1 GBP = 91.80 INR                       

BREAKING NEWS

ശബരിമല നട ചവിട്ടാന്‍ ശ്രമിച്ച് മകള്‍ ഭക്തര്‍ക്കുണ്ടാക്കിയ വേദനയ്ക്ക് പരിഹാരമായി അമ്മ മല കയറുന്നു; മകളുടെ പാപ പരിഹാരത്തിന് അയ്യന്റെ സന്നിധിയിലേക്ക് മല ചവിട്ടുന്നത് ദളിത് ആക്ടിവിസ്റ്റ് ബിന്ദുവിന്റെ മാതാവ്

Britishmalayali
kz´wteJI³

കറുകച്ചാല്‍: ശബരിമല യാത്രയ്ക്കെത്തിയ ബിന്ദുവിന്റെ നടപടിയില്‍ അയ്യപ്പ ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടിനും മനോവിഷമത്തിനും പ്രായശ്ചിത്തമായി അമ്മ മല ചവിട്ടും. മകളുടെ പാപപരിഹാരത്തിനായി താന്‍ ശബരിമലയ്ക്കു പോകുമെന്നു ബിന്ദുവിന്റെ മാതാവ് തങ്കമ്മ പറഞ്ഞു. ബിജെപി പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇക്കാര്യം തങ്കമ്മ അറിയിച്ചത്.

ശബരിമലയിലെത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് അതിനുള്ള സുരക്ഷ നല്‍കുമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആക്ടിവിസ്റ്റുകളെ അതിന് അനുദിക്കുകയുമില്ലെന്നും വിശദീകരിച്ചിരുന്നു. ഇതിനിടെയാണ് ഇന്ന് ശബരിമല ദര്‍ശനത്തിന് അനുമതി ചോദിച്ച ബിന്ദുവും ആക്ടിവിസ്റ്റാണെന്നും മാവോയിസ്റ്റിന്റെ ഭാര്യയാണെന്നും വിശദീകരിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രനെത്തിയത്. ഇതോടെ വീണ്ടു സന്നിധാനം കരുതലിലായി. ബിന്ദു പമ്പയിലേക്ക് തിരിച്ചെന്നും അഭ്യൂഹമെത്തി. എന്നാല്‍ ബിന്ദുവിന് കണമലയില്‍ ബസ് യാത്ര അവസാനിപ്പിക്കേണ്ടി വന്നു. ബിന്ദു ശ്രമം ഉപേക്ഷിച്ച് മടങ്ങി. കോഴിക്കോട്ട് ഊരുവിലക്കും നേരിടേണ്ടിവന്നു. ഇതിന് പിന്നാലെയാണ് ബിന്ദുവിനെ തള്ളി പറഞ്ഞ് അമ്മയുമെത്തുന്നത്.

ബിന്ദു കമല്‍ സി ചവറയുടെ ആദ്യ ഭാര്യയാണ്. ഒരു മകള്‍ ഉണ്ട്. ഭൂമിക. ഇംഗ്ലീഷ് അദ്ധ്യാപികയാണ്. ആക്ടിവിസ്റ്റാണ്. കറുകച്ചാല്‍ സ്വദേശിയായ ബിന്ദു ഏറെ നാളായി കോഴിക്കോടാണ് താമസം. ദളിത് സ്ത്രീകളുടെ അവകാശ പോരാട്ടത്തില്‍ മുമ്പിലുള്ള വ്യക്തിത്വമാണ് ബിന്ദു. ശബരിമലയിലും കോടതി വിധി നടപ്പാക്കിയെന്ന് ഉറപ്പാക്കിയുള്ള അവകാശ സംരക്ഷണമാണ് ബിന്ദു ശബരിമലയില്‍ ലക്ഷ്യമിടുന്നത്. ഇരുമുടികെട്ടില്ലാതെയാണ് ബിന്ദു ദര്‍ശനത്തിന് തയ്യാറെടുത്തത്. ആദ്യ ഭര്‍ത്താവില്‍ നിന്ന് മകളെ രക്ഷപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള പോരാട്ടങ്ങളില്‍ ഇടപെട്ട് വാര്‍ത്തകളിലെത്തിയ വ്യക്തിത്വമാണ് ബിന്ദു. ദളിത് പോരാട്ടത്തിന്റെ മുന്നണിയില്‍ നിന്ന് സാമൂഹിക ഇടപെടുലുകളിലും ശ്രദ്ധേ കേന്ദ്രമായി.

വിവാഹം വേര്‍പിരിഞ്ഞ കമല്‍ സി ചവറ ബിന്ദു ദമ്പതികളുടെ മകളെയാണ് അമ്മ ബിന്ദുവിന്റെ ഇടപെടലില്‍ മോചിപ്പിച്ചത്. വിവാഹബന്ധം വേര്പിരിഞ്ഞതോടെ അച്ഛനൊപ്പം ആയിരുന്നു മകളുടെ താമസം. വിവാദ എഴുത്തുകാരന്‍ കമല്‍ സി ചവറയുടെ വ്യക്തിജീവിതത്തില്‍ നിന്നും അങ്ങനെ വീണ്ടും ഒരു വാര്‍ത്ത കൂടി. ചൈല്‍ഡ് ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ തുടങ്ങിയവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയായിരുന്നു ഇത്. യാതൊരു ജോലിയും വരുമാനവുമില്ലാതെ ഭാര്യമാരുടെ ജോലിയില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന കമല്‍ തന്നെയും തനുമായുണ്ടായിരുന്ന ബന്ധത്തില്‍ ഉള്ള കുട്ടിയെയെയും വൈകാരികമായി ഭീഷണിപ്പെടുത്തുന്നതായി പോസ്റ്റില്‍ പറഞ്ഞിരുന്നു.

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ വിധി വന്നപ്പോള്‍ തന്നെ ദര്‍ശനത്തിന് എത്തുമെന്ന് ബിന്ദു നിലപാട് എടുത്തിരുന്നു. വടക്കന്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ സ്ത്രീകള്‍ മല ചവിട്ടും. തീര്‍ത്ഥാടന കാലത്ത് സ്ത്രീകളുടെ സംഘം ശബരിമലയിലേക്ക് പോകുമെന്ന് ബിന്ദു അറിയിച്ചിരുന്നു. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നപ്പോള്‍ തന്നെ നിരവധി സ്ത്രീകള്‍ ശബരിമലയിലേക്ക് പോയാലോയെന്ന ആഗ്രഹം അറിയിച്ച് വിളിച്ചിരുന്നു. ശബരിമലയിലേക്ക് പോവുക ഒറ്റയ്ക്കായിരിക്കില്ല ഒരു സംഘമായി ആയിരിക്കുമെന്നും ബിന്ദു ടീച്ചര്‍ വിശദമാക്കി. ഒരുപാട് സ്ത്രീകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹമുണ്ടെങ്കിലും ജീവനില്‍ ഭയമുള്ളതുകൊണ്ടും കുടുംബം ഒറ്റപ്പെട്ട് പോകുമെന്ന സാമൂഹ്യ സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ടുമാണ് പോകാത്തത്. ശബരിമലയിലെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് തനിക്ക് ആശങ്കയില്ല. എല്ലാ സുരക്ഷാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞിരുന്നു

തെരുവില്‍ സ്ത്രീകള്‍ സമരം ചെയ്യുന്നത് വിശ്വാസത്തിന്റെ പേരില്‍ അല്ല. അവര്‍ രാഷ്ട്രീയ അജണ്ടയുടെ ഉപകരണങ്ങളാണ്. ആത്മാഭിമാനമുള്ള ഒരു സ്ത്രീയ്ക്കും ആര്‍ത്തവം അശുദ്ധിയല്ലെന്ന് ബിന്ദു ടീച്ചര്‍ പറയുന്നു. കോട്ടയം കറുകച്ചാല്‍ സ്വദേശിയായ ബിന്ദു കോഴിക്കോട് ചേവായൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപികയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category