1 GBP = 97.60 INR                       

BREAKING NEWS

നിങ്ങള്‍ക്ക് അര്‍ഹതയുള്ള ചൈല്‍ഡ് ബോണ്ട് കാഷ് പലിശ പോലുമില്ലാതെ നാഷണല്‍ സേവിംഗ്സില്‍ കിടക്കുകയാണോ? മക്കളുടെ പേരില്‍ ലഭിക്കാനിടയുള്ള ഈ തുക കൈപ്പറ്റിയോ എന്ന് മറക്കാതെ പരിശോധിക്കൂ

Britishmalayali
kz´wteJI³

യുകെയില്‍ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള സേവിംഗ്സ് ബാങ്കായ നാഷണല്‍ സേവിംഗ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റില്‍ നിങ്ങള്‍ക്ക് അര്‍ഹതയുള്ള ചൈല്‍ഡ്  ബോണ്ട് കാഷ് പലിശ പോലുമില്ലാതെ വെറുതെ കിടക്കാന്‍ സാധ്യതയേറെയാണ്. മക്കളുടെ പേരില്‍ ലഭിക്കാനിടയുള്ള ഈ തുക കൈപ്പറ്റിയോ എന്ന് മറക്കാതെ പരിശോധിക്കണമെന്ന് ബന്ധപ്പെട്ടവര്‍ നിരന്തരം നിര്‍ദേശിക്കുന്നുണ്ട്. മില്യണ്‍ കണക്കിന് പൗണ്ട് ഇത്തരത്തില്‍ ആര്‍ക്കും ഉപകാരപ്പെടാതെ കിടക്കുന്നത് പെരുകുന്ന സാഹചര്യത്തിലാണ് ഇവ ക്ലെയിം ചെയ്യണമെന്ന് ബേബി ബോണ്ട് ഹോള്‍ഡര്‍മാരോട് ഇവ ക്ലെയിം ചെയ്യണമെന്ന് ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കുന്നത്.

ഇത്തരം പണം ക്ലെയിം ചെയ്യുന്നതിന് പൂര്‍ണ പിന്തുണയും എല്ലാവിധ സഹായ വാഗ്ദാനങ്ങളുമായി നാഷണല്‍ സേവിംഗ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റിന്റെ ചീഫ് എക്സിക്യൂട്ടീവായ ലാന്‍ അക്കെര്‍ലെ തന്നെ മുന്നോട്ട് വന്നിട്ടുണ്ട്. തങ്ങളുടെ പക്കലുള്ള നിധിശേഖരം പോലുള്ള ഈ പണം അതിന്റെ ഉടമകള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നീക്കം ത്വരിതപ്പെടുത്തിയിരിക്കുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. ഉടമകള്‍ ക്ലെയിം ചെയ്യാത്ത അഞ്ച് വര്‍ഷ ഫിക്സഡ് റേറ്റ് ചില്‍ഡ്രന്‍സ് ബോണ്ടുകള്‍ മെച്യൂരിറ്റിയില്‍ എത്തിയിരിക്കുന്നുവെന്നും നിലവില്‍ അത് നാഷണല്‍ സേവിംഗ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റിന്റെ റെസിഡ്യുവല്‍ അക്കൗണ്ടിലേക്ക് മാറ്റിയിരിക്കുന്നുവെന്നും ഇതിന് വര്‍ഷത്തില്‍ വെറും 0.35 പലിശ മാത്രമേ ലഭിക്കുന്നുളളുവെന്നും അക്കെര്‍ലെ ബോണ്ടുടമകളെ ഓര്‍മിപ്പിക്കുന്നു.

ക്ലെയിം ചെയ്യാന്‍ മറന്നിരിക്കുന്ന എല്ലാ എന്‍എസ് ആന്‍ഡ് ഐ സേവിംഗ്സ് പ്രൊഡക്ടുകള്‍ക്കും വേണ്ടി ഈ അക്കൗണ്ടില്‍ മൊത്തത്തിലുള്ള 639 മില്യണ്‍ പൗണ്ടിന്റെ 80 ശതമാനവും അഥവാ 500 മില്യണ്‍ പൗണ്ടും മച്വേര്‍ഡ് ചില്‍ഡ്രന്‍സ് ബോണ്ടുകളിലാണുളളതെന്നും കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇത്തരം ബോണ്ടുകള്‍ പുതിയ സേവര്‍മാര്‍ക്ക് വില്‍ക്കുന്നത് നാഷണല്‍ സേവിംഗ്സ് ഒരു വര്‍ഷത്തേക്ക് അവസാനിപ്പിച്ചിരിക്കുന്ന അവസ്ഥയാണുള്ളത്. നിലവില്‍ 387 മില്യണ്‍ പൗണ്ടിന്റെ മൂല്യമുള്ള ആയിരക്കണക്കിന് ബോണ്ടുകള്‍ ഇനിയും മച്വറാകാനുണ്ട്. 

റെസിഡ്യുവല്‍ അക്കൗണ്ടില്‍ ശേഷിക്കുന്നതും ഉദാസീനമായിക്കിടക്കുന്നതുമായ തുക വളരെ ഉയര്‍ന്നതാണ്. ഇതില്‍ നിന്നും കഴിഞ്ഞ വര്‍ഷം പിന്‍വലിക്കപ്പെട്ടിരിക്കുന്നത് വെറും 5,92,000 പൗണ്ട് മാത്രമാണ്. ഈ അക്കൗണ്ടിലേക്ക് മച്വറിംഗ് ചില്‍ഡ്രന്‍സ് ബോണ്ടുകളില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നത് 12 മില്യണ്‍ പൗണ്ടിനടുത്താണ്. കുട്ടികള്‍ക്കുള്ള വളരെ ജനകീയമായ ഒരു സമ്മാനമായി കാണുന്ന ഈ ബോണ്ട് ആരംഭിച്ചത് 1991ലായിരുന്നു. അതിന് ശേഷം ബില്യണ്‍ കണക്കിന് പൗണ്ടാണ് ഈ ബോണ്ടിലേക്ക് നിക്ഷേപിക്കപ്പെട്ടിരുന്നത്. ഒരു കുട്ടിക്ക് വേണ്ടി ഒരു പാരന്റിന്റെയോ അല്ലെങ്കില്‍ ഗാര്‍ഡിയന്റെയോ പേരില്‍ ഓപ്പണ്‍ ചെയ്യാവുന്ന ഈ ബോണ്ടാണിത്. പരമാവധി 3000 പൗണ്ട് നിക്ഷേപത്തിലൂടെ ഇതിലൂടെ പ്രതിവര്‍ഷം 11.84 ശതമാനം റിട്ടേണ്‍ ഉറപ്പേകിയിട്ടുണ്ട്. ഈ അക്കൗണ്ടുകളുടെ യഥാര്‍ത്ഥ പേര് ചില്‍ഡ്രന്‍സ് ബോണസ് ബോണ്ട്സ് എന്നാണ്.

നഷ്ടപ്പെട്ട ബോണ്ടുകള്‍ എങ്ങനെ കണ്ടുപിടിക്കാം?
നിങ്ങളുടെ ബോണ്ടുമായി ബന്ധപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടെങ്കില്‍ എന്‍എസ് ആന്‍ഡ് ഐയുടെ ട്രേസിംഗ് സര്‍വീസിലൂടെ ഇത് കണ്ടു പിടിക്കാനാവും. ഇതിനായി nsandi.com നിന്നും ഒരു അക്കൗണ്ട് ട്രേസംഗ് ഫോം പൂരിപ്പിച്ച് നല്‍കണം. ഈ ഫോം to Tracing Service, National Savings and Investments, Glasgow G58 1SB. എന്ന വിലാസത്തിലാണ് അയക്കേണ്ടത്. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടിക്ക് വേണ്ടി പാരന്റിനോ അല്ലെങ്കില്‍ ഗാര്‍ഡിയനോ ഇതിനായി പ്രവര്‍ത്തിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category