1 GBP = 91.80 INR                       

BREAKING NEWS

'അവന്‍ ബൗളര്‍മാരിലെ വിരാട് കോലി'; ബൗളര്‍ എന്ന നിലയില്‍ ഓരോദിവസവും മികവ് കൂടുന്നു; കോലി ലോകോത്തര ബാറ്റ്സ്മാനായത് പോലെ ബൗളിങ്ങില്‍ ഇനി വരാനിരിക്കുന്നത് ബുംറ യുംഗം; ജസ്പ്രീത് ബുംറയെ വാനോളം പുകഴ്ത്തി മുഹമ്മദ് കൈഫ്

Britishmalayali
kz´wteJI³

മുംബൈ: ഇംഗ്ലണ്ടിലും സൗത്താഫ്രിക്കയിലും പര്യടനം നടത്തുമ്പോള്‍ ബാറ്റ്സ്മാന്മാര്‍ പരാജയപ്പെടുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പതിവാണ്. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലും സൗത്താഫ്രിക്കന്‍ പര്യടനത്തിലും ഇന്ത്യക്ക് പൊരുതാനും അഭിമാനിക്കാനുമുള്ള വക നല്‍കിയത് ബൗളര്‍മാരാണ്. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാനായ കോലി മാത്രമാണ് പലപ്പോഴും ഒറ്റയാന്‍ പോരാട്ടങ്ങള്‍ നയിച്ചത്. ബൗളിങ് പ്രകടനത്തില്‍ ജസ്പ്രീത് ബുംറ തന്നെയാണ് ഇന്ത്യയുടെ സമീപകാലത്തെ മികച്ച പ്രകടനങ്ങളുടെ അമരത്ത്. മികച്ച പ്രകടനത്തിലൂടെ ലോക ഒന്നാം നമ്പര്‍ ബൗളറായി മാറിക്കൊണ്ടിരിക്കുന്ന ബുറയെ പ്രശംസകൊണ്ട് മൂടുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ബൗളര്‍മാരുടെ വിരാട് കോലിയാണ് ബുറയെന്നാണ് കൈഫ് പറയുന്നത്.

ഇന്ത്യന്‍ ബൗളര്‍മാരിലെ വിരാട് കോലിയാണ് ജസ്പ്രീത് ബുംറയെന്നും ടീമിന് ബുംറ മുതല്‍ക്കൂട്ടാണെന്നും ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി കോലി മാറിയതുപോലെ ബുംറ മികച്ച ബൗളറായി മാറുമെന്നും കൈഫ് വ്യക്തമാക്കി. ഇന്ത്യന്‍ ടീമില്‍ ഏറ്റവും വിശ്വസ്തനായ ബൗളറാണ് ബുംറ. ഇന്ത്യന്‍ ബൗളിങ് നിരയിലെ കോലിയാണവന്‍. നല്ല യോര്‍ക്കറുകളും ഔട്ട് സ്വിങ്ങും സ്ലോ ബോളുകളും എറിയാന്‍ ബുംറയ്ക്ക് കഴിയുന്നു. വളരെ പെട്ടെന്നായിരുന്നു ബൗളറെന്ന നിലയില്‍ ബുംറയുടെ വളര്‍ച്ച. കൈഫ് ചൂണ്ടിക്കാട്ടുന്നു.

ഭുവനേശ്വര്‍ കുമാറും ബുംറയും അണിനിരക്കുന്ന ഇന്ത്യന്‍ പേസ് നിര വിശ്വസ്തരാണ്. വിക്കറ്റ് വേണ്ട സമയത്ത് അത് കണ്ടെത്തുന്നതും ഡെത്ത് ഓവറില്‍ റണ്‍സ് വിട്ടു കൊടുക്കാതെ പന്തെറിയുന്നതുമാണ് ബുംറയെ വ്യത്യസ്തനാക്കുന്നത്. കൈഫ് കൂട്ടിച്ചേര്‍ത്തു. 44 ഏകദിനങ്ങളില്‍ നിന്ന് 78 വിക്കറ്റുകളാണ് ബുംറയുടെ അക്കൗണ്ടിലുള്ളത്. 21.01 ആണ് ബൗളിങ് ശരാശരി. ആറ് ടെസ്റ്റില്‍ നിന്ന് മാത്രമായി 28 വിക്കറ്റെടുത്തിട്ടുണ്ട്. അരങ്ങേറ്റ ടെസ്റ്റില്‍ നാല് വിക്കറ്റ് നേടിയാണ് ബുംറ വരവറിയിച്ചത. ടി ട്വന്റിയില്‍ 35 മത്സരങ്ങളില്‍ നിന്നും 43 വിക്കറ്റാണ് ബുംറയുടെ സമ്പാദ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category