1 GBP = 91.80 INR                       

BREAKING NEWS

പമ്പയില്‍ എത്തുന്ന ആക്ടിവിസ്റ്റുകള്‍ക്ക് സംരക്ഷണം നല്‍കുന്നത് വിവാദമായതോടെ കോടതിയെ സമീപിച്ച് ഉത്തരവുമായി എത്താന്‍ ശ്രമം തുടങ്ങി; സുപ്രീംകോടതി വിധി അനുസരിച്ച് ശബരിമല കയറാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് നാല് യുവതികള്‍; കോടതി അനുവദിച്ചാല്‍ പൊലീസിന് മുമ്പില്‍ വഴികള്‍ ഒന്നുമില്ലാതെയാവും

Britishmalayali
kz´wteJI³

കൊച്ചി: ശബരിമലയില്‍ തുലമാസാ പൂജയ്ക്ക് മലകയറാനെത്തിയവരെ എല്ലാം ഭകതര്‍ തടഞ്ഞു. സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധി നടപ്പാകാതെ പോവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാലു സ്ത്രീകള്‍ ഹൈക്കോടതിയെ സമീപിച്ചു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കു പ്രവേശിക്കാന്‍ അവകാശമുണ്ടെന്നു വാദിച്ച് എ.കെ. മായ കൃഷ്ണന്‍, എസ്. രേഖ, ജലജമോള്‍, ജയമോള്‍ എന്നിവരാണു ഹര്‍ജി നല്‍കിയത്. വിധി നടപ്പാക്കാന്‍ സംസ്ഥാനത്തിനു കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നു ഹര്‍ജിയില്‍ പറയുന്നു.

ഇതോടെ വെട്ടിലാകുന്നത് പൊലീസാണ്. ഹൈക്കോടതി അനുകൂല ഉത്തരവുമായി ഈ മാസം 6ന് നട തുറക്കുമ്പോള്‍ സന്നിധാനത്തേക്ക് പോകാന്‍ ഇവരെത്തുമ്പോള്‍ പൊലീസിന് സുരക്ഷ നല്‍കേണ്ടി വരും. ഭക്തര്‍ തടയാനെത്തിയാല്‍ അത് പുതിയ പ്രശ്നങ്ങള്‍ക്കും കാരണമാകും. കോടതി വിധിയുള്ളതു കൊണ്ട് തന്നെ ബലപ്രയോഗത്തിലൂടെ മുന്നോട്ട് പോകേണ്ട സാഹചര്യവും ഉണ്ടാകും. ഇത് വലിയ ക്രമസമാധാന പ്രശ്നങ്ങളിലേക്ക് കാര്യങ്ങളെത്തിക്കും.

പ്രതിഷേധത്തിന്റെ പേരില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഹൈക്കോടതിയിലെ ഹര്‍ജിയിലെ ആവശ്യം. തീര്‍ത്ഥാടകരില്‍നിന്നു പ്രത്യേകം പണം പിരിക്കുന്നവര്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഇതിനിടെ, ശബരിമലയില്‍ യഥാര്‍ഥഭക്തരെ മാത്രം പ്രവേശിപ്പിക്കാന്‍ സര്‍ക്കാരിനോടു നിര്‍ദ്ദേശിക്കണമെന്നും വ്രതാനുഷ്ഠാനം ഉറപ്പാക്കാന്‍ സത്യവാചകം നിഷ്‌കര്‍ഷിക്കണമെന്നും ആവശ്യപ്പെട്ട് വെങ്ങോലയിലെ സമീക്ഷ സാമൂഹികപഠന കേന്ദ്രം ജനറല്‍ സെക്രട്ടറി ശിവന്‍ കദളി സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category