1 GBP = 89.80 INR                       

BREAKING NEWS

ഫുഡ് സപ്ലിമെന്റുകള്‍ ഗുരുതര ആരോഗ്യ ഭീഷണിയെന്നു സൂചന; വൈറ്റമിന്‍ ഡി ഗുളിക കൊണ്ട് പ്രത്യേക ഗുണമില്ലെന്ന വാദം ശക്തം; പതിവായി ഗുളിക കഴിച്ചയാള്‍ക്കു കരള്‍ മാറ്റി വയ്ക്കല്‍ അനിവാര്യമായപ്പോള്‍ ആയിരങ്ങള്‍ ഭീതിയില്‍; വീട്ടില്‍ മണം പരന്നാലും മത്തി തന്നെ ശരണം എന്നിടത്തേക്കു കാര്യങ്ങള്‍ നീങ്ങുന്നു

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: അനേക വര്‍ഷമായി വൈറ്റമിന്‍ ഡി ഗുളിക കഴിക്കുന്നവരാണ് അനേകായിരം യുകെ മലയാളികള്‍. കടുത്ത ശൈത്യത്തിലൂടെ പ്രവാസം നയിക്കുന്ന യുകെ മലയാളികള്‍ ഉള്‍പ്പെടെ വൈറ്റമിന്‍ ഡി അഭാവത്തില്‍ നേരിടുന്ന ശാരീരിക അവശതകള്‍ ഏറെയാണ്. ഇതിനെ തരണം ചെയ്യാന്‍ ആരോഗ്യ വിദഗ്ധരുടെ ശുപാര്‍ശയില്‍ ആജീവനന്തകാലം വൈറ്റമിന്‍ ഡി ഗുളികകള്‍ ആശ്രയിച്ചവരെ ഞെട്ടിക്കുന്ന വിവാദമാണ് ഇപ്പോള്‍ ആരോഗ്യ മേഖല ചര്‍ച്ച ചെയ്യുന്നത്. ജിം മകന്റസ് എന്നയാള്‍ പതിവായി കഴിച്ചിരുന്ന ഗ്രീന്‍ ടീ ഗുളികകളാണ് ആരോഗ്യ മേഖലയുടെ ഉറക്കം കളയുന്ന ചര്‍ച്ചകള്‍ക്ക് വഴി മരുന്ന് ഇട്ടിരിക്കുന്നത്.

ജിം പതിവായി കഴിച്ചിരുന്ന ഗുളികകള്‍ മൂലം കരള്‍ തകരില്‍ ആകുകയും കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ അനിവാര്യമാകുകയും ചെയ്ത സാഹചര്യമാണ് വൈറ്റമിന്‍ ഡി ഗുളികകളെ വെട്ടിലാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് പോലും വൈറ്റമിന്‍ ഡി ഗുളികകള്‍ ഏവരും കഴിക്കണമെന്നു നിര്‍ദ്ദേശിച്ചിരുന്നതിനാല്‍ സംഭവം പൊടുന്നനെ വിവാദമായി കത്തിപ്പടരുകയും ചെയ്തു. എന്നാല്‍ നിലവില്‍ സര്‍ക്കാര്‍ മറിച്ചൊരു തീരുമാനം സ്വീകരിക്കുന്നില്ല എന്നതാണ് നിലപാട്.

അതേ സമയം വൈറ്റമിന്‍ ഡി ഗുളികകള്‍ പോലെയുള്ള സപ്ലിമെന്റുകള്‍ ശരീരത്തിന് ഗുണമൊന്നും ചെയ്യുന്നില്ല എന്നാണ് എതിര്‍ വാദക്കാരുടെ നിലപാട്.  സൂര്യപ്രകാശത്തില്‍ നിന്നും സ്വാഭാവികമായി ലഭിക്കേണ്ട വൈറ്റമിന്‍ ഡിയുടെ അഭാവം ശരീരത്തില്‍ ഗുരുതരമായ ആരോഗ്യ പ്രശനങ്ങള്‍ സൃഷ്ടിക്കും എന്ന കണ്ടെത്തല്‍ ഉണ്ടായതോടെ ശൈത്യ രാജ്യങ്ങളില്‍ പ്രത്യേകിച്ചും ഇതിന്റെ ഉപയോഗം സര്‍ക്കാര്‍ തന്നെ പ്രോത്സാഹിപ്പിക്കുന്നതാണ്.

ഇക്കാരണത്താല്‍ തന്നെ ഡോക്ടറുടെ നിര്‍ദ്ദേശം ഇല്ലാതെ ഫാര്‍മസികളില്‍ നിന്നും ഇവ വാങ്ങി ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ സൂര്യപ്രകാശത്തില്‍ നിന്നും ചില ഭക്ഷണത്തില്‍ നിന്നും ലഭിക്കുന്ന വൈറ്റമിന്‍ ഡി പോലെ ഗുളിക വഴി ലഭിക്കുന്ന കാര്യം ഇപ്പോള്‍ തര്‍ക്കത്തിലേക്കു നീങ്ങുകയാണ്. മാത്രമല്ല, നിരന്തര ഉപയോഗം വഴി മറ്റു ശരീര അവയവങ്ങള്‍ കൂടി തകരാറില്‍ ആകുമോ എന്ന ഭയവും ഇരട്ടിക്കുന്നു.

ഇതോടെ മത്തി, അയല, സാല്‍മണ്‍ തുടങ്ങിയ വൈറ്റമിന്‍ ഡി സമ്പന്നമായ മല്‍സ്യങ്ങളുടെ അടക്കമുള്ള ഉപയോഗം തന്നെയാകും കൂടുതല്‍ സുരക്ഷിതം എന്ന ചിന്തയും പടരുകയാണ്. മലയാളികള്‍ക്കിടയില്‍ പ്രത്യേകിച്ചും ഇത്തരം മത്സ്യങ്ങളില്‍ ചാളയുടെയും അയിലയുടെയും മറ്റും ഉപയോഗം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുനഃ ചിന്തയ്ക്കും കാരണമാകുകയാണ്.

സുലഭമായി സൂര്യപ്രകശം ലഭിക്കുന്ന ഉഷ്ണമേഖലാ രാജ്യമായിട്ടും ഇന്ത്യയില്‍ കേരളം അടക്കമുള്ള സ്ഥലങ്ങളില്‍ വൈറ്റമിന്‍ ഡി അഭാവം മൂലമുള്ള ശാരീരിക അസ്വസ്ഥതകള്‍ വര്‍ധിക്കുന്നതും വൈദ്യ ലോകത്തിനു പുതിയ വെല്ലുവിളിയാകുകയാണ്. ജീവിത ശൈലി മാറ്റം മൂലം പുറം ലോകത്തെ ജോലികളില്‍ നിന്നും അടച്ചിട്ട മുറികളിലേക്ക് ജോലി സ്ഥലം മാറ്റപ്പെട്ടതോടെ പകല്‍ സുലഭമായി ലഭിക്കുന്ന സൂര്യപ്രകാശം ശരീരത്തില്‍ എത്താത്തത് മൂലം കേരളത്തില്‍ പോലും വൈറ്റമിന്‍ ഡി അഭാവം മൂലമുള്ള ഒട്ടേറെ ഗുരുതര രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്.

പ്രധാനമായും എല്ലുകളും പല്ലുകളും കേടു വരുന്നതില്‍ വൈറ്റമിന്‍ ഡിയുടെ അഭാവം കരണമാകുന്നുണ്ടെന്നും മുട്ട് വേദന ഉള്‍പ്പെടെ വ്യാപകമാകുന്നതിന്റെ കാരണവും മറ്റൊന്നല്ല എന്ന ചിന്തയിലാണ് വൈറ്റമിന്‍ ഡി സപ്ലിമെന്റുകളും വ്യാപകമായി ജനങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയത്. എന്നാല്‍ ഈ ഗുളികകളുടെ ഉപയോഗം യാതൊരു തരത്തിലും ശരീരത്തിന് ഗുണം ചെയ്യുന്നില്ല എന്ന വാദക്കാരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്.

തണുപ്പ് കാലത്തു ഈ ഗുളികകളുടെ ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അനുകൂല, പ്രതികൂല വാദങ്ങള്‍ ഉയരുന്നതിനിടെയാണ് ജിം മകന്റസിന്റെ അനുഭവം വാര്‍ത്ത തലക്കെട്ടുകളായി മാറിയത്. ഓരോ തണുപ്പ് കാലത്തും അനേകായിരങ്ങള്‍ വൈറ്റമിന്‍ ഡിയുടെ കുറവ് മൂലം ശാരീരിക യാതന അനുഭവിക്കുന്നവരുടെ ഗണത്തിലേക്ക് എത്തിച്ചേരുകയാണ്.

രണ്ടു വര്‍ഷം മുന്‍പാണ് ദിവസവും വൈറ്റമിന്‍ ഡി ഗുളികകള്‍ കഴിക്കുന്നത് ശീലമാക്കണം എന്ന പ്രചാരണം ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുത്തത്. തുടര്‍ന്ന് മാധ്യമങ്ങളിലും മറ്റും ഇതിനു പ്രചാരണം നല്‍കും വിധം അനേകായിരം ഫീച്ചറുകളും പ്രത്യക്ഷപ്പെട്ടു. ഇതോടെ വൈറ്റമിന്‍ ഡി ഉപയോഗിക്കുന്നത് ദിനചര്യയുടേ ഭാഗമാക്കിയ ലക്ഷക്കണക്കിന് ആളുകളാണ് ഇപ്പോള്‍ ത്രിശങ്കുവില്‍ ആയിരിക്കുന്നത്. ഏതു വാദമാണ് ശരിയെന്ന നിലപാടിലേക്ക് എത്താന്‍ സഹായിക്കുന്നില്ലെങ്കിലും തല്‍ക്കാലം വൈറ്റമിന്‍ ഡി ഗുളികകള്‍ക്കു എതിരെ നിലപാട് സ്വീകരിക്കുന്നില്ല എന്നതാണ് ബ്രിട്ടീഷ് ആരോഗ്യ വകുപ്പിന്റെ സമീപനം. എന്നാല്‍ എല്ലാവരും കഴിച്ചിരിക്കണം എന്ന നിലപാട് സര്‍ക്കാര്‍ ഉപേക്ഷിക്കുകയും ചെയ്യും. അത്യാവശ്യമാണ് ന്നു തോന്നുന്നവര്‍ മാത്രം ഗുളികകള്‍ ശീലമാക്കിയാല്‍ മതിയാകും എന്നതാണ് പുതിയ നിലപാട്.
വൈറ്റമിന്‍ ഡിയുടെ അളവ് തീരെ കുറഞ്ഞു പോയവര്‍ തുടര്‍ന്ന് ഗുളിക കഴിക്കണമെന്നും പബ്ലിക് ഹെല്‍ത് നിര്‍ദേശിക്കുന്നു. ഇവരുടെ വൈറ്റമിന്‍ ഡി അളവ് ക്രമമായി നിലനിര്‍ത്താന്‍ മറ്റു എളുപ്പ വഴികള്‍ ഇല്ലെന്നതാണ് സത്യം. അതിനാല്‍ വൈറ്റമിന്‍ ഡി ഗുളികകളെ പാടെ എതിര്‍ക്കാതെ, എല്ലാവരും ഗുളിക തണുപ്പ് കാലത്തു കഴിക്കണം എന്ന നിലപാട് മാറ്റമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അനാവശ്യമായി ഫുഡ് സപ്ലിമെന്റുകല്‍ കഴിക്കുന്നതും ഗുണം ചെയ്യില്ല എന്നതും ഇതോടെ സ്ഥിരീകരിക്കപ്പെടുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category