1 GBP = 91.80 INR                       

BREAKING NEWS

ഒരേ ഉത്പന്നത്തിന് പല കടകളില്‍ വന്‍ വില വ്യത്യാസം; ഒരേ കടയില്‍ തന്നെ ഒരു മൂല്യമുള്ള ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ഞെട്ടിക്കുന്ന വിലവ്യത്യാസത്തില്‍; സെയിലും ഡിസ്‌കൗണ്ടും തട്ടിപ്പ്; ടിവി മുതല്‍ വാക്വം ക്ലീനര്‍ വരെ വാങ്ങുമ്പോള്‍

Britishmalayali
kz´wteJI³

രേ ഉത്പന്നത്തിന് ഒരേ കടയില്‍ ഞെട്ടിപ്പിക്കുന്ന വിലവ്യത്യസമുണ്ടാകാറുണ്ടെന്ന് റിപ്പോര്‍ട്ട്. വാക്വം ക്ലീനര്‍, ടെലിവിഷന്‍, ഫ്രിഡ്ജ് തുടങ്ങിയ ഗൃഹോപകരണങ്ങളിലൊക്കെ ഈ തട്ടിപ്പ് പ്രകടമാണ്. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെതന്നെ, ഒരേ ഉത്പന്നത്തിന് പല വിലകളാണ് റീട്ടെയ്ല്‍ ഷോപ്പുകള്‍ ഈടാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിച്ച്? എന്ന ഉപഭോക്തൃ സംഘടനയാണ് ഈ വിഷയത്തില്‍ ഗവേഷണം നടത്തിയത്. ആമസോണ്‍, എഒ ഡോട്ട് കോം, അര്‍ഗോസ്, കറീസ് പിസി, ജോണ്‍ ലൂയിസ് എന്നീ അഞ്ച് റീട്ടെയ്‌ലര്‍മാര്‍ വില്‍ക്കുന്ന വിലയാണ് ഇതില്‍ പരിഗണിച്ചത്. ഡിസ്‌കൗണ്ട് നല്‍കുന്ന സമയത്ത് ഇത്തരം വ്യത്യാസങ്ങള്‍ സ്വാഭാവികമാണെങ്കിലും അത്തരം പ്രത്യേകതളില്ലാത്ത സമയത്തും ഒരേ ഉത്പന്നത്തിന് പല വിലയാണ് വ്യാപാരികള്‍ ഈടാക്കുന്നതെന്ന് ഇവര്‍ കണ്ടെത്തി.

വിലയിലെ ഈ ഏറ്റക്കുറച്ചിലുകള്‍ ഏത് ഉത്പന്നം ഏതുസമയത്ത് എവിടെനിന്ന് വാങ്ങണണെന്ന കാര്യത്തില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ഉദാഹരണത്തിന് വാക്‌സ് ബ്ലേഡ് 32വി എന്ന വാക്വം ക്ലീനര്‍ എഒ ഡോട്ട് കോമില്‍ 299 പൗണ്ടിനും 54 ശതമാനം ഡിസ്‌കൗണ്ടോടെ 139 പൗണ്ടിനും ലഭ്യമാണ്. പ്രിന്ററുകള്‍ക്കും ടെലിവിഷനുകള്‍ക്കുമൊക്കെ ഒരേ റീട്ടെയ്‌ലര്‍ പല വില ഒരേസമയം ഈടാക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

ആമസോണാണ് കൂട്ടത്തില്‍ ഏറ്റവും വിലകുറച്ച് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനം. ആമസോണിലും ഒരേസമയത്ത് ഉത്പന്നങ്ങള്‍ക്ക് പല വില കാണാറുണ്ട്. വര്‍ഷത്തില്‍ പല സമയങ്ങളില്‍ വ്യത്യസ്ത വില വരുന്നത് സ്വാഭാവികമാണെങ്കിലും, ഒരേസമയം ഇത്തരത്തില്‍ വില വ്യത്യാസപ്പെടുന്നത് അതിശയിപ്പിക്കുന്ന കാര്യമാണെനന്ന് വിച്ച്? ഗവേഷണ സംഘത്തിലംഗമായ അലക്‌സ് നീല്‍ പറയുന്നു. ഏതാണ് യഥാര്‍ഥ വിലയെന്നും ഏതാണ് ഡിസ്‌കൗണ്ടെന്നും ഉപഭോക്താക്കള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമുള്ള സാഹചര്യമാണ് ഇതുണ്ടാക്കുന്നതെന്നും അലക്‌സ് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category