1 GBP = 87.90 INR                       

BREAKING NEWS

ഫ്രണ്ട്‌സ് അവാര്‍ഡ് നൈറ്റ് സുന്ദരമായി; കൈയ്യടിയോടെ അനേകം കായിക പ്രേമികള്‍: മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ചില മാഞ്ചസ്റ്റര്‍ കാഴ്ചകള്‍

Britishmalayali
kz´wteJI³

യുകെയിലെ മലയാളികളുടെ കായിക ശേഷിയെ കുറിച്ചു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഏക പ്രസ്ഥാനമാണ് മാഞ്ചസ്റ്ററിലെ ഫ്രണ്ട്‌സ് സ്‌പോര്‍ട്ടിങ് ക്ലബ്. ദേശത്തിന്റെയും മതത്തിന്റെയും ഒക്കെ പേരില്‍ സംഘടനകള്‍ രൂപീകരിക്കപ്പെടുമ്പോള്‍ കായിക സ്‌നേഹികളുടെ ആദ്യ കൂട്ടായ്മയായി മാറുക ആയിരുന്നു ഇത്. പത്തു വര്‍ഷത്തിലധികമായി തുടരുന്ന സ്‌പോര്‍ട്ടിങ് ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല ദിവസങ്ങളില്‍ ഒന്നായിരുന്നു കഴിഞ്ഞ ദിവസം കടന്നു പോയത്. അറിയപ്പെടാത്ത ഹീറോകളെ ആദരിച്ചു കൊണ്ട് ഫ്രണ്ട്‌സ് സ്‌പോര്‍ട്ടിങ് ക്ലബ് ഒരുക്കിയ അവാര്‍ഡ് ദാന ചടങ്ങ് ഏതു യുകെ മലയാളികള്‍ക്കും അഭിമാനമായി മാറി.

പാര്‍സ്വുഡ് ഹൈ സ്‌കൂളിന്റെ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ ആളുകള്‍ക്ക് മുമ്പില്‍ അവാര്‍ഡ് സെറിമണിക്കൊപ്പം അരങ്ങേറിയ നൃത്തനൃത്യങ്ങളും സംഗീത പരിപാടികളും കായികപ്രേമകളായ എല്ലാവര്‍ക്കും വര്‍ണശബളമായ വിരുന്നാണ് ഒരുക്കിയത്. മാഞ്ചസ്റ്റര്‍ മേളത്തിന്റെ ചെണ്ടമേളത്തോടു കൂടെ തുടങ്ങിയ നാലു മണിക്കൂര്‍ നീണ്ടുനിന്ന കായിക പുരസ്‌കാരനിശക്ക് സോച്ചറോ ഡാന്‍സ് കമ്പനി, പുഷ്പാഞ്ജലി ഡാന്‍സ് അക്കാദമി, നൃത്യകലാ ഡാന്‍സ് ടീം, റോസ് ഫിറ്റ്സ് ജിബോണ്‍ ഐറിഷ് ഡാന്‍സ് തുടങ്ങിയ അനുഗ്രഹീത കലാകാരന്മാരുടെ പ്രകടനങ്ങള്‍ മാറ്റ് കൂട്ടി.

ബിബിസി ഓര്‍ക്കസ്ട്ര വയലിനിസ്റ്റ് ഡോറിയിന്‍ റ്റിയൂകയുടെ വയലിന്‍ താന്ത്രികളില്‍ തീര്‍ത്ത മാന്ത്രിക വിരുന്ന് ഇത്തവണയും കാണികള്‍ക്ക് ഒരുക്കിയത് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ തന്നെയായിരുന്നു. ഒപ്പം യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നാല് യുവ സംഗീതജ്ഞരായ ടെസ്സ ജോണ്‍, റൂബന്‍ ബെന്നി, ക്രിസ്റ്റി കാലിയാടാന്‍, അലിസിയ ജൈസ് എന്നിവരോടൊപ്പം യുകെ മലയാളികള്‍ക്ക് സുപരിചിതനായ അജിത്ത്, ആനി പാലിയത് ദമ്പതികളും കൂടെ കൂടിയപ്പോള്‍ കാണികള്‍ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്കെത്തപ്പെട്ടു. 

ഇടമുറിയാതെ നടന്ന കലാപ്രകടനങ്ങള്‍ക്കിടയിലും  അവാര്‍ഡ് നിശയുടെ പ്രധാന ആകര്‍ഷണമായി അണ്‍സങ് ഹീറോ അവാര്‍ഡ് കാറ്റഗറി കാണികളുടെ കൈയ്യടി നേടി. കമ്മ്യൂണിറ്റി സ്പോര്‍ട്സിന്റെ പിന്നാമ്പുറങ്ങളില്‍ അറിയപ്പെടാതെ പോയ അഞ്ചു പേര്‍ക്കായിരുന്നു ഈ അവാര്‍ഡ് നല്‍കിയത്. ലങ്കാഷെയര്‍ ലയണ്‍സ് എന്ന അന്ധ ക്രിക്കറ്റ് ടീമിന്റെ അന്ധനായ കോച്ച് ഷെഹ്റാസ് ചോഹന്‍, ഡുകിന്‍ഫീല്‍ഡ് ക്രിക്കറ്റ് ക്ലബ്ബിന്റെ പതിമൂന്നു വയസ്സുകാരന്‍ വോളന്റീര്‍ ക്യൂലും ഹെയ്നസ് നാല്‍പതു വര്‍ഷമായി ട്യൂട്ടിങ്ടണ്‍ സെന്റ് ജോണ്‍സ് ക്രിക്കറ്റ് ടീമിന്റെ ഗ്രൗണ്ടസ് മാനായ 72 വയസ്സുകാരന്‍ ക്ലൈവ് ബ്രൂക്ക്സ്, ഗ്രെറ്റര്‍ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ലീഗ്ലെ അമ്പയര്‍ ഇന്ത്യകാരനായ ജയ് ജോഷി, യുണൈറ്റഡ് സ്റ്റാര്‍സ് ക്രിക്കറ്റ് ക്ലബ് സെക്രട്ടറി സായ് കുമാര്‍ എന്നിവരാണ് അവാര്‍ഡിനര്‍ഹരായത്. ഇതോടൊപ്പം തന്നെ ഫ്രണ്ട്സ് സ്പോര്‍ട്ടിങ് ക്ലബ്ബിന്റെ ഓള്‍ സ്റ്റാര്‍സ്  അണ്ടര്‍ 9, അണ്ടര്‍ 11, അണ്ടര്‍ 13, സീനിയര്‍ ടീമുകളിലെ മികച്ച കളിക്കാര്‍ക്കും അവാര്‍ഡ് നല്‍കി ആദരിച്ചു. 

ക്രിക്കറ്റ് ഇതിഹാസം ഫറോഖ് എഞ്ചിനീയര്‍ ആയിരുന്നു മുഖിയാതിഥി. ഒപ്പം മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലെയും, ലങ്കാഷെയര്‍ കൗണ്ടി ക്രിക്കറ്റ് ഫൗണ്ടേഷന്‍ ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ലീഗിലെയും ഒഫീഷ്യല്‍സ് അവാര്‍ഡ് നൈറ്റില്‍ സന്നിഹിതരായിരുന്നു.
\

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category