1 GBP = 89.80 INR                       

BREAKING NEWS

41,000 നഴ്‌സുമാരെ റിക്രൂട്ട് ചെയ്തില്ലെങ്കില്‍ ബ്രിട്ടീഷ് ജനത മരിച്ചു വീഴും; എന്തു ചെയ്തും നഴ്‌സുമാരെ കാക്കാന്‍ സര്‍ക്കാര്‍; നഴ്‌സുമാരുടെ വിസ ഫീസ് എന്‍എച്ച്എസ് നല്‍കും; യൂറോപ്യന്‍ യൂണിയനിലെ നഴ്‌സുമാരുടെ സെറ്റില്‍മെന്റ് ഫീസിനു പിറകെ എന്‍എച്ച്എസ് സര്‍ച്ചാര്‍ജ്ജ് അടക്കം എല്ലാം ഏറ്റെടുത്ത് ട്രസ്റ്റുകള്‍

Britishmalayali
kz´wteJI³

ബ്രിട്ടന്റെ ചരിത്രത്തിലെ അതിരൂക്ഷമായ നഴ്‌സിങ് ക്ഷാമത്തിന് പരിഹാരം ഉണ്ടാക്കാന്‍ അരയും തലയും മുറുക്കി സര്‍ക്കാര്‍ രംഗത്തിറങ്ങി. 41,000 ഒഴിവുകള്‍ ഉള്ളപ്പോള്‍ ഉള്ളവര്‍ വിട്ടു പോകുന്ന സാഹചര്യം ബ്രിട്ടനിലെ ജനങ്ങള്‍ അകാരണമായി മരിച്ചു വീഴുമെന്നതിന് കാരണമാകും എന്ന തിരിച്ചറിവിലാണ് ഇപ്പോഴത്തെ ധൃതിപിടിച്ചുള്ള തീരുമാനത്തിന് പിന്നില്‍. നഴ്‌സുമാരെ ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ആപ്പിളും സൈക്കിളും നഴ്‌സുമാര്‍ക്ക് നല്‍കണം എന്നതാണ് ഇത്തരത്തിലുള്ള ഒരു നിര്‍ദ്ദേശം.

ഇതിനിടയില്‍ ബ്രക്‌സിറ്റ് സംഭവിച്ചാല്‍ യൂറോപ്യന്‍ യൂണിയനിലുള്ള നഴ്‌സുമാര്‍ കൂടി ബ്രിട്ടന്‍ വിടുമെന്ന ഭീഷണി ഉയരുന്നുണ്ട്. യൂറോപ്യന്‍ യൂണിയനിലെ നഴ്‌സുമാര്‍ക്ക് ഐഇഎല്‍ടിഎസ് നിര്‍ബന്ധമാക്കിയിട്ട് രണ്ടു വര്‍ഷമായതേയുള്ളൂ. അതുവരെ അനേകം നഴ്‌സുമാര്‍ ഇവിടെ ജോലിക്കെത്തിയിരുന്നു. ഇപ്പോള്‍ ഐഇഎല്‍ടിഎസ് നിര്‍ബന്ധമായതിനാല്‍ വരവ് കുറഞ്ഞു. അന്നു വന്നവര്‍ കൂടി മടങ്ങിയാല്‍ പണിയാകുമെന്ന് തിരിച്ചറിഞ്ഞ് അവര്‍ക്ക് ഇവിടെ സെറ്റില്‍ ചെയ്യാനുള്ള ചെലവ് ഏറ്റെടുക്കാന്‍ ആണ് ഏറ്റവും പുതിയ നീക്കങ്ങളില്‍ ഒന്ന്. 

ഇതു പ്രകാരം ഇത്തരം നഴ്‌സുമാരുടെ വിസ ഫീസ് എന്‍എച്ച്എസ് ആശുപത്രികള്‍ തന്നെ നല്‍കാനൊരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. യുകെ യൂണിയന്‍ വിടുന്നതിനെ തുടര്‍ന്ന് യൂറോപ്യന്‍ നഴ്‌സുമാര്‍ എന്‍എച്ച്എസിനോട് ഗുഡ് ബൈ പറയാതിരിക്കാന്‍ സെറ്റില്‍ഡ് സ്റ്റാറ്റസിനായി കാശ് മുടക്കാന്‍ ഒരുങ്ങി അനേകം എന്‍എച്ച്എസ് ട്രസ്റ്റുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

ഇതു യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വാഗ്ദാനം ചെയ്തിട്ടുള്ളതെങ്കിലും അധികം വൈകാതെ എല്ലാ നഴ്‌സുമാര്‍ക്കും ബാധകമാക്കേണ്ടി വരുമെന്നും തല്‍ഫലമായി ഇന്ത്യന്‍ നഴ്‌സുമാര്‍ക്കും ബാധകമാക്കാന്‍ സാധ്യതയുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. തങ്ങള്‍ക്ക് വളരെ അത്യാവശ്യമായ യൂറോപ്യന്‍ യൂണിയന്‍ നഴ്‌സുമാരുടെ ''സെറ്റില്‍ഡ് സ്റ്റാറ്റസ്'' നായി പണം മുടക്കാന്‍ രംഗത്തെത്തിയിരിക്കുന്നത് യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്, സെന്റ് ജോര്‍ജ്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്, ഗ്വേസ് ആന്‍ഡ് സെന്റ് തോമസ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് തുടങ്ങിവയാണ്.

ഇത്തരത്തിലുള്ള ചെലവുകള്‍ വഹിക്കാമെന്ന വാഗ്ദാനം നല്‍കി യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവായ പ്രഫ.മാര്‍സെല്‍ ലെവി ഏതാണ്ട് 1300ഓളം യൂറോപ്യന്‍ നഴ്‌സുമാര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. ''ബ്രക്‌സിറ്റ് നടന്നാലും നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം തുടരണം'' എന്നാണീ കത്തിലൂടെ അദ്ദേഹം നഴ്‌സുമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളുടെ യൂറോപ്യന്‍ യൂണിയന്‍ സെറ്റില്‍മെന്റ് സ്‌കീമിനായി 2018 നവംബര്‍ 29 മുതല്‍ അപേക്ഷിക്കാമെന്നാണ് ഹോം ഓഫീസ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നത്. അതായത് യുകെയിലെ മറ്റ് യൂറോപ്യന്‍മാര്‍ക്ക് ഈ സൗകര്യം ലഭ്യമാകുന്നതിന് നാല് മാസങ്ങള്‍ക്ക് മുമ്പ് തന്നെ നഴ്‌സുമാര്‍ക്ക് ഇത് ലഭ്യമാക്കിയിരിക്കുകയാണ്.

ഇത്തരത്തില്‍ 'സെറ്റില്‍ഡ് സ്റ്റാറ്റസ്' ലഭിക്കുന്നവര്‍ക്ക് യുകെയില്‍ നിയന്ത്രണങ്ങളില്ലാത്ത അവകാശങ്ങളോട് കൂടി തുടരാന്‍ സാധിക്കും. യുകെയില്‍ അഞ്ച് വര്‍ഷത്തില്‍ കുറഞ്ഞ കാലമായ യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് ' പ്രീ-സെറ്റില്‍ഡ് സ്റ്റാറ്റസ്'' നായി അപേക്ഷിക്കാന്‍ സാധിക്കും. ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി 2021 ജൂണാണ്. ഓരോ അപേക്ഷ സമര്‍പ്പിക്കുന്നതിനും 65 പൗണ്ടാണ് ചെലവ് വരുന്നത്. യുകെയില്‍ നികത്തപ്പെടാതെ കിടക്കുന്ന നഴ്‌സിംഗ് പോസ്റ്റുകള്‍ ഏതാണ്ട് 41,000 എത്തി നില്‍ക്കുന്നുവെന്നാണ് ദി റോയല്‍ കോളജ് ഓഫ് നഴ്‌സിംഗ് മുന്നറിയിപ്പേകിയിരിക്കുമ്പോഴാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നഴ്‌സുമാരെ ബ്രെക്‌സിറ്റിന് ശേഷവും ഇവിടെ നിലനിര്‍ത്താന്‍ എന്‍എച്ച്എസ് യത്‌നിക്കുന്നത്.

ഈ ഒഴിവുകളില്‍ 8000 ഒഴിവുകള്‍ ലണ്ടനിലാണ്. സ്റ്റുഡന്റ് നഴ്‌സുമാരുടെ എണ്ണം ഇനിയും കുറഞ്ഞാല്‍ നഴ്‌സുമാരുടെ അപര്യാപ്ത വരും വര്‍ഷങ്ങളില്‍ ഇനിയും രൂക്ഷമാകുമെന്നും മുന്നറിയിപ്പുണ്ട്. ഈ ഒരു സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള നഴ്‌സുമാരെ നിലനിര്‍ത്തിയില്ലെങ്കില്‍ അത് കടുത്ത ബ്രക്‌സിറ്റ് ദുരന്തത്തിന് വഴിയൊരുക്കുമെന്നും ആര്‍സിഎന്‍ മുന്നറിയിപ്പേകുന്നു.

ഇപ്പോള്‍ തന്നെ മലയാളികള്‍ അടങ്ങുന്ന നഴ്‌സുമാര്‍ക്ക് ഒട്ടേറെ ഇളവുകള്‍ റിക്രൂട്ട് ചെയ്യുന്ന ഏജന്റുമാര്‍ നല്‍കുന്നുണ്ട്. മുന്‍പ് ഫീസ് വാങ്ങി ആയിരുന്നു നിയമനം എങ്കില്‍ ഇപ്പോള്‍ എല്ലാ റിക്രൂട്ടുമെന്റുകളും സൗജന്യമായി മാറി കഴിഞ്ഞു. വര്‍ക്ക് പെര്‍മിറ്റ് ഫീസ്, വിസ ഫീസ്, എന്‍എച്ച്എസ് സര്‍ചാര്‍ജ് എന്നിവയാണ് ഇപ്പോള്‍ ഏജന്റുമാര്‍ എടുക്കുന്നത്. മുന്‍പ് എട്ടും പത്തും ലക്ഷം രൂപ വാങ്ങിയിരുന്നിടത്താണ് ഇത്. എന്‍എച്ച്എസ് ട്രസ്റ്റുകള്‍ നല്‍കുന്ന കമ്മീഷനില്‍ നിന്നും ഇത് കുറക്കുകയാണ് ചെയ്യുന്നത്. ഇത് ഒരു പക്ഷേ എന്‍എച്ച്എസ് തന്നെ നേരിട്ട് എടുക്കുന്ന സാഹചര്യം രൂപപ്പെട്ടേക്കാം എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category