1 GBP = 91.80 INR                       

BREAKING NEWS

മക്കളുടെ ഇഷ്ടത്തിന് ഹണി ലൂപ്‌സും കോണ്‍ഫ്‌ളേക്‌സും ചോക്കോസുമൊക്കെ വാങ്ങിക്കൊടുക്കുന്നവര്‍ ഞെട്ടലോടെ അറിയുക; കുഞ്ഞുക്കള്‍ക്ക് വാരിവലിച്ചുകൊടുക്കുന്ന സെറിയല്‍സിലും ഓട്ട്മീല്‍സിലും സ്‌നാക്ക് ബാറിലും കാന്‍സര്‍ പിടിപ്പിക്കുന്ന വസ്തുക്കള്‍

Britishmalayali
kz´wteJI³

കുഞ്ഞുങ്ങളോടുള്ള സ്‌നേഹംകൊണ്ടാണ് പലരും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കാണുന്ന കോണ്‍ഫ്‌ളേക്‌സും ചോക്കോസുമൊക്കെ നാം വാങ്ങിക്കൊടുക്കുന്നത്. എന്നാല്‍, ഇത്തരം ഭക്ഷ്യവസ്തുക്കള്‍ അവരെ മാറാരോഗികളാക്കിയേക്കുമെന്ന കാര്യം അറിയാതെ പോകരുത്. കന്‍സറിന് കാരണമായേക്കാവുന്ന ഗ്ലൈഫോസേറ്റ് ഇത്തരം സെറിയല്‍സിലും ഓട്ട്മീല്‍സിലും സ്‌നാക്ക് ബാറിലും അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ ഗവേഷണഫലം.

ഓട്‌സ് അടങ്ങിയ 28 ഭക്ഷ്യവസ്തുക്കളില്‍ 26 എണ്ണത്തിലും ഗ്ലൈഫോസേറ്റിന്റെ സാന്നിധ്യമുണ്ടെന്ന് എന്‍വയണ്‍മെന്റല്‍ വര്‍ക്കിങ് ഗ്രൂപ്പ് നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. ചീറിയോസിന്റെയും ക്വേക്കര്‍ ഓട്‌സിന്റെയും വ്യത്യസ്ത ഉത്പന്നങ്ങള്‍ ഇതില്‍ പെടുന്നു. ഹണി നട്ട് ചീറിയോസ്, ക്വേക്കര്‍ ഓട്ട്മീല്‍ സ്‌ക്വയേഴ്‌സ് ഹണി നട്ട്, ക്വേക്കര്‍ ഓവര്‍നൈറ്റ് ഓട്‌സ് എന്നിവയൊക്കെ ഇതില്‍പ്പെടുന്നുണ്ട്.

കളനാശിനിയായ റൗണ്ടപ്പിലെ പ്രധാന ഘടകം ഗ്ലൈഫോസേറ്റാണ്. ഇതിലൂടെയാണ് ഭക്ഷണത്തിലേക്കും ഇതിന്റെ അംശം കടക്കുന്നത്. കര്‍ഷകനായ ഡിവെയ്ന്‍ ജോണ്‍സണ്‍ എന്ന 46-കാരന് മരണകാരണമായ കാന്‍സര്‍ പിടിപെടാന്‍ കാരണം റൗണ്ടപ്പ് വയലില്‍ തുടര്‍ച്ചയായി ഉപയോഗിച്ചതാണെന്ന് അടുത്തിടെ കാലിഫോര്‍ണിയയില്‍ നടന്ന അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഭക്ഷ്യവസ്തുക്കളില്‍ ഗ്ലൈഫോസേറ്റിന്റെ അംശം അനുവദനീയമായതിലും കൂടുതലാണെന്ന് കണ്ടെത്തിയിട്ടില്ല. എന്നാല്‍, എല്ലാ ദിവസവും കുട്ടികള്‍ ഇത് കഴിക്കുമ്പോള്‍, ശരീരത്തിലെത്തുന്ന ഗ്ലൈഫോസേറ്റിന്റെ അംശം വര്‍ധിക്കുകയും അത് രോഗത്തിലേക്ക് അവരെ നയിക്കുകയും ചെയ്യാമെന്ന് എന്‍വയണ്‍മെന്റല്‍ വര്‍ക്കിങ് ഗ്രൂപ്പ് പറയുന്നു. ക്വാക്കേഴ്‌സിന്റെയും കെല്ലോഗ്‌സിന്റെയും ജനറല്‍ മില്‍സിന്റെയും ബ്രേക്ക്ഫാസ്റ്റ് സെറിയല്‍സിന്റെ 45 സാമ്പിളുകളില്‍ ഗ്ലൈഫോസേറ്റിന്റെ സാന്നിധ്യം ഓഗസ്റ്റില്‍ നടന്ന പരിശോധനയിലും കണ്ടെത്തിയിരുന്നു.

ഈ പഠനത്തിന്റെ പശ്ചാത്തലത്തിലാണ് ക്വാക്കര്‍ ഓട്‌സിന്റെയും ചീറിയോസിന്റെയും ജനപ്രിയ ബ്രാന്‍ഡുകള്‍ പലതും കൂടുതല്‍ പഠനത്തിനായി തിരഞ്ഞെടുക്കാന്‍ എന്‍വയണ്‍മെന്റല്‍ വര്‍ക്കിങ് ഗ്രൂപ്പ് തീരുമാനിച്ചത്. ഇതിനായി സാന്‍ഫ്രാന്‍സിസ്‌കോ, വാഷിങ്ടണ്‍, വാഷിങ്ടണ്‍ ഡി.സി. എന്നിവിടങ്ങളിലെ സ്‌റ്റോറുകളില്‍നിന്ന് വാങ്ങിയ ഉത്പന്നങ്ങള്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആന്റെസ്‌കോ ലബോറട്ടറീസില്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.

28 ഉത്പന്നങ്ങള്‍ പരിശോധിപ്പിച്ചതില്‍ 26 എണ്ണത്തിലും ഗ്ലൈഫോസേറ്റ് കണ്ടെത്തി. എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ കണക്കനുസരിച്ച് ഭക്ഷ്യവസ്തുക്കളില്‍ ഗ്ലൈഫോസേറ്റിന്റെ അനുവദനീയമായ അളവ് 5.0 പിപിഎം (പാര്‍ട്‌സ് പെര്‍ മില്യണ്‍) ആണ്. എന്നാല്‍, എന്‍വയണ്‍മെന്റല്‍ വര്‍ക്കിങ് ഗ്രൂപ്പിന്റെ വിശകലനമിസരിച്ച് 160 പിപിബി (പാര്‍ട്‌സ് ബെര്‍ ബില്യണ്‍)യില്‍ കൂടുതല്‍ ഗ്ലൈഫോസേറ്റുള്ള ഉത്പന്നങ്ങള്‍ സുരക്ഷിതമല്ല. ഇതതനുസരിച്ച് ക്വാക്കര്‍ ഓട്മീല്‍ സ്‌ക്വയേഴ്‌സില്‍ ഗ്ലൈഫോസേറ്റ് 2837 പിപിബി അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category