1 GBP = 91.80 INR                       

BREAKING NEWS

പ്രമുഖരില്ലാത്ത വിന്‍ഡീസുമായു ള്ള മത്സരങ്ങള്‍ക്ക് മുംബൈയിലും പൂണെയിലും കാലികസേരകള്‍ സാക്ഷിയായപ്പോള്‍ കാര്യവട്ടത്ത് ഒഴുകിയെത്തിയത് നാല്‍പതിനായിരത്തോളം കാണികള്‍; കേരളത്തിന്റെ ക്രിക്കറ്റ് പ്രേമം ബിസിസിഐക്ക് വല്ലാതെ അങ്ങ് ഇഷ്ടമായി; ലോകകപ്പിന് ശേഷമുള്ള ഹോം സീസണില്‍ രണ്ട് മത്സരങ്ങള്‍ അനുവദിക്കാന്‍ സാധ്യത; ഭാവിയില്‍ ടെസ്റ്റ് വേദിയാക്കുന്നതും പരിഗണനയില്‍; കേരളപ്പിറവി ദിനത്തിലെ ഏകദിനത്തിലൂടെ വീണ്ടും താരമായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഇന്ത്യ വിന്‍ഡീസ് മത്സരത്തിന് എന്താ പറ്റിയത്? ഇന്ത്യയുടെ കളി എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചാല്‍ ചതിക്കാത്ത ചന്തു സിനിമയിലെ സലീം കുമാറിന്റെ ഡയലോഗ് ആണ് ഓര്‍മ വരിക `കൂടുതലായിട്ട് നന്നായിപ്പോയി` ട്വന്റി ട്വന്റിയെക്കാള്‍ വേഗത്തില്‍ മത്സരം അവസാനിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ട ഒരു ട്രോളാണ്. `ഇത് ഏകദിനമല്ല ഹാഫ് ഡേ ആണ് `. മികച്ച ബൗളിങ് പ്രകടനവുമായി ഇന്ത്യന്‍ ബൗളര്‍മാര്‍ കത്തിക്കയറിയപ്പോള്‍ മൂന്നര മണിക്കൂറില്‍ മത്സരം അവസാനിച്ചിരുന്നു. കളി നേരത്തെ തീര്‍ന്നത് മാത്രമാണ് കാണികളുടെ ഏക നിരാശ. എന്നാല്‍ അങ്ങനെ അങ്ങ് നിരാശരാകണ്ട. അടുത്ത സീസണിലെ ഇന്ത്യയുെട ഹോം മത്സരങ്ങളില്‍ തിരുവനന്തപുരത്തിന് രണ്ട് മത്സരങ്ങള്‍ അനുവദിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന അനൗദ്യോഗിക വിവരം.

മികച്ച രീതിയിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ മത്സരം സംഘടിപ്പിച്ചത്. താരങ്ങള്‍ക്കും കാണികള്‍ക്കും ഒരുക്കിയ സൗകര്യങ്ങളില്‍ വലിയ മതിപ്പും അഭിനന്ദനവുമാണ് കെസിഎയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റേഡിയത്തിലെത്തിയ ഓരോ കാണികള്‍ക്കും കെസിഎ ഒരുക്കിയ സൗകര്യങ്ങളില്‍ പൂര്‍ണ തൃപ്തി. വേഗം പൂര്‍ത്തിയാകുന്ന തരത്തില്‍ ടിക്കറ്റ് പരിശോധന, കുറഞ്ഞ നിരക്കില്‍ സാധാരണക്കാരന് ഭക്ഷണവും പാര്‍ക്കിങ് സൗകര്യവും എല്ലാം തന്നെ മനോഹരം എന്ന അഭിപ്രായമാണ് ജനങ്ങള്‍ക്ക്. സ്റ്റേഡിയത്തിലേക്ക് ജനം ഒഴുകിയെത്തിയപ്പോള്‍ ബിസിസിഐ പോലും ഞെട്ടി. ഈ പരമ്പരയിലെ ടെസ്റ്റ് മത്സരങ്ങള്‍ക്കോ മറ്റ് നാല് ഏകദിനങ്ങള്‍ക്കോ ഇല്ലാത്ത വിധം ജനപിന്തുണയാണ് ഇന്നലത്തെ മത്സരത്തിന് ലഭിച്ചത്.

ഏകദിന പരമ്പരയില്‍ മുംബൈയിലും പൂണെയിലും മത്സരം നടത്തിയപ്പോള്‍ പോലും കാലി കസേരകളായിരുന്നു അധികവും. ഇന്ത്യയും പ്രമുഖരില്ലാത്ത വിന്‍ഡീസും തമ്മില്‍ ഏറ്റുമുട്ടിയതാണ് പല സ്ഥലങ്ങളിലും സ്റ്റേഡിയം നിറയാതിരുന്നതിന്റെ കാരണം. എന്നാല്‍ പ്രവര്‍ത്തി ദിവസമായിരുന്നിട്ടും നാല്‍പതിനായിരത്തോളം ആളുകളാണ് കളി കാണാന്‍ സ്റ്റേഡിയത്തിലെത്തിയത്. തിരുവനന്തപുരത്തിന്റെ ഈ ക്രിക്കറ്റ് പ്രണയമാണ് ഇപ്പോള്‍ ബിസിസിഐയുടെ കണ്ണിലുടക്കിയിരിക്കുന്നത്. ഇന്ത്യയുടെ അടുത്ത ഹോം സീസണില്‍ രണ്ട് മത്സരങ്ങള്‍ വരെ കേരളത്തിന് ലഭിക്കും. ഒരു ടി ട്വന്റിയും ഒരു ഏകദിനവുമാണ് അനുവദിക്കാന്‍ സാധ്യത. സ്ഥിരം ടെസ്റ്റ് വേദിയായി പരിഗണിക്കുന്ന കാര്യവും ഭാവിയില്‍ ചര്‍ച്ച ചെയ്തേക്കാം.

വന്‍ നഗരങ്ങളില്‍ പോലും ക്രിക്കറ്റിനോട് ആളുകള്‍ പഴയ താല്‍പര്യമില്ല. ഐപിഎല്‍ ടീമുകളുള്ള ഈ നഗരങ്ങളിലെല്ലാം ഓരോ വര്‍ഷവും ടീമിന്റെ ഏഴ് ഹോം മാച്ച് നടക്കുന്നതിലൂടെയാണ് ജനങ്ങള്‍ക്ക് കൂടുതല്‍ മത്സരം കാണാന്‍ സാധ്യതയുണ്ടാക്കുന്നത്. സ്വാഭാവികമായും അത് ഏകദിന ക്രിക്കറ്റിന് തിരിച്ചടിയായി. ഇത് തന്നെയാണ് തിരുവനന്തപുരം ഉള്‍പ്പടെയുള്ള പുതിയ വേദികള്‍ക്ക് തുണയാകുന്നതും. അടുത്ത ഹോം സീസണില്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകള്‍ ഇന്ത്യയില്‍ പര്യടനത്തിന് എത്തിയേക്കും. ലോകകപ്പിന് ശേഷമായിരിക്കും ഈ ടീമുകള്‍ ഇന്ത്യയിലേക്ക് എത്തുക. ലോകകപ്പിന് ശേഷം ആഷസ് നടക്കുന്നതിനാല്‍ സൗത്താഫ്രിക്ക ആദ്യം എത്താന്‍ ആണ് സാധ്യത.

ഗ്രീഫീല്‍ഡ് സ്റ്റേഡിയത്തിലെ സൗകര്യങ്ങളെ ഒരിക്കല്‍കൂടി വാനോളം പുകഴ്ത്തിയാണ് ഇരു ടീമുകളും തിരുവനന്തപുരത്ത് നിന്ന് മടങ്ങിയത്. പിച്ചിനേയും ഔട്ട്ഫീല്‍ഡിനേയും കുറിച്ചും ഒഴുകിയെത്തുന്ന കാണികള്‍ക്കും വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. മത്സരം സംഘടിപ്പിച്ച മികവിനും വലിയ തോതില്‍ അഭിനന്ദനം ലഭിക്കുന്നുണ്ട്. ജയില്‍ വകുപ്പും, മില്‍മയും, കുടുംബശ്രീയും ചേര്‍ന്നാണ് ഇന്നലെ ഭക്ഷണം ഒരുക്കിയത്. വിലക്കുറവില്‍ നല്ല ഭക്ഷണം നല്‍കിയ ജയില്‍ വകുപ്പിന് ആയിരുന്നു കൈയടി കൂടുതലും. 2019 ജനുവരിയില്‍ ഇന്ത്യ എ ഇംഗ്ലണ്ട് എ ടീമുകളുടെ അഞ്ച് മത്സര ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളും തിരുവനന്തപുരത്താണ് നടക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category