1 GBP = 91.80 INR                       

BREAKING NEWS

വെല്ലൂരിലെ ചികിത്സയ്ക്കു ശേഷം ലണ്ടനിലേക്ക് മടങ്ങിയത് പ്രതീക്ഷയില്ലാതെ; ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച മകനും നഴ്‌സിംഗ് പഠിക്കുന്ന മക്കള്‍ക്കും ഇനി തോമസ് മാത്രം; ഒരു പതിറ്റാണ്ട് മുമ്പു യുകെയിലെത്തിയിട്ടും വീടു പോലും വാങ്ങാനാവാതെ അവള്‍ മടങ്ങി

Britishmalayali
റോയ് സ്റ്റീഫന്‍, സ്വിന്‍ഡന്‍

ത്തു വര്‍ഷം മുമ്പാണ് എല്‍സിയെ ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ചത്. അന്നവള്‍ ക്രോയ്‌ഡോണിനു സമീഹം കെറ്റര്‍ഹാമിലെ നഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്യുക ആയിരുന്നു. ബ്രിട്ടന്‍ പോലൊരു വികസിത രാജ്യത്ത് രോഗം വന്നാല്‍ എന്തു പ്രശ്‌നം എന്ന് അവളോട് കൂട്ടുകാരും ബന്ധുക്കളും ഒക്കെ പറഞ്ഞപ്പോള്‍ പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷെ, ഇവിടെ പ്രതീക്ഷ നഷ്ടപ്പെട്ടപ്പോള്‍ ചികിത്സ തേടി നാട്ടിലേക്ക് പോയെങ്കിലും അവളുടെ ജീവന്‍ കാക്കാന്‍ ദൈവത്തിനു സമയം ഇല്ലായിരുന്നു. മരണം എല്‍സിയെ തേടി എത്തിയപ്പോള്‍ അവളെ അറിയാത്ത ആര്‍ക്കും വിതുമ്പാന്‍ കഴിയാതെ പോയതും അതുകൊണ്ടു തന്നെ ആവണം.

15 കൊല്ലം മുമ്പ് യുകെയില്‍ എത്തുമ്പോള്‍ നമ്മളെ എല്ലാവരെയും പോലെ എല്‍സിക്കും കുടുംബത്തിനും ഉണ്ടായിരുന്നു ഒരുപാട് സ്വപ്‌നങ്ങള്‍. പക്ഷെ, രോഗത്തിന്റെ മണം നിറഞ്ഞ ദിവസങ്ങള്‍ എല്ലാം തല്ലിക്കെടുത്തി. ഇത്രനാളായിട്ടും ഒരു വീടു പോലും വാങ്ങാനാവാതെ യുകെയില്‍ ജോലി ചെയ്യേണ്ടി വരിക എന്നത് ആലോചിക്കാവുന്നതേയുള്ളൂ. എല്‍സിയെ ശുശ്രൂഷിക്കാനായി നാളുകളായി തോമസും ഒരിടത്തും പണിക്കു പോയില്ല. രണ്ടു മക്കളുടെ പഠനവും ഡൗണ്‍ സിന്‍ഡ്രോം ബാദിച്ച മകന്റെ ചികിത്സയും കൂടിയായപ്പോള്‍ എല്ലാം പൂര്‍ത്തിയായി. അതുകൊണ്ടാണ് പ്രിയ വായനക്കാരെ എല്‍സിയുടെ മൃതദേഹം നാട്ടില്‍ കൊണ്ടു പോകാന്‍ നമ്മള്‍ സഹായിക്കേണ്ടത്. നിങ്ങളാല്‍ കഴിയുന്ന ഒരു ചെറിയ തുക മറക്കാതെ സംഭാവന തരിക.
വിര്‍ജിന്‍ മണി ലിങ്ക് വഴിയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയുമാണ് എല്‍സിയുടെ കുടുംബത്തിനായുള്ള ഫണ്ട് ശേഖരണം നടത്തുന്നത്.  നിങ്ങള്‍ വിര്‍ജിന്‍ മണി വഴി പണം നല്‍കുകയും ഗിഫ്റ്റ് എയ്ഡ് നല്‍കാനുള്ള അനുമതി ടിക്ക് ചെയ്യുകയും ചെയ്താല്‍ നിങ്ങളുടെ കാശ് ഗിഫ്റ്റ് എയിഡ് കൂടി ചേര്‍ത്ത് 25 ശതമാനം അധികമായി ലഭിക്കും. അതിന് സാധിക്കാത്തവര്‍ മാത്രം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ അക്കൗണ്ടിലേയ്ക്ക് നേരിട്ട് നല്‍കുക. നിങ്ങളുടെ ഓരോ പൗണ്ടിനും കണക്കുണ്ടാവുകയും അതിന് അത് പരസ്യമാക്കുകയും ചെയ്യും. ഒരു പൗണ്ടിന്റെ കാര്യത്തില്‍ പോലും സുതാര്യത കൈവിടുകയില്ല എന്നു മറക്കരുത്. നൂറു ശതമാനം വിശ്വാസത്തോടെ നിങ്ങള്‍ക്ക് ഫണ്ട് നല്‍കാം. ഓരോ പണത്തിന്റെയും ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ അടക്കം കണക്കുകള്‍ അപ്പോള്‍ പ്രസിദ്ധീകരിക്കുന്നതാണ്. ചാരിറ്റി ഫൗണ്ടേഷന്റെ വെബ്‌സൈറ്റിലും അതു പരിശോധിച്ചു ഉറപ്പു വരുത്താം.

ആത്മവിശ്വാസവും ധൈര്യവും കൊണ്ട് രോഗത്തെ അതിജീവിച്ചവള്‍
ജീവിതത്തോടുള്ള പ്രണയവും ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം ജീവിക്കണമെന്നുള്ള ആഗ്രഹവും ആണ് ഗര്‍ഭാശയ കാന്‍സര്‍ എന്ന രോഗം ബാധിച്ചിട്ടും കഴിഞ്ഞ പത്തു വര്‍ഷത്തിലധികം എല്‍സിയെ മുന്നോട്ടു നയിച്ചത്. രോഗം എങ്ങനെയും ഭേദമാക്കി ജോലിക്ക് പോകുവാനും മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കുവാനുമായിരുന്നു എല്‍സിക്ക് ഏറെ ഇഷ്ടം. അസുഖമുണ്ടെങ്കിലും അതൊന്നും പുറത്തു കാണിക്കുന്ന പ്രകൃതമായിരുന്നില്ല എല്‍സിയുടേത്. എല്ലാവരോടും സ്‌നേഹത്തോടെയും ഊഷ്മളതയോടെയും സംസാരിക്കുകയും ഇടപെടുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു അവര്‍.

ആരോഗ്യം തിരിച്ചു പിടിക്കാന്‍ വെല്ലൂരിലേക്ക്
യുകെയില്‍ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍ യാത്ര ഒഴിവാക്കാമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ആരോഗ്യവതിയായി തിരിച്ചെത്തണമെന്ന ആഗ്രഹമാണ് വെല്ലൂരിലെ ചികിത്സയിലേക്ക് എല്‍സിയെ എത്തിച്ചത്. എന്നാല്‍ കാര്യങ്ങളെല്ലാം മറിച്ചായിരുന്നു സംഭവിച്ചത്. വെല്ലൂരിലെ ചികിത്സകള്‍ കൊണ്ട് അസുഖം മാറ്റാന്‍ കഴിയില്ലെന്ന് തിരിച്ചറിയുകയും കുറച്ചു നാള്‍ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ചികിത്സ നടത്തുകയും ചെയ്തു.

എന്നാല്‍ അതുകൊണ്ടൊന്നും പ്രയോജനം ഉണ്ടായില്ല. നാട്ടിലെ ചികിത്സ കഴിഞ്ഞ് ഒരുമാസം മുന്‍പ് യുകെയില്‍ തിരികെ എത്തിയ എല്‍സിയെ പഴയ ചുറുചുറുക്കോടെ ആര്‍ക്കും കാണാന്‍ സാധിച്ചില്ല. ഒരുപക്ഷേ, ചികിത്സകള്‍ ഫലപ്രദമാകാത്തതിന്റെ നിരാശ ആ മനസില്‍ ഉണ്ടായിരിക്കണം. പിന്നീട് ഇങ്ങോട്ട് ദൈവത്തെ വിളിച്ച് മനമുരുകി പ്രാര്‍ത്ഥിച്ചാണ് എല്‍സിയുടെ കുടുംബത്തിന്റെ ഒരോ ദിവസവും കടന്നു പോയത്.

പ്രാര്‍ത്ഥനയോടെ ആശുപത്രി കിടക്കയില്‍
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 20 ദിവസം മുന്‍പാണ് എല്‍സിയെ ഈസ്റ്റര്‍ഹില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. തുടര്‍ന്ന് ആരോഗ്യനില തീരെ വഷളാവുകയും ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങുകയും ആയിരുന്നു. എല്‍സിയുടെ മരണ സംഭവിക്കുന്ന ദിവസം രാവിലെ പതിവു കാര്യങ്ങളൊന്നും നിര്‍വ്വഹിക്കാതെ മുതച്ചു മൂടി കിടക്കുകയായിരുന്നു ഇളയ മകനായ അഖില്‍. ഒരുപക്ഷേ, അമ്മ ആശുപത്രിയില്‍ മരണത്തോട് മല്ലിടുന്നുവെന്ന സൂചന ആ മനസില്‍ ഉണ്ടായിക്കാണും എന്നാണ് കുടുംബ സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നത്.

51 വയസായിരുന്നു എല്‍സിയുടെ പ്രായം. 2005ലാണ് സൗദിയില്‍ നിന്നും എല്‍സി ലണ്ടനില്‍ എത്തുന്നത്. കുടുംബ സമേതമായിരുന്നു കെറ്റര്‍ഹാമില്‍ താമസം. സ്വന്തമായി ഒരു വീട് വാങ്ങിക്കുവാനോ, കൃത്യമായി ജോലിക്കു പോകുവാനോ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. അതിനാല്‍ തന്നെ, ഇവര്‍ കൗണ്‍സില്‍ വീട്ടില്‍ ആയിരുന്നു താമസിച്ചിരുന്നത്. 

നഴ്‌സായിരുന്ന എല്‍സിക്ക് അസുഖം കൂടിയ ശേഷം ജോലിക്കു പോകുവാനും സാധിച്ചിരുന്നില്ല. ഭര്‍ത്താവ് തോമസ് എബ്രഹാം അടുത്തുള്ള സ്‌കൂളില്‍ ഹൗസ് കീപ്പറായി ജോലി ചെയ്തു വരികയായിരുന്നു. എല്‍സിയുടെ ആരോഗ്യനില മോശമായ ശേഷം തോമസിനും ജോലിക്കു പോകുവാന്‍ സാധിച്ചിരുന്നില്ല. മൂന്നു മക്കളാണ് ഇവര്‍ക്കുള്ളത്. അതുല്‍, അതുല്യ, അഖില്‍ എന്നിവരാണ് മക്കള്‍. മൂത്ത രണ്ടു പേര്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ്. ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ 17 വയസായ ഇളയ മകന്‍ അഖില്‍ എല്‍സിയ്‌ക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നു.

കോട്ടയം കൂടല്ലൂര്‍ എറുമ്പില്‍ കുടുംബാംഗമാണ് എല്‍സി തോമസ്. കോട്ടയം കല്ലറ പീടികപ്പറമ്പില്‍ തോമസ് എബ്രഹാം ആണ് ഭര്‍ത്താവ്. മൂന്നു ദിവസം കൂടി കഴിഞ്ഞാല്‍ മാത്രമേ ബോഡി എപ്പോള്‍ കിട്ടുമെന്ന് അറിയാന്‍ സാധിക്കൂ. അതിനു ശേഷം യുകെയിലെ ശുശ്രൂഷകള്‍ കൂടി കഴിഞ്ഞ് നിയമ നടപടികള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷമാണ് ബോഡി നാട്ടിലേക്ക് കൊണ്ടുപോകുക.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി സഹായം നല്‍കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Elsy Thomas Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category