1 GBP = 91.80 INR                       

BREAKING NEWS

നാലുവര്‍ഷമായി പോളിഷുകാരനെ തടവില്‍ പാര്‍പ്പിച്ച് അടിമപ്പണി ചെയ്യിച്ചു; പകരമായി ഭക്ഷണവും വര്‍ക്ക് ഷെഡ്ഡിലെ താമസവും; സതാംപ്ടണിലെ ഇന്ത്യന്‍ വംശജയായ കോളേജ് അധ്യാപികയും ഭര്‍ത്താവും അറസ്റ്റില്‍

Britishmalayali
kz´wteJI³

ടിമവേല ലോകത്തുനിന്ന് നിരോധിക്കപ്പെട്ടെങ്കിലും ഇപ്പോഴും പല രൂപത്തില്‍ അതു നടക്കുന്നുണ്ടെന്നത് സത്യമാണ്. നാല് വര്‍ഷമായി പോളണ്ടുകാരനായ യുവാവിനെ അടിമയെപ്പോലെ വര്‍ക്ക്ഷഡ്ഡില്‍ പൂട്ടിയിട്ട് ജോലി ചെയ്യിച്ചതിന് സതാംപ്ടണിലെ ഇന്ത്യന്‍ വംശജരായ യൂണിവേഴ്‌സിറ്റി അധ്യാപികയെയും ഭര്‍ത്താവിനെും പോലീസ് അറസ്റ്റുചെയ്തു. ഹാംഷയറിലെ 12 ലക്ഷം പൗണ്ട് വിലമതിക്കുന്ന ബംഗ്ലാവിന്റെ അറ്റകുറ്റപ്പണികള്‍ക്കുവേണ്ടിയാണ് ഇയാളെ ദമ്പതിമാര്‍ ഉപയോഗിച്ചത്.


എന്‍.എച്ച്.എസ്. ഹെല്‍ത്ത് സെന്ററിലെത്തി തന്നെ പൂട്ടിയിട്ട് ജോലി ചെയ്യിക്കുകയാണെന്ന് ഇയാള്‍ പരാതിപ്പെട്ടതോടെയാണ് സംഭം പുറത്തുവന്നത്. പൂന്തോട്ടത്തിലെ വര്‍ക്ക ഷെഡ്ഡിലായിരുന്നു താമസിപ്പിച്ചിരുന്നത്. ജോലിക്ക് കൂലിയൊന്നും നല്‍കിയിരുന്നില്ലെന്നും ഭക്ഷണം മാത്രമാണ് ലഭിച്ചിരുന്നതെന്നും ഇയാള്‍ പറഞ്ഞു. അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി കോളേജ് അധ്യാപികയുടെയും ഭര്‍ത്താവിന്റെയും ചില്‍വര്‍ത്തിലെ വീട് പരിശോധിച്ചു.

പരാതി ശരിയാണെന്ന് ബോധ്യപ്പെട്ട പോലീസ് സതാംപ്ടണ്‍ സര്‍വകലാശാലയിലെ ഹെല്‍ത്ത് സയന്‍സ് ലെക്ചറര്‍ പ്രീത്ബാല്‍ ബിന്നിങ്ങിനെയും ഭര്‍ത്താവ് പല്‍വീന്ദറിനെയും അറസ്റ്റ് ചെയ്തു. തനിക്ക് കിടക്കാന്‍ ഒരു പ്ലാസ്റ്റിക് സണ്‍ ലോഞ്ചറും കഴിക്കാന്‍ കാലാവധി കഴിഞ്ഞ പാക്കറ്റ് ഫുഡും മാത്രമാണ് നല്‍കിയിരുന്നതെന്നാണ് ഇയാള്‍ പരാതിപ്പെട്ടത്. 40 വയസ്സിനടുത്ത് പ്രായമുള്ള യുവാവാണ് പരാതിക്കാരന്‍.

യുവാവിന്റെ പരാതികേട്ട ഗ്യാങ്മാസ്റ്റേഴ്‌സ് ആന്‍ഡ് ലേബര്‍ അബ്യൂസ് അതോറിറ്റി യുവാവിനെ പാര്‍പ്പിച്ചിരുന്ന പൂന്തോട്ടത്തിലെ ഷെഡ് പരിശോധിച്ചു. തന്നെ താമസിപ്പിച്ചിരുന്ന ഷെഡ്ഡിലെ ടോയ്‌ലറ്റിന് ഫ്‌ളഷ് ഇല്ലെന്നും ഷെഡ്ഡില്‍ ഒരു ഫ്രിഡ്‌ജോ ബാര്‍ബിക്യൂവോ ഇല്ലെന്നും ഇയാള്‍ പരാതിപ്പെട്ടിരുന്നു. പരാതികള്‍ ശരിയാണെന്ന ഗ്യാങ്മാസ്റ്റേഴ്‌സ് ആന്‍ഡ് ലേബര്‍ അബ്യൂസ് അതോറിറ്റിക്ക് ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.

1998 മുതല്‍ സതാംപ്ടണ്‍ സര്‍വകലാശാലയില്‍ ഹെല്‍ത്ത് സയന്‍സ് വിഭാഗം അധ്യാപികയായി ജോലി ചെയ്യുന്നവരാണ് പ്രീത്ബാല്‍ ബിന്നിങ്. സമൂഹത്തില്‍ ഇത്രയും ഉന്നതമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇവരുടെ ഭാഗത്തുനിന്ന് അടിമവേലക്കു തുല്യമായ പ്രവര്‍ത്തിയുണ്ടായത് ഞെട്ടിക്കുന്ന കാര്യമാണെന്ന് ഗ്യാങ്മാസ്റ്റേഴ്‌സ് ആന്‍ഡ് ലേബര്‍ അബ്യൂസ് അതോറിറ്റി അന്വേഷണോദ്യോഗസ്ഥനായ ടോണി ബ്രൈന്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category