1 GBP = 91.80 INR                       

BREAKING NEWS

കറ കളഞ്ഞ ഒരു അയ്യപ്പ ഭക്തനെ പൊലീസ് തല്ലികൊന്നു എന്ന് കേട്ടാല്‍ ആരുടെയാണ് ചോര തിളയ്ക്കാത്തത്? നുണ പ്രചരിപ്പിച്ച് ചോര തിളപ്പിച്ചാണോ ഭഗവാന്റെ ഇഷ്ടത്തിന് വേണ്ടി സമരം ചെയ്യേണ്ടത്? മുതലെടുക്കാനായി കലാപം ഉണ്ടാക്കാതിരിക്കാനുള്ള വിവേകമാണ് നേതാക്കള്‍ക്ക് ഉണ്ടാവേണ്ടത്; ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ലക്ഷ്യം തെറ്റിയാല്‍ നഷ്ടം ഭക്തര്‍ക്ക് തന്നെ

Britishmalayali
kz´wteJI³

ബരിമലയിലെ യുവതി പ്രവേശന വിഷയം കത്തി നില്‍ക്കുമ്പോള്‍ ശബരിമലയിലേക്ക് പോയ ഒരു അയ്യപ്പ ഭക്തനെ പൊലീസുകാര്‍ ഓടിച്ചിട്ട് തല്ലി കൊന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഏത് അയ്യപ്പ ഭക്തന്റെ വികാരമാണ് തിളയ്ക്കാത്തത്. ശബരിമലയില്‍ 17-ാം തിയതി നടന്ന അക്രമങ്ങളുടെ ഭാഗമായി പൊലീസ് ലാത്തി വീശിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച് കാല്‍ വഴുതി കാട്ടില്‍ വീണ് മരിച്ചു പോയ ഒരു ഭക്തനാണ് ശിവദാസന്‍ എന്ന് അവകാശപ്പെട്ടത് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള തന്നെയാണ്.

അതുകൊണ്ട് തന്നെ ഭക്തരുടെ വികാരം പൊട്ടിയൊലിക്കുകയും പൊലീസിനെതിരെ കത്തിക്കയറുകയും ചെയ്തു. ഇന്ന് പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതും ഈ വികാര പ്രകടനത്തിന്റ ഭാഗമാണ്. ഒരു ഭക്തന്‍ ഇങ്ങനെ ദാരുണമായി കൊല്ലപ്പെട്ടാല്‍ അവര്‍ക്ക് അത് സഹിക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ട് അവര്‍ നടത്തിയ ഹര്‍ത്താലിനെ കുറ്റം പറയാന്‍ സാധിക്കില്ല. എന്നാല്‍ ശിവദാസന്‍ എന്നയാളെ പൊലീസ് ഓടിച്ചിട്ടില്ലെന്നും അയാള്‍ അക്രമണങ്ങളില്‍ പ്രതിയല്ലെന്നും ആ ഭാഗത്തെങ്ങും അയാള്‍ ഇല്ലായിരുന്നെന്നും അയാള്‍ ഒരു ഭക്തന്‍ മാത്രമായിരുന്നെന്നും അപകടത്തില്‍പെട്ട് ആരും കാണാതെയാണ് അയാള്‍ മുള്‍ക്കാട്ടില്‍ കിടന്ന് മരിച്ചതെന്നും പൊലീസ് പറയുന്നു.

പൊലീസിന്റെ വിശദീകരണം തൃപ്തികരമാണ് എന്ന് ബോധ്യപ്പെടുത്തുന്ന ചില കണക്കുകളും പുറത്തു വന്നു. 17-ാം തിയതി പന്തളത്തുണ്ടായിരുന്നു ശിവദാസ് എന്നും 18-ാം തിയതിയാണ് അദ്ദേഹം ശബരിമലയ്ക്ക് പോയതെന്നും 19-ാം തിയതി രാവിലെ മറ്റൊരു ഭക്തന്റെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങി അയാള്‍ വീട്ടിലേക്ക് വിളിച്ചിരുന്നു എന്നും ശിവദാസന്റെ മക്കള്‍ തന്നെ പറയുന്നു. അതുകൊണ്ട് തന്നെ അക്രമമമൊന്നും നടന്നിട്ടില്ലാത്ത 19-ാം തിയതി പൊലീസിനെ കണ്ട് ഭയന്നോടി എന്ന് പറയുന്നതില്‍ യുക്തിരാഹിത്യമുണ്ട്. ശിവദാസിന്റെ മക്കളും ബന്ധുക്കളും അത് ശരിവയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പൊലീസിന്റെ പുറത്ത് ഉത്തരവാദിത്തം കെട്ടി വയ്ക്കുന്നത് ദുഷ്ടലാക്കോടെയാണ്.

ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ ഭക്തര്‍ക്കൊപ്പം നില്‍ക്കുമ്പോഴും അതിന്റെ പേരില്‍ മുതലെടുപ്പിന് വേണ്ടി ശ്രമിക്കുന്നവരെ തിരിച്ചറിയേണ്ടതുണ്ട്. ഭക്തരെ കലാപത്തിലേക്ക് നയിക്കുകയും സംസ്ഥാനത്ത് ഒരു വര്‍ഗീയ ലഹള തന്നെ ഉണ്ടാകുന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങളും ആരും തന്നെ നടത്താന്‍ പാടില്ല. ശ്രീധരന്‍ പിള്ള തന്റെ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമായിരുന്നു. ഇപ്പോള്‍ ശ്രീധരന്‍ പിള്ള തന്റെ വാക്കുകള്‍ മയപ്പെടുത്തി. ഇന്ന് ശ്രീധരന്‍ പിള്ള പറയുന്നത് കാണാതെ പോയി എന്ന് പരാതി ലഭിച്ച് ഇത്രയും ദിവസത്തിനുള്ളില്‍ പൊലീസിന് എന്തുകൊണ്ട് ശിവദാസനെ കണ്ടെത്താന്‍ പൊലീസിന് എന്തുകൊണ്ട് സാധിച്ചില്ല എന്ന വിഷയമാണ്. മൃതദേഹം കണ്ടെത്താന്‍ വൈകിയതിന്റെ പേരില്‍ അത് പൊലീസ് തല്ലിക്കൊന്നതാണെന്ന് പറയുകയും പൊലീസിന്റെ തലയില്‍ കെട്ടി വയ്ക്കുകയും ചെയ്യുന്നത് നിരുത്തരവാദപരം തന്നെയാണ്.

ശബരിമല പോലെ വികാര ഭരിതമായ വിഷയത്തിലേക്ക് ആളുകളെ തള്ളി വിടുമ്പോള്‍ വേണ്ടത്ര കരുതലെടുക്കേണ്ട ഉത്തരവാദിത്തം നേതാക്കന്മാരെങ്കിലും കാട്ടേണ്ടിയിരിക്കുന്നു. ചില ഓണ്‍ലൈന്‍ മീഡിയകളും സോഷ്യല്‍ മീഡിയയുമൊക്കെ വികാരഭരിതമായി എടുക്കുന്ന ഇത്തരം വാര്‍ത്തകള്‍ ആവേശത്തോടെ ഷെയര്‍ ചെയ്യുമ്പോള്‍ കുരുങ്ങുന്നത് നിഷ്‌കളങ്കരായ അവര്‍ തന്നെയാണെന്ന് മറക്കരുത്. നേതാക്കന്മാര്‍ക്ക് വേഗം ഇതിന്റെ നിയമ വശങ്ങളില്‍ നിന്ന് തലയൂരാന്‍ സാധിക്കും. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി സമരം നടത്തുന്നതൊക്കെ നല്ലത് തന്നെയാണ്. എന്നാല്‍ അതിന്റെ പേരില്‍ നുണ പ്രചരിപ്പിക്കുന്നതും അതും വര്‍ഗീയ കലാപത്തിന് പ്രേരിപ്പിക്കുന്നതരത്തിലുള്ള നുണ പ്രചരിപ്പിക്കുന്നത് അഅവസാനിപ്പിക്കേണ്ടത് തന്നെയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category