഴങ്ങിയില്ല. ഇതോടെ സ്റ്റീഫനെ പിന്നില്‍ നിന്നു കുത്തിയെന്നും പിന്നീടു കഴുത്തിലും വയറ്റിലും കുത്തിയെന്നും ജോബിന്‍ സമ്മതിച്ചു.

ജോബിനെ സഹായിച്ച പുന്നപ്ര സ്വദേശികളായ അരുണ്‍, അദര്‍ശ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. സംഭവ ദിവസം ജോബിനെ ചോദ്യം ചെയ്തെങ്കിലും തെളിവുകള്‍ ലഭിക്കാത്തതിനാല്‍ പിന്നീട് വിട്ടയച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category