1 GBP = 91.80 INR                       

BREAKING NEWS

നാലു ദിവസങ്ങള്‍ കൊണ്ട് യുകെ മലയാളികള്‍ ഒഴുക്കിയത് 8000 പൗണ്ട്; എല്‍സിയുടെ കുടുംബത്തിന് ഇനി കടം വാങ്ങാതെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാം

Britishmalayali
kz´wteJI³

വംബര്‍ ഒന്നിന് ആരംഭിച്ച് നാലു ദിവസം നീണ്ടു നിന്ന എല്‍സി അപ്പീലിന് ഇന്നലെ അര്‍ദ്ധരാത്രിയോടെ സമാപനമായപ്പോള്‍ ആകെ ശേഖരിച്ചത് 8205.5 പൗണ്ടാണ്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 7,440.50 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 765 പൗണ്ടുമാണ് ലഭിച്ചത്. വിര്‍ജിന്‍ മണി വഴി ലഭിച്ച തുകയില്‍ നിന്നും 3.5 ശതമാനം വിര്‍ജിന്‍ കമ്മീഷന്‍ തുകയായ 220 പൗണ്ട് കുറച്ചതിനു ശേഷം ബാക്കി 7985.50 പൗണ്ടാണ് ലഭിച്ചത്. ഇതിലേക്ക് ജനറല്‍ ഫണ്ടില്‍ നിന്നും 14.50 പൗണ്ടു കൂടി ചേര്‍ത്ത് 8000 പൗണ്ടാക്കിയാണ് എല്‍സിയുടെ കുടുംബത്തിന് നല്‍കുക.

മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ഫ്യൂണറല്‍ ഡയറക്ടര്‍ ചെലവും മക്കള്‍ക്കും ഭര്‍ത്താവിനും നാട്ടിലേക്കു ടിക്കറ്റ് എടുക്കുന്നതിനും ഈ തുക മതിയാകുമെന്നാണ് പ്പതീക്ഷിക്കുന്നത്. തുക ഉടന്‍ തന്നെ എല്‍സിയുടെ കുടുംബത്തിന് കൈമാറും. എല്‍സി തോമസിന് ഈമാസം പത്തിന് ശനിയാഴ്ചയാണ് യുകെ മലയാളി സമൂഹം എല്‍സിക്ക് വിട നല്‍കുക. എല്‍സിയുടെ മൃതദേഹം വിട്ടു കിട്ടിക്കഴിഞ്ഞ് നിയമപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ശനിയാഴ്ചയോടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുക. റെഡ്്ഹില്‍ മേസ്തം സെന്റ് തെരേസാ ഓഫ് ദ ചൈല്‍ഡ് ജീസസ്  പള്ളിയിലാണ് ശ്രുശ്രുഷകളും പൊതുദര്‍ശനവും ഒരുക്കിയിട്ടുള്ളത്. ഉച്ചയ്ക്ക് 12 മണിക്ക് ഫ്യൂണറല്‍ മാസ് നടക്കും.

ഗര്‍ഭാശയ കാന്‍സര്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ 30നാണ് മരണത്തിന് കീഴടങ്ങിയത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 20 ദിവസം മുന്‍പാണ് എല്‍സിയെ ഈസ്റ്റര്‍ഹില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. തുടര്‍ന്ന് ആരോഗ്യനില തീരെ വഷളാവുകയും ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങുകയും ആയിരുന്നു. 51 വയസായിരുന്നു എല്‍സിയുടെ പ്രായം. പത്തു വര്‍ഷം മുമ്പാണ് എല്‍സിയെ ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ചത്. അന്ന് ക്രോയ്‌ഡോണിനു സമീഹം കെറ്റര്‍ഹാമിലെ നഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്യുക ആയിരുന്നു. ആത്മധൈര്യം കൊണ്ട് പത്തു വര്‍ഷക്കാലം രോഗത്തെ തടഞ്ഞു നിര്‍ത്തിയ എല്‍സി പ്രതീക്ഷ നഷ്ടപ്പെട്ടപ്പോള്‍ ചികിത്സ തേടി നാട്ടിലേക്ക് പോയെങ്കിലും പ്രതീക്ഷയില്ലാതെയാണ് തിരിച്ചു യുകെയിലേക്ക് വന്നത്.

കോട്ടയം കൂടല്ലൂര്‍ എറുമ്പില്‍ കുടുംബാംഗമാണ് എല്‍സി തോമസ്. കോട്ടയം കല്ലറ പീടികപ്പറമ്പില്‍ തോമസ് എബ്രഹാം ആണ് ഭര്‍ത്താവ്. മൂന്ന് മക്കളുണ്ട്. അതുല്‍, അതുല്യ, അഖില്‍ എന്നിവരാണ് മക്കള്‍. 2005ലാണ് സൗദിയില്‍ നിന്നും എല്‍സി ലണ്ടനില്‍ എത്തുന്നത്. കുടുംബ സമേതമായിരുന്നു കെറ്റര്‍ഹാമില്‍ താമസം.

ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ മുഴുവന്‍ സ്റ്റേറ്റ്മെന്റും ചുവടെ:

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category