1 GBP = 91.80 INR                       

BREAKING NEWS

ശബരിമല യുവതി പ്രവേശനത്തിന് അനുകൂലമായി പോസ്റ്റിട്ട വിദ്യാര്‍ത്ഥിനിക്ക് അയല്‍വാസി യുവാവിന്റെ വക മര്‍ദ്ദനം; അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കം ഒടുവില്‍ ചെന്നുനിന്നത് ഡിവൈഎഫ്ഐ-ആര്‍എസ്എസ് സംഘര്‍ഷത്തില്‍! കല്ലേറില്‍ വഴിയാത്രക്കാരന്‍ അടക്കം അഞ്ചു പേര്‍ക്ക് പരുക്ക്; ആര്‍എസ്എസ് കാര്യാലയം തകര്‍ത്തതിന് പിന്നാലെ വൈക്കം താലൂക്കില്‍ ഹര്‍ത്താല്‍

Britishmalayali
kz´wteJI³

വൈക്കം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് കയറാമോ എന്നതില്‍ ഫേസ്ബുക്കിലൂടെ യുവതി ഇട്ട അഭിപ്രായത്തിന് പിന്നാലെ അയല്‍വാസി യുവാവുമായി തര്‍ക്കം. ഒടുവില്‍ ഇത് ചെന്നു നിന്നത് ഡിവൈഎഫ്ഐ- ആര്‍എസ്എസ് സംഘര്‍ഷത്തില്‍! സംഭവത്തില്‍ പൊലീസിന് നേരെ കല്ലേറുണ്ടാകുകയും വഴിയാത്രക്കാരന്‍ ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആര്‍എസ്എസ് കാര്യാലയം അക്രമികള്‍ തകര്‍ത്തിന് പിന്നാലെ വൈക്കം താലൂക്കില്‍ ഇന്ന് ഹര്‍ത്താലിനും ആഹ്വാനം ചെയ്തു. ഇന്നു രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താലിന് ആര്‍എസ്എസ് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിനു ബിജെപി പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

ശബരിമല യുവതീപ്രവേശത്തിന് അനുകൂലമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ത്ഥിനിയും അയല്‍വാസിയായ യുവാവുമായി തിങ്കളാഴ്ച തര്‍ക്കമുണ്ടാവുകയും വിദ്യാര്‍ത്ഥിനിയെ യുവാവ് മര്‍ദിക്കുകയും ചെയ്തിരുന്നു. വൈക്കം കുലശേഖരമംഗലം സ്വദേശിയും സൈബര്‍ ഫോറന്‍സിക് വിദ്യാര്‍ത്ഥിനിയുമായ അപര്‍ണയ്ക്കാണു പരുക്കേറ്റത്. സംഭവത്തില്‍ ഇടവട്ടം അരീക്കണ്ണിയില്‍ വിബിനെതിരെ പൊലീസ് കേസടുത്തു. അപര്‍ണയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇന്നലെ വൈകിട്ട് വൈക്കം നഗരത്തില്‍ പ്രകടനം നടത്തി.

തുടര്‍ന്ന് വൈക്കം കിഴക്കേനട മുരിയന്‍കുളങ്ങരയിലുള്ള വിബിന്റെ വാടക വീടിനു സമീപത്തേക്ക് ഡിവൈഫ്ഐ പ്രകടനം നടത്തി. പ്രകടനം കഴിഞ്ഞു തിരിച്ചു വരും വഴി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആര്‍എസ്എസ് കാര്യാലയത്തിലേക്കു കല്ലെറിഞ്ഞതായി ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞു. ഇതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി. പൊലീസിനു നേരെ കല്ലേറുണ്ടായി. പൊലീസ് ജീപ്പിന്റെ ചില്ല് തകര്‍ന്നു. ആര്‍എസ്എസ് - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലും കല്ലേറു നടന്നു. ഈ പ്രദേശങ്ങളിലെ ബിജെപി, ആര്‍എസ്എസ് കൊടിമരങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായി.

ആര്‍എസ്എസ് ജില്ലാ കാര്യവാഹക് ആര്‍.സോമശേഖരന്‍, താലൂക്ക് കാര്യവാഹക് എം.മനുരാജ്, ബിജെപി നിയോജക മണ്ഡലം കമ്മിറ്റി അംഗം സി.എസ്.നാരായണന്‍ കുട്ടി, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അനീഷ്, ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന എബിന്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്. നാലു പേരെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലും ഒരാളെ വൈക്കം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിബിന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനല്ലെന്ന് ആര്‍എസ്എസ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category