1 GBP = 91.80 INR                       

BREAKING NEWS

ശബരിമല വിഷയത്തില്‍ പ്രതികരിക്കാതെ പിണറായി വിജയന്‍; മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും പ്രതികരണം നാളെ എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറ്റം; യുഎഇ സന്ദര്‍ശനം വന്‍ വിജയം; കേരളത്തോട് മാത്രം കേന്ദ്രത്തിന് മുട്ടാപ്പോക്ക് നയം; വിനോദ യാത്രയ്ക്ക് പോയന്ന് പറയുന്നവര്‍ക്ക് മറുപടിയില്ല; എല്ലാ ദിവസവും രാത്രി വൈകിയും പങ്കെടുത്തത് ഔദ്യോഗിക പരിപാടികളില്‍ മാത്രം; ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ പിരിഞ്ഞത് 2200 കോടി

Britishmalayali
kz´wteJI³

തിരുവനന്തപുരം: യുഎഇ സന്ദര്‍ശനം വന്‍ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവിടെ നിന്നും ലഭിച്ച സ്നേഹം വിസ്മരിക്കാനാകാത്തത് തന്നെയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം തന്നെ കേന്ദ്ര സര്‍ക്കാരിനെ കണക്കിന് വിമര്‍ശിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര സര്‍ക്കാറിന്റേത് മുട്ടാപ്പോക്ക് നയമാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോള്‍ പ്രധാനമന്ത്രിയായിരിക്കുന്ന നരേന്ദ്ര മോദി മുഖ്യമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരു്നന സമയത്താണ് അവര്‍ ഏറ്റവും വലിയ ദുരന്തം നേരിട്ടതെന്ന് മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി വിദേശത്തേക്ക് യാത്ര തിരിക്കാനിരുന്ന മന്ത്രിമാര്‍ക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ചോദിച്ചു. യാചനയ്ക്കല്ല വിദേശത്തേക്ക് പോയത്. നമ്മുടെ നാടിന്റെ ഭാഗമായ സഹോദരങ്ങളില്‍ നിന്ന് നാടിന്റെ പുനര്‍ നിര്‍മ്മാണത്തിനുള്ള സഹായം എന്ന നിലയ്ക്കാണ് അവിടേക്ക് പോയത്.

ആദ്യഘട്ടങ്ങളിലുള്ള പ്രധാനമന്ത്രിയുടെ സമീപനം പ്രതീക്ഷപരമായിരുന്നു. യാത്ര തിരിക്കുന്നതിന്റെ തലേന്ന് വരെ ആ വിശ്വാസം സസ്ഥാന സര്‍ക്കാരിനുണ്ടായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാത്രിയാണ് മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അനുമതിയില്ലെന്ന വിവരം അറിയിക്കുന്നത്. മുഖ്യമന്ത്രി ബന്ധപ്പെട്ടവരുമായി സംസാരിച്ചാല്‍ പോലും പ്രയോജനമില്ലെന്ന മറുപടിയാണ് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത്.

കേരളത്തോട് മാത്രം എന്തിനാണ് ഈ നിലപാട്. ഇപ്പോള്‍ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് അവിടെ വലിയൊരു അപകടം നടന്നത്. എന്നാല്‍ അന്ന് പല വിദേശ രാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിച്ചിരുന്നു.അതേ സമയം ശബരിമല വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. അക്കാര്യങ്ങള്‍ നാളെ പറയാം എന്ന് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തുടര്‍ച്ചയായി വീണ്ടും ഈ ചോദ്യം ഉയര്‍ന്നെങ്കിലും മറുപടി പറയാതെ നാളെ കാണാം എന്ന് പറഞ്ഞ് അവസാനിപ്പിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് ഇത് വരെ ഏകദേശം 2200 കോടി രൂപ എത്തിയെന്നും കൃത്യമായ കണക്ക് ഇപ്പോള്‍ ഇല്ലെന്നും എന്നാല്‍ അത് ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദേശത്ത് പോയ സമയത്ത് അവിടെയുള്ള നമ്മുടെ സഹോദരങ്ങള്‍ പെരുമാറിയത് വലിയ സ്നേഹത്തോടൊണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് എ്ത്ര രൂപയുടെ പദ്ധതികളാണ് എന്ന് പറയാന്‍ കണക്കുകള്‍ പരിശോധിക്കോണ്ടതുണ്ട്. പിന്നെ ഇപ്പോള്‍ തുക പറഞ്ഞിട്ട് അത് പിന്നീട് കുറയേണ്ട എന്ന പരോക്ഷമായ പരിഹാസവും കേന്ദ്രത്തിന്.

വിദേശത്ത് പോയ സമയത്ത് താന്‍ വിനോദയാത്ര നടത്തി എന്ന പറയുന്നവരോട് എന്ത് പറയാന്‍ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്റെ ഒപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ഒക്കെ ചോദിച്ചാല്‍ മതി കാര്യങ്ങള്‍ വിശദമായി തന്നെ മനസ്സിലാകും. പിന്നെ ഈ രാജ്യങ്ങളില്‍ ഒക്കെ മുന്‍പ് പോയിട്ടുണ്ട് പിന്നെ എന്താണ് അതില്‍ ഒരു പുതുമ. ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്ത് അഞ്ച് ദിവസവും രാത്രി വൈകിയാണ് ഉറങ്ങിയത്. ഔദ്യോഗിക പരിപാടികള്‍ അല്ലാതെ ഒരു ചടങ്ങിലും പങ്കെടുക്കാന്‍ പോലും സമയം ഇല്ല അപ്പോള്‍ എങ്ങനെയാണ് വിനോദയാത്ര എന്ന് പറയുന്നത് എന്നും അദ്ദേഹം ചോദിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category