1 GBP = 91.80 INR                       

BREAKING NEWS

പത്തനംതിട്ടയില്‍ മുഖ്യമന്ത്രി നടത്തിയത് അല്‍പ്പം പോലും വിട്ടു വീഴ്ചയ്ക്കില്ലെന്നുള്ള മുന്നറിയിപ്പ്; ദുരാചാരങ്ങളെ എടുത്ത് പറഞ്ഞും പന്തളം രാജകുടുംബത്തേയും തന്ത്രി കുടുംബത്തേയും വിരട്ടിയുമുള്ള പ്രസംഗം അവസാനിപ്പിക്കുന്നത് സമവായത്തിനുള്ള അവസാന സാധ്യതകള്‍; ദേവസ്വം ബോര്‍ഡിന്റെ അഴകൊഴുമ്പന്‍ നിലപാടിനെതിരേയും കര്‍ശനമായ താക്കീത്; നിലപാട് കര്‍ശനമാക്കി യാതൊരു വിട്ടു വീഴ്ചയുമില്ലാത്ത നിലപാടുമായി മുമ്പോട്ട് പോകാന്‍ ഉറച്ച് പിണറായി വിജയന്‍; ആകെ വിരണ്ട് ദേവസ്വം ബോര്‍ഡും പത്മകുമാറും

Britishmalayali
kz´wteJI³

പത്തനംതിട്ട: നിലവാരവും നിലപാടുമില്ലാത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റെന്ന് എ പത്മകുമാറിനെ ആദ്യം വിമര്‍ശിച്ചത് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സറിഞ്ഞായിരുന്നു ഈ കടന്നാക്രമണമെന്ന് വിലയിരുത്തലും അന്ന് സജീവമായി. ഇന്ന് ശബരിമല സ്ത്രീ പ്രവേശന വിഷയം പുതിയ തലത്തിലെത്തുകയാണ്. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലൂടെ മനസ്സ് മാറ്റി ഒപ്പം നിര്‍ത്താനാണ് ഭക്തരുടെ ശ്രമം. സുപ്രീംകോടതിയിലെ റിട്ട് ഹര്‍ജിയില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കുമെന്ന് വിശ്വാസികളും കരുതി. എന്നാല്‍ ശബരിമയില്‍ ഏത് സ്ത്രീയായാലും പ്രവേശിച്ചേ മതിയാകൂവെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ദേവസ്വം ബോര്‍ഡിനേയും പന്തളം രാജകുടുംബത്തേയും തന്ത്രമാരേയും എല്ലാം പിണറായി കടന്നാക്രമിക്കുന്നത് ഈ സാഹചര്യത്തിലാണ്. ഇതോടെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സമവായ സാധ്യതയും അടയുന്നു.


പിണറായി വിജയന്‍ പരസ്യമായി തള്ളിപ്പറഞ്ഞതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി കടുത്ത സമ്മര്‍ദത്തിലുമായി. തുടര്‍നടപടികളെക്കുറിച്ചു ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു കൃത്യമായ ധാരണയില്ല. സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരാണെന്ന തോന്നല്‍ ഉളവാക്കിയതിനു പിന്നില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും മറ്റും പക്വതയില്ലാത്ത നടപടികളാണെന്നാണു മുഖ്യമന്ത്രി കരുതുന്നത്. വിധി വന്നതിനു പിന്നാലെ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സുപ്രീം കോടതിയില്‍ പുനഃപരിശോധനാഹര്‍ജി കൊടുക്കുമെന്നു പത്മകുമാര്‍ പറഞ്ഞത് പിണറായിയെ ചൊടിപ്പിച്ചു. പിന്നീടു സ്ഥിതി റിപ്പോര്‍ട്ട് എന്ന നിലപാടിലേക്കു മാറി. ശബരിമലയിലെ പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെ സംഭവങ്ങള്‍ക്കു ശേഷം സര്‍ക്കാര്‍ നിലപാടു മയപ്പെടുത്തുമെന്നാണു പ്രതീക്ഷിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി അതിന് തയ്യാറല്ല. അതുകൊണ്ടാണ് ഇന്നലെ ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്നെങ്കിലും ശബരിമല വിഷയത്തില്‍ തീരുമാനമൊന്നുമുണ്ടാകാത്തത്. പത്തനംതിട്ടയില്‍ പിണറായി വിജയന്റെ അടുപ്പക്കാരനായി അറിയപ്പെടുന്ന പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയതും ഈ അടുപ്പത്തിന്റെ കുരത്തിലാണ്. ശബരിമല വിഷയത്തിലൂടെ ഈ സമവാക്യം മാറുകയാണ്.

ഡല്‍ഹിയില്‍നിന്നുള്ള അഭിഭാഷകരുടെ നിയമോപദേശം വരുന്നതുവരെ കാത്തിരിക്കാനാണു ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ദേവസ്വം കമ്മിഷണറുടെ ഡല്‍ഹി യാത്രയും അതിനു ശേഷമേ കാണൂ. ആചാരം സംരക്ഷിക്കുമെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുമ്പോഴും അത് എങ്ങനെ കോടതിയെ അറിയിക്കുമെന്നതാണു ബോര്‍ഡ് നേരിടുന്ന പ്രശ്നം. ഇതിനിടെയാണ് പത്തനംതിട്ടയിലെ പിണറായിയുടെ പ്രസംഗം. ഇതോടെ ദേവസ്വം ബോര്‍ഡും പ്രസിഡന്റ് പത്മകുമാറുടെ കടുത്ത സമ്മര്‍ദ്ദത്തിലായി. തല്‍സ്ഥിതി റിപ്പോര്‍ട്ട് പോലും കൊടുക്കാനാവാത്ത അവസ്ഥ. ശബരിമല യുവതീപ്രവേശ വിഷയത്തില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാര്‍ പങ്കെടുത്തില്ല. ദേവസ്വം ബോര്‍ഡിനെതിരെ മുഖ്യമന്ത്രി തുറന്നടിച്ച യോഗത്തില്‍ പത്മകുമാറിന്റെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സര്‍ക്കാരിന്റെ നിലപാടുകള്‍ക്കു വിരുദ്ധമാണ് ദേവസ്വം ബോര്‍ഡ് എന്ന് യോഗത്തില്‍ മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു.

ഇനി അനുരഞ്ജനമില്ല
ശബരിമല വിഷയത്തില്‍ മുട്ടുമടക്കാനോ അനുരഞ്ജനത്തിനു മുന്‍കൈയെടുക്കാനോ മുഖ്യമന്ത്രി തയ്യാറല്ല. ഇതാണ് പത്തനംതിട്ടയില്‍ പ്രഖ്യാപിക്കുന്നത്. ബന്ധപ്പെട്ടവരുമായി ചര്‍ച്ചയാകാമെന്ന മുന്‍സമീപനം സര്‍ക്കാരും മുഖ്യമന്ത്രിയും വേണ്ടെന്നു വച്ചിരിക്കുന്നു. ശബരിമല വിഷയത്തില്‍ രണ്ട് യോഗമാണ് ഇടതുപക്ഷം നടത്തിയത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും. തുലാമാസ നട തുറക്കുന്നതിന് മുമ്പായിരുന്നു തിരുവനന്തപുരത്തെ യോഗം. ആന്ന് സുപ്രീംകോടതി വിധിയോടുള്ള പ്രതിബദ്ധത വ്യക്തമാക്കുമ്പോള്‍ തന്നെ ചര്‍ച്ചയ്ക്കുള്ള വാതിലും അദ്ദേഹം തുറന്നിട്ടിരുന്നു. എന്നാല്‍ ഇന്നലെ പത്തനംതിട്ടയിലെ പ്രസംഗത്തില്‍, എല്ലാം മാറ്റി. ഇനി സര്‍ക്കാര്‍ ഒന്നും ചെയ്യില്ലെന്ന് പറഞ്ഞു. പന്തളം കൊട്ടാരത്തിനും താഴമണ്‍ തന്ത്രി കുടുംബത്തിനും ശബരിമലയിലുള്ള അധികാരാവകാശങ്ങള്‍ തന്നെ ചോദ്യം ചെയ്തു.

തുലമാസ പൂജ സമയത്ത് ശബരിമലയില്‍ യുവതികള്‍ വന്നാല്‍ ദര്‍ശനത്തിനു സുരക്ഷ ഒരുക്കണമെന്ന നിര്‍ദ്ദേശമാണു സര്‍ക്കാര്‍ പൊലീസിനു നല്‍കിയത്. എന്നാല്‍ അങ്ങനെ സംഭവിച്ചാല്‍ നട അടയ്ക്കുമെന്ന തന്ത്രിയുടെ മുന്നറിയിപ്പ് ഒട്ടും പ്രതീക്ഷിച്ചില്ല. പരികര്‍മികള്‍ തന്നെ സമരത്തിനിറങ്ങിയതോടെ യുവതീപ്രവേശം അസാധ്യമെന്നു തിരിച്ചറിഞ്ഞു. ഇതോടെയാണ് പിണറായി കടുത്ത നിലപാട് എടുത്തത്. വിധി വന്നയുടന്‍ തങ്ങളെയൊന്നും വിശ്വാസത്തിലെടുക്കാതെ നടപ്പാക്കുന്നതിലേക്കു സര്‍ക്കാര്‍ നീങ്ങിയതാണു തന്ത്രികുടുംബത്തെയും കൊട്ടാരത്തെയും ചര്‍ച്ചയില്‍ നിന്നകറ്റിയത്. പന്തളം കൊട്ടാരത്തെ പ്രതിനിധീകരിക്കുന്ന പി.ജി. ശശികുമാരവര്‍മ നേരത്തെ പാലോളി മുഹമ്മദ്കുട്ടി മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സ്റ്റാഫിലുണ്ടായിരുന്നയാളാണ്. അദ്ദേഹത്തെ പോലും അനുരഞ്ജന വഴിയില്‍ കൊണ്ടുവരാന്‍ സിപിഎം നേതാക്കള്‍ക്കു കഴിഞ്ഞില്ല.

വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. പുനഃപരിശോധനാ ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ പോകാനുള്ള ദേവസ്വം ബോര്‍ഡ് നീക്കത്തെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. റിപ്പോര്‍ട്ടും കൊണ്ടുപോയാല്‍ തിരിച്ചു കിട്ടുന്നത് എന്തായിരിക്കുമെന്ന ബോധ്യം ഉണ്ടാവണം. ഏതാനും കൂട്ടരുടെ കോപ്രായം കണ്ടു നീങ്ങിയാല്‍ വലിയ ഭവിഷ്യത്തുണ്ടാകുമെന്നും മുഖ്യമന്ത്രി ദേവസ്വംബോര്‍ഡിനു മുന്നറിയിപ്പു നല്‍കി. ശബരിമല ദര്‍ശനത്തിനു വരുന്ന ഭക്തര്‍ക്കു സുരക്ഷയും ശാന്തിയും സൗകര്യവും സര്‍ക്കാര്‍ നല്‍കും. ഇടതുമുന്നണി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ സര്‍ക്കാരിന്റെ നിലപാട് തന്നെയാണ് വിശദീകരിക്കുന്നത്.

ശബരിമല തന്ത്രിക്കും താഴമണ്‍ കുടുംബത്തിനുമെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. തന്ത്രിയുടെ കോന്തലയില്‍ തൂക്കിയിട്ട താക്കോലിലാണ് ശബരിമലയുടെ അധികാരമെന്നു തെറ്റിദ്ധരിക്കരുത്. തന്ത്രിയുടെയോ പന്തളം കൊട്ടാരത്തിന്റെയോ സ്വത്തല്ല ശബരിമല. ദേവസ്വം ബോര്‍ഡിന്റേതാണ്. അതു മനസ്സിലാക്കി പെരുമാറണം. സാമൂഹിക പരിഷ്‌കരണത്തിന് എതിരെ യാഥാസ്ഥിതികര്‍ എല്ലാക്കാലത്തും പ്രതിഷേധിച്ചിട്ടുണ്ട്. എന്നാല്‍ സുപ്രീംകോടതി വിധിയെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിക്കും സര്‍ക്കാര്‍ തയാറല്ല. അങ്ങനെ ചെയ്താല്‍ നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്തലാകുമതെന്നും പിണറായി പറഞ്ഞു. സന്നിധാനത്തില്‍ ചില ക്രിമിനലുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തമ്പടിച്ചിരുന്നു. അവര്‍ക്കു കേന്ദ്രമാക്കാനുള്ള സ്ഥലമല്ല ശബരിമല. എല്ലാവര്‍ക്കും ദര്‍ശനത്തിന് പോകാവുന്ന കേന്ദ്രമാണു ശബരിമല. അതിനെ അങ്ങനെയല്ലാതാക്കാനുള്ള ബോധപൂര്‍വ നീക്കമാണ് ആര്‍എസ്എസ് നടത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

വിശ്വാസമല്ല വലുത് ഭരണഘടന
നെഷ്ഠിക ബ്രഹ്മചാരിയായ ദേവന്മാരുണ്ട്. ഇല്ല എന്നല്ല പറയുന്നത്. വിശ്വാസികള്‍ക്കിടയില്‍ അങ്ങനെയൊരു നിലയുണ്ട്. പൂജാരിയും ബ്രഹ്മചാരി ആയിരിക്കണം. വിവാഹം കഴിക്കാന്‍ പാടില്ല. എന്നാല്‍ ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം എല്ലാവര്‍ക്കും അറിയാമല്ലോ. ഗൃഹസ്ഥാശ്രമത്തിന്റെ കാര്യമല്ല താന്‍ പറയുന്നത്. അതിനപ്പുറം കടന്ന് വ്യഭിചാരത്തിലേക്ക് പോയ സംഭവമല്ലേ എറണാകുളത്ത് നടന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ലോകനാര്‍കാവ് കടത്തനാട്ട് രാജാവ് എല്ലാവര്‍ക്കും തുറന്നുകൊടുത്തു. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും. അപ്പോള്‍ അടെയുള്ള ഇവിടുത്തെ തന്ത്രിയെപ്പോലെയുള്ളവര്‍ ക്ഷേത്രം പൂട്ടി സ്ഥലംവിട്ടു. അയാള്‍ പോയ പോക്കിന് കടത്തനാട്ട് രാജാവ് വേറെ ആളെവച്ചു. ഇത്രയുമൊക്കെയേ തന്ത്രിക്ക് അധികാരമുള്ളൂ. തങ്ങളുടെ കോന്തലയില്‍ കെട്ടുന്ന താക്കോലിലാണ് അധികാരം മുഴുവന്‍ കേന്ദ്രീകരിച്ചിട്ടുള്ളതെന്ന് തെറ്റിദ്ധരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുപ്രീംകോടതി വിധി ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിക്കും സന്നദ്ധമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. അങ്ങനെ ചെയ്യുന്നത് നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്തുന്ന നീക്കമാണ്. പുനഃപരിശോധനാ ഹര്‍ജി നല്‍കി ദേവസ്വം ബോര്‍ഡ് വടികൊടുത്ത് അടി വാങ്ങരുത്. ശബരിമല നട അടയ്ക്കുന്നതും തുറക്കുന്നതും തന്ത്രിയുടെ അവകാശമല്ല. പൂജാരിയും ബ്രഹ്മചാരി ആയിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പരിഹസിച്ചു. സുപ്രീംകോടതി പ്രധാനമായും പരിശോധിച്ചത് ശബരിമലയില്‍ സ്ത്രീ പ്രവേശനം തടയുന്ന നിലപാട് ഭരണഘടനയ്ക്ക് അനുസൃതമാണോയെന്നാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൗലികാവകാശത്തിന് എതിരാണ് സ്ത്രീ പ്രവേശനം തടയുന്ന നടപടിയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സ്ത്രീയ്ക്കും പുരുഷനും പ്രായവ്യത്യാസമില്ലാതെ അവിടെപ്പോയി പ്രാര്‍ത്ഥിക്കാന്‍ അവകാശമുണ്ടെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇതിന് അതീവ പ്രാധാന്യമുണ്ട്.

സുപ്രീം കോടതി വിധിക്കെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ഇക്കാര്യം നിയമസഭ ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നുമാണ് ചിലര്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാരും നിയമസഭയുമെല്ലാം ഭരണഘടനയുടെ സൃഷ്ടിയാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് മന്ത്രിമാര്‍ അടക്കമുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. അതിനാല്‍ ഭരണഘടനയെ മാനിക്കുന്ന നിലപാട് സ്വീകരിക്കുക എന്നത് ഏതുസര്‍ക്കാരും പാലിക്കേണ്ട കാര്യമാണ്.-മുഖ്യമന്ത്രി പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category