1 GBP = 91.80 INR                       

BREAKING NEWS

ആ വിളക്ക് കത്തിക്കാന്‍ രാപ്പകലില്ലാതവര്‍ കാവലിരുന്നപ്പോള്‍ ഇല്ലാതായത് ജീവിത സ്വപ്നങ്ങള്‍; സഹായിക്കാമെന്നേറ്റ യുക്മയും പിന്‍മാറിയതോടെ എല്‍സിയുടെ ഭര്‍ത്താവിനും മക്കള്‍ക്കും നിങ്ങള്‍ മാത്രം തുണ: ഇന്നും നാളെയും നമുക്കൊരുമിച്ച് കൈകോര്‍ക്കാം

Britishmalayali
ടോമിച്ചന്‍ കൊഴുവനാല്‍

എല്‍സിയുടെ ജീവന്‍ കാക്കേണ്ടത് ആ കുടുംബത്തിന്റെ ഏക ജീവിത ലക്ഷ്യം ആയിരുന്നു. അവള്‍ അത്രയ്ക്കും പ്രിയപ്പെട്ട ഒരു ഭാര്യയും അമ്മയും ആയിരുന്നു. പത്തു വര്‍ഷം അവള്‍ ക്യാന്‍സറിനോട് പടവെട്ടി ജീവിച്ചപ്പോഴും ഭര്‍ത്താവ് തോമസും രണ്ടു മക്കളും ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച മകനും ഉറക്കമിളച്ചു കാത്തിരുന്നത് അവള്‍ പുഞ്ചിരിയോടെ എണീറ്റ് നടക്കുന്നത് കാണാന്‍ ആയിരുന്നു.
 
പക്ഷേ എന്തു കൊണ്ടോ ദൈവം അവരുടെ പ്രാര്‍ത്ഥന കേട്ടില്ല. അവരെ നാലു പേരെയും ഒറ്റക്കാക്കി അവള്‍ മടങ്ങി. അവളുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു പ്രിയപ്പെട്ടവര്‍ക്ക് ഒരു നോക്കു കാണാന്‍ അവസരം ഒരുക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് കാലിയായ ബാങ്ക് അക്കൗണ്ടുകളെ കുറിച്ച് അവരാദ്യം അറിഞ്ഞത്. അവരാകെ പരിഭ്രമിച്ചു പോയി. സ്വന്തമായി ഒരു വീട് പോലും വാങ്ങാന്‍ കഴിഞ്ഞിട്ടില്ല. വല്ലപ്പോഴും ഹൗസ് കീപ്പറായി പോകുമ്പോള്‍ തോമസിന് കിട്ടിയിരുന്ന പൗണ്ട് മാത്രമായിരുന്നു അവരുടെ സമ്പാദ്യം.
പത്തു വര്‍ഷമായി എല്‍സിക്ക് ജോലിക്കു പോകാന്‍ കഴിഞ്ഞിട്ടില്ല. രണ്ടു മക്കളുടെ പഠനവും രോഗബാധിതനായ കുഞ്ഞിന്റെ സംരക്ഷണവും ഏറ്റെടുത്തു തോമസ് സന്തോഷത്തോടെ എല്ലാം മുന്‍പോട്ടു കൊണ്ടു പോയി. അവള്‍ മടങ്ങി വന്നു കുടുംബത്തിന്റെ താങ്ങു ചുമലില്‍ വീണ്ടും ഏറ്റെടുക്കുന്നത് കാണാന്‍. അതുകൊണ്ടാണ് ഇപ്പോള്‍ തോമസ് തളര്‍ന്നിരിക്കുന്നത്. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ എങ്കിലും അവര്‍ക്ക് ആരോടെങ്കിലും സഹായം ചോദിച്ചേ മതിയാവൂ..

ആദ്യം അവര്‍ സഹായം ചോദിച്ചത് യുക്മയോടായിരുന്നു. പരിചയക്കാരില്‍ ഒരാള്‍ ആണ് പറഞ്ഞത് സ്വാന്തനം എന്ന പേരില്‍ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ യുക്മയ്ക്ക് എന്തോ പദ്ധതിയുണ്ടെന്ന്. എന്നാല്‍ കഴിഞ്ഞ ദിവസം യുക്മ നേതാവ് തോമസിനെ വിളിച്ചു പറഞ്ഞത് സഹായിക്കാന്‍ സാധ്യമല്ല എന്നാണ്. എന്താണ് കാരണം എന്നു ഇപ്പോഴും തോമസിന് അറിയില്ല. എന്തായാലും ബ്രിട്ടീഷ് മലയാളി വായനക്കാരുടെ തുണയില്‍ ഈ പ്രതിസന്ധി മറികടക്കാം എന്നാണ് കരുതുന്നത്.

ബ്രിട്ടീഷ് മലയാളി ടീമിന് വായനക്കാരോട് യാചിക്കാനുള്ളത് ഈ അഭ്യര്‍ത്ഥന കാണാതേ പോവരുത് എന്നു മാത്രമാണ്. നിങ്ങള്‍ കേരള റിലീഫ് ഫണ്ടിന് വേണ്ടി 80, 000തില്‍ അധികം പൗണ്ട് നല്‍കിയത് ഞങ്ങള്‍ അറിയാതിരിക്കുന്നില്ല. എങ്കിലും ഇതു അടിയന്തിര സാഹചര്യമാണ്. നമ്മളില്‍ ആര്‍ക്കും സംഭവിക്കാവുന്നത്. ഒരാള്‍ക്ക് രോഗം വരുകയും മറ്റയാള്‍ അയാളെ ശുശ്രൂഷിക്കാന്‍ വേണ്ടി സമയം നീക്കി വയ്ക്കുകയും ചെയ്താല്‍ എങ്ങനെ ആയിരിക്കും സാഹചര്യം. അതു മാത്രം ചിന്തിക്കുക.

നിങ്ങള്‍ക്ക് കഴിയുന്ന ഒരു ചെറിയ തുക മറക്കാതെ എല്‍സിയുടെ ആത്മാവിന് ശാന്തി ലഭിക്കാനായി മാറ്റി വയ്ക്കുക. അഞ്ചോ പത്തോ പൗണ്ട് നല്‍കിയാല്‍ ഒരുതരത്തിലും അത് നിങ്ങളെ ദോഷമായി ബാധിക്കില്ലല്ലോ. അവര്‍ക്ക് വേണ്ട 5000 പൗണ്ട് എങ്കിലും ലഭിക്കട്ടേ. അതില്‍ അധികം ലഭിച്ചാലും ആ കുടുംബത്തിന് ആശ്വാസം ആകും. നിങ്ങള്‍ നല്‍കുന്ന ഒരു പൗണ്ട് ഞങ്ങള്‍ ഒന്നേകാല്‍ പൗണ്ടായി അവര്‍ക്ക് കൈമാറുന്നതിനാല്‍ ഇപ്പോള്‍ തന്നെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കാന്‍ അഭ്യത്ഥിക്കുകയാണ്.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി സഹായം നല്‍കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Elsy Thomas Appeal
IBAN Number: GB70MIDL40470872314320
വര്‍ജിന്‍ മണി അക്കൗണ്ട് വഴി നല്‍കുവാന്‍ സാധിക്കാത്തവര്‍ മാത്രം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ അക്കൗണ്ടിലേയ്ക്ക് നേരിട്ട് നല്‍കുക. നിങ്ങളുടെ ഓരോ പൗണ്ടിനും കണക്കുണ്ടാവുകയും അതിന് അത് പരസ്യമാക്കുകയും ചെയ്യുന്നതാണ്. ഒരു പൗണ്ടിന്റെ കാര്യത്തില്‍ പോലും സുതാര്യത കൈവിടുകയില്ല എന്നു മറക്കരുത്. നൂറു ശതമാനം വിശ്വാസത്തോടെ നിങ്ങള്‍ക്ക് ഫണ്ട് നല്‍കാം. ഓരോ പണത്തിന്റെയും ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ അടക്കം കണക്കുകള്‍ അപ്പോള്‍ പ്രസിദ്ധീകരിക്കുന്നതാണ്. ചാരിറ്റി ഫൗണ്ടേഷന്റെ വെബ്‌സൈറ്റിലും അതു പരിശോധിച്ചു ഉറപ്പു വരുത്താം

വായനക്കാര്‍ ഇതുവരെ നല്കിയത് 2600 പൗണ്ട്
ഒരു പതിറ്റാണ്ട് മരണത്തോടു പൊരുതി ജീവിച്ച എല്‍സിക്കും എല്‍സിയെ കാക്കാന്‍ ഹൃദയം കൊണ്ട് രംഗത്തിറങ്ങിയ ഭര്‍ത്താവ് തോമസിനും ഡൗണ്‍ സിന്‍ഡ്രോ ബാധിച്ച മകനും നഴ്സിങ് പഠിക്കുന്ന മക്കള്‍ക്കും സഹായമൊരുക്കാനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ തുടങ്ങിയ അപ്പീലില്‍ ഇതുവരെ ലഭിച്ചത് 2600 പൗണ്ടാണ്. മൂന്ന് ദിവസം മുമ്പാണ്. എല്‍സി തോമസിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനായുള്ള ചെലവിനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ അപ്പീല്‍ ആരംഭിച്ചത്. മൂന്ന് ദിവസം കൊണ്ട് വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 2405 പൗണ്ടാണ് സമാഹരിച്ചത്. ബാങ്ക് അക്കൗണ്ട് വഴി ഇതുവരെ ലഭിച്ചത് 195.17 പൗണ്ടാണ്.
എല്‍സിയ്ക്ക് റെഡ്ഹില്ലില്‍ അടുത്ത ശനിയാഴ്ച്ച അന്ത്യയാത്ര
കെറ്റര്‍ഹാമില്‍ ക്യാന്‍സര്‍ ബാധിച്ച് മരണത്തിന് കീഴടങ്ങിയ മലയാളി ന്‌ഴ്‌സ് എല്‍സി തോമസിന് നവംബര്‍ 10 ശനിയാഴ്ച്ച യുകെ മലയാളി സമൂഹം വിട നല്കും. എല്‍സിയുടെ ബോഡി വിട്ട് കിട്ടിക്കഴിഞ്ഞ് നിയമപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ശനിയാഴ്ച്ചയോടെ മൃതദേഹം പൊതുദര്‍ശനത്തിന് വയക്കുക.റെഡ്്ഹില് മേസ്തം സെന്റ് തെരേസാ ഓഫ് ദ ചൈല്‍ഡ് ജീസസ്  പള്ളിയിലാണ് ശ്രുശ്രുഷകളും പൊതുദര്‍ശനവും ഒരുക്കിയിട്ടുള്ളത്. ഉച്ചയ്ക്ക് 12 മണിക്ക് ഫ്യൂണറല്‍ മാസ് നടക്കും.

എല്‍സി മരണത്തിന് കീഴടങ്ങിയത് ഒക്ടോബര്‍ 31ന്
എല്‍സി തോമസ് ഒക്ടോബര്‍ 31 നാണ് മരണത്തിന് കീഴടങ്ങിയത്.രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 20 ദിവസം മുന്‍പാണ് എല്‍സിയെ ഈസ്റ്റര്‍ഹില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. തുടര്‍ന്ന് ആരോഗ്യനില തീരെ വഷളാവുകയും ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങുകയും ആയിരുന്നു.51 വയസായിരുന്നു എല്‍സിയുടെ പ്രായം.

പത്തു വര്‍ഷം മുമ്പാണ് എല്‍സിയെ ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ചത്. അന്ന് ക്രോയ്‌ഡോണിനു സമീഹം കെറ്റര്‍ഹാമിലെ നഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്യുക ആയിരുന്നു. ആത്മധൈര്യം കൊണ്ട് പത്തു വര്‍ഷക്കാലം രോഗത്തെ തടഞ്ഞു നിര്‍ത്തിയ എല്‍സി പ്രതീക്ഷ നഷ്ടപ്പെട്ടപ്പോള്‍ ചികിത്സ തേടി നാട്ടിലേക്ക് പോയെങ്കിലും പ്രതീക്ഷയില്ലാതെയാണ് തിരിച്ചു യുകെയിലേക്ക് വന്നത്.

കോട്ടയം കൂടല്ലൂര്‍ എറുമ്പില്‍ കുടുംബാംഗമാണ് എല്‍സി തോമസ്. കോട്ടയം കല്ലറ പീടികപ്പറമ്പില്‍ തോമസ് എബ്രഹാം ആണ് ഭര്‍ത്താവ്. മൂന്ന് മക്കളുണ്ട്. അതുല്‍, അതുല്യ, അഖില്‍ എന്നിവരാണ് മക്കള്‍.2005ലാണ് സൗദിയില്‍ നിന്നും എല്‍സി ലണ്ടനില്‍ എത്തുന്നത്. കുടുംബ സമേതമായിരുന്നു കെറ്റര്‍ഹാമില്‍ താമസം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category