1 GBP = 91.80 INR                       

BREAKING NEWS

ജമാല്‍ ഖഷോഗിയുടെ ശവശരീരം എവിടെയാണ് മറവ് ചെയ്തിരിക്കുന്നത്? കൊലപാതകം സമ്മതിച്ചിട്ടും കൂടുതല്‍ വിവരങ്ങള്‍ പറയാതെ സൗദി; രാജകുമാരനെ തള്ളാതെ ട്രംപിന്റെ നയതന്ത്രം; അമേരിക്കയുടെ മൗനത്തില്‍ നാറ്റോയ്ക്ക് പ്രതിഷേധം

Britishmalayali
kz´wteJI³

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി ഇസ്താംബുളിലെ സൗദി എംബസിയില്‍വെച്ച് കൊല്ലപ്പെടാനിടയായത് കൈയബദ്ധമാണെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചെങ്കിലും മൃതദേഹം എന്തുചെയ്തുവെന്നതുള്‍പ്പെടെ വിവരങ്ങള്‍ പുറത്തുവിടാത്തത് ദുരൂഹതയേറ്റുന്നു. ഖഷോഗിയെ സൗദിയില്‍നിന്നെത്തിയ 15 അംഗ കൊലയാളിസംഘം വകവരുത്തിയെന്ന് ലോകം ആരരോപിക്കുമ്പോള്‍, നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിനായി നടത്തിയ ചര്‍ച്ചകള്‍ക്കിടെയുണ്ടായ കൈയാങ്കളിയാണ് മരണത്തിനിടയാക്കിയതെന്നാണ് സൗദിയുടെ വിശദീകരണം.

കൊലപാതകത്തെക്കുറിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് അറിവുണ്ടായിരുന്നില്ലെന്നാണ് സൗദി അധികൃതര്‍ പറയുന്നത്. സംഭവം സ്ഥിരീകരിച്ചതിന് പിന്നാലെ, ഉന്നതരടക്കം 18 പേരെ സംഭവവുമായി ബന്ധപ്പെട്ട് സൗദി അറസ്റ്റ് ചെയ്തിരുന്നു. ഖഷോഗിയെ കൊലപ്പെടുത്താന്‍ നിര്‍ദേശമുണ്ടായിരുന്നില്ലെന്ന് സ്ഥാപിക്കുന്നതിനാണ് ഈ അറസ്റ്റെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍, വിവരം പുറത്തുപോയതിലുള്ള പകപോക്കലാണ് നടന്നതെന്നും ആരോപണമുണ്ട്.

ഖഷോഗിയുടെ മൃതദേഹം എന്തുചെയ്തുവെന്നതാണ് പുറത്തറിയാനുള്ള ഒരുകാര്യം. സൗദി കോണ്‍സുലേറ്റില്‍നിന്ന് 90 കിലോമീറ്ററോളം അകലെയുള്ള വനപ്രദേശത്ത് മൃതദേഹം ഉപേക്ഷിക്കുയോ സംസ്‌കരിക്കുകയോ ചെയ്തുവെന്നാണ് കരുതുന്നത്. മൃതദേഹം സംസ്‌കരിക്കാന്‍ ഒരാളെ ഏല്‍പിച്ചുവെന്നും സൗദി സൂചിപ്പിച്ചിരുന്നു. എന്നാല്‍, മൃതദേഹം വെട്ടിനുറുക്കി കാര്‍പെറ്റില്‍ പൊതിഞ്ഞുവെന്നതടക്കമുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.

ഖഷോഗി കോണ്‍സുലേറ്റില്‍നിന്ന് ജീവനോടെ പുറത്തുപോയെന്ന തോന്നലുണ്ടാക്കാന്‍ കൊലയാളിസംഘത്തിലെ 15 പേരും ഖഷോഗിയുടേതിന് സമാനമായ വസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്നും സൂചനയുണ്ട്. ഖഷോഗിയുടെ കൊലപാതവും തുടര്‍ന്നുണ്ടായ സംഭവങ്ങളും സ്ബന്ധിച്ച താന്‍ നാളെ പത്രസമ്മേളനം നടത്തുമെന്ന് തുര്‍ക്കി പ്രസിഡന്റ് തായിപ്പ് ഉര്‍ദുഗന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കേട്ടുകൊണ്ടിരിക്കുന്നതില്‍നിന്ന് വിഭിന്നമായിരിക്കും താന്‍ വെളിപ്പെടുത്താന്‍ പോകുന്ന കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച് സൗദിയുടെ നിലപാടുകളില്‍ അമേരിക്ക കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് നിലപാട് അയഞ്ഞു. സൗദി ഭരണകൂടം നുണപറയുകയാണെന്നാണ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം വാഷിങ്ടണ്‍ പോസ്റ്റിനുനല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍, അതേ  അഭിമുഖത്തില്‍ത്തന്നെ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വളരെ കരുത്തനായ ഭരണാധികാരിയാണെന്നും അദ്ദേഹത്തിന്റെ നടപടികളില്‍ താന്‍ തൃപ്തനാണെന്നും ട്രംപ് പറഞ്ഞു.

ഖഷോഗിയെ കൊലപ്പെടുത്തിയതാണെന്ന ആരോപണം തുടക്കം മുതല്‍ക്കെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉന്നയിച്ചിരുന്നു. സൗദിയെ കുറ്റപ്പെടുത്തിയിരുന്ന അമേരിക്ക, പിന്നീട് നിലപാട് മയപ്പെടുത്തിയതില്‍ നാറ്റോയുള്‍പ്പെടെ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഖഷോഗിയുടെ മൃതദേഹം എന്തുചെയ്തുവെന്നതുള്‍പ്പെടെയുള്ള കാര്യത്തില്‍ വ്യക്തത വേണമെന്നാണ് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category