1 GBP = 91.80 INR                       

BREAKING NEWS

ബിഷപ്പിനെ അകത്താക്കിയ നിന്നെ ശരിപ്പെടുത്തുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണി; ഫ്രാങ്കോ മുളയ്ക്കല്‍ ജയിലിലായത് മുതല്‍ വീടിന് ചുറ്റും അപരിചിതര്‍ ചുറ്റിക്കറങ്ങി; വീടിന് മുന്നിലെ ഗേറ്റ് തള്ളിത്തുറന്നും അസമയത്ത് കതകില്‍ മുട്ടി ഭീഷണിയും പതിവ്; ആരോടും ഒന്നും മിണ്ടാതെ കുര്യാക്കോസ് കാട്ടുതറ കഴിഞ്ഞത് ജീവ ഭയത്തില്‍; വൈദികനെ അവസാനമായി കണ്ടത് ഇന്നലെ ഉച്ചയ്ക്ക്; ജാമ്യം ലഭിച്ച ഫ്രാങ്കോ മുളയ്ക്കല്‍ വീണ്ടും സംശയത്തിന്റെ നിഴലില്‍

Britishmalayali
kz´wteJI³

ജലന്ധര്‍: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കഴിഞ്ഞിരു്ന്നത് അതീവ ജീവഭയത്തില്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡനക്കേസില്‍ അകത്തായത് മുതല്‍ കുര്യാക്കോസ് കാട്ടുതറയ്ക്ക് നേരിടേണ്ടി വന്നത് വലിയ രീതിയിലുള്ള മാനസിക സംഘര്‍ഷങ്ങളാണ്. ഇദ്ദേഹത്തിന്റെ ജലന്ധറിലെ വീടിന് പരിസരത്ത് സദാ സമയവും ഗുണ്ടകളും അപരിചിതരും കറങ്ങി നടന്നിരുന്നു. ഭീഷണി കോളുകളായിരുന്നു നിരന്തരം. ബിഷപ്പിനെ അകത്താക്കിയ നിന്നെ ശരിപ്പെടുത്തും എന്നതായിരുന്നു എല്ലാ ഭീഷണികളും.

ഇത്തരത്തില് ഭീഷണികള്‍ സജീവമായതോടെ കുര്യാക്കോസ് കാട്ടുതറ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍വലിഞ്ഞിരുന്നു. രാത്രി കാലങ്ങളില്‍ ഇദ്ദേഹത്തിന്റെ വീട്ടിലെ ഗേറ്റ് തള്ളിത്തുറക്കുന്ന ശബ്ദവും വീട്ടിലെ കതകിന് പുറത്ത് മുട്ടുന്നതും പതിവായിരു്നനു. ആകെ ഭയത്തില്‍ ജീവിതം മുന്നോട്ടു പോയപ്പോഴും പൊലീസില്‍ പരാതി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ആരോടും സ്വകാര്യ സംഭാഷണത്തില്‍ പോലും ഈ കേസിനെ കുറിച്ച് സംസാരിക്കനും അദ്ദേഹം തയ്യാറായിരുന്നില്ല.

ജലന്ധറിന് സമീപം ജസ്വായിലാണ് വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാദര്‍ കുര്യാക്കോസ് കാട്ടുതറയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭോഗ്പുരിലെ പള്ളിയിലെ സ്വന്തം മുറിയില്‍ മരിച്ച നിലയിലാണ് ഫാ. കുര്യാക്കോസിനെ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഒരുവിഭാഗം വൈദികരും ബന്ധുക്കളും ആരോപിച്ചിട്ടുണ്ട്.

ഫാ. കുര്യാക്കോസ് കാട്ടുതറയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ രൂപതയുടെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഫാ. കുര്യാക്കോസിന് ഭീഷണിയുണ്ടായിരുന്നെന്നും വൈദികന്റെ സഹോദരന്‍ ജോസ് കാട്ടുതറ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കാണ് വൈദികനെ അവസാനമായി കണ്ടത്. ഇന്ന് വീട്ടുജോലിക്കാരനാണ് കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മൃതദേഹത്തില്‍ അസാധാരണമായ മുറിവുകളോ മറ്റ് അക്രമം നടന്ന പാടുകളോ ഒന്നും തന്നെ ഇല്ല.

ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് ഫാ. കുര്യാക്കോസ് സഹായങ്ങള്‍ നല്‍കുകയും ബിഷപ്പിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തിരുന്നു. ബിഷപ്പിനെതിരെ അദ്ദേഹം മൊഴി നല്‍കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് ഗുണ്ടകളുടെ ഭീഷണിയുണ്ടായിരുന്നെന്നും താമസസ്ഥലത്തിനു നേരെ കല്ലെറിയുകയും വാഹനം തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.

മുമ്പ് കന്യാസ്ത്രീകളുടെ വൊക്കേഷണല്‍ ട്രെയിനര്‍ കൂടിയായിരുന്ന തന്നോട് കന്യാസ്ത്രീകള്‍ പലതവണ ബിഷപ്പിനെതിരെ പരാതിപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. രൂപതയുടെ കീഴില്‍ കന്യാസ്ത്രീകള്‍ക്കായി മിഷണറീസ് ഓഫ് ജീസസ് സ്ഥാപിച്ച മുന്‍ ബിഷപ്പ് സിംഫോറിയന്‍ കീപ്പുറത്തിനൊപ്പം പ്രവര്‍ത്തിച്ച വൈദികന്‍ കൂടിയാണ് ഫാ. കുര്യാക്കോസ് കാട്ടുതറ. ആലപ്പുഴ പള്ളിപ്പുറം സ്വദേശിയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category