1 GBP = 91.80 INR                       

BREAKING NEWS

മാമന്റെ കൈ എന്റെ തുടകള്‍ക്കിടയിലാണ്; എന്റെ പിന്‍കഴുത്ത് പൊള്ളി വിയര്‍ത്തു; ശ്വാ സമടക്കി അനങ്ങാതെ കിടന്നു; മാമന്‍ പറഞ്ഞ പോലെ എല്ലാം പെട്ടെന്ന് കഴിഞ്ഞു; പക്ഷേ പിന്‍ കഴുത്തിലെ ആ പൊള്ളല്‍ ഇതെഴുതുമ്പോളും വന്നു; അന്തരിച്ച കവി അയ്യപ്പനും മീ ടൂവില്‍ കുടുങ്ങി; പത്താം വയസ്സിലെ പീഡനം തുറന്നു പറയുന്നത് മറ്റൊരു കവിയുടെ യുവതിയായ മകള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: അന്തരിച്ച കവി എ അയ്യപ്പനെതിരെ മീ ടൂ വെളിപ്പെടുത്തലുമായി ഫേസ്ബുക്ക് പോസ്റ്റ്. ഒരു കവിയുടെ മകളാണ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തന്റെ പത്താം വയസ്സില്‍ കവി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി എഴുതിയിരിക്കുന്നത്. അയ്യപ്പന്‍ തന്റെ വീട്ടില്‍ വന്നപ്പോഴായിരുന്നു പീഡനമെന്ന് യുവതി കുറിക്കുന്നുണ്ട്. കവിതകള്‍ ചൊല്ലിത്തരികയും തെറ്റിയപ്പോള്‍ ശാസിക്കുകയും ചെയ്ത 'അയ്യപ്പന്‍ മാമന്‍' രാത്രി ഉറങ്ങിക്കിടന്ന തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.

'ഞാനിപ്പോഴാണ് സംഭവം അറിയുന്നത്. അയാള്‍ ജീവിച്ചിരുന്ന സമയത്ത് ഇത് പറഞ്ഞിരുന്നുവെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുന്നു. പലകയടിച്ച് ഒരു കൂട് പോലെയുണ്ടാക്കി അതിലാണ് അന്ന് ഞങ്ങള്‍ താമസിച്ചിരുന്നത്. മറ്റൊരു കവിയാണ് അദ്ദേഹത്തെ എനിക്കൊപ്പം വിട്ടത്. രാത്രി തല ചായ്ക്കാന്‍ ഒരു ഇടം കൊടുത്തതാണ്. കാലത്ത് പറഞ്ഞു വിടാന്‍ പെട്ട പാട് തന്നെ വലുതായിരുന്നു. അയാള്‍ ജീവിച്ചിരുന്നുവെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുന്നു. അങ്ങനെയെങ്കില്‍ നേരിട്ട് കൈകാര്യം ചെയ്യാമായിരുന്നു.'- വെളിപ്പെടുത്തല്‍ നടത്തിയ യുവതിയുടെ അച്ഛന്റെ പ്രതികരണം ഇങ്ങനെയാണ്. മകള്‍ തന്നോട് ഇതു പറഞ്ഞിട്ടില്ലെന്ന് യുവതിയുടെ അമ്മയും പറഞ്ഞു.

2010 ഒക്ടോബര്‍ 21ന് അയ്യപ്പന്‍ മരിച്ചിരുന്നു. റോഡില്‍ കിടന്നായിരുന്നു മരണം. അയ്യപ്പനെതിരെ ഇപ്പോള്‍ ഉയരുന്നത് പോക്സോ ചുമത്താന്‍ സാധിക്കുന്ന കുറ്റകൃത്യമാണിത്. എന്നാല്‍ ആരോപണ വിധേയന്‍ മരിച്ചതു കൊണ്ട് പൊലീസിന് കേസെടുക്കാനും കഴിയില്ല..

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

കവി എ അയ്യപ്പന്‍ #metoo

*Child Sexual Abuse
ഏകദേശം പത്ത് വയസ് കാണും എനിക്കന്ന്. ഒരു വൈകുന്നേരം അയ്യപ്പന്‍ മാമന്‍ വീട്ടില്‍ വരുന്നുണ്ടെന്നു പറഞ്ഞു അച്ഛന്‍. കവിതകളെഴുതുന്ന മാമനാണ്. കുട്ടികളെ വല്യ ഇഷ്ടാണ്. കവിതകള്‍ ചൊല്ലിത്തരും. പഠിപ്പിച്ചു തരും. കവിതകളെഴുതുന്ന അച്ഛന് കവിതകളെഴുതുന്ന കൂട്ടുകാര്‍ കുറേയുണ്ട്.

അന്ന് വരുന്നത് ചില്ലറക്കാരനല്ലാന്ന് അച്ഛന്റെ സംസാരത്തില്‍ നിന്ന് പിടി കിട്ടി. ഞങ്ങള്‍ അയ്യപ്പന്‍ മാമനെ കാത്തിരുന്നു. ഇരുട്ടായപ്പോള്‍ അച്ഛന്റെ കൂടെ വീട്ടില്‍ കയറി വന്നു. കള്ളിന്റെ മണമുള്ള നരച്ച കുറ്റിത്താടിയുള്ള ചപ്രത്തലയുള്ള ചിരിക്കുമ്പോള്‍ കണ്ണ് വരപോലെ കാണുന്ന അയ്യപ്പന്‍ മാമന്‍.
 
ഞങ്ങള്‍ക്ക് കുട്ടിക്കവിതകള്‍ താളത്തില്‍ ചൊല്ലിത്തന്നു മാമന്‍. ഞങ്ങളെയും പഠിപ്പിച്ചു. താളം തെറ്റിച്ചപ്പോള്‍ വഴക്കു പറഞ്ഞു. കവിതയും പാട്ടുമൊക്കെയായി എപ്പോളോ ഉറങ്ങിപ്പോയ ഞാന്‍ ഉറക്കം ഉണരുമ്പോള്‍ അയ്യപ്പന്‍ മാമന്റെ അടുത്താണ്.

മാമന്‍ എന്നെ തൊട്ടു കിടക്കുവാണ്. മാമന്റെ കൈ എന്റെ തുടകള്‍ക്കിടയിലാണ്. വിരലുകള്‍ കൊണ്ട് അമര്‍ത്തുന്നുണ്ട് . എന്റെ ശബ്ദം പുറത്തു വരുന്നില്ല. കുതറാന്‍ നോക്കിയപ്പോള്‍ 'ഇപ്പൊ കഴിയും ഇപ്പൊ കഴിയൂട്ടോ ' എന്ന് വാത്സല്യത്തോടെ പറഞ്ഞു.

എന്റെ പിന്‍കഴുത്ത് പൊള്ളി വിയര്‍ത്തു. ശ്വാസം അടക്കി അനങ്ങാതെ കിടന്നു. മാമന്‍ പറഞ്ഞ പോലെ എല്ലാം പെട്ടെന്ന് കഴിഞ്ഞു. പക്ഷേ പിന്‍ കഴുത്തിലെ ആ പൊള്ളല്‍ ഇതെഴുതുമ്പോളും വന്നു.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category