1 GBP = 89.80 INR                       

BREAKING NEWS

മനോജ് നിരക്ഷരനും കുഞ്ഞിമുഹമ്മദും ചെക്ക് ഏറ്റു വാങ്ങി; ബ്രിട്ടീഷ് മലയാളി വായനക്കാര്‍ നല്‍കിയ 8000 പൗണ്ട് കൂടി പാവങ്ങള്‍ക്ക്

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ബ്രിട്ടീഷ് മലയാളി വായനക്കാരുടെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. ത്രീ പിക് ചലഞ്ച് വഴി ശേഖരിച്ച 8000 പൗണ്ട് കൂടി ഇന്നലെ അര്‍ഹരായവരുടെ കൈയ്യിലെത്തി. വയനാട്ടിലെയും അട്ടപ്പാടിയിലെയും ആദിവാസികള്‍ക്കായാണ് 4000 പൗണ്ട് വീതം കൈമാറിയത്. ഇടമലക്കുടിയിലെ ആദിവാസികള്‍ക്കായി കഴിഞ്ഞ് ദിവസം മാന്‍കുളത്ത് 4000 പൗണ്ട് കൈമാറിയിരുന്നു. ഇന്നു ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ വഴി ഇടുക്കിയിലെ ആദിവാസികള്‍ക്ക് 4000 പൗണ്ട് കൂടി കൈമാറും. ത്രീ പിക് ചലഞ്ച് വഴി ശേഖരിച്ച 16, 000 പൗണ്ടും ഇതോടെ ആവശ്യക്കാരുടെ കയ്യിലെത്തും. ഇതു കൂടാതെയാണ് കേരള പുനര്‍നിര്‍മ്മാണത്തിനുള്ള ഫണ്ട് ശേഖരണം തുടരുന്നത്.

മനോജ് നിരക്ഷരനും കുഞ്ഞിമുഹമ്മദും ചെക്ക് ഏറ്റു വാങ്ങി
ഇടമലക്കുടിയില്‍ നടന്ന ആദ്യ ഫണ്ട് കൈമാറ്റത്തിന് പിന്നാലെ കഴിഞ്ഞദിവസംആദിവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊതു പ്രവര്‍ത്തകരായ നിരക്ഷരന്‍ മനോജ് രവീന്ദ്രന്‍ , കുഞ്ഞഹമ്മദ് എന്നിവര്‍ക്ക് ചാരിറ്റി ചെയര്‍മാന്‍ ഷാജി ലൂക്കോസ് എറണാകുളത്ത് വെച്ച് ചെക്ക് കൈമാറി.ഓരോ മേഖലകളിലേക്കും 4000 പൗണ്ട് വീതം രണ്ടു ചെക്കുകളാണ് കൈമാറിയത്.

സ്വന്തം ആരോഗ്യമോ കുടുംബത്തിന്റെ കാര്യങ്ങളോ പോലും അവഗണിച്ച് കൊണ്ട് മനുഷ്യ നന്മയ്ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സാമുഹ്യ പ്രവര്‍ത്തകനാണ് വയനാട് മാനന്തവാടി സ്വദേശിയായ കുഞ്ഞു മുഹമ്മദ്. ആഴ്ചയില്‍ മൂന്നു ദിവസം കൂലിപ്പണി എടുത്ത് കുടുംബം കാക്കുന്ന കുഞ്ഞ് മുഹമ്മദ് ബാക്കി ദിവസങ്ങളിലെല്ലാം സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ ക്ക് വേണ്ടി നീക്കി വെയ്ക്കുന്നു. ആദിവാസി സമൂഹത്തിന്റെ പേരില്‍ നടന്നുകൊണ്ടിരിക്കുന്ന വന്‍ സാമ്പത്തിക തട്ടിപ്പുകളും ചുഷണങ്ങ ളും പുറത്തുകൊണ്ടു വരുവാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ആദിവാസി സമൂഹത്തിലെ സ്ത്രീകളുടെ പുനരുദ്ധാരണത്തിന് കുട്ടികളുടെ സ്‌കൂളിലേക്കാവശ്യമയ ബാഗുകള്‍, കുടകള്‍ തുടങ്ങിയ സാധന സാമഗ്രഹികള്‍ വങ്ങുവാനുമാണ് ഈ തുക ഉപയോഗിക്കുക തയ്യല്‍ മെഷീനുകള്‍ വാങ്ങി നല്‍കി ജോലിയിലേര്‍പ്പെടുത്തി സ്ത്രീകളെ സ്വയം പര്യാപ്തരാക്കുവാനാണ് ഈ തുക വഴി ഉദ്ദേശിക്കുന്നത്.

സമൂഹത്തിലെ അനീതിക്ക് എതിരെയും അഴിമതിക്കെതിരെയും സാമുഹ്യ മാധ്യമങ്ങളിലൂടെ ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ് നിരക്ഷരന്‍ എന്ന തൂലികാ നാമതതിലറിയപ്പെടുന്ന മനോജ് രവീന്ദ്രന്‍. കഴിഞ്ഞ പ്രളയ കാലത്ത് കുട്ടനാടന്‍ മേഖലകള്‍ അടക്കമുള്ള ബാധിത പ്രദേശങ്ങളില്‍ മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ സ്തുത്യര്‍ഹമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്.

കോഴിമല ആദിവാസി ഗോത്ര വിഭാഗത്തിനുള്ള ഫണ്ട് കൈമാറ്റം ഇന്ന്
ഇടുക്കി ജില്ലയിലെ കോഴിമല ആദിവാസി ഗോത്ര വിഭാഗത്തിലെ പത്തു കുടുംബങ്ങള്‍ക്കാണ് ഇന്ന് പണം കൈമാറുക. 4000 പൗണ്ടിന്റെ ചെക്കാണ് റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ കൈമാറുവാന്‍ തീരുമാനിച്ചിരിക്കുന്നത്.  വളരെ ദുരിതപൂര്‍ണ്ണമായ ജീവിത സാഹചര്യങ്ങളില്‍കൂടി കടന്നു പൊയ്‌ക്കൊണ്ടിരുന്ന ഈ ജനവിഭാഗത്തിന്  മഴക്കെടുതിയും ഉരുള്‍പൊട്ടലുമൊക്കെ കൂടി ആയപ്പോള്‍ ജീവിതം കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യത്തില്‍ കൂടിയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സഹായധനം ഇവരിലേക്ക് എത്തുന്നത്.

കഴിഞ്ഞ ജൂലൈ 21 ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ത്രീ പീക്ക് ചലഞ്ച് വഴിയാണ് ആദിവാസി സമൂഹത്തിന്റെ ക്ഷേമപ്രവര്‍ത്ത നങ്ങള്‍ക്കവശ്യമായ തുക സമാഹരിച്ചത്. ഇതിനായി 16,000 പൗണ്ടാണ് നീക്കിവെച്ചത്. ഓരോ മേഖലയിലും 4000 പൗണ്ട് വച്ചാണ് നല്‍കുന്നത്. ഇടമലക്കുടി അട്ടപ്പാടി, വയനാട് മേഖലകള്‍ക്ക് ഇടുക്കി ജില്ലയിലെ കോഴിമല ആദിവാസി ഗോത്ര വിഭാഗം എന്നിവര്‍ക്കാണ് സഹായധനം ലഭിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category