1 GBP = 89.80 INR                       

BREAKING NEWS

അഭയവും നിയന്ത്രണങ്ങളില്ലാത്ത ജീവിതവും ഉയര്‍ന്ന ജീവിത നിലവാരങ്ങളും സാധ്യമാക്കിതന്ന പോറ്റമ്മയോടുള്ള കടമ മറക്കാതിരിക്കുക; യുകെയിലെ സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ വായിച്ചറിയാന്‍ റോയ് സ്റ്റീഫന്‍ എഴുതുന്നു

Britishmalayali
kz´wteJI³

2001 ല്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത ഭീകരാക്രമണത്തോടനുബന്ധിച്ച് നടന്ന ലഹളയില്‍ മുസ്ലീം മതവിഭാഗങ്ങളിലുള്ള പ്രത്യേകിച്ച് താലബാന്‍ രീതിയില്‍ പരമ്പരാഗതമായ വസ്ത്രധാരണമുള്ള വ്യക്തികള്‍ക്കെതിരെ വിവിധ തരത്തിലുള്ള അക്രമണങ്ങള്‍ ഉണ്ടായി. പിന്നീടും പലവര്‍ഷങ്ങളോളം ഇതുപോലെ പരമ്പരാഗതമായ ആക്രമണങ്ങള്‍ നടന്നു കൊണ്ടിരുന്നു. ഒരു പരിധിവരെ പരമ്പരാഗതമായ വസ്ത്രധാരണം ചെയ്യുന്ന വ്യക്തികളാണ് മതഭീകരത പ്രോത്സാഹിപ്പിക്കുന്നത് എന്നുള്ള ഒരു മിഥ്യാധാരണ അമേരിക്കയിലുള്ള സാധാരണ ജനങ്ങള്‍ക്കുണ്ടായി. ഇതു തിരിച്ചറിഞ്ഞ കുറ്റാന്വേഷണ ഏജന്‍സികള്‍ സാധാരണക്കാരില്‍ വിശ്വാസം ഉറപ്പിക്കുവാന്‍ ധാരാളം ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തുകയും വാര്‍ത്താകുറിപ്പുകള്‍ ഇറക്കുകയും ചെയ്തു. 

സാധാരണക്കാരില്‍ മറ്റുള്ളവരെപ്പറ്റിയുള്ള അറിവും വിജ്ഞാനവും ഉണ്ടെങ്കില്‍ മാത്രമാണ് ഓരോ വ്യക്തികളെയും വിവേചിച്ചറിയുവാന്‍ സാധിക്കുകയുള്ളൂ. ഇതേ സമയത്തു തന്നെ സിക്ക് മതവിഭാഗങ്ങളില്‍പ്പെട്ട പല മലയാളികളുടെയും അവരുടെ വ്യാപാര സ്ഥാപനങ്ങളെയും ഒരു പരിധിവരെ അവരുടെ ആരാധാനാലയങ്ങളായ ഗുരുദ്വാരകള്‍ വരെയും ആക്രമിക്കുകയുണ്ടായി. കാരണം മറ്റൊന്നുമല്ല പ്രത്യക്ഷത്തില്‍ ഒരു പോലെ വസ്ത്രധാരണവും രൂപഭാവങ്ങളുമുള്ള വ്യക്തികളെല്ലാം ഭീകരരാണെന്ന് തെറ്റിദ്ധരിച്ചു. സിക്കുകാരുടെ നീണ്ടു വളര്‍ത്തിയ ദീക്ഷയും മുടിയും ചില മുസ്ലീം സമുദായാംഗങ്ങളുമായി രൂപ സാദൃശ്യം ഉണ്ടായി. ഇതുപോലെ തെറ്റിദ്ധരിക്കപ്പെടുന്നതിന് സാധാരണ അമേരിക്കക്കാരെ പഴി പറയുവാന്‍ സാധിക്കുകയില്ല. കാരണം തങ്ങളുടെ സ്വതന്ത്രമായ രാജ്യത്ത് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള എല്ലാ വ്യക്തികളെയും യാതൊരുവിധ വിവേചനവും കൂടാതെ അഭയം നല്‍കുകയും സ്വതന്ത്രമായി ജീവിക്കുവാന്‍ അനുവദിക്കുയും ചെയ്തപ്പോള്‍ കുടിയേറിയ വ്യക്തികളും താന്താങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും തുടര്‍ന്നു കൊണ്ടേയിരുന്നു. എന്നാല്‍ ആതിഥേയരായ അമേരിക്കക്കാര്‍ക്ക് തങ്ങളുടെ വസ്ത്രധാരണവും ജീവിത രീതികളും വ്യക്തമാക്കുവാനോ വിവരിക്കുവാനോ ശ്രമിച്ചില്ല. സ്വാഭാവികമായും അമേരിക്കന്‍ സ്വദേശികള്‍ക്ക് എല്ലാ വിദേശികളും ഒരുപോലെയാണ് പക്ഷെ ഓരോ രാജ്യത്തെയും കുടിയേറുന്ന വ്യക്തികള്‍ ഒന്നുകില്‍ കുടിയേറുന്ന സ്ഥലത്തെ ജീവിത രീതികള്‍ പാലിക്കണം. അതല്ലെങ്കില്‍ തങ്ങളടെ പരമ്പരാഗത രീതികള്‍ ആതിഥേയര്‍ക്ക മനസ്സിലാക്കികൊടുക്കണം. അല്ലാത്ത പക്ഷം സിക്കു വംശജര്‍ക്ക് പറ്റിയപോലുള്ള ദുരന്തങ്ങള്‍ സംഭവിക്കും.

എന്നാല്‍ തെറ്റിദ്ധാരണകള്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു സിക്കു വംശജര്‍ സ്വദേശിയരുമായി കൂടുതല്‍ വ്യക്തി ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും പുലര്‍ത്തുവാന്‍ തുടങ്ങി. ഗുരുദ്വാരകള്‍ എല്ലാ സമൂഹങ്ങള്‍ക്ക് വേണ്ടിയും പൂര്‍ണ്ണമായി തുറന്നു കൊടുത്തു. അതാത് സ്ഥലങ്ങളിലെ രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ ഗുരുദ്വാരകളിലും മറ്റ് സാമൂഹിക പരിപാടികളിലേക്കും ക്ഷണിക്കുവാന്‍ തുടങ്ങി. അതിരുകളും മതിലുകളും ഇല്ലാതായാപ്പോള്‍ സ്വദേശിയരായ അമേരിക്കക്കാര്‍ക്ക് വിദേശിയരായ സിക്കുകാരുടെ ജീവിത രീതികള്‍ മനസ്സിലാക്കുവാന്‍ സാധിച്ചു.

യുകെയിലെ സ്ഥിതി വിശേഷവും വേറിട്ടതല്ല. സാധാരണ ഇംഗ്ലീഷുകാര്‍ക്ക് എല്ലാ വിദേശികളും അഭയാര്‍ത്ഥികളാണ്. പ്രത്യേകിച്ച ഏഷ്യന്‍ വംശജരെയെല്ലാം പാക്കിസ്ഥാനില്‍ നിന്നു ഉള്ളവരാണെന്ന് തെറ്റിദ്ധിരിക്കുന്നു. ഈ കാഴ്ചപ്പാട് മാറ്റേണ്ടത് നമ്മള്‍ ഓരോരുത്തരുമാണ്. കൂടുതല്‍ വേദനവും മെച്ചപ്പെട്ട ജീവിത സൗകര്യവും കാരണം വിടെയെത്തിയ നമ്മള്‍ ഓരോരുത്തരും ഇവിടെ സ്ഥിരതാമസമാക്കുവാന്‍ തീരുമാനമെടുത്തു കഴിഞ്ഞു. ഏഷ്യന്‍ വംശജരെല്ലാം ഒരു വിഭാഗത്തില്‍പ്പെട്ടുന്നവരല്ല. മറിച്ച് ഓരോരുത്തരര്‍ക്കും അവരുടേതായ ആചാരാനുഷ്ഠാനങ്ങളും ജീവിത മൂല്യങ്ങളുമുണ്ടെന്ന് നമ്മള്‍ പഠിപ്പിക്കണം.

ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ ഏതെങ്കിലും മത വിഭാഗങ്ങളില്‍ വിശ്വസിക്കുന്നതു കൊണ്ട് ഒരു പരിധിവരെ മറ്റ് മതവിഭാഗങ്ങളുടെ ജീവിത രീതികളെപ്പറ്റി അറിവുണ്ട്. എന്നാല്‍ യുകെയിലെ ബഹു ഭൂരിപക്ഷം വ്യക്തികള്‍ക്കും മതമില്ല. അതുകൊണ്ടു തന്നെ ഒരു മതങ്ങളെപ്പറ്റിയും അറിയുവാന്‍ ഇവര്‍ക്ക് താല്‍പ്പര്യമില്ല. സാമൂഹിക ഗവേഷണ പ്രകാരം യുകെയിലുള്ള 18 നും 24 നും മദ്ധ്യേ പ്രായമുള്ള വ്യക്തികളില്‍ 4 ല്‍ ഒരാള്‍ മാത്രമാണ് തനിക്ക് ഒരു മതമുണ്ടെന്ന് അവകാശപ്പെടുന്നത്. ഏകദേശം 53% വ്യക്തികളും മതമില്ലാതെ ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികളാണ്. പ്രഥമ ദൃഷ്ടിയില്‍ ഈ പ്രവണത നല്ലതാണെന്ന് തോന്നിയേക്കാം. എന്നാല്‍ ഒരു വര്‍ഗ്ഗീയ കലാപമുണ്ടായാല്‍ എല്ലാ വ്യക്തികളെയും വേര്‍തിരിക്കുന്നത് അവരുടെ ബാഹ്യമായ രൂപ സാദൃശ്യങ്ങളാണ്. ചുരുക്കത്തില്‍ മലയാളികള്‍ ഉള്‍പ്പെടുന്ന ഏഷ്യന്‍ വംശജരെല്ലാം ഇംഗ്ലീഷുകാര്‍ക്ക് ഒരേ പോലെയാണ്. ഈ പ്രവണത ഒളിഞ്ഞും തെളിഞ്ഞും എല്ലാ മേഖലകളിലും പ്രതിഫലിക്കുന്നുണ്ട്. ഈ ചിന്താഗതി മാറ്റിയെടുക്കേണ്ടത് മലയാളികളായ നമ്മള്‍ ഓരോരുത്തരുമാണ്. നമ്മളും നമ്മള്‍ പ്രതിനിധാനം ചെയയുന്ന മലയാളി സംഘടനകളും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ വളരെ എളുപ്പത്തില്‍ സാധ്യമാകും.

ഇംണ്ടിലെ സ്വദേശിയരുമായി അടുത്ത ബന്ധങ്ങള്‍ സ്ഥാപിക്കുവാന്‍ ക്രിസ്തീയ ദേവാലയങ്ങള്‍ ഉപകാരപ്രദമായിരുന്നു. വിശ്വാസ രാഹിത്യം മൂലം ശോഷിച്ചു പൊയ്‌ക്കൊണ്ടിരുന്ന പല ദേവാലയങ്ങളും മലയാളികളുടെ സമയോചിതമായ സഹകരണത്താല്‍ പുനര്‍ജീവിക്കുകയുണ്ടായി. അതോടൊപ്പം തന്നെ വളരെ പരിമിതമായിട്ടാണങ്കില്‍ കൂടിയും ഇംഗ്ലീഷ് ക്രിസ്തീയ വിശ്വാസികള്‍ മലയാളികളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുകയും നമ്മുടെ ആചാരാനുഷ്ഠാനങ്ങള്‍ മനസ്സിലാക്കാനും ഉള്‍ക്കൊള്ളുവാനും സന്മമനസ്സു കാണിച്ചിരുന്നു. പിന്നീട് വന്ന സമുദായ സംഘടനകളും മലയാളികളുടെ പ്രാദേശികമായും രാജ്യ വ്യപകവുമായ സംഘനകളുടെ കലാ സാംസ്‌കാരിക വേദികളില്‍ പങ്കെടുക്കുവാന്‍ അവസരമുണ്ടായതു മൂലം മലയാളികള്‍ ഉള്‍പ്പെടുന്ന ഏഷ്യന്‍ വംശജരെയു പാക്കിസ്ഥാനില്‍ നിന്ന് ഉത്ഭവച്ചവരല്ലെന്നും സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കുന്നവരും, മറ്റുള്ളവരെ സ്‌നഹിക്കുന്നവരാണെന്നും, മനസ്സിലാക്കുവാന്‍ സാധ്യമായിരുന്നു. ഇതിനു വിപരീതമായി മലയാളികളിലെ ഭൂരിഭാഗമായ കത്തോലിക്കാ വിശ്വാസികള്‍ ക്രിസ്ത്യാനികളാണെങ്കിലും ആഗോള കത്തോലിക്ക സഭയടെ കീഴില്‍ വരുന്നതാണെങ്കിലും തങ്ങളുടേതായ ആരാധന ക്രമങ്ങളും ആചാരാനുഷ്ഠാനങ്ങളും പാലിക്കേണ്ടതും പരിപോഷിപ്പിക്കേണ്ടതും അത്യാന്താപേഷിതമാണെന്ന് തീരുമാനമാകുകയും സ്വദേശിയരുടെ പള്ളികളില്‍ നിന്ന് അടര്‍ത്തിയെടുത്ത് തങ്ങളുടേതായ സ്വന്തം പള്ളികള്‍ സ്ഥാപിക്കുമ്പോള്‍ ഭൂരിപക്ഷം മലയാളി ക്രിസ്ത്യാനുകള്‍ക്കും ആഴ്ചയിലൊരിക്കലെങ്കിലും ഇംഗ്ലീഷ് സഹോദരീ സഹോദരന്മാരുമായി ഇടപഴകുവാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുന്നു. ആദ്യകാലങ്ങളില്‍ ശോഷിച്ചു പോയ ഇംഗ്ലീഷ് സഭയെ നവീകരിക്കുവാനാണ് ഓരോരുത്തരുടെയും കര്‍ത്തവ്യമെന്ന് പ്രഖ്യാപിച്ചെങ്കിലും വിശ്വാസികളുടെ എണ്ണം കൂടിയപ്പോള്‍ സ്വന്തം സഭ വളരുക എന്ന ആശയമാണ് പ്രാവര്‍ത്തികമാക്കുന്നത്. 

മലയാളികളുടെ തനത് ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെട്ടേക്കാം. പക്ഷെ നഷ്ടമാകുന്നത് സഹ ജീവികളേവരെയും ഒരേപോലെ കാണുവാന്‍ കഴിവുള്ള വ്യക്തികളുടെ സഹവര്‍ത്തിത്തമാണ്. ഒരുപരിധിവരെ അഭയം നല്‍കിയ സമൂഹത്തിനെ അവഗണിക്കുകയാണ്. ഇതിനോടൊപ്പം തന്നെ മറ്റ് മലയാളി മതവിഭാഗങ്ങളും അവരുടേതായ സംഘടനകള്‍ പ്രാദേശികമായും ദേശീയമായും തുടങ്ങിയെങ്കിലും ഇവിടങ്ങളിലൊന്നും ഇംഗ്ലീഷ് സമുദായംഗങ്ങളെ ഉള്‍ക്കൊള്ളിക്കുവാനുള്ള പ്രായോഗികതയും കാണപ്പെടുന്നില്ല.

യുകെയിലെ മലയാളി സമൂഹത്തെ വിഭജിച്ചെടുക്കുവാന്‍ ശ്രമിക്കുന്ന ജാതിമതവ്യവസ്ഥിതികള്‍ മനസ്സിലാക്കണം. കേരളത്തില്‍ മലയാളികള്‍ നൂറു ശതമാനമുണ്ട്. ജാതിമതങ്ങള്‍ക്കുപരി മനുഷ്യരായി മാത്രം നിന്നാണ് ഇതുവരെയുള്ള ജീവിത വിജയം നേടിയിരിക്കുന്നത്. എന്നാല്‍ യുകെയില്‍ സിംഹഭാഗമുള്ള തദ്ദേശിയരെ അപേക്ഷിച്ച് മലയാളികള്‍ വെറും വിരലിലെണ്ണാവുന്നതാണ്. യുകെയിലെ മലയാളികളുടെ നിലനില്‍പ്പും അഭിവൃദ്ധിയും മറ്റ് സമൂഹങ്ങളുമായുള്ള ബന്ധങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ചെറിയ ചെറിയ സമൂഹങ്ങളായി ഭിന്നിക്കപ്പെട്ടാല്‍ നഷ്ടമാകുന്നത് വലിയ അവസരങ്ങളാണ്. ദൈവിക വിശ്വാസം വളരുന്നത് കരുണയിലൂടെയും സ്‌നേഹം പങ്കു വയ്ക്കുന്നതിലൂടെയും മാത്രമാണ്. അല്ലാതെ സ്വതന്ത്രമായ ജീവിതത്തില്‍ നിയന്ത്രണങ്ങള്‍ സ്ഥാപിച്ചു കൊണ്ടല്ല. മലയാളികള്‍ക്ക് കേരളം പെറ്റമ്മയാണെങ്കിലും ബ്രിട്ടണ്‍ പോറ്റമ്മയാണ്. അഭയവും നിയന്ത്രണങ്ങളില്ലാത്ത ജീവിതവും ഉയര്‍ന്ന ജീവിത നിലവാരങ്ങളും സാധ്യമാക്കിതന്ന പോറ്റമ്മയോടുള്ള കടമകളും മറക്കാതിരിക്കുക.

ഇനിയുള്ള പ്രതീക്ഷ മലയാളികളകള്‍ക്കിടയിലെ സാമൂഹിക സാംസ്‌കാരിക സംഘടനകളിലാണ്. എല്ലാ പ്രവര്‍ത്തന മണ്ഡലങ്ങളിലും അഭയം തന്ന തദ്ദേശിയരെ ഉള്‍പ്പെടുത്തി മലയാളികള്‍ക്ക് അവരുമായി ഇടപഴകുവാനുള്ള അവസരങ്ങള്‍ കൂടുതലായി ലഭ്യമാക്കണം. അപ്പോള്‍ മാത്രമാണ് മലയാളി ആപത്തല്ല സമ്പത്താണെന്ന് തിരിച്ചറിയുന്നത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category