1 GBP = 91.80 INR                       

BREAKING NEWS

ഒസിഐ കാര്‍ഡുടമകളായ പ്രവാസി ഇന്ത്യക്കാരുടെ വിദേശികളായ ജീവിത പങ്കാളികള്‍ക്കും ഇനി ഒസിഐ കാര്‍ഡ് ലഭിക്കും; വിദേശികളെന്ന വിഭാഗത്തില്‍പ്പെടുത്തി ഇവര്‍ക്കും ആജീവനാന്ത മള്‍ട്ടി എന്‍ട്രി വിസ

Britishmalayali
kz´wteJI³

പ്രവാസി ഇന്ത്യക്കാരുടെ വിദേശികളായ ജീവിതപങ്കാളികള്‍ക്കും ഇനി ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് ലഭിക്കും. ഇന്ത്യയിലേക്ക് വരുന്നതിനും ഇവിടെ ഇടപാടുകള്‍ നടത്തുന്നതിനും ആജീവനാന്ത കാലത്തേക്കുള്ള വിസയായ ഒസിഐ കാര്‍ഡ് വിദേശികളായ ജീവിത പങ്കാളികള്‍ക്കും ബാധകമാക്കണമെന്ന ആവശ്യം ഏറെക്കാലമായി പ്രവാസികള്‍ ഉയര്‍ത്തിയിരുന്നതാണ്. വിദേശരാജ്യത്ത് പാസ്‌പോര്‍ട്ടിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നവര്‍ക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യാനുള്ള നടപടി ക്രമങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലഘൂകരിച്ചു.

വിദേശത്ത് താമസിക്കുന്ന ഒസിഐ കാര്‍ഡ് ഉടമകളുടെ വിദേശികളായ ജീവിത പങ്കാളിക്കും നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനതത്തില്‍ ഒസിഐ കാര്‍ഡ് നല്‍കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവില്‍, ഇത്തരം പങ്കാളികള്‍ക്ക് ഒസിഐ കാര്‍ഡിന് അപേക്ഷിക്കാനാവുമായിരുന്നില്ല. സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ, പ്രവാസി ഇന്ത്യക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും സേവനങ്ങളും ഇവര്‍ക്കും ഇതിലൂടെ ലഭ്യമാകും.

2006-ലാണ് ഒസിഐ കാര്‍ഡ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഹൈദരാബാദില്‍ നടന്ന പ്രവാസി ഭാരതീയ് ദിവസ് സമ്മേളനത്തിലായിരുന്നു ഇത്. ഇതനുസരിച്ച് 1950 ജനുവരി 26-നോ അതിന് ശേഷമോ ഇന്ത്യന്‍ പൗരന്മാരായുള്ളവര്‍ക്ക് ഒസിഐ കാര്‍ഡിന് അപേക്ഷിക്കാം. ഇവര്‍ക്ക് ഇന്ത്യന്‍ പൗരന്മാരായി തുടരാനുമാകും. ഇതേ കാലയളവില്‍ പാക്കിസ്ഥാനിലോ ബംഗ്ലാദേശിലോ ആയിരുന്നവര്‍ക്ക് ഈ കാര്‍ഡിന് അപേക്ഷിക്കാനാവില്ല.

2009-ലെ സിറ്റിസണ്‍ഷിപ്പ് റൂള്‍സില്‍ ഭേദഗതി വരുത്തിയാണ് പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ മന്ത്രാലയം ലഘൂകരിച്ചത്. ഇതനുസരിച്ച് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കേണ്ടവര്‍ നിശ്ചിത ഫോറത്തില്‍ സത്യവാങ്മൂലം എഴുതി നല്‍കിയാല്‍ മതിയാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category