1 GBP = 91.80 INR                       

BREAKING NEWS

നമ്മളിലൊരാള്‍ വേദനിച്ചാല്‍ നമ്മളും വേദനിക്കുമെന്ന് വീണ്ടും തെളിയിച്ച് യുകെ മലയാളി കള്‍; എല്‍സി ഫണ്ട് ഇന്ന് സമാപിക്കുമ്പോള്‍ നന്ദി പറയാന്‍ വാക്കുകളില്ലാതെ കുടുംബം

Britishmalayali
kz´wteJI³

യുകെയിലെ മലയാളികള്‍ക്കു മാത്രമായുള്ള ശീലമാണ്. നമ്മളില്‍ ഒരാള്‍ വേദനിച്ചാല്‍ അവരെല്ലാവരും മനസ്സുരുകി വേദനിക്കും. ആ വേദനയുടെ അനുഭവം ബ്രിട്ടീഷ് മലയാളിയിലൂടെ അറിയണം എന്ന് മാത്രം. അത്രയ്ക്കും സ്‌നേഹം നിറഞ്ഞ ഒരു കുടുംബമാണ് യുകെ മലയാളികളുടേത്. അതുകൊണ്ടാണ് ഇന്നലെ ഞങ്ങള്‍ ഇങ്ങനെ ഒരു കുറിപ്പെഴുതിയപ്പോള്‍ അവധി ദിവസം ആയിട്ടും പ്രിയവായനക്കാര്‍ എല്‍സിക്കു വേണ്ടി സ്‌നേഹം കോരി ഒഴുക്കിയത്. ഒറ്റ ദിവസം മാത്രം നാലായിരത്തിലേറെ പൗണ്ട് ലഭിച്ചപ്പോള്‍ ക്രോയ്ഡോണിന് സമീപം മരിച്ച എല്‍സിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ഫണ്ട് 6349.25 പൗണ്ട് ആയി ഉയര്‍ന്നു.

മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ഫ്യൂണറല്‍ ഡയറക്ടര്‍ ചെലവിനേക്കാള്‍ കൂടുതല്‍ തുക ലഭിച്ചതില്‍ സന്തോഷിക്കുമ്പോഴും നാലുപേര്‍ക്ക് ടിക്കറ്റ് എടുക്കണം എന്ന കാര്യം കൂടി വിസ്മരിക്കരുത്. അതുമാത്രം ഏതാണ്ട് 2500 പൗണ്ട് വരും. എന്തായാലും ഇന്ന് കൂടി അപ്പീല്‍ തുടരുമ്പോള്‍ മുഴുവന്‍ ലഭിക്കും എന്ന പ്രതീക്ഷയുണ്ട്. ഇന്നു അര്‍ദ്ധരാത്രിയിലാണ് എല്‍സി അപ്പീല്‍ സമാപിക്കുന്നത്. വിര്‍ജിന്‍ മണി ഫീസ് ഒഴിച്ച് ഗിഫ്റ്റ് എയ്ഡ് ഒഴികെ ബാക്കി മുഴുവന്‍ തുകയും ഉടന്‍ തന്നെ കൈമാറുന്നതാണ്. നാളെയോ മറ്റന്നാളോ തന്നെ കൈമാറാന്‍ ആണ് ആലോചന നടക്കുന്നത്.
ഒരു പതിറ്റാണ്ട് മരണത്തോടു പൊരുതി ജീവിച്ച എല്‍സിക്കും എല്‍സിയെ കാക്കാന്‍ ഹൃദയം കൊണ്ട് രംഗത്തിറങ്ങിയ ഭര്‍ത്താവ് തോമസിനും ഡൗണ്‍ സിന്‍ഡ്രോ ബാധിച്ച മകനും നഴ്‌സിങ് പഠിക്കുന്ന മക്കള്‍ക്കും സഹായമൊരുക്കാനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ തുടങ്ങിയ അപ്പീലില്‍ ഇതുവരെ ലഭിച്ചത് 6349.25 പൗണ്ടാണ്. നാലു ദിവസം മുമ്പാണ് എല്‍സി തോമസിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനായുള്ള ചെലവിനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ അപ്പീല്‍ ആരംഭിച്ചത്. മൂന്ന് ദിവസം കൊണ്ട് വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 5914.25 പൗണ്ടാണ് സമാഹരിച്ചത്. ബാങ്ക് അക്കൗണ്ട് വഴി ഇതുവരെ ലഭിച്ചത് 435 പൗണ്ടാണ്.

നിങ്ങള്‍ക്ക് കഴിയുന്ന ഒരു ചെറിയ തുക മറക്കാതെ എല്‍സിയുടെ ആത്മാവിന് ശാന്തി ലഭിക്കാനായി മാറ്റി വയ്ക്കണമെന്നാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്. അഞ്ചോ പത്തോ പൗണ്ട് നല്‍കിയാല്‍ ഒരുതരത്തിലും അത് നിങ്ങളെ ദോഷമായി ബാധിക്കില്ലല്ലോ. അവര്‍ക്ക് വേണ്ട 5000 പൗണ്ട് എങ്കിലും ലഭിക്കട്ടേ. അതില്‍ അധികം ലഭിച്ചാലും ആ കുടുംബത്തിന് ആശ്വാസം ആകും. നിങ്ങള്‍ നല്‍കുന്ന ഒരു പൗണ്ട് ഞങ്ങള്‍ ഒന്നേകാല്‍ പൗണ്ടായി അവര്‍ക്ക് കൈമാറുന്നതിനാല്‍ ഇപ്പോള്‍ തന്നെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കാന്‍ അഭ്യത്ഥിക്കുകയാണ്.

വിര്‍ജിന്‍ മണി അക്കൗണ്ട് വഴി നല്‍കുവാന്‍ സാധിക്കാത്തവര്‍ മാത്രം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ അക്കൗണ്ടിലേയ്ക്ക് നേരിട്ട് നല്‍കുക. നിങ്ങളുടെ ഓരോ പൗണ്ടിനും കണക്കുണ്ടാവുകയും അതിന് അത് പരസ്യമാക്കുകയും ചെയ്യുന്നതാണ്. ഒരു പൗണ്ടിന്റെ കാര്യത്തില്‍ പോലും സുതാര്യത കൈവിടുകയില്ല എന്നു മറക്കരുത്. നൂറു ശതമാനം വിശ്വാസത്തോടെ നിങ്ങള്‍ക്ക് ഫണ്ട് നല്‍കാം. ഓരോ പണത്തിന്റെയും ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ അടക്കം കണക്കുകള്‍ അപ്പോള്‍ പ്രസിദ്ധീകരിക്കുന്നതാണ്. ചാരിറ്റി ഫൗണ്ടേഷന്റെ വെബ്സൈറ്റിലും അതു പരിശോധിച്ചു ഉറപ്പു വരുത്താം
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി സഹായം നല്‍കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Elsy Thomas Appeal
IBAN Number: GB70MIDL40470872314320

എല്‍സി തോമസിന് ഈമാസം പത്തിന് ശനിയാഴ്ചയാണ് യുകെ മലയാളി സമൂഹം വിട നല്‍കുക. എല്‍സിയുടെ മൃതദേഹം വിട്ടു കിട്ടിക്കഴിഞ്ഞ് നിയമപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ശനിയാഴ്ചയോടെ മൃതദേഹം പൊതുദര്‍ശനത്തിന് വയക്കുക. റെഡ്്ഹില്‍ മേസ്തം സെന്റ് തെരേസാ ഓഫ് ദ ചൈല്‍ഡ് ജീസസ്  പള്ളിയിലാണ് ശ്രുശ്രുഷകളും പൊതുദര്‍ശനവും ഒരുക്കിയിട്ടുള്ളത്. ഉച്ചയ്ക്ക് 12 മണിക്ക് ഫ്യൂണറല്‍ മാസ് നടക്കും.

ഗര്‍ഭാശയ കാന്‍സര്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ 30നാണ് മരണത്തിന് കീഴടങ്ങിയത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 20 ദിവസം മുന്‍പാണ് എല്‍സിയെ ഈസ്റ്റര്‍ഹില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. തുടര്‍ന്ന് ആരോഗ്യനില തീരെ വഷളാവുകയും ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങുകയും ആയിരുന്നു. 51 വയസായിരുന്നു എല്‍സിയുടെ പ്രായം.

പത്തു വര്‍ഷം മുമ്പാണ് എല്‍സിയെ ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ചത്. അന്ന് ക്രോയ്ഡോണിനു സമീഹം കെറ്റര്‍ഹാമിലെ നഴ്സിംഗ് ഹോമില്‍ ജോലി ചെയ്യുക ആയിരുന്നു. ആത്മധൈര്യം കൊണ്ട് പത്തു വര്‍ഷക്കാലം രോഗത്തെ തടഞ്ഞു നിര്‍ത്തിയ എല്‍സി പ്രതീക്ഷ നഷ്ടപ്പെട്ടപ്പോള്‍ ചികിത്സ തേടി നാട്ടിലേക്ക് പോയെങ്കിലും പ്രതീക്ഷയില്ലാതെയാണ് തിരിച്ചു യുകെയിലേക്ക് വന്നത്.
കോട്ടയം കൂടല്ലൂര്‍ എറുമ്പില്‍ കുടുംബാംഗമാണ് എല്‍സി തോമസ്. കോട്ടയം കല്ലറ പീടികപ്പറമ്പില്‍ തോമസ് എബ്രഹാം ആണ് ഭര്‍ത്താവ്. മൂന്ന് മക്കളുണ്ട്. അതുല്‍, അതുല്യ, അഖില്‍ എന്നിവരാണ് മക്കള്‍. 2005ലാണ് സൗദിയില്‍ നിന്നും എല്‍സി ലണ്ടനില്‍ എത്തുന്നത്. കുടുംബ സമേതമായിരുന്നു കെറ്റര്‍ഹാമില്‍ താമസം.
ഇന്നലെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ സ്‌റ്റേറ്റ്‌മെന്റ് ചുവടെ:
ഇന്നലെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ സ്‌റ്റേറ്റ്‌മെന്റ് ചുവടെ:
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category