1 GBP = 88.00 INR                       

BREAKING NEWS

ഹാമും ബേക്കനും സലാമിയും ഒഴിവാക്കുക; കൃത്രിമ നിറവും പഞ്ചസാരയും വര്‍ജിക്കുക; കാന്‍സര്‍ വരുത്തുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെ; വിച്ച് മാഗസിന്റെ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്

Britishmalayali
kz´wteJI³

ജീവിതശൈലിയും മാറുന്ന ഭക്ഷണക്രമവുമാണ് കാന്‍സര്‍ ഇത്രമേല്‍ വ്യാകമാകാന്‍ കാരണമെന്ന് തെളിയിച്ച പല പഠനങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍, അര്‍ബദുത്തെ ക്ഷണിച്ചുവരുത്തുന്ന ഭക്ഷണങ്ങളേതൊക്കെയെന്ന് വ്യക്തമാക്കുന്ന പുതിയ പഠനം കൂടുതല്‍ ശ്രദ്ധ നേടുകയാണ്. ലോകത്തെ പ്രമുഖ ആരോഗ്യ ഏജന്‍സികളും മറ്റും നടത്തിയ പഠനങ്ങള്‍ അപഗ്രഥിച്ചും രോഗത്തെ സംബന്ധിച്ച വിശ്വാസങ്ങള്‍ പഠനവിധേയമാക്കിയും വിച്ച് മാഗസിനാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

സംസ്‌കരിച്ച മാംസവിഭവങ്ങളാണ് (പ്രോസസ്ഡ് മീറ്റ്) കാന്‍സറിന് വലിയൊരളവുവരെ കാരണമാകുന്നതെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഹാം, ബേക്കന്‍, സലാമി തുടങ്ങിയ വിഭവങ്ങള്‍ ദിവസവും ചെറിയൊരളവില്‍പ്പോലും (കുറഞ്ഞത് 50 ഗ്രാം വീതം) കഴിക്കുന്നത് കാന്‍സര്‍ വരാനുള്ള സാധ്യത കൂട്ടുമെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനത്തില്‍ പറയുന്നു. വയറിനെ ബാധിക്കുന്ന കാന്‍സറിനുള്ള സാധ്യത 18 ശതമാനത്തോളം കൂട്ടാന്‍ ഈ ഭക്ഷണരീതി തന്നെ കാരണമാകും. നൈട്രേറ്റിന്റെ സാന്നിധ്യമാണ് ഈ ഭക്ഷണത്തെ കൂടുതല്‍ അപകടരമാക്കുന്നത്.

കീടനാശിനികള്‍ കാന്‍സര്‍ സാധ്യത കൂട്ടുമെന്ന് കരുതാനാവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെയൊരു വിശ്വാസം സജീവമായി രംഗത്തുണ്ടെങ്കിലും അതിനുള്ള ശാസ്ത്രീയ തെളിവുകള്‍ ലഭ്യമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ കീടനാശിനിയുണ്ടാക്കുന്നതെന്നും മനുഷ്യശരീരത്തിനുള്ളില്‍ അല്‍പാല്‍പമായി കടന്നാല്‍ പോലും അപകടകരമല്ലാത്ത നിലയിലാണ് നിര്‍മാണമെന്നും ഈ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, ഇതിന് കടകവിരുദ്ധമായ റിപ്പോര്‍ട്ടുകളും ധാരാളമുണ്ട്. കീടനീശിനികളുമായി കൂടുതല്‍ ഇടപഴകേണ്ടിവരുന്ന കര്‍ഷകരുള്‍പ്പെടെയുള്ളവര്‍ക്ക് കാന്‍സര്‍ സാധ്യത കൂടുതലാണെന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നു.

പഞ്ചസാര അധികമായി അകത്താക്കുന്നത് കാന്‍സറിന് കാരണമാകുമെന്നാണ് മറ്റൊരു വിശ്വാസം. എന്നാല്‍, പഞ്ചസാര ശരീരത്തിന് നല്ലതല്ലെങ്കിലും അത് നേരിട്ട് കാന്‍സറിന് കാരണമാകുമോ എന്ന കാര്യത്തിലും ശാസ്ത്രീയമായ തെളിവുകള്‍ ലഭ്യമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, പഞ്ചസാരയുടെ അമിതോപയോഗം അമിത വണ്ണത്തിന് കാരണമാകുമെന്നും അത് കാന്‍സര്‍ സാധ്യത കൂട്ടുമെന്നും  പഠനം വ്യക്തമാക്കുന്നു.

അമിത മദ്യപാനം കാന്‍സറിനുകാരണമാകുമെന്ന വിശ്വാസം ശരിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുകവലിയുടെയത്ര മാരകമല്ലെങ്കിലും മദ്യപാനം കാന്‍സര്‍ സാധ്യത മൂന്നുശതമാനത്തോളം കൂട്ടുമെന്ന് എന്‍എച്ച്എസിന്റെ പഠനത്തില്‍ പറയുന്നു. കാന്‍സറിന് കാരണമായ വസ്തുക്കളില്‍ ക്ലാസ് വണ്ണിലാണ് മദ്യത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മധുരത്തിനായി കൂട്ടിച്ചേര്‍ക്കുന്ന കൃത്രിമ വസ്തുക്കളും ഭക്ഷണം കേടുകൂടാതെയിരിക്കാന്‍ ഉപയോഗിക്കുന്നവയും അഡിറ്റീവ്‌സും കാന്‍സര്‍ സാധ്യത കൂട്ടുമെന്ന കാര്യവും തെളിയിക്കപ്പെട്ടിട്ടില്ല. ഇവയും യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് നിര്‍മിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കാന്‍സര്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഭക്ഷ്യവസ്തുക്കളുമുണ്ട്. മഞ്ഞളും ഗ്രീന്‍ ടീയും ഇക്കാര്യത്തില്‍ മുന്‍പന്തിയിലുള്ളവയാണ്. ബ്ലൂബറി, പൊമഗ്രനേറ്റ്, ചെറിയ മീനുകള്‍ എന്നിവയും കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങളില്‍പ്പറയുന്നു. എന്നാല്‍, വിശ്വാസത്തെ ആധാരമാക്കിയുള്ളതാണ് ഈ നിരീക്ഷണങ്ങളെന്നും ഏതെങ്കിലും ഭക്ഷ്യവസ്തു കാന്‍സറിനെ പ്രതിരോധിക്കുമെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും വിച്ച് മാസികയിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.     

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category