1 GBP = 98.80INR                       

BREAKING NEWS

ജയ്ഹിന്ദിനെ 'ജനപ്രിയ'യാക്കും! ഹസനെ മൂലയ്ക്കിരുത്തിയും ചെന്നിത്തലയെ വെട്ടിമാറ്റിയും ചാനല്‍ ഭരണം മുരളീധരന് നല്‍കും; മൂന്ന് പദവികളുമായി കറങ്ങി നടക്കുന്ന ജോയിന്റ് എംഡിക്ക് പണിയും പോകൂം; 'റിസര്‍ച്ച് വിങ്' കണ്‍വീനര്‍ കൂടിയായ ബിഎസ് ഷിജുവിനെതിരെ കടുത്ത നിലപാടില്‍ മുല്ലപ്പള്ളി; ഇനി പാര്‍ട്ടി ചാനല്‍ പ്രവര്‍ത്തിക്കുക പഴയ ഡിഐസി കെട്ടിത്തില്‍; ജയ്ഹിന്ദ് ടിവിയുടെ പൂര്‍ണ്ണ നിയന്ത്രണം ഇനി കെപിസിസിക്ക്; കോണ്‍ഗ്രസ് ചാനലിലും ഇത് പുനഃസംഘടനാക്കാലം

Britishmalayali
പ്രവീണ്‍ സുകുമാരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ചാനലായ ജയ്ഹിന്ദ് ടിവിയുടെ നിയന്ത്രണം കെപിസിസി വീണ്ടും ഏറ്റെടുക്കും. ചാനലിന്റെ പ്രവര്‍ത്തന ചുമതല കെ മുരളീധരന് നല്‍കാനാണ് സാധ്യത. നിലവില്‍ രമേശ് ചെന്നിത്തലയാണ് ചാനല്‍ ചെയര്‍മാന്‍. എംഎം ഹസന്‍ എംഡിയും. പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തലയോട് ചാനല്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടേക്കും. ചാനല്‍ തുടങ്ങുമ്പോള്‍ കെപിസിസി അധ്യക്ഷനായിരുന്നു ചെയര്‍മാന്‍. വി എം സുധീരന്‍ കെപിസിസി അധ്യക്ഷനായിരുന്നപ്പോള്‍ അദ്ദേഹത്തെ വെട്ടനായി ബൈലോയില്‍ ഭേദഗതി വരുത്തി. ഇത് വീണ്ടും പുനഃസ്ഥാപിച്ച് കെപിസിസി നോമിനിയെ ചാനല്‍ ചെയര്‍മാനാക്കാനാണ് ആലോചന.

ജയ്ഹിന്ദ് ടിവി കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ്. മൂന്ന് സ്ഥലത്ത് മാത്രമായി ബ്യൂറോ ഒതുങ്ങി. പല പ്രമുഖരും ചാനല്‍ വിട്ടു. അതുകൊണ്ട് തന്നെ വാടക കൊടുക്കാതെ പ്രവര്‍ത്തിക്കാനൊരിടമാണ് കെപിസിസി തേടന്നത്. ജനപ്രിയ ചാനല്‍ തുടങ്ങാന്‍ കെ മുരളീധരന് പദ്ധതിയുണ്ടായിരുന്നു. ഇതിനായി തിരുവനന്തപുരത്തെ പിഎംജിയില്‍ ബഹുനില കെട്ടിടം സജ്ജമാക്കുകയും ചെയ്തു. ഡിഐസിയെന്ന പാര്‍ട്ടി ഉണ്ടായിരുന്നപ്പോള്‍ സംസ്ഥാന സമിതി ഓഫീസായിരുന്നു ഇവിടം. ഈ കെട്ടിടം ഇപ്പോഴും മുരളീധരന്റെ കൈയിലാണ്. ഈ കെട്ടിടത്തിലേക്ക് ജയ്ഹിന്ദ് ടിവിയുടെ പ്രവര്‍ത്തനം മാറും. ഇതോടെ സ്വന്തം കെട്ടിടമെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കും. അങ്ങനെ വരുമ്പോള്‍ ചാനലിലെ പ്രധാന ഓഹരി ഉടമയായി പോലും മുരളീധരനെ മാറ്റേണ്ടി വരും. എന്നാല്‍ കെട്ടിടം വിട്ടു കൊടുക്കാന്‍ ഒരു നിബന്ധനയും മുരളീധരന്‍ വച്ചിട്ടുമില്ല. ഇതെല്ലാം പരിഗണിച്ച് കെപിസിസിയുടെ പ്രചരണ വിഭാഗം കണ്‍വീനര്‍ കൂടിയായ മുരളീധരന് ചാനല്‍ ചുമതല നല്‍കാനാണ് മുല്ലപ്പള്ളിയുടെ തീരുമാനം.

ഇതോടെ ചാനലിന് കൂടുതല്‍ ഉണര്‍വ്വ് വരും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കൂടുതല്‍ മികച്ച വാര്‍ത്തകള്‍ ഉയര്‍ത്തി കോണ്‍ഗ്രസിന് വിജയസാധ്യത ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യം. നിലവില്‍ ആര്‍എസ്എസ് ചാനലായ ജനം ടിവിക്കുള്ള ഉയര്‍ച്ച പോലും ജയ്ഹിന്ദിനില്ല. പ്രതിപക്ഷ ചാനലായി ജനം ടിവിയാണ് മുന്നേറുന്നത്. ഇതിന് മാറ്റം വരുത്തി ക്രിയാത്മക ഇടപെടലിനാണ് മുല്ലപ്പള്ളിയുടെ ശ്രമം. ഇതിന് വേണ്ടിയാണ് മുരളീധരന് ചാനലിന്റെ ചുമതല നല്‍കുന്നത്. നിലവില്‍ എംഎം ഹസനാണ് ചാനലിന്റെ എംഡി. ഹസനെ സ്ഥാനത്ത് മാറ്റില്ല. എന്നാല്‍ മുരളിക്ക് പൂര്‍ണ്ണ നിയന്ത്രണം കിട്ടും വിധം ചെയര്‍മാന്‍ പദം നല്‍കും. കെപിസിസിയുടെ നിര്‍ദ്ദേശം അനുസരിച്ച് ആര്‍ക്ക് വേണമെങ്കിലും ചെയര്‍മാന്‍ പദം നല്‍കാന്‍ ചെന്നിത്തലയും തയ്യാറാണ്.

ശമ്പളം പോലും നല്‍കാനില്ലാത്ത പ്രതിസന്ധി ചാനലിനുണ്ടായിരുന്നു. ഇതോടെ ജയ്ഹിന്ദ് ചാനലില്‍ സ്ട്രിങ്ങറായെത്തി പിന്നീട് ഡല്‍ഹി റിപ്പോര്‍ട്ടറായ ബിഎസ് ഷിജു ചാനലിന്റെ ജോയിന്റ് എംഡിയായി. രമേശ് ചെന്നിതല ചെയര്‍മാനായതോടെ വന്ന കാതലായ മാറ്റമായിരുന്നു ഇത്. ഡല്‍ഹിയിലെ ബന്ധങ്ങള്‍ ഉപയോഗിച്ച് രാജീവ് ഗാന്ധി സെന്ററിന്റേയും കോണ്‍ഗ്രസിന്റെ ഗവേഷണ വിഭാഗത്തിന്റേയും കണ്‍വീനറായി ഷിജു മാറി. പാര്‍ട്ടിയിലെ പ്രധാന അധികാര കേന്ദ്രമായി ഷിജു മാറുന്നതിനെടയാണ് ഷിജുവിനെ വെട്ടിമാറ്റുന്നത്. മൂന്ന് പദവികളും അതിനിര്‍ണ്ണായകമാണ്. ഇതെല്ലാം കൊണ്ടു നടക്കാനുള്ള അക്കാദമിക് യോഗ്യത ഷിജുവിനില്ലെന്ന പരാതിയും മുല്ലപ്പള്ളിക്ക് കിട്ടി. ഇതും മുല്ലപ്പള്ളി ഗൗരവത്തോടെ എടുത്തു. ഇതിനിടെ സാമ്പത്തിക ആരോപണ പരാതിയും കിട്ടി. ഇതോടെയാണ് ഷിജുവിനെ ജോയിന്റെ എംഡി സ്ഥാനത്ത് നിന്ന് മാറ്റാന്‍ മുല്ലപ്പള്ളി തത്വത്തില്‍ തീരുമാനിച്ചത്.

രണ്ട് ദിവസം മുമ്പ് തിരുവനന്തപുരത്ത് ജയ്ഹിന്ദ് ടിവിയിലെ രണ്ട് പ്രധാന ജീവനക്കാരുമായി മുല്ലപ്പള്ളി കൂടിക്കാഴ്ച നടത്തി. വാര്‍ത്താ വിഭാഗത്തിലെ പ്രമുഖരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഷിജുവിനെതിരെ ലഭിച്ച പരാതികളെ കുറിച്ചും വിശദീകരിച്ചു. കള്ളക്കണക്കുകള്‍ ഉയര്‍ത്തി ചാനല്‍ ലാഭത്തിലാക്കിയെന്ന് ഷിജു പറയുന്നത് ശരിയല്ലെന്നാണ് മുല്ലപ്പള്ളിയുടെ വാദം. ഇന്ദുകുമാറും കെപി മോഹനനും രാജിവച്ചൊഴിഞ്ഞു. ഇതിനൊപ്പം പല മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും പോയി. ശമ്പളം കൊടുക്കുന്നതില്‍ തന്നെ വലിയ കുറവുണ്ടായി. ഇങ്ങനെ ഉണ്ടായ കുറവുകളെ ലാഭമായി കാണാനാകില്ല. ശബരിമല പ്രക്ഷോഭ സമയത്ത് പോലും കോണ്‍ഗ്രസ് ചാനലിന് ജീവനോടെ പ്രവര്‍ത്തിക്കാനായില്ല. ജനം ടിവി പോലും നേട്ടമുണ്ടാക്കി. ഇതിന് മാറ്റം വരുത്താന്‍ അടിമുടി പരിഷ്‌കാരമാണ് മുല്ലപ്പള്ളി മനസ്സില്‍ കാണുന്നത്.

ചാനലിന്റെ ചുമതല മുരളീധരന് നല്‍കി കൂടുതല്‍ പ്രൊഫഷണലിസം കൊണ്ടു വരും. പല പ്രമുഖ അവതാരകരേയും എത്തിക്കും. ഇതിനൊപ്പം മാര്‍ക്കറ്റിംഗും ശക്തമാക്കും. ചാനലിന് കിട്ടുന്ന തുക ആരും അടിച്ചു മാറ്റുന്നില്ലെന്നും ഉറപ്പാക്കും. കെപിസിസിയുടേതാണ് ചാനല്‍ എങ്കില്‍ കാര്യങ്ങള്‍ താന്‍ തീരുമാനിക്കുമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. തനിക്ക് ചാനല്‍ രംഗത്ത് പരിചയക്കുറവുണ്ട്. ഇതുകൂടി പരിഗണിച്ചാണ് പ്രചരണ സമിതിയുടെ ചുമതലയുള്ള മുരളീധരന് കാര്യങ്ങള്‍ ഏല്‍പ്പിക്കുന്നത്. ഉമ്മന്‍ ചാണ്ടിക്കും ഇതിനോട് പൂര്‍ണ്ണ താല്‍പ്പര്യമാണ്. ഫലത്തില്‍ ഐ ഗ്രൂപ്പിന് ജയ്ഹിന്ദ് ചാനലിലുള്ള മേധാവിത്വമാണ് തകരുന്നത്. കെപിസിസിയുടെ നിയന്ത്രണത്തിലുള്ള എല്ലാ സ്ഥാപനത്തിലും സമാനമായ മാറ്റങ്ങള്‍ ഉണ്ടാകും.

കോണ്‍ഗ്രസിന്റെ ഗവേഷണ വിഭാഗം കണ്‍വീനറായി ഷിജു എത്തിയതിനേയും മുല്ലപ്പള്ളി ചോദ്യം ചെയ്യും. കെപിസിസിയോട് ആലോചിച്ച് മാത്രമേ ഇത്തരം നിയമനങ്ങള്‍ നടത്താവൂവെന്ന് ഹൈക്കമാണ്ടിനോട് അഭ്യര്‍ത്ഥിക്കും. രാജീവ് ഗാന്ധി ഗവേഷണ സെന്ററിന് കൂടുതല്‍ മുതിര്‍ന്ന നേതൃത്വത്തേയും ചുമതലപ്പെടുത്തിയേക്കും. അദ്ധ്യാപകനെന്ന നിലയില്‍ മികവ് കാട്ടിയ വ്യക്തിത്വങ്ങളെ ചുമതല ഏല്‍പ്പിക്കാനാണ് നീക്കം. നേതാക്കളുടെ പെട്ടി എടുക്കുന്നവര്‍ക്ക് പദവി നല്‍കുന്ന രീതി ഇനി കോണ്‍ഗ്രസില്‍ നടക്കില്ലെന്നാണ് മുല്ലപ്പള്ളി പറയുന്നത്. ജയ്ഹിന്ദ് ടിവിയില്‍ നിന്ന് ഷിജുവിനെ മാറ്റുന്നത് പാര്‍ട്ടിയില്‍ അത്തരത്തില്‍ തന്നെ ചര്‍ച്ചയാക്കും. അതിനിടെ ഷിജുവിനോട് സ്ഥാനം ഒഴിയണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ചാനല്‍ ആസ്ഥാനത്ത് ഷിജു എത്തുന്നുമില്ല.

ചാനലിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഉടന്‍ ചേരും. അതിന് ശേഷമാകും പുനഃസംഘടനയിലെ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുക. ഏതായാലും ജയ്ഹിന്ദ് ടിവിയെ ഒരു മാസത്തിനുള്ള മുരളീധരന്റെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാനുള്ള തീരുമാനം കെപിസിസി എടുത്തു കഴിഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category