1 GBP = 91.80 INR                       

BREAKING NEWS

ഏഷ്യാനെറ്റും മാതൃഭൂമിയും മനോരമയും അടക്കമുള്ളവര്‍ സന്നിധാനത്ത് നിന്ന് മലയിറങ്ങി; മുഖ്യധാരാ ചാനലുകളുടേയും പത്രങ്ങളുടേയും പ്രതിനിധികള്‍ റിപ്പോര്‍ട്ടിങ് മതിയാക്കിയത് പൊലീസിന്റെ രഹസ്യ നിര്‍ദ്ദേശത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്; അയ്യപ്പ സന്നിധിയിലും നിലയ്ക്കല്‍ മോഡല്‍ പൊലീസ് ഓപ്പറേഷന് സാധ്യത; സ്ത്രീ പ്രവേശന വിവാദം റിപ്പോര്‍ട്ട് ചെയ്യാന്‍ സന്നിധാനത്തുള്ളത് മറുനാടനും ചില മാധ്യമങ്ങളും മാത്രം; തുലാമാസ നട ഇന്ന് രാത്രി അടയ്ക്കാനിരിക്കെ ശബരിമലയില്‍ ആകെ അനിശ്ചിതത്വം

Britishmalayali
kz´wteJI³

പമ്പ: നേരോടെ നിര്‍ഭയം നിരന്തരം വാര്‍ത്തകള്‍ നല്‍കുന്ന ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. വാര്‍ത്തയിലെ വാസ്തവം ചര്‍ച്ചയാക്കുന്ന നേരിനൊപ്പം നീങ്ങുന്ന കേരളത്തിലെ മറ്റ് ചാനലുകള്‍. എന്നാല്‍ ഇവരെല്ലാം അതിനിര്‍ണ്ണായക നിമിഷം ശബരിമല സന്നിധാനത്ത് നിന്നുള്ള റിപ്പോര്‍ട്ടിങ് നിര്‍ത്തി മലയിറങ്ങി. കേരളാ പൊലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത്. സന്നിധാനത്ത് ഇന്ന് പ്രശ്നങ്ങളുണ്ടാകുമെന്നും ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് നേരെ അയ്യപ്പഭക്തരുടെ കൈയേറ്റ ശ്രമമുണ്ടാകുമെന്നും പൊലീസ് ചാനലുകളെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് ചാനല്‍ പ്രതിനിധികളെല്ലാം അവിടെ തുടരുന്നത്. എന്നാല്‍ മറുനാടന്‍ ടിവി സന്നിധാനത്ത് ഇപ്പോഴുമുണ്ട്. ഭക്തരുടെ അക്രമം ഉണ്ടാകുമെന്നും അതിനാല്‍ മലയിറങ്ങണമെന്നും മറുനാടന്‍ പ്രതിനിധിയോട് പൊലീസ് ആവശ്യപ്പെട്ടുമില്ല. മംഗളം, ജനം ടിവി തുടങ്ങിയവരും സന്നിധാനത്ത് തുടരുന്നുണ്ട്. ഇവര്‍ക്കും ഇത്തരത്തില്‍ സൂചനകളൊന്നും പൊലീസ് നല്‍കിയിട്ടില്ലെന്നതാണ് വസ്തുത.


ഇതോടെ സന്നിധാനത്ത് ഇന്ന് ആകെ അനിശ്ചിതത്വം നിറയുകയാണ്. ചാനലുകളെ മാറ്റി നിര്‍ത്തിയായിരുന്നു നിലയ്ക്കലിലെ പൊലീസ് ഓപ്പറേഷന്‍. ഭക്തരുടെ ക്ഷോഭം ചാനലുകള്‍ക്ക് എതിരാണെന്നും അതിനാല്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും പൊലീസ് നിലയ്ക്കല്‍ ഓപ്പറേഷന് മുമ്പ് ചാനലുകളെ അറിയിച്ചു. ഇത് അംഗീകരിച്ച് ചാനലുകള്‍ സംഘര്‍ഷ സ്ഥലത്ത് നിന്ന് മാറി. അതിന് ശേഷമാണ് പൊലീസ് ലാത്തി വീശിയും വാഹനങ്ങള്‍ തകര്‍ത്തതും. സമാന രീതിയിലെ ഓപ്പറേഷന്‍ ഇന്ന് സന്നിധാനത്തുണ്ടാകുമെന്നാണ് സൂചന. പമ്പയില്‍ നിരവധി അയ്യപ്പഭക്തര്‍ തമ്പടിക്കുന്നുണ്ട്. സ്ത്രീ പ്രവേശനത്തെ തടയാനാണ് ഇത്. ഇവരെ അറസ്റ്റ് ചെയ്തുകൊണ്ടു പോകാനും സാധ്യതയുണ്ട്. ഇതിനിടെ സംഘര്‍ഷമുണ്ടായാല്‍ അത് ഏറെ പ്രശ്നമാകും. ഇത്തരത്തിലെ പൊലീസ് ഓപ്പറേഷന്‍ മാധ്യമങ്ങള്‍ തല്‍സമയം നല്‍കാതിരിക്കാനാണ് മുഖ്യധാരാ ചാനലുകളെ മാറ്റി നിര്‍ത്തുന്നത്.

സുപ്രീംകോടതി വിധി നടപ്പായി എന്നുറപ്പിക്കാന്‍ സ്ത്രീകളെ ഇന്ന് പൊലീസ് സന്നിധാനത്തുകൊണ്ടു വരുമെന്ന അഭ്യൂഹം ശക്തമാണ്. അതുകൊണ്ട് തന്നെ പന്തളം കൊട്ടാര പ്രതിനിധി പോലും സന്നിധാനത്ത് എത്തിയിട്ടുണ്ട്. പരിവാര്‍ നേതാക്കളും സന്യാസി പ്രമുഖരും നിലയുറപ്പിക്കുന്നു. ഇതെല്ലാം സ്ത്രീ പ്രവേശനത്തെ തടസ്സപ്പെടുത്തുന്ന കാര്യങ്ങളാണ്. പൊലീസ് ഓപ്പറേഷനിലൂടെ മാത്രമേ സ്ത്രീ പ്രവേശനം ഇനി സാധ്യമാകൂ. ഇന്ന് നട അടയ്ക്കുന്ന അവസാന ദിവസമാണ്. വൈകുന്നേരും നാല് മണിക്ക് ശേഷം ഭക്തരെ ആരേയും സന്നിധാനത്തേക്ക് പൊലീസ് പമ്പയില്‍ നിന്ന് കടത്തി വിടല്ല. സന്നിധാനത്തുള്ള എല്ലാവരേയും മലയിറപ്പിക്കുകയും ചെയ്യും. ഇതിന് ശേഷം രാത്രിയില്‍ സ്ത്രീകളെ കൊണ്ടു വരാന്‍ രഹസ്യ നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന. ഇത്തരത്തില്‍ സ്ത്രീകളെത്തിയാല്‍ നടപന്തലിലുള്ളവര്‍ അത് തടയും. അപ്പോള്‍ ബലപ്രയോഗത്തിന് പൊലീസ് ശ്രമിക്കും. ഇത് പുറം ലോകത്ത് എത്താതിരിക്കാനാണ് മാധ്യമങ്ങളെ സന്നിധാനത്ത് നിന്ന് താഴെയിറക്കിയതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

അതിനിടെ ചാനലുകളുടെ ഓഫീസിലും പ്രവര്‍ത്തകര്‍ക്കും നേരെ വ്യാപക ആക്രമമുണ്ടാകുമെന്ന് മാധ്യമ പ്രവര്‍ത്തകരെ പൊലീസ് അറിയിച്ചതായാണ് സൂചന. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പൊലീസ് ഏതറ്റം വരേയും പോകുമെന്നും അവരോട് പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഇതിനിടെ യുഎഇയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തിയിട്ടുണ്ട്. പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയുമായി മുഖ്യമന്ത്രി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ശ്രീവാസ്തവയുടെ നിലപാടാകും ഇനി നിര്‍ണ്ണായകം. ശ്രീവാസ്തവ നിര്‍ദ്ദേശിച്ചാല്‍ സന്നിധാനത്തും പൊലീസ് ഓപ്പറേഷനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ സ്ത്രീകളെത്തിയാല്‍ പന്തളം രാജകുടുംബത്തിന്റെ നേതൃത്വത്തില്‍ തടയാനും സാധ്യതയുണ്ട്. അങ്ങനെ തുലാമാസ പൂജയുടെ അവസാന ദിവസം ശബരിമലയില്‍ സര്‍വ്വത്ര അനിശ്ചിതത്വമാണ്.

ഇനി മണ്ഡല പൂജയ്ക്കാണ് നട തുറക്കുന്നത്. വൃശ്ചികം ഒന്നിന് മണ്ഡലകാലം തുടരുമ്പോള്‍ സ്ത്രീ പ്രവേശനം അസാധ്യമാണ്. അന്ന് ലക്ഷക്കണക്കിന് ഭക്തര്‍ ശബരിമലയില്‍ കാണും. അതുകൊണ്ട് തന്നെ യുവതി പ്രവേശനം വലിയ ക്രമസമാധാന പ്രശ്നമാകും. അതിനാല്‍ ഇന്നാണ് കോടതി വിധി നടപ്പാക്കാന്‍ പറ്റിയ ദിവസമെന്ന് പൊലീസും പറയുന്നു. ഐജി ശ്രീജിത്ത് സന്നിധാനത്ത് എത്തിയിട്ടുണ്ട്. സന്നിധാനത്ത് പൊലീസ് ഇടപെടലിന്റെ സൂചനയാണ് ഇത്. ഇത്രയും പ്രശ്ന സാധ്യതയുണ്ടായിട്ടും മലയാളത്തിലെ മുഖ്യധാരാ ചാനലുകള്‍ സന്നിധാനം വിട്ടത് ഏറെ ആഭ്യൂഹങ്ങള്‍ക്ക് ഇടനല്‍കുകയാണ്.

ശബരിമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിഷേധങ്ങള്‍ ഇതേനിലയ്ക്ക് തുടര്‍ന്നാല്‍ വരുന്ന മണ്ഡല-മകരവിളക്ക് കാലം പൊലീസിന് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സമ്മതിച്ചിട്ടുണ്ട്. മണ്ഡലകാലത്തും പ്രതിഷേധങ്ങള്‍ ഇതേപോലെ തുടര്‍ന്നാല്‍ സുരക്ഷയൊരുക്കാന്‍ ഇപ്പോഴുള്ള സജ്ജീകരണങ്ങള്‍ പോരാതെവരുമെന്നും യുവതികളെ പൊലീസ് കാവലില്‍ മലകയറ്റുക പ്രായോഗികമാകില്ലെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അറിയിക്കും. മണ്ഡലകാലത്തിനുമുമ്പ് പ്രശ്‌നപരിഹാരം കണ്ടില്ലെങ്കില്‍ അത് ശബരിമലയില്‍ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് അവര്‍ പറയുന്നത്. യുവതീപ്രവേശത്തിനെതിരേ ആദ്യദിവസങ്ങളിലെ അക്രമസമരങ്ങളില്‍നിന്നുമാറി കഴിഞ്ഞദിവസങ്ങളില്‍ വിശ്വാസികള്‍ ശരണംവിളിച്ചും നിലത്ത് കിടന്നുമുള്ള പ്രതിഷേധങ്ങള്‍ക്ക് മുതിര്‍ന്നതോടെ പൊലീസ് പ്രതിരോധത്തിലായി. പമ്പയിലും ശരണപാതയിലും സന്നിധാനത്തുമുള്ള ആയിരക്കണക്കിന് ഭക്തര്‍കൂടി ആചാരസംരക്ഷണത്തിനായി സ്വയം രംഗത്തിറങ്ങിയതും പൊലീസിനെ വലച്ചു.

തുലാമാസപൂജകള്‍ക്ക് നടതുറന്നപ്പോള്‍ ഒരു എ.ഡി.ജി.പി.യുടെ നേതൃത്വത്തില്‍ ഒരു ഐ.ജി.യും മൂന്ന് എസ്പി.മാരുമാണ് സുരക്ഷാച്ചുമതല നിര്‍വഹിച്ചത്. പ്രതിഷേധം ശക്തമായതോടെ ഒരു ഐ.ജി.കൂടി പമ്പ, സന്നിധാനം ചുമതലയിലേക്ക് വന്നു. 2000 പൊലീസുകാരെയാണ് ആദ്യം നിശ്ചയിച്ചതെങ്കില്‍ പിന്നീടത് 4000 ആക്കി. മാസപൂജാ സമയത്ത് ഇത് അസാധാരണമാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചത് പ്രതിഷേധം തണുപ്പിക്കാനാണെങ്കിലും വിശ്വാസസംരക്ഷണ കൂട്ടായ്മകള്‍ പ്രതിരോധരീതി മാറ്റി. അവരും ബലപ്രയോഗം ഒഴിവാക്കി സമാധാന രീതികളിലേക്ക് വന്നു. ഇതുവരെ വന്ന യുവതികളില്‍ ഭൂരിഭാഗവും ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരുമായിരുന്നു. വാര്‍ത്ത സൃഷ്ടിക്കാന്‍വേണ്ടി വരുന്നവര്‍ക്ക് സൗകര്യവും സംരക്ഷണവും തുടര്‍ച്ചയായി ഒരുക്കാന്‍ പറ്റില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അവരില്‍ പലരോടും അനൗദ്യോഗികമായി അറിയിച്ചത്. ആന്ധ്രാപ്രദേശ് സ്വദേശികളായ നാല് യുവതികളാണ് ഞായറാഴ്ച ശബരിമല കയറാനെത്തിയത്. ഇവരില്‍ മിക്കവരും ഇവിടത്തെ ആചാരം അറിയാത്തവരായിരുന്നെന്ന് പൊലീസ് പറയുന്നു.

രാവിലെ 10 മണിയോടെ ആദിശേഷ (41), വാസന്തി (40) എന്നിവര്‍ എട്ടുപേരുള്ള സംഘത്തിനൊപ്പമെത്തി. ഇവരെ നീലിമലകയറ്റം തുടങ്ങുന്നിടത്ത് അയ്യപ്പന്മാര്‍ തടഞ്ഞു. ശരണംവിളിച്ചും വഴിയില്‍ കിടന്നുമായിരുന്നു പ്രതിരോധം. ശരീരത്ത് ചവിട്ടിമാത്രമേ മലകയറാന്‍ പറ്റൂ എന്ന് ഇവര്‍ പറഞ്ഞു. ഇതോടെ പൊലീസെത്തി യുവതികളെ മടക്കി. ഗുണ്ടൂര്‍ സ്വദേശി ആര്‍ ബാലമ്മ (46) സന്നിധാനം വലിയനടപ്പന്തലിന് സമീപം വരെയെത്തി. ഇവരെ അയ്യപ്പന്മാര്‍ തടഞ്ഞ് തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു. പ്രായം വ്യക്തമായതോടെ മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ രക്തസമ്മര്‍ദം കൂടി തളര്‍ന്നുവീണ ഇവരെ ദേവസ്വം ആംബുലന്‍സില്‍ പമ്പാ ആശുപത്രിയിലേക്ക് മാറ്റി. പുഷ്പലത(36)യെന്ന യുവതി മരക്കൂട്ടം വരെയെത്തി. ഇവരും പ്രതിഷേധം കാരണം മടങ്ങി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category