1 GBP = 91.80 INR                       

BREAKING NEWS

അക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ചു നിന്നു; പാര്‍വ്വതിക്ക് നഷ്ടമായത് കത്തിജ്വലിച്ച് നിന്ന കരിയര്‍; നടി ആക്രമിക്കപ്പെട്ടത് തനിക്ക് വേണ്ടിയാണെന്ന് അറിയാമായിരുന്നിട്ടും അപകടം മനസ്സിലാക്കി പിന്മാറിയതു കൊണ്ട് രണ്ടാവരവിലെ തിളക്കത്തില്‍ തന്നെ തുടര്‍ന്ന് മഞ്ജു വാര്യര്‍; സത്യത്തിനൊപ്പം നിന്നതിന് പാര്‍വ്വതിക്ക് ലഭിച്ച ശിക്ഷയുടെ അളവ് ഊഹിക്കാവുന്നതിലും അപ്പുറം

Britishmalayali
kz´wteJI³

കോഴിക്കോട്: ബാഗ്ലൂര്‍ ഡെയ്സ്, എന്ന് നിന്റെ മൊയ്തീന്‍, ടേക്ക് ഓഫ്, ചാര്‍ളി, ഇങ്ങനെ ഹിറ്റുകളുമായി മലയാള സിനിമയില്‍ നിറയുമ്പോഴാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. ഇതോടെ മലയാളത്തിലെ സൂപ്പര്‍താരമായി കുതിച്ചുയരുകയായിരുന്ന പാര്‍വ്വതി ഒന്നും ആലോചിക്കാതെ ഇരയ്ക്കൊപ്പം നിലയുറപ്പിച്ചു. മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവിയായിരുന്നു പാര്‍വ്വതിയുടെ തൊട്ട് മുമ്പില്‍. ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാനാകുന്ന നായികയായി പാര്‍വ്വതി മാറുമെന്ന് ഏവരും കരുതി. എന്നാല്‍ കത്തിജ്വലിച്ച് നിന്ന കരിയറിന് കസബയിലെ വിവാദ പരാമര്‍ശത്തോടെ ബ്രേക്ക് വന്നു. മുഖ്യധാരാ സംവിധായകര്‍ ആരും പിന്നെ പാര്‍വ്വതിയെ തേടി എത്തിയില്ല. അപ്പോഴും കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ സത്യം കണ്ടെത്താന്‍ പാര്‍വ്വതി യാത്ര തുടര്‍ന്നു. ഇത് വലിയ നഷ്ടമാണ് പാര്‍വ്വതിക്കുണ്ടാക്കിയത്.

നടിയെ ആക്രമിച്ചപ്പോള്‍ ആദ്യം ഗൂഢാലോചന ആരോപിച്ചത് മഞ്ജു വാര്യരായിരുന്നു. മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ തുറന്നു പറച്ചിലാണ് സിനിമയിലെ വനിതാ കൂട്ടായ്മയിലേക്ക് കാര്യങ്ങളെത്തിച്ചത്. നേതൃത്വം മഞ്ജുവിനാണെന്ന് കരുതിയാണ് പാര്‍വ്വതിയും കൂട്ടരും വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിലെത്തിയത്. എന്നാല്‍ ഇന്ന് രേവതിയും പത്മപ്രിയയും ഗീതു മോഹന്‍ദാസും രമ്യാ നമ്പീശനും പിന്നെ പാര്‍വ്വതിയും മാത്രമാണ് ഈ കൂട്ടായ്മയിലെ പ്രധാന നടികള്‍. ഇതില്‍ രേവതിയും പത്മപ്രിയയും ഗീതു മോഹന്‍ദാസും രമ്യാ നമ്പീശനും വലിയ അഭിനയ മോഹങ്ങള്‍ ഇന്ന് വച്ച് പുലര്‍ത്തുന്നില്ല. അവസരങ്ങള്‍ തീരെ കുറഞ്ഞ സമയത്താണ് ഇവര്‍ പ്രതിഷേധിക്കാനെത്തിയത്. അതുകൊണ്ട് തന്നെ വലിയ നഷ്ടങ്ങളുമില്ല. എന്നാല്‍ പാര്‍വ്വതി മലയാളത്തിലെ പല വമ്പന്‍ പ്രോജക്ടുകളുടേയും പ്രതീക്ഷയായിരുന്നു. വിവാദങ്ങളോടെ ഈ പ്രോജക്ടുകളെല്ലാം നടക്ക് നഷ്ടമായി. ഇത് മനസ്സിലാക്കിയാണ് മഞ്ജു വാര്യര്‍ തന്ത്രപരമായ മൗനത്തിലേക്ക് പോയതെന്നാണ് സിനിമയിലെ അടക്കം പറച്ചില്‍.

ദിലീപും മഞ്ജുവാര്യരും തമ്മിലെ കുടുംബ പ്രശ്നങ്ങളില്‍ നിലപാട് എടുത്തതാണ് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് പൊലീസ് നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നത്. ഇതാണ് ദിലീപിനെ കേസിലെ മുഖ്യ പ്രതികളിലൊരാളാക്കുന്നത്. അതുകൊണ്ട് തന്നെ വിഷയത്തില്‍ നടിക്കൊപ്പം എന്നും മഞ്ജു ഉറച്ചു നില്‍ക്കുമെന്ന് ഏവരും കരുതി. എന്നാല്‍ നിര്‍ണ്ണായക ഘട്ടത്തില്‍ മഞ്ജു വനിതാ കൂട്ടായ്മയില്‍ നിന്ന് അകലം പാലിച്ചു. മലയാളത്തിലെ ലേഡി സൂപ്പര്‍താര പദവിയില്‍ സജീവമായി തുടരുകയും ചെയ്തു. മോഹന്‍ലാലിന്റെ ഒടിയന്‍ അടക്കമുള്ള ബിഗ് ബജറ്റ് സിനിമകളില്‍ നായികയായി. നിരവധി സ്റ്റേജ് ഷോകളിലൂടേയും താരമായി. നടിയെ ആക്രമിച്ച കേസില്‍ മൗനം തുടര്‍ന്നാണ് മഞ്ജുവിന്റെ മുന്നോട്ട് പോക്ക്. എന്നാല്‍ കൈനിറയെ അവസരമുള്ളപ്പോഴായിരുന്നു പാര്‍വ്വതി നടിക്കായി രംഗത്ത് വന്നത്. ഇതോടെ നടിക്ക് സമ്മര്‍ദ്ദം ഏറി. അപ്പോഴും സ്വന്തംകാലില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു പാര്‍വ്വതി. ഇതുമൂലം അവസരങ്ങള്‍ കുറയുകയും ചെയ്തു.

കൂട്ടുകാരിയെ ഒറ്റിക്കൊടുത്ത് സ്വന്തം താല്‍പര്യം നോക്കി പോകുന്ന സ്വാര്‍ഥയായ പെണ്‍കുട്ടിയെയാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ നോട്ട് ബുക്കെന്ന ആദ്യ ചിത്രത്തില്‍ പാര്‍വതി അവതരിപ്പിച്ചത്. നോട്ട് ബുക്കില്‍ അവള്‍ക്കൊപ്പം നില്‍ക്കാതെ മാറി നിന്ന ആ ചുരുണ്ടമുടിക്കാരി. വെള്ളിത്തിരയ്ക്കപ്പുറമുള്ള യഥാര്‍ഥ ജീവിതത്തില്‍ പാര്‍വതി ആക്രമണത്തിന് ഇരയായ കൂട്ടുകാരിക്കൊപ്പം മാത്രമാണ് നിന്നത്. സിനിമയിലെ പുരുഷാധിപത്യത്തെയും താരാധിപത്യത്തെയും പൊതുസമൂഹത്തിന് മുമ്പില്‍ തുറന്നു പറയാന്‍ പാര്‍വതി മടി കാണിച്ചിട്ടില്ല. കടുത്ത സൈബര്‍ ആക്രമണത്തിന് പാര്‍വതി ഇരയായത്. അപ്പോഴും പതറാതെ അസഭ്യം പറഞ്ഞവര്‍ക്കെതിരെ പരാതികൊടുക്കാന്‍ തയാറാകുകയാണ് ചെയ്തത്. ഈ അടുത്ത് ഒരു അഭിമുഖത്തില്‍ പാര്‍വതി ഏറെ വിഷമത്തോടെ സംസാരിച്ച ഒരു കാര്യമുണ്ട്, അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നു, ഡബ്ല്യുസിസിയിലുള്ളവരോട് സംസാരിക്കുന്നതിന് പോലും വിലക്കുണ്ടെന്ന്. അപ്പോഴും പാര്‍വ്വതി നിലപാട് മാറ്റാതെ പൊതു വേദികളിലെത്തി അമ്മയിലെ സൂപ്പര്‍താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. ഡബ്ലുസിസിയുടെ ഈ പോരാട്ടത്തില്‍ ഏറ്റവും നഷ്ടം സംഭവിക്കുന്നതും പാര്‍വതിക്ക് തന്നെയാണ്.

മലയാളസിനിമയില്‍ മാത്രമല്ല തമിഴിലും കന്നഡയിലും ഹിന്ദിയിലും വരെ പാര്‍വ്വതിക്ക് അവസരങ്ങള്‍ നഷ്ടമായി. അഭിനയിച്ച പല സിനിമകളിലും പലയിടങ്ങളിലും നായകനേക്കാള്‍ ഒരുപടി മേലെ പാര്‍വതിയുടെ പ്രകടനം എത്തിയിട്ടുമുണ്ട്. രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം സ്വന്തമാക്കി. ടേക്ക് ഓഫിലെ അഭിനയത്തിന് ദേശീയ അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം നേടിയിരുന്നു. അഞ്ജലി മേനോന്റെ കൂടെ ആണ് അവസാനം റിലീസ് ചെയ്ത ചിത്രം. മലയാളത്തില്‍ മൂന്നു ചിത്രങ്ങളാണ് നടിയുടേതായി അനൗണ്‍സ് ചെയ്തിരിക്കുന്നത്. ബോബിസഞ്ജയ് തിരക്കഥ എഴുതി നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രം. സിനിമയില്‍ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയായി പാര്‍വതി എത്തുന്നു. എം. മുകുന്ദന്റെ ചെറുകഥയായ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് മറ്റൊരു പ്രോജക്ട്. മുകുന്ദന്റെ തന്നെ തിരക്കഥയില്‍ ഹരികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിപ്പ പ്രമേയമാക്കി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന വൈറസ് മറ്റൊരു ചിത്രം. നിപ്പ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടയില്‍ വൈറസ് ബാധിതയായി മരണത്തിന് കീഴടങ്ങിയ നഴ്‌സ് ലിനിയുടെ വേഷത്തിലാകും പാര്‍വതി എത്തുക.

തുടര്‍ച്ചയായ രണ്ട് വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ നടിയാണ് പാര്‍വ്വതി. കഴിഞ്ഞ തവണ എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാല, ഇത്തവണ സമീറ. കാഞ്ചനമാല പങ്കുവച്ചത് പ്രണയത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളാണ്. ഇവിടെ ടേക് ഓഫില്‍ ഭീതിയുടേയും ധീരതയുടേയും നേര്‍ ചിത്രം. നിലപാടുകള്‍ക്കൊപ്പം സഞ്ചിരിക്കുന്ന കഥാപാത്രങ്ങളുമായി പാര്‍വ്വതി മലയാള സിനിമയിലെ പ്രിയ നായികയാവുന്നതിനിടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്നാണ് പാര്‍വ്വതിയെ മലയാള സിനിമാ ലോകം ഇന്ന് വിളിക്കുന്നത്. തെറ്റുകളെ ചൂണ്ടിക്കാട്ടാനും തിരുത്താനും മടിയില്ലാത്ത നായിക. ആരുടേയും കാരുണ്യമില്ലാതെ സിനിമയില്‍ തുടരുകയാണ് ലക്ഷ്യം. ഇതിനുള്ള അംഗീകരാമാണ് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം. ജാതിപ്പേരില്‍ അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് തുറന്നു പറയാനും പാര്‍വ്വതി മടിച്ചില്ല. തന്റെ പേര് പാര്‍വ്വതി എന്നാണെന്നും പാര്‍വ്വതി മേനോന്‍ എന്നറിയപ്പെടുന്ന നടി വ്യക്തമാക്കി. കഴിഞ്ഞ പത്ത് വര്‍ഷമായി തെറ്റായ പേരിലാണ് താന്‍ അറിയപ്പെടുന്നത്. എന്നാല്‍ ഒരിക്കലും ജാതിപ്പേരില്‍ അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ദയവു ചെയ്ത് തന്റെ പേരിനൊപ്പം മേനോന്‍ ചേര്‍ക്കരുതെന്നും പാര്‍വ്വതി തുറന്നു പറഞ്ഞു. അങ്ങനെ ജീവിതത്തിലും അസ്തിത്വം നേടിയെടുത്ത കലാകാരിയാണ് പാര്‍വ്വതി.

നടിമാര്‍ ആരുടെയും പൊതുസ്വത്തല്ലെന്നും അവരുടെ അഭിനയം കണ്ടു മാത്രം വിലയിരുത്തിയാല്‍ മതിയെന്നു പറയാനും ഭയമില്ല. തന്റെ അഭിപ്രായം എന്താണെങ്കിലും അത് എവിടെയും തുറന്ന് പറയാന്‍ താരത്തിന് മടിയില്ല. എന്ന് വിചാരിച്ച് പേരിനും പ്രശസ്തിക്കും വേണ്ടി എന്തും പറയുന്ന സ്വഭാവവും തനിക്കില്ല. അങ്ങനെ പേരിന് വേണ്ടി പലരും പല തന്ത്രങ്ങളും പയറ്റി നോക്കുന്നവരുണ്ടെന്നും പാര്‍വ്വതി പറയുന്നു. ഞാന്‍ സിനിമയില്‍ മാത്രമേ അഭിനയിക്കൂ.. പരസ്യ ചിത്രങ്ങളിലൊ മറ്റ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങുകളിലൊ പങ്കെടുക്കില്ല. എനിക്ക് പണം ആവശ്യമാണ്, അത് ഞാന്‍ ചോദിച്ച് വാങ്ങാറുണ്ട്. പക്ഷേ എന്റെ ആഡംബര ജീവിതത്തിന് വേണ്ടി ഞാന്‍ ഉപയോഗിക്കില്ല. വസ്ത്രം മാറുന്ന പോലെ കാമുകനെ മാറ്റാന്‍ ഞാനില്ലെന്നും പാര്‍വ്വതി പറയുന്നു. അങ്ങനെ മറ്റ് നടികളില്‍ നിന്ന് വേറിട്ട വഴികളിലൂടെയാണ് പാര്‍വ്വതിയുടെ ജീവിത യാത്രയും. മലയാള സിനിമയില്‍ 'കാസ്റ്റിങ്ങ് കൗച്ച്' ഉണ്ട്. വളരെ മുതിര്‍ന്ന ആളുകളില്‍ നിന്നാണ് ഈ അനുഭവം ഉണ്ടായിട്ടുള്ളത്.

ഒത്തു തീര്‍പ്പിന് വഴങ്ങാത്തതുകൊണ്ട് ആായിരിക്കാം കുറച്ചു വര്‍ഷങ്ങള്‍ സിനിമയില്‍ ഇല്ലാതിരുന്നത് എന്ന് തുറന്നു പറഞ്ഞ നടിയാണ് പാര്‍വ്വതി. പ്രമുഖരായ വളരെ മുതിര്‍ന്ന ആളുകളില്‍ നിന്നാണ് ഈ അനുഭവം ഉണ്ടായിട്ടുള്ളത്. അതില്‍ നടനെന്നോ സംവിധായകനെന്നോ വ്യത്യാസമില്ല. ഒരു കടമ പോലെയാണ് ചോദിക്കുന്നത്. ഞങ്ങളാണ് നിനക്ക് ബ്രേക്ക് തന്നത് എന്ന് പറഞ്ഞുകൊണ്ട്. എല്ലാവരും ഒരു പോലെയാണ്. അങ്ങനെ പറഞ്ഞിട്ടുള്ളവരോടൊപ്പം ജോലി ചെയ്തില്ല. അതുകൊണ്ടായിരിക്കാം കുറച്ചു കാലം സിനിമകള്‍ വരാതിരുന്നത്. ജീവിത ഉപദേശം പോലെ 'മോളെ ഇതൊക്കെ ചെയ്യേണ്ടിവരും. അത് അങ്ങനെയാണ്' എന്നൊക്കെ പറഞ്ഞ് ചിലര്‍ വരും. അങ്ങനെയാണെങ്കില്‍ എനിക്കത് വേണ്ട എന്ന് ഞാന്‍ പറഞ്ഞു.അഭിനയിക്കാന്‍ അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റിയില്‍ സാഹിത്യം പഠിക്കാനോ മറ്റോ പോവും. നോ പറയാനുള്ള അവകാശം നമുക്കുണ്ട് എന്ന നമ്മള്‍ തന്നെയാണ് തിരിച്ചറിയേണ്ടത്.-ഇങ്ങനെ തുറന്ന് പറഞ്ഞ് മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച നടിയാണ് പാര്‍വ്വതി.

റേഡിയോ പ്രോഗ്രാം നിര്‍മ്മാതാവായാണ് പാര്‍വ്വതിയുടെ തുടക്കം. പിന്നീട് റേഡിയോയില്‍ നിരവധി പേരുടെ അഭിമുഖങ്ങളൂം നടത്തിയിട്ടുണ്ട്. സിനിമയില്‍ ഡബിങ് കലാകാരിയായും പ്രവര്‍ത്തിക്കുന്നുണ്ട്. വിനോദ് കുമാര്‍-ടി കെ ഉഷാകുമാരി ദമ്പതികളുടെ മകളായി കോഴിക്കോടാണ് പാര്‍വ്വതിയുടെ ജനനം. പിന്നീട് കുടുംബസമേതം തിരുവനന്തപുരത്തേക്ക് താമസം മാറി. കേന്ദ്രീയ വിദ്യാലയില്‍ നിന്നുമാണ് പാര്‍വ്വതി തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഔട്ട് ഓഫ് സിലബസ് എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. തുടര്‍ന്ന് നോട്ട് ബുക്ക്, വിനോദയാത്ര, ഫ്ളാഷ്, സിറ്റി ഓഫ് ഗോഡ് എന്നീ ചിത്രങ്ങള്‍. ബാഗ്ലൂര്‍ ഡെയ്സിലെത്തിയപ്പോള്‍ താരമായി വളര്‍ന്നു. തമിഴ് സിനിമയിലും ഹിറ്റുകളുമായി ഇതിനിടെ പാര്‍വ്വതി നിറഞ്ഞു. സിനിമയില്‍ അവസരങ്ങള്‍ക്ക് പിറകെ പോകാന്‍ ഇനിയും പാര്‍വ്വതിയെ കിട്ടില്ല. ഇതിനൊ്പ്പം അനീതിക്കെതിരെ പോരടിക്കുക കൂടി ചെയ്യുമ്പോള്‍ മലയാള സിനിമയിലെ അധികാര കേന്ദ്രങ്ങള്‍ പാര്‍വ്വതിയെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category