1 GBP = 91.80 INR                       

BREAKING NEWS

ആദ്യ ദിവസം എല്‍സിക്ക് വേണ്ടി വായനക്കാര്‍ നല്‍കിയത് 1340 പൗണ്ട്; നമ്മുടെ സഹോദരിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ 5000 പൗണ്ടെങ്കിലും ശേഖരിക്കേണ്ടേ?

Britishmalayali
kz´wteJI³

മ്മുടെ സഹോദരിമാരില്‍ ഒരാള്‍ തന്നെയായിരുന്നില്ലേ ക്രോയിഡോണിന് സമീപം കെറ്റര്‍ഹാമില്‍ മരണത്തിന് കീഴടങ്ങിയ എല്‍സി തോമസും? ഒരു പതിറ്റാണ്ട് മരണത്തോടു പൊരുതി ജീവിച്ച എല്‍സിക്കും എല്‍സിയെ കാക്കാന്‍ ഹൃദയം കൊണ്ട് രംഗത്തിറങ്ങിയ ഭര്‍ത്താവ് തോമസിനും ഡൗണ്‍ സിന്‍ഡ്രോ ബാധിച്ച മകനും നഴ്‌സിങ് പഠിക്കുന്ന മക്കള്‍ക്കുമായി കൈകോര്‍ക്കേണ്ട ചുമതല നമുക്കില്ലേ? ആദ്യ ദിവസം 1300 പൗണ്ട് നല്‍കിയ വായനക്കാര്‍ രണ്ടു ദിവസം കൊണ്ട് ഇതു 5000 പൗണ്ടാക്കി ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റിമാര്‍.

ഇന്നലെയാണ് എല്‍സി തോമസിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനായുള്ള ചെലവിനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ അപ്പീല്‍ ആരംഭിച്ചത്. ഇന്നലെ ഒരു ദിവസം കൊണ്ട് വിര്‍ജിന്‍ മണി അക്കൗണ്ട് വഴി 1,341.25 പൗണ്ടാണ് സമാഹരിച്ചത്. 1,110 പൗണ്ട് ഇന്നലെ ലഭിച്ചപ്പോള്‍ ബാക്കി 231.25 പൗണ്ട് ഗിഫ്റ്റ് എയ്ഡായി ലഭിച്ചതാണ്. 2005ല്‍ യുകെയില്‍ എത്തിയിട്ടും ഇതുവരെയുള്ള ജീവിതം കൊണ്ട് ഒന്നും നേടാന്‍ കഴിയാതെ പോയവരാണ് എല്‍സിയും തോമസും. അതുകൊണ്ടാണ് നിങ്ങളാല്‍ കഴിയുന്ന ഒരു ചെറിയ തുക മറക്കാതെ നല്‍കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്. 

വിര്‍ജിന്‍ മണി ലിങ്ക് വഴിയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയുമാണ് എല്‍സിയുടെ കുടുംബത്തിനായി ഫണ്ട് നല്‍കുവാന്‍ കഴിയുക. നിങ്ങള്‍ വിര്‍ജിന്‍ മണി വഴി പണം നല്‍കുകയും ഗിഫ്റ്റ് എയ്ഡ് നല്‍കാനുള്ള അനുമതി ടിക്ക് ചെയ്യുകയും ചെയ്താല്‍ നിങ്ങളുടെ കാശ് ഗിഫ്റ്റ് എയിഡ് കൂടി ചേര്‍ത്ത് 25 ശതമാനം അധികമായി ലഭിക്കും. അതായത് നിങ്ങള്‍ പത്തു പൗണ്ടാണ് നല്‍കുന്നതെങ്കില്‍, അതില്‍ ഗിഫ്റ്റ് എയ്ഡ് കൂടി ടിക്ക് ചെയ്താല്‍ 12.5 പൗണ്ടായി നിങ്ങളുടെ സംഭാവന മാറും.
വിര്‍ജിന്‍ മണി അക്കൗണ്ട് വഴി നല്‍കുവാന്‍ സാധിക്കാത്തവര്‍ മാത്രം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ അക്കൗണ്ടിലേയ്ക്ക് നേരിട്ട് നല്‍കുക. നിങ്ങളുടെ ഓരോ പൗണ്ടിനും കണക്കുണ്ടാവുകയും അതിന് അത് പരസ്യമാക്കുകയും ചെയ്യുന്നതാണ്. ഒരു പൗണ്ടിന്റെ കാര്യത്തില്‍ പോലും സുതാര്യത കൈവിടുകയില്ല എന്നു മറക്കരുത്. നൂറു ശതമാനം വിശ്വാസത്തോടെ നിങ്ങള്‍ക്ക് ഫണ്ട് നല്‍കാം. ഓരോ പണത്തിന്റെയും ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ അടക്കം കണക്കുകള്‍ അപ്പോള്‍ പ്രസിദ്ധീകരിക്കുന്നതാണ്. ചാരിറ്റി ഫൗണ്ടേഷന്റെ വെബ്സൈറ്റിലും അതു പരിശോധിച്ചു ഉറപ്പു വരുത്താം.

പത്തു വര്‍ഷം മുമ്പാണ് എല്‍സിയെ ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ചത്. അന്ന് ക്രോയ്ഡോണിനു സമീഹം കെറ്റര്‍ഹാമിലെ നഴ്സിംഗ് ഹോമില്‍ ജോലി ചെയ്യുക ആയിരുന്നു. ആത്മധൈര്യം കൊണ്ട് പത്തു വര്‍ഷക്കാലം രോഗത്തെ തടഞ്ഞു നിര്‍ത്തിയ എല്‍സി പ്രതീക്ഷ നഷ്ടപ്പെട്ടപ്പോള്‍ ചികിത്സ തേടി നാട്ടിലേക്ക് പോയെങ്കിലും പ്രതീക്ഷയില്ലാതെയാണ് തിരിച്ചു യുകെയിലേക്ക് വന്നത്. 20 ദിവസത്തോളം ആശുപത്രി കിടക്കയില്‍ കിടന്ന ശേഷം കഴിഞ്ഞ ശേഷം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് എല്ഡസി വിട വാങ്ങിയത്. 

രോഗം എങ്ങനെയും ഭേദമാക്കി ജോലിക്ക് പോകുവാനും മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കുവാനുമായിരുന്നു എല്‍സിക്ക് ഏറെ ഇഷ്ടം. യുകെയില്‍ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍ യാത്ര ഒഴിവാക്കാമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ആരോഗ്യവതിയായി തിരിച്ചെത്തണമെന്ന ആഗ്രഹമാണ് വെല്ലൂരിലെ ചികിത്സയിലേക്ക് എല്‍സിയെ എത്തിച്ചത്. എന്നാല്‍ വെല്ലൂരിലെ ചികിത്സകള്‍ കൊണ്ട് അസുഖം മാറ്റാന്‍ കഴിയില്ലെന്ന് തിരിച്ചറിയുകയും കുറച്ചു നാള്‍ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ചികിത്സ നടത്തുകയും ചെയ്തു.

എന്നാല്‍ അതുകൊണ്ടൊന്നും പ്രയോജനം ഉണ്ടായില്ല. നാട്ടിലെ ചികിത്സ കഴിഞ്ഞ് ഒരുമാസം മുന്‍പ് യുകെയില്‍ തിരികെ എത്തിയ എല്‍സിയെ പഴയ ചുറുചുറുക്കോടെ ആര്‍ക്കും കാണാന്‍ സാധിച്ചില്ല. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് എല്‍സിയെ ഈസ്റ്റര്‍ഹില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ആരോഗ്യനില തീരെ വഷളാവുകയും ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങുകയും ആയിരുന്നു.

51 വയസായിരുന്നു എല്‍സിയുടെ പ്രായം. 2005ലാണ് സൗദിയില്‍ നിന്നും എല്‍സി ലണ്ടനില്‍ എത്തുന്നത്. കുടുംബ സമേതമായിരുന്നു കെറ്റര്‍ഹാമില്‍ താമസം. സ്വന്തമായി ഒരു വീട് വാങ്ങിക്കുവാനോ, കൃത്യമായി ജോലിക്കു പോകുവാനോ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. അതിനാല്‍ തന്നെ, ഇവര്‍ കൗണ്‍സില്‍ വീട്ടില്‍ ആയിരുന്നു താമസിച്ചിരുന്നത്. നഴ്സായിരുന്ന എല്‍സിക്ക് അസുഖം കൂടിയ ശേഷം ജോലിക്കു പോകുവാനും സാധിച്ചിരുന്നില്ല. ഭര്‍ത്താവ് തോമസ് എബ്രഹാം അടുത്തുള്ള സ്‌കൂളില്‍ ഹൗസ് കീപ്പറായി ജോലി ചെയ്തു വരികയായിരുന്നു. എല്‍സിയുടെ ആരോഗ്യനില മോശമായ ശേഷം തോമസിനും ജോലിക്കു പോകുവാന്‍ സാധിച്ചിരുന്നില്ല. മൂന്നു മക്കളാണ് ഇവര്‍ക്കുള്ളത്. അതുല്‍, അതുല്യ, അഖില്‍ എന്നിവരാണ് മക്കള്‍. മൂത്ത രണ്ടു പേര്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളാണ്. ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ 17 വയസായ ഇളയ മകന്‍ അഖില്‍ എല്‍സിയ്ക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നു.

കോട്ടയം കൂടല്ലൂര്‍ എറുമ്പില്‍ കുടുംബാംഗമാണ് എല്‍സി തോമസ്. കോട്ടയം കല്ലറ പീടികപ്പറമ്പില്‍ തോമസ് എബ്രഹാം ആണ് ഭര്‍ത്താവ്. മൂന്നു ദിവസം കൂടി കഴിഞ്ഞാല്‍ മാത്രമേ ബോഡി എപ്പോള്‍ കിട്ടുമെന്ന് അറിയാന്‍ സാധിക്കൂ. അതിനു ശേഷം യുകെയിലെ ശുശ്രൂഷകള്‍ കൂടി കഴിഞ്ഞ് നിയമ നടപടികള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷമാണ് ബോഡി നാട്ടിലേക്ക് കൊണ്ടുപോകുക.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി സഹായം നല്‍കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Elsy Thomas Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category