1 GBP = 90.80 INR                       

BREAKING NEWS

ഇടമലക്കുടിക്ക് തുണയുമായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍; 4000 പൗണ്ട് കൈമാറി; കോഴിമലയിലെ ആദിവാസികള്‍ക്ക് 4000 പൗണ്ട് ഈമാസം ആറിന് കൈമാറും

Britishmalayali
ഷാജി ലൂക്കോസ്

ദിവാസി മേഖലയായ ഇടമലക്കുടിയിലേക്കുള്ള ചാരിറ്റി ഫൗണ്ടേഷന്റെ സഹായധനമായ 4000 പൗണ്ട് മുളകുതറ എല്‍പിഎസ് സ്‌കൂളിന്റെ പിറ്റിഎ ഫണ്ടിലേക്ക് സംഭാവന ചെയ്തു. സ്‌കുളിലെ അധ്യാപകനായ മുരളീധരന്‍, പിറ്റിഎ പ്രസിഡന്റ് രാജു ഗണപതി എന്നിവര്‍ ചേര്‍ന്നാണ് ഇടമലക്കുടിക്കടുത്തുള്ള മാങ്കുളത്ത് വച്ച് ചാരിറ്റി ചെയര്‍മാന്‍ ഷാജി ലൂക്കോസിന്റെ കയ്യില്‍ നിന്നും ചെക്ക് സ്വീകരിച്ചത്. മാങ്കുളം മുന്‍ പഞ്ചായത്ത് അംഗം പി.ഡി ജോയിയും സന്നിഹിതനായിരുന്നു.

നാല് ഡിവിഷനുകളും 35ഓളം കുട്ടികളും പഠിക്കുന്ന പ്രൈമറി സ്‌കൂളില്‍ കെട്ടുറപ്പുള്ള ഒരു ക്ലാസിന്റെ നിര്‍മ്മാണത്തിനായാണ് ഈ തുക ഉപയോഗിക്കുന്നത്. നിലവിലുള്ള സ്‌കൂളിന്റെ അവസ്ഥ വളരെ ശോചനീയമാണ്. റോഡ് സൗകര്യങ്ങളുടെ അഭാവത്തില്‍ മൈലുകളോളം മണിക്കൂറുകള്‍ കാല്‍നടയായി വേണം ഇടമലക്കുടിയിലേയ്ക്ക് നിര്‍മ്മാണ സാമഗ്രികള്‍ അടക്കമുള്ള സാധനങ്ങള്‍ എത്തിക്കേണ്ടത്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ അനുവദിക്കുന്ന നിശ്ചിതമായ ഫണ്ടുകള്‍ ഉപയോഗിച്ച്  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുവാന്‍ കോണ്‍ട്രാക്ടര്‍മാര്‍ മുന്നോട്ട് വരുവാന്‍ തയ്യാറാവുന്നില്ല.

എന്നാല്‍ ചാരിറ്റിയുടെ നല്‍കുന്ന സഹായ ധനം ഉപയോഗിച്ചും കുടിയിലെ ജനങ്ങളുടെ സഹകരണത്തോടെ പിറ്റിഎ നേരിട്ട് പുതിയ ഒരു ക്ലാസ്സ് റൂം ഉണ്ടാക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. മുരളീധരന്‍ അടക്കമുള്ള അധ്യാപകര്‍ സ്‌കൂളില്‍ താമസിച്ചു കൊണ്ടാണ് കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇടുക്കി ജില്ലയിലെ കോഴിമല ആദിവാസി ഗോത്ര വിഭാഗത്തിലെ പത്തു കുടുംബങ്ങള്‍ക്ക് നല്‍കുന്ന 4000 പൗണ്ട് റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഈ മാസം ആറിനാണ് കൈമാറുവാന്‍ തീരുമാനിച്ചിരിക്കുന്നത്. മുന്‍പേ തന്നെ വളരെ ദുരിതപൂര്‍ണ്ണമായ ജീവിത സാഹചര്യങ്ങളില്‍കൂടി കടന്നു പൊയ്ക്കൊണ്ടിരുന്ന ഈ ജനവിഭാഗത്തിന്  മഴക്കെടുതിയും ഉരുള്‍പൊട്ടലുമൊക്കെ കൂടി ആയപ്പോള്‍ ജീവിതം കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യത്തില്‍ കൂടിയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സഹായധനം ഇവരിലേക്ക് എത്തുന്നത്.

ത്രീ പീക്ക് ചാരിറ്റി ചലഞ്ച് വഴി കേരളത്തിലെ നാല് ആദിവാസി മേഖലകളിലാണ് സഹായം എത്തിക്കുന്നത്. ഇതിനായി 16,000 പൗണ്ടാണ് നീക്കിവെച്ചത്. ഓരോ മേഖലയിലും 4000 പൗണ്ട് വച്ചാണ് നല്‍കുന്നത്. ഇതില്‍ ഇടമലക്കുടിയിലാണ് ആദ്യ ഫണ്ട് കൈമാറ്റം നടന്നത്. അട്ടപ്പാടി, വയനാട്, ഇടുക്കി ജില്ലയിലെ കോഴിമല ആദിവാസി ഗോത്ര വിഭാഗം  എന്നിവിടങ്ങളിലാണ് ഇനി സഹായധനം കൈമാറാനുള്ളത്. ഇത് ഉടന്‍ തന്നെ നടക്കുന്നതാണ്. ആദിവാസി മേഖലകളില്‍ അടിയന്തിരമായി സഹായമെത്തിക്കാനുള്ള സജ്ജീകരണത്തിന് ചാരിറ്റി ഫൗണ്ടേഷന്‍ നേരെത്തെ തന്നെ നിയോഗിച്ചിരുന്ന മനോജ് നിരക്ഷരന്‍, കുഞ്ഞഹമ്മദ്, (അട്ടപ്പാടി, വയനാട്) വിജയലക്ഷ്മി (ഇടമലക്കുടി) തുടങ്ങിയവര്‍ അടങ്ങിയ ടീമാണ് പ്രവര്‍ത്തിച്ചത്.

26 പേര്‍ പങ്കെടുത്ത ത്രീ പീക്ക് ചാരിറ്റി ചലഞ്ചില്‍ ബ്രിട്ടീഷ് മലയാളിയുടെതടക്കം മൊത്തം 22 വിര്‍ജിന്‍ മണി ലിങ്കുകളില്‍ നിന്നായി 21619.43 പൗണ്ട് ഗിഫ്റ്റ് എയിഡ് അടക്കവും 18029.34 പൗണ്ട് ഗിഫ്റ്റ് എയിഡ് ഒഴിച്ചും സമാഹരിച്ചു. ഇതില്‍നിന്നും 3.5% വിര്‍ജിന്‍ മണിയുടെ കമ്മിഷന്‍ ആയ 631.00 പൗണ്ട് നീക്കി ബാക്കി വരുന്ന തുകയായി 20,988.00 പൗണ്ട് മൊത്തം സഹായം നല്‍കുന്നതിനായി ലഭിച്ചു.

ചാരിറ്റി ഇവന്റ് സമാപിച്ച സ്നോഡോണിയയിലെ ലന്‍ബറിസ് മൗണ്ടന്‍ റെസ്‌ക്യൂവിന് ജൂലൈ 21ന് തന്നെ 500 പൗണ്ടിന്റെ ചെക്ക് കൈമാറിയിരുന്നു. ബാക്കി വരുന്ന 20488 പൗണ്ടില്‍ നിന്നും 300 പൗണ്ട് വെച്ച് കേരളത്തിലുള്ള 10 നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്കും (മൊത്തം 3000 പൗണ്ട്) നല്‍കുന്നതാണ്. കഴിഞ്ഞ വര്‍ഷം നല്‍കിയ 101 വിദ്യാര്‍ഥികളില്‍ നിന്ന് ഏറ്റവും അര്‍ഹരായ 10 പേരെ കണ്ടെത്തിയാണ് ഇത്തവണയും സ്‌കോളര്‍ഷിപ്പ് നല്‍കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category