1 GBP = 91.80 INR                       

BREAKING NEWS

ഞങ്ങളെല്ലാവരും പേടിക്കുന്നുവെന്നും കാമറയ്ക്ക് മുന്നില്‍ പറഞ്ഞത് ഏത് തരത്തില്‍ വ്യാഖ്യാനിക്കുമെന്ന് അറിയില്ലെന്നും തുറന്നു പറഞ്ഞ വൈദികന്‍; മരിച്ചത് കന്യാസ്ത്രീകള്‍ക്കൊപ്പം നിന്ന് പീഡകനെ അഴിക്കുള്ളിലാക്കാന്‍ നിലപാട് എടുത്ത ട്രെയിനര്‍; ഫാദറിന്റെ അസ്വാഭാവിക മരണത്തോടെ സാക്ഷികളെല്ലാം മൗനത്തിലാകും; രൂപതയും പഞ്ചാബ് പൊലീസും 'എല്ലാം സ്വാഭാവികമാക്കാന്‍' അക്ഷീണ പ്രയത്നത്തിലും; ഫാ കാട്ടുതറയുടെ ജീവനടുത്തത് ഹിറ്റ്ലറെ റോള്‍ മോഡലാക്കിയ ഫ്രാങ്കോയുടെ കറുത്ത മനസ്സോ?

Britishmalayali
kz´wteJI³

 

ജലന്ധര്‍: ബിഷപ്പിന് കവചം തീര്‍ക്കുന്ന വൈദികര്‍ക്കും കന്യാസ്ത്രീകള്‍ നിഷ്‌കളങ്കരാണെന്ന് അറിയാം. ഭയം കൊണ്ടാണ് കന്യാസ്ത്രീകള്‍ പലരും പരാതിയുമായി പൊലീസിനെ സമീപിക്കാത്തത്. പേടിയാണ്, ഞങ്ങളെല്ലാവരും പേടിക്കുന്നു. ഞാന്‍ കാമറയ്ക്ക് മുന്നില്‍ ഈ പറഞ്ഞത് പോലും ഏത് തരത്തില്‍ വ്യാഖ്യാനിക്കുമെന്ന് എനിക്ക് അറിയില്ലെന്ന് തുറന്നു പറഞ്ഞ വൈദികനായിരുന്നു ജലന്ധര്‍ രൂപതയിലെ ഫാ. കുര്യാക്കോസ് കാട്ടുതറ. അതുകൊണ്ട് തന്നെ ബലാത്സംഗക്കേസില്‍ ജാമ്യം കിട്ടി ഫ്രാങ്കോ പുറത്തിറങ്ങുമ്പോള്‍ കാട്ടുതറയ്ക്ക് എന്ത് സംഭവിക്കുമെന്ന ഭീതി വിശ്വാസികള്‍ക്കും സജീവമായുണ്ടായിരുന്നു. ഈ ആശങ്കകള്‍ ശരിയായിരുന്നുവെന്നാണ് കാട്ടുതറയുടെ അപ്രതീക്ഷിത മരണം തെളിയിക്കുന്നത്.

പഞ്ചാബില്‍ സര്‍വ്വ ശക്തനാണ് ഫ്രാങ്കോ മുളയ്ക്കല്‍ എന്ന ബിഷപ്പ്. ജലന്ധര്‍ പൊലീസിന്റെ പ്രിയപ്പെട്ട മെത്രാന്‍. പഞ്ചാബിലെ രാഷ്ട്രീയക്കാരുടെ കണ്ണിലുണ്ണി. അതുകൊണ്ട് തന്നെ കാട്ടുതറയുടെ മരണം സ്വാഭാവികമായി തന്നെ പഞ്ചാബ് പൊലീസ് എഴുതി തള്ളും. കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന രാജ്നാഥ് സിംഗും ബിഷപ്പിന്റെ അടുത്ത സുഹൃത്താണ്. ഡല്‍ഹിയില്‍ സഹായ മെത്രാനായി പണിയെടുക്കുമ്പോള്‍ ലഭിച്ച സൗഹൃദം. അതുകൊണ്ട് തന്നെ സാക്ഷാല്‍ സിബിഐ എത്തിയാല്‍ പോലും കാട്ടുതറയുടെ മരണം വെറുമൊരു ഹൃദയാഘാതമായി തന്നെ അവശേഷിപ്പും. കാട്ടുതറയ്ക്കുണ്ടായ ഭീഷണിയും സമ്മര്‍ദ്ദവുമൊന്നും ഒരു കേസ് ഡയറിയിലും പ്രതിഫലിക്കില്ല. തനിക്കെതിരെ മൊഴി നല്‍കുന്നവര്‍ക്ക് എന്ത് സംഭവിക്കുമെന്ന സന്ദേശമാണ് ഇതിലൂടെ ഫ്രാങ്കോ നല്‍കുന്നത്. കേരളത്തിലുള്ള കന്യാസ്ത്രീകള്‍ക്ക് ബിഷപ്പിനോട് വൈരാഗ്യമുണ്ടെന്ന് തെളിയിക്കാനാകും. അതുകൊണ്ട് ബലാത്സംഗക്കേസില്‍ ലൂപ് ഹോളുകള്‍ ഒരുക്കി രക്ഷപ്പെടാം. എന്നാല്‍ ജലന്ധര്‍ രൂപതയിലെ വൈദികര്‍ പോലും ഇത് ശരിവച്ചാല്‍ ബിഷപ്പിന് ജയില്‍ വാസം ഉറപ്പാകുമായിരുന്നു.

ബിഷപ്പ് കുറ്റക്കാനല്ലെന്നാണ് സഭയുടെ വിശദീകരണം. ജലന്ധറില്‍ വീണ്ടും ബിഷപ്പ് സജീവമായി കഴിഞ്ഞു. കാട്ടുതറയുടെ മരണത്തോടെ ബിഷപ്പിനെതിരെ പൊലീസിനോട് സംസാരിച്ചവരെല്ലാം ഭീതിയിലാണ്. എന്ത് സംഭവിക്കുമെന്ന് അറിയാത്ത അവസ്ഥ. ജലന്ധറിന് സമീപം ദസ് വയിലെ പള്ളിയിലെ മുറിയില്‍ തിങ്കളാഴ്ച രാവിലെയാണ് ഫാ. കുര്യാക്കോസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഒരുവിഭാഗം വൈദികരും ബന്ധുക്കളും ആരോപിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷം മുറിയിലേക്ക് പോയ അദ്ദേഹം പിന്നീട് മുറിവിട്ട് പുറത്തേക്ക് വന്നിരുന്നില്ല. ഇന്ന് രാവിലെ കുര്‍ബാനയ്ക്ക് അച്ചനെ കാണാതായപ്പോള്‍ ജോലിക്കാരന്‍ വന്ന് വിളിച്ചിട്ടും മുറി തുറന്നില്ല. പിന്നീട് മറ്റുള്ളവരെത്തി മുറിയുടെ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോളാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫാ. കുര്യാക്കോസ് കാട്ടുതറയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് ജലന്ധര്‍ രൂപതയുടെ വിശദീകരണം. അദ്ദേഹത്തെ രൂപതയുടെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു. ബിഷപ്പിനെതിരെ മൊഴി നല്‍കിയതായിരുന്നു ഇതിന് കാരണം. ചുമതലകളില്‍ നിന്ന് അച്ചന്മാരെ മാറ്റി നിര്‍ത്തിയാലും രൂപത വിട്ടുപോകാന്‍ ആരേയും ബിഷപ്പ് അനുവദിക്കില്ല. ഏകാന്തതയിലേക്ക് അവരെ തള്ളി വിട്ട് മാനസികമായി തകര്‍ക്കുകയാണ് രീതി. ഇത് പല ബിഷപ്പുമാര്‍ക്കുമെതിരെ മുമ്പും ചെയ്തിട്ടുണ്ട്. അതിനിടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഫാ. കുര്യാക്കോസിന് ഭീഷണിയുണ്ടായിരുന്നെന്നും വൈദികന്റെ സഹോദരന്‍ ജോസ് കാട്ടുതറ പറഞ്ഞു.

ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് ഫാ. കുര്യാക്കോസ് സഹായങ്ങള്‍ നല്‍കുകയും ബിഷപ്പിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തിരുന്നു. ബിഷപ്പിനെതിരെ അദ്ദേഹം മൊഴി നല്‍കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് ഗുണ്ടകളുടെ ഭീഷണിയുണ്ടായിരുന്നെന്നും താമസസ്ഥലത്തിനു നേരെ കല്ലെറിയുകയും വാഹനം തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്. എന്നാല്‍ പഞ്ചാബ് പൊലീസാണ് കേസ് അന്വേഷിക്കുന്നത് എന്നതിനാല്‍ ഇവര്‍ക്കൊന്നും വലിയ പ്രതീക്ഷയും ഇല്ല.

ഫ്രാങ്കോയെ അഴിക്കുള്ളിലാക്കിയത് ചാനലിന് മുന്നിലെ വെളിപ്പെടുത്തല്‍
സഭ വിട്ടുപോയ കന്യാസ്ത്രീകളില്‍ പലരും കരഞ്ഞുകൊണ്ട് ബിഷപ്പിനെതിരെ പരാതിയുമായി സമീപിച്ചിരുന്നുവെന്ന് ഫാ. കുര്യാക്കോസ് കാട്ടുതറ മാതൃഭൂമി ന്യൂസിനോട് പറഞ്ഞിരുന്നു. ഇതോടെയാണ് വിശുദ്ധനാകാനുള്ള ഫ്രാങ്കോയുടെ ശ്രമം പൊളിഞ്ഞതും അഴിക്കുള്ളിയാതും. കന്യാസ്ത്രീകള്‍ക്കുണ്ടായ പീഡനം കാട്ടുതറ തുറന്ന് പൊലീസിനോടും സമ്മതിച്ചു. ഇതായിരുന്നു ഫ്രാങ്കോയുടെ അറസ്റ്റിന് പൊലീസിനെ സഹായിച്ചതും. അല്ലാത്ത പക്ഷം കന്യാസ്ത്രീകള്‍ വൈരാഗ്യം തീര്‍ക്കാന്‍ തന്നെ കുടുക്കുന്നുവെന്ന ഫ്രാങ്കോയുടെ വാദം പൊലീസിനും അംഗീകരിക്കേണ്ടി വന്നേനെ. കേസ് എങ്ങനേയും ഒതുക്കി തീര്‍ക്കാനുള്ള ഫ്രാങ്കോയുടെ ശ്രമവും കാട്ടുതറയാണ് പൊളിച്ചത്.
ബിഷപ്പിനോടുള്ള ഭയം കൊണ്ടാണ് കന്യാസ്ത്രീകള്‍ പരാതി പറയാന്‍ മടിക്കുന്നതെന്നും കാട്ടുതറ ആരോപിച്ചിരുന്നു. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ ബിഷപ്പ് തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നത് സഹിക്കാന്‍ വൈകാതെയാണ് തുറന്നുപറയാമെന്ന തീരുമാനത്തിലെത്തിയതെന്നും മാതൃഭൂമിയോട് വിശദീകരിച്ച വൈദികനായിരുന്നു കാട്ടുതറ. മുമ്പ് കന്യാസ്ത്രീകളുടെ വൊക്കേഷണല്‍ ട്രെയിനര്‍ കൂടിയായിരുന്ന തന്നോട് കന്യാസ്ത്രീകള്‍ പലതവണ ബിഷപ്പിനെതിരെ പരാതിപ്പെട്ടിട്ടുണ്ട്. കരഞ്ഞുകൊണ്ട് തന്റെ മുമ്പില്‍ പറഞ്ഞിട്ടുണ്ട്. അച്ചോ ഈ മെത്രാന്‍ നമ്മുടെ രൂപതയില്‍ മെത്രാനായിരിക്കുന്നിടത്തോളം കാലം എനിക്കിവിടെ സമാധാനമായി ജീവിക്കാനാകില്ല, ക്ഷമിക്കണം ഞാന്‍ ഉടനെ തന്നെ സഭവിട്ടുപോകും. ഒന്നോ രണ്ടോ പേരാണെങ്കില്‍ ഏതോ ചില അപവാദങ്ങളായിട്ട് എഴുതിത്ത്ത്തള്ളാമായിരുന്നു ഒന്നില്‍ കൂടുതല്‍ പേര്‍ വന്ന് തീര്‍ച്ചയായിട്ടും ഇങ്ങനെ പരാതിപ്പെട്ടപ്പോള്‍ തീര്‍ച്ചയായിട്ടും ഞങ്ങള്‍ക്ക് ഇപ്പോള്‍ പുറകോട്ട് തിരിഞ്ഞുനോക്കുമ്പോള്‍ കൂട്ടിവായിക്കാന്‍ സാധിക്കും ഇതുപോലുള്ള ഗൗരവമായ എന്തോ സംഭവങ്ങളായിരുന്നു എന്ന്.-ഇതായിരുന്നു ഫ്രാങ്കോയ്ക്കെതിരായ കാട്ടുതറയുടെ മൊഴിയും വെളിപ്പെടുത്തല്‍.

മുമ്പ് കന്യാസ്ത്രീകളുടെ വൊക്കേഷണല്‍ ട്രെയിനര്‍ കൂടിയായിരുന്ന തന്നോട് കന്യാസ്ത്രീകള്‍ പലതവണ ബിഷപ്പിനെതിരെ പരാതിപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. രൂപതയുടെ കീഴില്‍ കന്യാസ്ത്രീകള്‍ക്കായി മിഷണറീസ് ഓഫ് ജീസസ് സ്ഥാപിച്ച മുന്‍ ബിഷപ്പ് സിംഫോറിയന്‍ കീപ്പുറത്തിനൊപ്പം പ്രവര്‍ത്തിച്ച വൈദികന്‍ കൂടിയാണ് ഫാ. കുര്യാക്കോസ് കാട്ടുതറ. ആലപ്പുഴ പള്ളിപ്പുറം സ്വദേശിയാണ്. എ ഡേ വിത് ദി ഷെപ്പേര്‍ഡ് ഇടയനൊപ്പം ഒരു ദിനം എന്ന പേരില്‍ കന്യാസ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നടത്തിയിരുന്ന പരിപാടിയിലേക്കും കേരള പൊലീസിന്റെ അന്വേഷണം വ്യാപിപ്പിക്കണമെന്നാണ് കാട്ടുത്തറ ആവശ്യപ്പെടിരുന്നത്.

കാട്ടുത്തറയുടെ മരണം ചര്‍ച്ചയാക്കുന്നത് ബിഷപ്പിന്റെ ഹിറ്റ്ലര്‍ ശൈലി
ഡല്‍ഹിയില്‍ സഹായമെത്രാനെന്ന നിലയിലെ പ്രവര്‍ത്തനമാണ് ഫ്രാങ്കോയെ ശ്രദ്ധേയനായത്. വത്തിക്കാനിലെ കളങ്കിതരായ വൈദികരെല്ലാം ഫ്രാങ്കോയുടെ അടുപ്പക്കാരണ്. ഇവരെ ഡല്‍ഹിയില്‍ കൊണ്ടു വന്ന് സത്കരിച്ചും മറ്റുമാണ് ഫ്രാങ്കോ ഇവരുടെ അടുപ്പക്കാരനായത്. ഈ ബന്ധങ്ങളാണ് അര്‍ഹതപ്പെട്ട പലരേയും തഴഞ്ഞ് 2013ല്‍ ഫ്രാങ്കോയെ ജലന്ധറിലെ പരമാധികാരിയാക്കിയത്. പതിയെ ഓരോരുത്തരെ തകര്‍ത്ത് എല്ലാം തന്റെ സ്വാധീനവലയത്തിലേക്കാക്കി മാറ്റുകയായിരുന്നു ബിഷപ്പ് ഫ്രാങ്കോ ചെയ്തത്. ഹിറ്റ്‌ലറാണ് തന്റെ റോള്‍ മോഡലെന്ന് പറഞ്ഞാണ് എതിരാളികളെ നേരിട്ടത്.

അതുകൊണ്ട് തന്നെ രൂപതയിലെ പള്ളികളില്‍ നിരവധി വിമതരും എത്തി. പലരും ബിഷപ്പിനെ ചോദ്യം ചെയ്തു. ഇതിനെ ചാരന്മാരെ നിയോഗിച്ചാണ് ഫ്രാങ്കോ നേരിട്ടത്. സ്വന്തം സന്യാസി സഭയില്‍ നിന്നെത്തിയ വിശ്വസ്തരെ എല്ലാ അരമനയിലും നിയോഗിച്ചു. തനിക്കെതിരെ ചെറുവിരല്‍ അനങ്ങിയാല്‍ പോലും ബിഷപ്പ് അപ്പോള്‍ തന്നെ അറിഞ്ഞു. പഞ്ചാബ് പൊലീസിലെ വിശ്വസ്തരെ ഉപയോഗിച്ചും അതീവ രഹസ്യമായി കാര്യങ്ങള്‍ നിരീക്ഷിച്ചു. അങ്ങനെ സത്യത്തിനൊപ്പം നീങ്ങിയവരെ എല്ലാം അരിഞ്ഞു വീഴ്ത്തുന്ന തരത്തില്‍ ഇടപെടല്‍ നടത്തി ഫ്രാങ്കോ മുന്നോട്ട് പോയി. പ്രാര്‍ത്ഥനാലയം കൈക്കലാക്കാന്‍ ഫാ ബേസിലിനെ എല്ലാ അര്‍ത്ഥത്തിലും ഇല്ലായ്മ ചെയ്യുകയായിരുന്നു ഫ്രാങ്കോ ചെയ്തത്. ഇതിനെ ആര്‍ക്കും എതിര്‍ക്കാനോ ചോദ്യം ചെയ്യാനോ കഴിഞ്ഞില്ല. കാട്ടുപുറത്തിനുണ്ടായതും സമാന ഒറ്റപ്പെടുത്തലായിരുന്നു. തന്റെ ഇഷ്ടത്തിന് വഴങ്ങാത്തവരെയെല്ലാം ബിഷപ് മാനസികമായി പീഡിപ്പിച്ചിരുന്നു. സ്ഥലംമാറ്റവും അവധിയുമൊക്കെ ബിഷപ്പിന്റെ ഇഷ്ടാനുസരണമായിരുന്നു. ഒരിക്കല്‍ ഗഖലന്‍ സെന്റ് മേരീസ് ഇടവകയില്‍ പുതിയ പള്ളിയുടെ വെഞ്ചിരിപ്പ് കര്‍മ്മം നടക്കുകയായിരുന്നു. ബിഷപ്പ് എത്തിയപ്പോള്‍ അദ്ദേഹം ആഗ്രഹിച്ചപോലെ കുതിരപ്പുറത്ത് കയറ്റിയുള്ള എഴുന്നള്ളിപ്പും നോട്ടുമാല ഇട്ടുള്ള സ്വീകരണവും വാദ്യമേളങ്ങളും ഒന്നും കിട്ടിയില്ല.
അതിന്റെ ദേഷ്യം മുഴുവന്‍ പ്രസംഗത്തിനിടെ വികാരിയച്ചനോട് തീര്‍ത്തു. ചടങ്ങിനെത്തിയ അതിഥികളുടെ മുഴുവന്‍ പേരെടുത്ത് പറഞ്ഞ ബിഷപ്പ് വികാരിയച്ചനെ കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ല. ഈ പള്ളി പണിക്ക് വികാരിയുടെ സംഭാവന ചെറുതാണെന്ന് വരെ പറഞ്ഞു. അതിനെ വിശ്വാസികളും കന്യാസ്ത്രീകളും എതിര്‍ത്തു. അച്ചന്റെ ശ്രമഫലമാണ് പള്ളിപണി പൂര്‍ത്തിയായതെന്ന് അവര്‍ മറുപടി നല്‍കി. ഉടനെവന്നു അടുത്ത പണി, വെഞ്ചിരിപ്പിനൊപ്പം തന്നെ പുതിയ വികാരിയെ നിയമിക്കുകയാണ് പള്ളിയുടെ താക്കോല്‍ അദ്ദേഹത്തിന് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ഇതിനേയും ഇടവകാംഗങ്ങള്‍ എതിര്‍ത്തു. ഇത്രയും കഷ്ടപ്പെട്ട് ഒരു പള്ളി പണിത വൈദികനൊപ്പം ഒരു ബലി അര്‍പ്പിക്കാതെ അദ്ദേഹത്തെ പറഞ്ഞയക്കാന്‍ കഴിയില്ലെന്നായിരുന്നു ഇടവകാംഗങ്ങളുടെ നിലപാട്.-ഇതാണ് ഫ്രാങ്കോയുടെ ഹിറ്റ്‌ലര്‍ ശൈലിയുടെ ഏറ്റവും വലിയ ഉദാഹരണം.

ഫാ.ബേസില്‍ മുക്കന്‍തോട്ടം എന്ന വൈദികന്‍ പ്രാര്‍ത്ഥനയ്ക്കും രൂപതയുടെ പരിപാടികള്‍ പഞ്ചാബിന് പുറത്തേക്ക് അറിയിക്കുന്നതും തുടങ്ങിയതാണ് പ്രാര്‍ത്ഥനാ ഭവന്‍ എന്ന ചാനല്‍. ബിഷപ്പ് ഫ്രാങ്കോ വന്നപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ വണ്‍മാന്‍ ഷോ ആണ് ചാനലില്‍. അതിനെ ബേസില്‍ അച്ചന്‍ എതിര്‍ത്തപ്പോള്‍ അനാവശ്യമായ ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉയര്‍ത്തി, കള്ളക്കഥകള്‍ പറഞ്ഞുപരത്തി രൂപതയില്‍ നിന്ന് സസ്പെന്റു ചെയ്തു. കണ്ണുകളിലൂടെ സംസാരിക്കുന്ന മെത്രാനായിരുന്നു ഫ്രാങ്കോ. ആ കണ്ണുകളില്‍ നോക്കിയാല്‍ ആത്മീയതയുടെ തിളക്കം ആര്‍ക്കും അനുഭവിക്കാനാകുമായിരുന്നില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category