1 GBP = 91.80 INR                       

BREAKING NEWS

വൈ കെ സിന്‍ഹ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പദവിയില്‍ നിന്നും പടിയിറങ്ങുന്നു; രുചി ഘന്‍ശ്യം പകരക്കാരനായി എത്തുന്നത് വിജയലക്ഷ്മി പണ്ഡിറ്റിന് ശേഷം യുകെ അംബാസിഡറാകുന്ന ആദ്യ വനിതയെന്ന റെക്കോര്‍ഡ്

Britishmalayali
kz´wteJI³

ണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പദവിയില്‍ നിന്നും ഈ മാസം അവസാനത്തോടെ വൈ കെ സിന്‍ഹ വിരമിക്കും. പകരം, ഇപ്പോള്‍ വിദേശ കാര്യ മന്ത്രാലയ സെക്രട്ടറിയായ രുചി ഘന്‍ശ്യം ആണ് ചുമതലയേല്‍ക്കുക. സ്വതന്ത്ര ഇന്ത്യയില്‍ വിജയ ലക്ഷ്മി പണ്ഡിറ്റിനു ശേഷം ഇന്ത്യന്‍ ഹൈക്കമ്മീഷണറായി ചുമതലയേല്‍ക്കുന്ന ആദ്യ വനിതയാണ് രുചി ഘന്‍ശ്യം. 1954-1961 വരെയാണ് വിജയ ലക്ഷ്മി പണ്ഡിറ്റ് ഇന്ത്യന്‍ ഹൈക്കമ്മീഷണറായി സേവനം അനുഷ്ഠിച്ചത്. മാത്രമല്ല, ഏറ്റവും കൂടുതല്‍ കാലം ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് വിജയ ലക്ഷ്മി പണ്ഡിറ്റ്. വികെ കൃഷ്ണമേനോനും ബി ജി ഖേറിനും ശേഷമാണ് വിജയ ലക്ഷ്മി പണ്ഡിറ്റ് ചുമതലയേറ്റത്. 

ആ ആഴ്ചയാണ് രുചി ഘന്‍ശ്യമിന്റെ നിയമനം സംബന്ധിച്ചുള്ള ഉത്തരവ് മന്ത്രാലയം പുറത്തുവിട്ടത്. 1982ലെ ഐഎഫ്എസ് ബാച്ചില്‍ ഉള്‍പ്പെട്ട രുചി ഘന്‍ശ്യാം ഇന്ത്യയുടെ 27-ാം മത്തെ ലണ്ടന്‍ ഹൈക്കമ്മീഷണറാണ്. അടുത്ത വര്‍ഷം മാര്‍ച്ച് 29ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ ഏപ്രിലില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് തലവന്മാരുടെ സമ്മേളനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക പ്രതിനിധി സംഘത്തില്‍ രുചി ഘന്‍ശ്യാം അംഗമായിരിക്കും.

ഖലിസ്ഥാന്‍, ജമ്മു, കാശ്മീര്‍, ജാതീയ മേഖലകളിലെ ആഭ്യന്തര-രാഷ്ട്രീയ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതിനു പുറമേ, ഇന്ത്യ-യു.കെ. സ്വതന്ത്ര വ്യാപാര കരാര്‍ ആയിരിക്കും രുചി ഘന്‍ശ്യാമിന്റെ പ്രധാന അജന്‍ഡ. ബ്രക്‌സിറ്റിന് ശേഷം മാത്രമേ ഇതു തുടങ്ങാന്‍ കഴിയൂ. ഭോപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സൈക്കോളജിയില്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ് ബിരുദം നേടിയിട്ടുള്ള രുചി ഘന്‍ശ്യം ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള ഐഎഫ്എസ് ഉദ്യോഗസ്ഥനായ അജാംപര്‍ രംഗയ്യ ഘന്‍ശ്യാമിനെയാണ് വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്.

1982 ഓഗസ്റ്റില്‍ ആണ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്നത്. ബ്രസ്സല്‍സ്, ബെല്‍ജിയം, കാഠ്മണ്ഡു, ഡമസ്‌കസ്, ഇസ്ലാമബാദ്, പ്രിട്ടോറിയ, അക്ര എന്നിവിടങ്ങളില്‍ ഇന്ത്യന്‍ മിഷണറിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  കുടാതെ, 2000 ഓഗസ്റ്റ് മുതല്‍ 2004 മാര്‍ച്ച് വരെ ന്യൂഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയത്തിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇതിന് മുന്‍പ് പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണിലെ കൗണ്‍സിലര്‍ (രാഷ്ട്രീയ, പ്രസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍) ആയിരുന്നു. ന്യൂഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ആയിരുന്ന അവര്‍ മന്ത്രാലയത്തിനായി ഓഡിയോ വിഷ്വല്‍ പബ്‌ളിസിറ്റി കൈകാര്യം ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category