1 GBP = 91.80 INR                       

BREAKING NEWS

ദിലീപ് കുമാര്‍ എന്ന പേരിനെ വല്ലാതെ വെറുത്തു; അച്ഛന്‍ മരിച്ചതോടെ ലഭിച്ച സിനിമകള്‍ പോലും വേണ്ടെന്ന് വച്ചു; ആത്മഹത്യ ചെയ്യാന്‍ അനേകം തവണ ആലോചിച്ചു; 25 വയസുവരെ മരണം മാത്രം ആയിരുന്നു മനസില്‍; എആര്‍ റഹ്മാന്‍ ഓര്‍മ പറയുമ്പോള്‍

Britishmalayali
kz´wteJI³

വിശ്രുത സംഗീതജ്ഞനും ഓസ്‌കര്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടി ഇന്ത്യയുടെ അഭിമാനമായി നിലകൊള്ളുന്ന സംഗീത പ്രതിഭയുമായ എ ആര്‍ റഹ്മാന്റെ ആത്മകഥ ഇക്കഴിഞ്ഞ ശനിയാഴ്ച മുംബൈയില്‍ പ്രകാശനം ചെയ്തു. ഇന്നത്തെ അതുല്യമായ അവസ്ഥയിലെത്തുന്നതിന് മുമ്പ് താന്‍ ജീവിതത്തില്‍ താണ്ടിയ കനല്‍ വഴികളെ കുറിച്ച് പുസ്തകത്തിന്റെ ലോഞ്ചിംഗ് വേളയില്‍ റഹ്മാന്‍ വെളിപ്പെടുത്തുന്നു. മുസ്ലീമായി മതം മാറുന്നതിന് മുമ്പുളള തന്റെ പേരായിരുന്ന ദിലീപ് കുമാര്‍ എന്ന പേരിനെ താന്‍ വല്ലാതെ വെറുത്ത് പോയ സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുണ്ടായിരുന്നുവെന്നാണ് റഹ്മാന്‍ വെളിപ്പെടുത്തുന്നത്.

സംഗീതജ്ഞനും പിതാവുമായ ആര്‍.കെ.ശേഖറിന്റെ മരണത്തോടെ ലഭിച്ച സിനിമകള്‍ പോലും താന്‍ വേണ്ടെന്ന് വച്ചിരുന്നുവെന്നും 25 വയസു വരെ ആത്മഹത്യ ചെയ്യാന്‍ അനേകം തവണ ആലോചിച്ചിരുന്നുവെന്നും റഹ്മാന്‍ വെളിപ്പെടുത്തുന്നു. തന്റെ ജീവിതം രേഖപ്പെടുത്തുന്ന പുസ്തകത്തിലൂടെയും പൊള്ളുന്ന ഇത്തരം അനുഭവങ്ങളാണ് റഹ്മാന്‍ പങ്ക് വയ്ക്കുന്നത്. 'നോട്സ് ഓഫ് ഡ്രീം; ദി അഥോറൈസ്ഡ് ബയോഗ്രഫി ഓഫ് എആര്‍ റഹ്മാന്‍' പുസ്തകത്തിന്റെ ലോഞ്ചിംഗ് വേളയിലാണ് റഹ്മാന്‍ മനസ് തുറന്നിരിക്കുന്നത്. കൃഷ്ണ ട്രിലോക് എഴുതിയിരിക്കുന്ന ഈ ആത്മകഥ പ്രസിദ്ധീകരിച്ചിരിക്കുന്നത് ലാന്‍ഡ്മാര്‍ക്ക്, പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് എന്നിവ ചേര്‍ന്നാണ്.

അച്ഛന്‍ മരിച്ചതിന് ശേഷം കുറേക്കാലത്തേക്ക് കൂടുതല്‍ സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തനിക്ക് സാധിച്ചിരുന്നില്ലെന്നും റഹ്മാന്‍ ഓര്‍ക്കുന്നു. ആ വേളയില്‍ 35 സിനിമകള്‍ തനിക്ക് ലഭിച്ചപ്പോള്‍ വെറും രണ്ടെണ്ണം മാത്രമായിരുന്നു താന്‍ ചെയ്തിരുന്നെതന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ താനും കുടുംബവും എങ്ങനെയാണ് ജീവിക്കുകയെന്ന് വരെ അഭ്യുദയകാംക്ഷികള്‍ ആശങ്കപ്പെട്ടിരുന്നുവെന്നും റഹ്മാന്‍ ഓര്‍ത്തെടുക്കുന്നു. തുടര്‍ന്ന് ചെന്നൈയില്‍ സ്വന്തമായി റെക്കോര്‍ഡിംഗ് സ്റ്റുഡിയോ ആരംഭിച്ചതോടെയാണ് തന്റെ ജീവിതത്തിന് പ രിണാമമുണ്ടായതെന്നും സംഗീതപ്രതിഭ വെളിപ്പെടുത്തുന്നു.

പിതാവിന്റെ മരണ ശേഷം അനുഭവിച്ച കടുത്ത പ്രതിസന്ധികള്‍ മനസിനെ പാകപ്പെടുത്തിയെന്നും ഇതോടെ ഭയമില്ലാതെ ഏത് കാര്യത്തെയും ഉള്‍ക്കൊള്ളാനും ഇടപഴകാനും തനിക്ക്  കരുത്ത് പകര്‍ന്നു. മരണം ഒഴിച്ച് കൂടാനാവാത്ത പ്രതിഭാസമാണെന്നും നാം സൃഷ്ടിച്ചതിന് എന്നായാലും അന്ത്യമുണ്ടെന്നും പിന്നെ മരണത്തെ എന്തിനാണ് ഭയപ്പെടുന്നതെന്നും പുസ്തകപ്രകാശന ചടങ്ങില്‍ വച്ച് റഹ്മാന്‍ വികാരാധീനനായെന്നാണ് റിപ്പോര്‍ട്ട്. 1992ല്‍ മണിരത്നത്തിന്റെ റോജയില്‍ മ്യൂസിക് ഡയറക്ടറായി അരങ്ങേറുന്നതിന് മുമ്പ് തന്റെ 20ാം വയസില്‍ റഹ്മാനും കുടുംബവും സൂഫി ഇസ്ലാം വിശ്വാസത്തിലേക്ക് മാറുകയായിരുന്നു. തുടര്‍ന്നാണ് ദിലീപ് കുമാര്‍ എന്ന പേര് ഉപേക്ഷിച്ച് അദ്ദേഹം എ ആര്‍ റഹ്മാനായിത്തീര്‍ന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category