1 GBP = 89.80 INR                       

BREAKING NEWS

അഞ്ചുവട്ടം പരിശോധിച്ചേ ഭക്തരെ മലകയറ്റൂ എന്നൊക്കെ പറയാനുള്ള വിവരക്കേട് എങ്ങനെയാണ് പൊലീസിന് ഉണ്ടാകുന്നത്? പൊലീസിനെയും പട്ടാളത്തെയും ഇറക്കിയാണോ കലാപകാരികളെ കൈകാര്യം ചെയ്യുന്നതുപോലെ ഭക്തരെ നേരിടേണ്ടത്? കോടതിയലക്ഷ്യമായി ചെന്നിട്ടുപോലും കണ്ണുതുറക്കാത്ത സുപ്രീം കോടതിക്കു വേണ്ടിയാണോ ഈ പിടിവാശി?

Britishmalayali
kz´wteJI³

ചിത്തിര ആട്ടവിശേഷത്തിനായി നാളെ ശബരിമലയില്‍ നട തുറക്കുകയാണ്. വെറും രണ്ട് ദിവസം മാത്രം നീണ്ട് നില്‍ക്കുന്ന വിശേഷാല്‍ പൂജകള്‍ മണ്ഡല മകരവിളക്കിന് മുന്നോടിയായുള്ള ഉത്സവമാണ്. ഈ സമയത്ത് കേരളത്തില്‍ നിന്നും മാത്രമല്ല ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പോലും ഭക്തര്‍ അവിടേയ്ക്കെത്തും. ശബരിമലയെ സംബന്ധിച്ചിടത്തോളം വെറും സാധാരണമായ രണ്ട് ദിവസങ്ങള്‍ മാത്രമാണത്. മണ്ഡല മകര വിളക്കിന് പോലസ് സന്നാഹം എത്തുന്നതിന് മുന്‍പുള്ള ഈ വിശേഷ ദിവസം ആ ഭാഗത്തുള്ള പൊലീസല്ലാതെ കാര്യമായ പൊലീസ് ഒരിക്കലും ഉണ്ടാകില്ല.

എന്നാല്‍ ആയിരക്കണക്കിന് പൊലീസുകാരേയും ഒരു എഡിജിപിയേയും രണ്ട് ഐജിമാരെയും നിരവധി ഐപിഎസ് ഓഫീസര്‍മാരെയും സ്പെഷ്യല്‍ കമാന്‍ഡോകളേയും ഒക്കെ ഇറക്കി പൊലീസ് അവിടം സ്വന്തമാക്കിയിരിക്കുകയാണ്. പമ്പയും നിലയ്ക്കലും ഇലവുങ്കലുമൊന്നും മാത്രമല്ല സന്നിധാനം പോലും വലിയ തോതില്‍ പൊലീസ് നിയന്ത്രണത്തിലാണ്. അവിടേയ്ക്ക് ആരേയും കടത്തി വിടുന്നില്ല. ഭഗവാനെ തൊഴുന്നതിനായി തലേന്നും അതിന്റെ മുന്‍പുമൊക്കെ സന്നിധാനത്തെത്തി വരി വിരിച്ച് കിടക്കുന്ന അനേകം പേരുണ്ട്. എന്നാല്‍ ഒരാളെ പോലും പൊലീസ് അങ്ങോട്ട് കടത്തി വിടുന്നില്ല.

പൊലീസ് നല്‍കുന്ന വിശദീകരണമനുസരിച്ച് ഇന്നും നാളെയും ശബരിമലയിലേക്ക് ആരെങ്കിലും പോകണമെങ്കില്‍ കുറഞ്ഞത് അഞ്ചു വട്ടമെങ്കിലും അവര്‍ പരിശോധനയ്ക്ക് വിധേയനാകണമെന്നാണ്. വടശേരിക്കര മുതല്‍ പമ്പവരെ എത്തുന്നതിനിടയില്‍ അഞ്ചു തവണ എല്ലാ വാഹനങ്ങളും പരിശോധിക്കുകയും എല്ലാ വ്യക്തികളുടെ രേഖകള്‍ പരിശോധിക്കുകയും ചെയ്യും. ചുരുക്കി പറഞ്ഞാല്‍ അടിയന്തരാവസ്ഥാ കാലത്ത് ഇന്ദിരാ ഗാന്ധി എന്ത് ചെയ്തുവോ അതൊക്കെ തന്നെയാണ് ശബരിമലയില്‍ പിണറായി വിജയനും നടത്തുന്നത്. ഒരു മനുഷ്യരേയും കടത്തി വിടാതിരിക്കുക ഭക്തരെ മുഴുവന്‍ സംശയത്തോടെ കാണുക എല്ലാവരേയും പരിശോധനയ്ക്ക് വിധേയരാക്കുക തുടങ്ങിയ അപ്രായോഗിക ആശയങ്ങളാണ് സര്‍ക്കാര്‍ വയ്ക്കുന്നത്.


ഇതൊക്കെ എന്തിന് വേണ്ടിയാണ്. ശബരിമലയില്‍ ആരെങ്കിലും കലാപമുണ്ടാക്കുമെന്ന് പറഞ്ഞിട്ടുണ്ടോ. ശബരിമലയില്‍ ആരെങ്കിലും ബോംബ് പൊട്ടിക്കുമെന്ന് പറഞ്ഞിട്ടുണ്ടോ. ശബരിമലയില്‍ ആരെങ്കിലും ആരെയെങ്കിലും കൊല്ലുമെന്ന് പറഞ്ഞിട്ടുണ്ടോ. ശബരിമലയില്‍ അയ്യപ്പനെ കാണാന്‍ വരുന്ന ഏതെങ്കിലും ഒരു ഭക്തനെ തടയുമെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ. ഏതെങ്കിലും ഒരു ഇന്റലിജന്‍സ് റിപ്പോള്‍ അവിടെ ഭീകരാക്രമണം ഉണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ടോ. പിന്നെന്തിനാണ് ആയിരക്കണക്കിന് പൊലീസിനെ ഇറക്കി സര്‍ക്കാര്‍ തന്നെ ഒരു സീനൊരുക്കുന്നത്. അവിടെ പ്രവേശിക്കാനായി ഏതെങ്കിലും യുവതികള്‍ എത്തിയാല്‍ അവരെ തടയാനുള്ള സാഹചര്യം ഒഴിവാക്കുക മാത്രമാണ് സര്‍ക്കാരിന്റെ ഈ ലക്ഷ്യം. എന്തൊരു കഷ്ടമാണ്.

ഒരു യുവതി പോലും ശബരിമലയിലേക്ക് വരുന്നു എന്ന് പറഞ്ഞിട്ടില്ല. രഹന ഫാത്തിമയെ പോലുള്ള ചില ആക്ടിവിസ്റ്റുകളും യുക്തിവാദികളും അല്ലാതെ ആരും അങ്ങോട്ട് വന്നിട്ടില്ല. സര്‍ക്കാരിനും പൊലീസിനും അങ്ങനെയൊരു നിലപാട് എടുക്കണമെങ്കില്‍ പോലും ഏതെങ്കിലും ഒരു ഭക്ത സ്ത്രീ അവിടേയ്ക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഞങ്ങള്‍ അനുമതി കൊടുക്കും എന്ന് പറഞ്ഞിരുന്നെങ്കില്‍ അതിനൊരു യുക്തിയുണ്ടായിരുന്നു. അങ്ങനെ ശബരിമല കാണാന്‍ ആഗ്രഹിക്കുന്ന ഭക്ത സ്ത്രീകള്‍ ഞങ്ങളെ വന്ന് സമീപിക്കട്ടെ ഞങ്ങള്‍ അവരെ നടയിലെത്തിക്കാം എന്ന് പറഞ്ഞാല്‍ തീരുന്ന പ്രശ്നമേയുള്ളൂ.

എന്നാല്‍ ഭീകരവാദികളെ തടയാനെന്ന പോലെ പൊലീസ് ശബരിമലയിലും സന്നിധാനത്തും നിലയുറപ്പിച്ചിരിക്കുകയാണ്. കോടതി വിധി നടപ്പിലാക്കുകയെന്നാണ് പൊലീസും സര്‍ക്കാരും പറയുന്നത്. കോടതി പോലും അതിന് വാശി പിടിക്കുന്നില്ല. കോടതി വിധിക്കെതിരെ തെരുവിലിറങ്ങുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത് കോടതി അലക്ഷ്യമാണ് എന്ന് പറഞ്ഞ് ഒരു കൂട്ടര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചപ്പോള്‍ പോലും കോടതി ഒന്നും മിണ്ടിയില്ല. ധൃതി പിടിക്കേണ്ട ഒരു വിഷയമേ അല്ല എന്ന് പറഞ്ഞ് കേസ് മാറ്റി വയ്ക്കുകയാണ്. അതിനര്‍ത്ഥം ഇത് കോടതി അലക്ഷ്യമാണെന്ന് സുപ്രീം കോടതിക്ക് പോലും തോന്നുന്നില്ല എന്നല്ലേ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category