1 GBP = 91.80 INR                       

BREAKING NEWS

നടയടച്ചിടാന്‍ ഓര്‍ഡര്‍ ഇടുന്ന പൊന്നുതമ്പുരാന്‍ പന്തളം അടമാനം എന്നു കേട്ടിട്ടുണ്ടോ? സ്വന്തം തറവാടിന്റെ കടംവീട്ടാന്‍ ശബരിമല അമ്പലത്തിലെ നടവരവു മുഴുവന്‍ മറ്റൊരു രാജ്യത്തിനു തീറെഴുതിക്കൊടുത്ത ചരിത്രവും പന്തളം രാജകുടുംബത്തിനുണ്ട്; ജനാധിപത്യത്തില്‍ രാജാവിന് എന്താണ് പ്രസക്തി; ആചാരപരമായ അവകാശം പന്തളം കുടുംബത്തിന് നല്‍കുന്നത് ജനാധിപത്യ കേരളത്തിന്റെ പ്രബുദ്ധതയുടെ ഭാഗമായാണ്; ചരിത്രരേഖകള്‍ ഉയര്‍ത്തി പന്തളം കൊട്ടാരത്തിന് മറുപടി പറഞ്ഞ് സ്വതന്ത്ര ചിന്തകര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ശബരിമലക്ഷേത്രം അടച്ചിടുമെന്നൊക്കെ പന്തളം രാജ കുടുംബാംഗങ്ങള്‍ പറയുമ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം ശബരിമല സമരത്തെ എതിര്‍ക്കുന്നവര്‍ എടുത്തിടുന്ന ചരിത്ര രേഖയാണ്  ന്തളം അടമാനം. സ്വന്തം തറവാടിന്റെ കടംവീട്ടാന്‍ ശബരിമല അമ്പലത്തിലെ നടവരവു മുഴുവന്‍ മറ്റൊരു രാജ്യമായ തിരുവിതാംകൂറിന് തീറെഴുതി കൊടുത്തതിന്റെ രേഖയാണ് ഇത്. ഇതുപ്രകാരം പന്തളം രാജകുടുംബത്തിന് യാതൊരു അധികാരവും ശബരിമലയില്‍ ഇല്ലെന്നും, നിലവിലെ ആചാരങ്ങള്‍ തിരുവിതാംകൂറിന്റെ ഔദാര്യമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.ജനാധിപത്യം വന്നപ്പോള്‍ പിന്നെ രാജാവിന് എന്താണ് പ്രസക്തിയെന്നുമുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. സോഷ്യല്‍മീഡിയാ ആക്റ്റീവിസ്റ്റായ ദീപു എസ് ഇ ഇട്ടപോസ്റ്റാണ് സിപിഎം സൈബര്‍ മേഖലയിലടക്കം വ്യാപകമായി പ്രചരിക്കുന്നത്.

ദീപുവിന്റെ പോസ്റ്റ് ഇങ്ങനെയാണ്.
നടയടച്ചിടാന്‍ ഓര്‍ഡര്‍ ഇടുന്ന പൊന്നുതമ്പുരാന്‍ പന്തളം അടമാനം എന്നു കേട്ടിട്ടുണ്ടോ? സ്വന്തം തറവാടിന്റെ കടം വീട്ടാന്‍ ശബരിമല അമ്പലത്തിലെ നടവരവു മുഴുവന്‍ മറ്റൊരു രാജ്യത്തിനു തീറെഴുതിക്കൊടുത്ത ചരിത്ര രേഖ

പന്തളം രാജകുടുംബത്തിന് ശബരിമലയിലെ നടയടച്ചിടാന്‍ അവകാശം നല്‍കിയിട്ടുണ്ട് എന്നു പരസ്യമായി പ്രസ്താവിക്കുന്ന 'മഹാരാജാവി'നെ ചാനലുകളില്‍ കണ്ടു. 1949 ലെ കവനന്റ് അനുസരിച്ചാണ് എന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു. ഇവിടെ ഉദ്ദേശിക്കുന്നത് 1949 ജൂലൈ ഒന്നിലെ 'The Covenant entered into ¿ rules of Travancore and Cochin for the formation of the United States of Travancore and Cochin' എന്ന കവനന്റാണ് എന്നാണ് മനസിലാക്കുന്നത്. പ്രസ്തുത കരാറില്‍ ശബരിമലയെ കുറിച്ച് അങ്ങനെ പന്തളം രാജകുടുംബത്തിന് അട്ടിപ്പേറവകാശവും ഉടമസ്ഥതയും നല്‍കുന്ന വ്യവസ്ഥയൊന്നും ഇല്ലെന്ന് വിനീതമായി പറഞ്ഞു കൊള്ളട്ടെ. മാത്രമല്ല പ്രസ്തുത കരാറില്‍ പന്തളം രാജകുടുംബം കക്ഷിയേയായിരുന്നില്ല. അതു തന്നെ പിന്നീട് ഹൈക്കോടതി റദ്ദാക്കിയതുമാണ്. മേല്‍പ്പറഞ്ഞ കവനന്റല്ലാതെ മറ്റു വല്ലതും 1949-ല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പൊതുജനസമക്ഷം ഹാജരാക്കാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ട്. അതദ്ദേഹം ചെയ്യട്ടെ.

ഒപ്പം, 1949-ലെ കവനന്റ് എന്നൊക്കെ പറഞ്ഞ് നാട്ടുകാരെ വിഡ്ഢികളാക്കുന്ന പന്തളം കുടുബത്തോട് തിരിച്ചൊരു ചോദ്യം ജനാധിപത്യ കേരളത്തിന് ചോദിക്കാനുണ്ട്.മഹാരാജാവേ; അങ്ങ് കൊല്ലവര്‍ഷം 969 ഇടവമാസം 23-ലെ പന്തളം അടമാനം എന്നു കേട്ടിട്ടുണ്ടോ? അതേ വര്‍ഷം ഇടവമാസം 29-നു അങ്ങയുടെ മുന്‍ഗാമികള്‍ ഒപ്പുവച്ച മറ്റൊരു ഉടമ്പടി കൂടി ചരിത്ര രേഖകളിലുണ്ട്. കേട്ടിട്ടില്ല എങ്കില്‍ കേള്‍ക്കണം. പറ്റുമെങ്കില്‍ ഒന്നു വായിച്ചു നോക്കണം.

പന്തളം അടമാനം എന്ന ഉടമ്പടി
തിരുവിതാംകൂറിന് പന്തളം രാജ്യവും രാജാധികാരവും അടിയറവച്ച ഉടമ്പടി, ഇപ്പോള്‍ നിങ്ങള്‍ പറയുന്നു ശബരിമല അയ്യപ്പന്‍ നിങ്ങളുടെ വികാരമാണെന്ന്. പന്തളം അടമാനം വായിച്ച എല്ലാവര്‍ക്കും മനസിലാകും നിങ്ങള്‍ക്ക് എന്ത് തരം ബന്ധവും സ്‌നേഹവായ്പ്പുമാണ് അന്ന് ശബരിമല അയ്യപ്പനോടും ക്ഷേത്രത്തോടും ഉണ്ടായിരുന്നതെന്ന്.സ്വന്തം തറവാടിന്റെ കടം വീട്ടാന്‍ ശബരിമല അമ്പലത്തിലെ നടവരവു മുഴുവന്‍ മറ്റൊരു രാജ്യത്തിന് തീറെഴുതിക്കൊടുത്തതിന്റെ ചരിത്രരേഖയാണ് പന്തളം അടമാനം എന്ന് രാജാവും രാജഭക്തരും വായിച്ചറിയണം.

അല്‍പ്പം പന്തളചരിത്രം
തെങ്കാശിയില്‍ നിന്ന് കേരളത്തിലെത്തിയ പാണ്ഡ്യരാജവംശത്തില്‍പ്പെട്ട രാജരാജവര്‍മ്മ എന്നയാളാണ് പന്തളം വംശസ്ഥാപകനെന്നാണ് പറയപ്പെടുന്നത്. അലാവുദീന്‍ ഖില്‍ജി പാണ്ടിനാട് ആക്രമിച്ചപ്പോള്‍ അവിടെ നിന്ന് പലായനം ചെയ്ത ഒരു കുടംബമാണിത് എന്നും പറയപ്പെടുന്നു.ഏകദേശം ടിപ്പുവിന്റെ ആക്രമണകാലത്ത് പന്തളം രാജവംശം മദ്രാസിലെ വ്യാപാരിയായിരുന്ന മുരളീ ദാസ് ബാല ക്യഷ്ണദാസ് എന്നയാളില്‍ നിന്നും മാത്തുത്തരകന്‍ എന്നയാളില്‍ നിന്നും അന്നത്തെ കണക്കിന് വലിയ തുകകള്‍ കടം വാങ്ങുകയുണ്ടായി. പന്തളം രാജകുടുംബത്തിന്റെ ഈ കടം വീട്ടുന്നതിന് പകരമായി പന്തളം രാജ്യവും അവിടത്തെ എല്ലാവിധ ആദായങ്ങളും ശബരിമല ക്ഷേത്രത്തിലെ നടവരവും സഹിതം തിരുവിതാംകൂറിന് വിട്ടുകൊടുക്കുകയായിരുന്നു. അങ്ങനെ പന്തളം എന്ന രാജ്യവും രാജകുടുംബത്തിന്റെ രാജാധികാരങ്ങളും പണ്ടേക്കുപണ്ടേ, ഇല്ലാതായി എന്നതാണ് വസ്തുത.

പന്തളം രാജ്യം അടമാനത്തെത്തുടര്‍ന്ന് ഇല്ലാതായതോടെയാണ് ശബരിമല ക്ഷേത്രം തിരുവിതാംകൂര്‍ രാജ്യത്തിന്റെ പൊതുമുതലായി മാറിയത്. 1947 ല്‍ ഇന്ത്യക്കു സ്വാതന്ത്യം ലഭിച്ച ശേഷവും, 'ഞങ്ങള്‍ സ്വതന്ത്ര രാജ്യമാണ്' എന്ന് പ്രഖ്യാപിച്ചും വിശ്വസിച്ചും പോന്ന തിരുവിതാംകൂര്‍ ഒരുപാട് രാഷ്ട്രീയക്കളികള്‍ക്കൊടുവില്‍ നിവൃത്തികെട്ട് 1949 ജൂലൈ ഒന്നിന് ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുകയായിരുന്നു. അതോടെ തിരുവിതാംകൂറിന്റെ സ്വത്തായിരുന്ന ശബരിമലയുള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ തിരുക്കൊച്ചി സംസ്ഥാനത്തിന്റെതായി. പിന്നീട് ഐക്യകേരളം രൂപപ്പെട്ടപ്പോള്‍ കേരളത്തിന്റേതും. ഇവിടുത്തെ ജനാധിപത്യ ബോധമുള്ള ഭരണാധികാരികള്‍ സര്‍ക്കാരിന്റെ അധീനതയിലുള്ള ഹിന്ദു ക്ഷേത്രങ്ങള്‍ ഭരിക്കാന്‍ ദേവസ്വം ബോര്‍ഡ് എന്ന സ്വതന്ത്ര ബോര്‍ഡ് ഉണ്ടാക്കി. അങ്ങനെ അക്കാലം മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണിന്ന് ശബരിമല. ആ ക്ഷേത്രത്തിന്റെ നിയമപരമായ ഏക അവകാശി ദേവസ്വം ബോര്‍ഡ് മാത്രമാണ്.

പന്തളം കുടുംബം കടം വീട്ടാനായി തിരുവിതാംകൂറിന് 'വിറ്റ' ശബരിമല ക്ഷേത്രത്തില്‍ തുടര്‍ന്നും ആ കുടുംബത്തിന് ആചാരപരമായ അവകാശം തിരുവിതാംകൂര്‍ നല്‍കിയെങ്കില്‍ അത് അവരുടെ മര്യാദ, ഐക്യകേരളം അത് തുടരുന്നു എങ്കില്‍ അത് ഇവിടുത്തെ ജനാധിപത്യ ഭരണകൂടത്തിന്റയും പ്രബുദ്ധ ജനതയുടെയും സാംസ്‌കാരിക നിലവാരം രാജകുടുംബത്തേക്കാള്‍ ഒരുപടി മുകളിലായതുകൊണ്ട് മാത്രമാണ്. രണ്ടു നൂറ്റാണ്ടു മുന്‍പില്ലാതായ, ഇന്നത്തെ കേരളത്തിന്റെ രണ്ട് ജില്ല തികച്ച് വിസ്തൃതിയില്ലാത്ത ഒരു 'രാജ്യത്തെ രാജാവാണ് താന്‍' എന്നു നടിച്ച് ഇന്ത്യ മഹാരാജ്യത്തെ ഭരണഘടനയെയും നിയമ വ്യവസ്ഥയേയും പരമോന്നത നീതി പീഠത്തേയും വെല്ലുവിളിക്കാനാണ് 'രാജകുടുംബം' തുനിയുന്നതെങ്കില്‍ അതിന്റെ അന്ത്യം ഇപ്പോള്‍ അവര്‍ക്ക് ശബരിമലയിലുള്ള ഹോണററി അവകാശങ്ങള്‍പ്പോലും നിയമപരമായി ചോദ്യം ചെയ്യുന്നതിലും ഇല്ലാതാകുന്നതിലുമായിരിക്കും. അതു കൊണ്ട് പന്തളം രാജകുടുംബാംഗങ്ങളും രാജഭക്തരും ഇന്നുറങ്ങുന്നതിന് മുന്‍പ് 'പന്തളം അടമാനം' രണ്ടുവട്ടം വായിച്ചു നോക്കുക.

ശബരിമല ക്ഷേത്രത്തിലെ നടവരവെടുത്ത് കടം വീട്ടിയ 'അയ്യപ്പസ്‌നേഹം' അതില്‍ അക്ഷരരൂപത്തില്‍ ആണ്ടുകിടപ്പുണ്ട്.

പന്തളം അടമാനം
1 കൊല്ലം 969-മാണ്ടു എടവമാസം 23നു എഴുതിയ അടമാനഓലകാര്യമാവിതു. പടച്ചെലവിനു തൃപ്പാപ്പൂസ്വരൂപത്തിങ്കലേവകക്കു ജന്നപട്ടണത്തു വര്‍ത്തകന്‍ മുരളീദാസു ബാലകൃഷ്ണദാസുവശം കടം വാങ്ങിച്ചു കൊടുത്ത രൂപാ 20001ഉം മാത്തുത്തരകന്‍ വശം വായ്പ വാങ്ങിച്ച രൂപാ 200000ഉം ആക രൂപാ 220001ഉം പകരം കടം വീട്ടേണ്ടുന്നതിനു പകരം കണ്ടയിലാറ്റു കണക്കു നാരായണന്‍കാളിയന്‍വശം അയിരൂര്‍ ശ്രീവീര ശ്രീധരകോതവര്‍മ്മ കോവില്‍ അധികാരികള്‍ കടം വാങ്ങിച്ച സൂറത്തി രൂപ ഇരുന്നൂറായിരത്തി ഇരുപതിനായിരത്തിഒന്നു. ഇന്തരൂപാ ഇരുനൂറായിരത്തി ഇരുപതിനായിരത്തി ഒന്നുക്കും നാളതു നാളതു മുതല്‍ക്കു ശ്രീവീര ശ്രീധര കോതവര്‍മ്മകോവിലധികാരികള്‍ തങ്കള്‍ക്കുള്ള പന്തളത്തു എല്‍കക്കകത്തു ഉള്‍പ്പട്ട പ്രദേശങ്ങളും കോന്നിയൂര്‍ മലയാലപ്പിഴ ഉള്‍പ്പെട്ട പ്രദേശങ്ങളും അറക്കുളം ഉള്‍പ്പട്ട പ്രദേശങ്ങളും കക്കാടു ഉള്‍പ്പട്ട പ്രദേശങ്ങളും ഇടമറുകു ഉള്‍പ്പട്ട പ്രദേശങ്ങളും ഈ പ്രദേശങ്ങളില്‍ ഉള്‍പ്പട്ട നിലങ്ങളും പറമ്പുകളും മലഞ്ചേരിക്കലുകളും മലകളും അംകചുംകങ്ങളും പൊലിക്കടങ്ങളും ശബരിമല ശാസ്താവിന്റെ ക്ഷേത്രത്തില്‍ നടവരവും പാണ്ടിയില്‍ എലത്തൂര്‍ ഉള്‍പ്പെട്ട പ്രദേശങ്ങളും ചൊക്കനാംപുത്തൂരും വഴുക്കപ്പാറതീരുവയും കടപ്പിറെ പ്രവൃത്തിയില്‍ താങ്കള്‍ക്കുള്ള കാണക്കുട കൃഷിനിലങ്ങളും പുരയിടങ്ങളും പൊലിക്കടങ്ങളും കൂടെ അടമാനമാകെ മുതല്‍ എടുത്ത മുതല്‍ രൂപാ 22000നും തിങ്ങളില്‍ നൂറ്റിനു ഒന്നുവീതം ആണ്ടൊന്നിനു പലിശരൂപാ 26400 അനുഭവിച്ചുകൊള്ളുമാറും മുതല്‍ രൂപാ രണ്ടുനൂറായിരത്തിഇരുപതിനായിരത്തി ഒന്നും കൊടുത്തു അടമാനം ഒഴിപ്പിച്ചുകൊള്ളുമാറും സംവദിച്ചു. ഇതിനു സാക്ഷി മണത്തറെ ചുവരന്‍ നീലകണ്ടനും വടശേരില്‍ കിരുട്ടന്‍ കിരുട്ടനും വള്ളിത്തലെ വിഷ്ണുഭാനുവും മിത്രേചുവരന്‍കണ്ടനും അറികെ കുണ്ടിയിലാറ്റു കണക്കു നാരായണന്‍കാളിയനു ഇന്ത അടമാന ഓല എഴുതി കൊടുത്ത അയിരൂരു ശ്രീവീര ശ്രീധരകോതവര്‍മ്മ കോവിലധികാരികള്‍. ഇന്ത അടമാന ഓല കൈഎഴുതിയ പുല്ലിക്കാട്ടു കണ്ടന്‍ കേരുളന്‍ എഴുത്തു.

2
പന്തളം ദിവാന്‍ കേശവപിള്ള അറിയവേണ്ടും അവസ്ഥ. പടച്ചിലവു വകക്കു ജന്ന പട്ടണത്തു വര്‍ത്തകന്‍ ബാലകൃഷ്ണദാസിനോടും കുത്തിയതോട്ടില്‍ മാത്തുത്തരകനോടും നാം കടം വാങ്ങിച്ചവര്‍ക്കു പകരം കടം വീട്ടേണ്ടുന്നതിനു കുണ്ടയിലാറ്റു കാളിയമല്ലന്‍വശം കടം വാങ്ങിച്ചു കൊടുത്ത രൂപാ 220001-ക്കു ആണ്ടൊന്നുക്കു പലിശ രൂപാ 26400 നമ്മുടെ രാജ്യവും കൃഷിയും പൊലിക്കടവും അങ്കചുങ്കങ്ങളും ശബരിമലെ നടവരവും അടമാനമായിട്ടു നടന്ന മുതലെടുത്തുകൊള്ളത്തക്കവണ്ണം കാളിയമല്ലന്റെ പേര്‍ക്കും എഴുതീട്ടുണ്ടല്ലോ. അടമാനമായിട്ടു എഴുതി തന്നിരിക്കുന്ന രാജ്യവും കൃഷിയും പൊലിക്കടവും അംകചുംകങ്ങളും ശവരിമലനടവരവും നാം തന്നെ മുതലെടുപ്പിച്ചു പലിശവകയില്‍ തരേണ്ടും രൂപാ 26400 മുതലില്‍ രൂപാ ആക ആണ്ടൊന്നിനു 23600 രൂപാവീതം അടക്കത്തക്കവണ്ണം, ഏറ്റവകക്കു എഴുപതാമാണ്ടു മുതല്‍ക്കു ആണ്ടുതോറും വൃശ്ചികമാസത്തില്‍ രൂപാ 50000ഇടവമാസത്തില്‍ രൂപാ 25000വും ഇതിന്മെണ്ണം ആണ്ടൊന്നിനു തവണരണ്ടില്‍ രൂപാ 50000വും വീതം ആലപ്പുഴ പണ്ടാരകച്ചവടം വകയില്‍ ഒടുക്കി പറ്റുശീട്ടി വാങ്ങിച്ചുകൊള്ളുകയും ആം. ഇപ്രകാരം തവണപ്പടി രൂപാ അടക്കാതെ ഭേദം വരുത്തുന്നൂ എീകില്‍ അടമാനം എഴുതിയിരിക്കുന്ന രാജ്യവും കൃഷിയും പൊലിക്കടവും അംകചുംകങ്ങളും ശവരിമലനടവരവും എഴുതി തന്നിരിക്കുന്നതിന്മണ്ണം ആളാക്കി മുതലെടുപ്പിച്ചുകൊള്ളുകയും വേണം. നാം ഏറ്റു മുതലെടുപ്പിച്ച വകയില്‍ തവണയില്‍ മുടക്കം ഒള്ള രൂപ സംശയം കൂടാതെ കെട്ടി തന്നേക്കുകയും ആം. ഇപ്പടിക്കു 969മാണ്ടു എടവമാസം 29 നുപുല്ലിക്കാട്ടുകണ്ടന്‍കേരുളന്‍ എഴുത്തു.
(അടമാനം ടികെ വേലുപ്പിള്ളയുടെ The Travancore Stat Manual Vol 2 (1996) ല്‍ നിന്നും എടുത്ത് ചേര്‍ത്തത്, പേജ് 186-188)

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category