1 GBP = 90.60 INR                       

BREAKING NEWS

അവസാന ലാപ്പില്‍ കുതിപ്പ് നടത്തി 5025 പൗണ്ട് കേരളാ സ്‌കൂള്‍ കവന്‍ട്രി നല്കിയതോടെ ബ്രിട്ടീഷ് മലയാളി ഫ്‌ളഡ് അപ്പില്‍ 83000 പൗണ്ടിലെത്തി; റണ്‍ ഫോര്‍ കേരളയും ആവേശത്തില്‍; മുഖ്യമന്ത്രിക്ക് ഫണ്ട് കൈമാറ്റത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ ധനസമാഹരണം അവസാനഘട്ടത്തില്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ചിങ്ങപ്പിറവി ദിനത്തില്‍ കുതിച്ചെത്തിയ വെള്ളപ്പൊക്കത്തില്‍ നാടൊന്നാകെ മുങ്ങി താഴുന്നത് കണ്ടു, ഉറ്റവരുടെയും ഉടയവരുടെയും ഉള്ളു പിടയ്ക്കുന്ന കണ്ണീര്‍ കണ്ടു ആ വേദന ഏറ്റെടുത്ത പ്രവാസി സമൂഹത്തിലെ ഒരിക്കലും മറക്കാത്ത ഒരു ചരിത്ര നിമിഷം കൂടി സൃഷ്ടിക്കുകയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും ബ്രിട്ടീഷ് മലയാളി വായനക്കാരും. ഫ്‌ളഡ് അപ്പീല്‍ അതിന്റെ അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ തുടക്കം മുതല്‍ കൂടെ നിന്ന കവന്‍ട്രി കേരള സ്‌കൂള്‍ അവസാന ലാപ്പില്‍ വന്‍കുതിപ്പു നടത്തി 5025.50  പൗണ്ട് സമാഹരിച്ചു ചാരിറ്റി ഫൗണ്ടേഷന്റെ ലക്ഷ്യം 83000 പൗണ്ട് കടത്തി. കേരള സ്‌കൂള്‍ സമാഹരിച്ച പണത്തില്‍ സിംഹ ഭാഗവും ബ്രിട്ടീഷ് സമൂഹത്തില്‍ നിന്നാണെന്നതും പ്രത്യേകതയാണ്. മലയാളി സമൂഹത്തില്‍ ഉള്ളവര്‍ മറ്റു മാര്‍ഗ്ഗങ്ങളില്‍ സ്വന്തം നാടിന്റെ കരം പിടിക്കാന്‍ കൂടെയുണ്ടാകും എന്ന ചിന്തയില്‍ തെരുവില്‍ എത്തി ധനസമാഹരണത്തിനു തുടക്കമിട്ട കേരള  സ്‌കൂളിന് ഊര്‍ജ്ജം നല്‍കി ബ്രിട്ടീഷ് വൈദികന്‍ റോബര്‍ട്ട് റൈറ്റ്, മാതാപിതാക്കളുടെ പ്രതിനിധികള്‍, ഇന്ത്യന്‍ സമൂഹം എന്നിവരൊക്കെ പിന്തുണയുമായി എത്തിയപ്പോഴാണ് ആയിരം പൗണ്ട് എങ്കിലും സമാഹരിക്കണം എന്ന ലക്ഷ്യത്തില്‍ ഇറങ്ങിയ കുട്ടികള്‍ അഞ്ചിരട്ടി പണം സ്വരൂപിച്ചത്.
കവന്‍ട്രി കേരള സ്‌കൂളിന്റെ പ്രവര്‍ത്തനം മാതൃകയാക്കി തുടര്‍ന്ന് ഒട്ടേറെ സ്ഥലങ്ങളില്‍ സ്ട്രീറ്റ് കളക്ഷന്‍ നടന്നിരുന്നു. കേരള സ്‌കൂളിന് വേണ്ടി തയ്യാറാക്കിയ വിര്‍ജിന്‍ മണി ലിങ്കില്‍ ലക്ഷ്യം ഇട്ടിരുന്നത് 3000 പൗണ്ട് ആയിരുന്നെങ്കിലും നൂറു ശതമാനം ലക്ഷ്യം പിന്നിട്ടു 3862 പൗണ്ട് സമാഹരിക്കാന്‍ കഴിഞ്ഞു. ഇതിനൊപ്പം സ്‌കൂളിലെ അധ്യാപികയായ ഷൈനി മോഹനന്‍ വഴി കേരള സ്‌കൂള്‍ നല്‍കിയ 930 പൗണ്ട് ബ്രിട്ടീഷ് മലയാളി ഫ്‌ളഡ് അപ്പീല്‍ പേജ് വഴി എത്തിയപ്പോള്‍ ലഭിച്ച 1162.50 പൗണ്ട് കൂടി ചേരുമ്പോഴാണ് 5025. 50 പൗണ്ട് ആയി ഉയര്‍ന്നത്. ഇതോടെ ആകെ ലക്ഷ്യമിട്ടതില്‍ നിന്നും 130 % തുക കണ്ടെത്താന്‍ കഴിഞ്ഞു എന്ന അഭിമാന നേട്ടവും കേരള സ്‌കൂള്‍ സ്വന്തമാക്കുകയാണ്.

മലയാളം മിഷന്റെ യുകെയിലെ പ്രവര്‍ത്തന പങ്കാളിയായ കേരള സ്‌കൂള്‍ കവന്‍ട്രി ഇതോടെ ആഗോള തലത്തില്‍ തന്നെ മിഷന്റെ കീഴില്‍ ഏറ്റവും ഉയര്‍ന്ന തുക കണ്ടെത്തുന്ന സംഘത്തില്‍  ഒന്നായി മാറിയിട്ടുണ്ട്. ഈ അതുല്യ നേട്ടത്തിന് മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ വര്‍ഗീസ് ഉള്‍പ്പെടെയുള്ളവര്‍ സ്‌കൂള്‍ ഭാരവാഹികളെ അഭിനന്ദനം അറിയിച്ചു. യുകെയില്‍ തന്നെ മലയാളം മിഷന് അഭിമാനത്തോടെ ചൂണ്ടിക്കാട്ടാന്‍ കഴിയുന്ന പേരായും കവന്‍ട്രി കേരള സ്‌കൂള്‍ തലയുയര്‍ത്തുകയാണ്. വെറും മുപ്പതു വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച കേരള സ്‌കൂള്‍ രണ്ടാം വര്‍ഷത്തില്‍ എത്തിയപ്പോള്‍ 80 വിദ്യാര്‍ത്ഥികളും 20 അദ്ധ്യാപകരുമായി പ്രതീക്ഷകള്‍ക്കും ഉപരിയായി വളരുകയാണ്.

വെള്ളപ്പൊക്കം രൂക്ഷത കാട്ടിയ സമയത്തു തന്നെ ഫ്‌ളഡ് അപ്പീല്‍ റിസോര്‍ഴ്‌സ് ടീം രൂപീകരിച്ചു സന്നദ്ധ പ്രവര്‍ത്തനത്തിനായി രംഗത്തെത്തുകയായിരുന്നു കേരള സ്‌കൂള്‍. ചെയര്‍മാന്‍ ബീറ്റജ് അഗസ്റ്റിന്റെ നേതൃത്വത്തില്‍ കെ ആര്‍ ഷൈജുമോന്‍, ലാലു സ്‌കറിയ, ജിനു കുര്യാക്കോസ്, ഹരീഷ് പാലാ എന്നിവരാണ് കവന്‍ട്രി, നനീട്ടന്‍ പട്ടണങ്ങളില്‍ നടന്ന ഫ്‌ളഡ് അപ്പീല്‍ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചത്. ഇതേ ടീം ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ തേടി എത്തിയപ്പോള്‍ വിവിധ രാജ്യക്കാരായവര്‍ ചേര്‍ന്ന് കേരള സ്‌കൂളിനോപ്പം കൈകോര്‍ക്കുക ആയിരുന്നു. ഭാവിയിലും കേരള സ്‌കൂളുമായി സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ ഉള്ള സന്നദ്ധതയും ഇന്ത്യന്‍ ടീം കോ ഓഡിനേറ്റര്‍ ആയിഷ മിശിഹാ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം കവന്‍ട്രി വല്‍സഗ്രീവ് ചര്‍ച്ച ഓഫ് ഇംഗ്ലണ്ട് പ്രൈമറി സ്‌കൂളും ഫ്‌ളഡ് അപ്പീല്‍ പ്രവര്‍ത്തനവുമായി കേരള സ്‌കൂളിന് ഒപ്പമുണ്ട്.

അദ്ധ്യാപകരും മാതാപിതാക്കളുമായ മാത്യു വര്‍ഗീസ്, ഷൈനി മോഹനന്‍, മേരി  ബിറ്റേജ്, സിന്ധു ലാലു, സിജു സിദ്ധാര്‍ഥ്, ജോഷി തോമസ്, സരിത ഗോകുല്‍, സിജോ, അലക്‌സ്, മെറിന്‍, പ്രനില്‍, പ്രിയങ്ക, ഗൗതം ദിനേശ്,  കവന്‍ട്രി യൂണിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ത്ഥി ഗൗതം തുടങ്ങി അനവധി പേരാണ് കാരുണ്യത്തിന്റെ കൈനീട്ടി എത്തിയത്. ഒരു വലിയ ദൗത്യം കേരള സ്‌കൂള്‍ ഏറ്റെടുക്കുമ്പോള്‍ സമാഹരിക്കാന്‍ കഴിയുന്ന പണത്തേക്കാള്‍ കേരളം നേരിട്ട ദുരന്തം ബ്രിട്ടനിലെ പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ട് വരിക എന്നതിനായിരുന്നു പ്രാധാന്യം നല്‍കിയത്. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നേരിട്ട് പണം നല്‍കാന്‍ കഴിയുന്ന അക്കൗണ്ട് വിവരങ്ങളും ഇ മെയില്‍ അടക്കമുള്ള വിവരങ്ങള്‍ ചേര്‍ത്ത ലഘു ലേഖകള്‍ കവന്‍ട്രി, നനീട്ടന്‍ ടൗണില്‍ പല ദിവസങ്ങള്‍ ആയി നൂറുകണക്കിനാളുകളില്‍ എത്തിക്കാന്‍ കഴിഞ്ഞതും വലിയ നേട്ടമായി മാറുകയാണ്. ഇതോടൊപ്പം പതിനായിരം പേരോളം ജോലി ചെയ്യുന്ന കവന്‍ട്രി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, വൂള്‍വര്‍ഹാംപ്ടണ്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും പ്രചാരണ പരിപാടി നടത്താന്‍ കേരള സ്‌കൂളിന് കഴിഞ്ഞു എന്നതും പ്രധാനമാണ്. ഇത്തരത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനമാണ് കേരള സ്‌കൂള്‍ ഏറ്റെടുത്തത്. മനുഷ്യ നന്മയ്ക്കു മുന്നില്‍ ഭാഷയും നിറവും ജാതിയും ഒന്നുമില്ലെന്ന് തെളിയിച്ചു മാനവികതയുടെ പ്രചാരകരാകാന്‍ ലഭിച്ച അവസരമായാണ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തെ കേരള സ്‌കൂള്‍ വിലയിരുത്തുന്നത്.

ഫ്‌ളഡ് അപ്പീലില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ ഉയര്‍ന്ന തുക കണ്ടെത്താന്‍ റണ്‍ ടു കേരള പ്രൊജക്റ്റിനും കഴിഞ്ഞിരുന്നു. പതിനായിരം പൗണ്ട് ലക്ഷ്യമിട്ട ഇവര്‍ ഏറ്റവും ഒടുവില്‍ ലഭിക്കുന്ന കളക്ഷന്‍ റിപ്പോര്‍ട്ടില്‍ ഇതുവരെ 12050 പൗണ്ട് സ്വരൂപിച്ചു കഴിഞ്ഞു. ഈ മാസം പത്താം തിയതിയാണ് റണ്‍ ടു കേരള ഫ്‌ളഡ് അപ്പീല്‍ അവസാനിപ്പിക്കുന്നത്. ഇതേ ദിവസം തന്നെയാണ് ബ്രിട്ടീഷ് മലയാളിയും ഫ്‌ളഡ് അപ്പീല്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തുടര്‍ന്ന് ഒട്ടും വൈകാതെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തുക കൈമാറാന്‍ ഉള്ള ഒരുക്കങ്ങള്‍ തിരുവന്തപുരത്തു പുരോഗമിക്കുന്നു.

ലോകത്തിന്റെ പല ഭാഗത്തു മുള്ളവരെ ഏകോപിപ്പിച്ച് ഇംഗ്ലണ്ടില്‍നിന്നുള്ള കുറെ ചെറുപ്പക്കാര്‍ സംഘടിപ്പിക്കുന്ന 'റണ്‍ ടു കേരള' എന്ന ധനസ മാഹരണ പരിപാടി ഇതിനകം വളരെ ശ്രദ്ധ നേടിക്കഴിഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലായി പതിനായിരം കിലോമീറ്റര്‍ എന്ന ഇരുനൂറോളം ടീമംഗങ്ങളെ പെങ്കെടുപ്പിച്ച് ഓടുന്ന മൊത്ത ദൂര ലക്ഷ്യവും പതിനായിരം പൗണ്ടോളം ശേഖരിക്കുക എന്ന ലക്ഷ്യവുമാണ് ഈ പരിപാടിയുടെ സംഘാടകര്‍ ഉദ്ദേശിക്കുന്നത്.
ബ്രിട്ടീഷ് മലയാളി ഫ്‌ളഡ് അപ്പീല്‍ കൈമാറുവാനായി ചാരിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷാജി ലൂക്കോസ് തിരുവന്തപുരത്തു എത്തിക്കഴിഞ്ഞു. ആറു വര്‍ഷത്തെ പ്രവര്‍ത്തനം വഴി അര മില്യണ്‍ പൗണ്ടിന്റെ ജീവകാരുണ്യം ഏറ്റെടുത്ത ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ലോക പ്രവാസി സമൂഹത്തിനു തന്നെ അഭിമാനമായി മാറുകയാണ്. ചാരിറ്റി ഫൗണ്ടേഷന്‍ സ്വരൂപിക്കുന്ന ഏറ്റവും വലിയ തുകയാണ് ഫ്‌ളഡ് അപ്പീല്‍ വഴി ലഭിച്ചിരിക്കുന്നത്. വ്യക്തികളും സാമൂഹ്യ സംഘടനകളുമായി പത്തോളം ബ്രാന്‍ഡുകള്‍ കൂട്ടിനെത്തിയപ്പോഴാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് എന്നും അഭിമാനിക്കാന്‍ കഴിയുന്ന നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞതെന്നും ട്രസ്റ്റ് അംഗങ്ങള്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category