1 GBP = 91.80 INR                       

BREAKING NEWS

അമ്മയ്‌ക്കൊപ്പം മഞ്ഞുമല കയറാനുള്ള ആ ശ്രമം ആരുടെ കണ്ണാണ് നിറയിക്കാത്തത്? ഒരു കുഞ്ഞുകരടിയുടെ നിതാന്ത പരിശ്രമം വിജയിക്കുന്ന വീഡിയോ കണ്ടുനോക്കൂ

Britishmalayali
kz´wteJI³

തിജീവനത്തിന്റെ എത്രവേണമെങ്കിലും ഉദാഹരണങ്ങള്‍ മൃഗലോകത്തുനിന്ന് ലഭിക്കും. മഞ്ഞുമലയിലേക്ക് അമ്മയ്‌ക്കൊപ്പം കയറാനുള്ള ഈ കുഞ്ഞുക്കരടിയുടെ ദൃശ്യം അതിനുദാഹരണമാണ്. കാണുന്നവരെയൊക്കെ ആവേശംകൊള്ളിക്കുന്ന വീഡിയോ റഷ്യക്കാരനായ ഒരാളാണ് ചിത്രീകരിച്ചത്. റോയല്‍ കനേഡിയന്‍ ജിയോഗ്രാഫിക്കല്‍ സൊസൈറ്റി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വീഡിയോ ലക്ഷക്കണക്കിനാളുകളാണ് ഇതുവരെ കണ്ടതും ഷെയര്‍ ചെയ്തതും.

അമ്മയുടെ പിന്നാലെ മലമുകളിലേക്ക് വലിഞ്ഞുകയറുന്ന കരടിക്കുഞ്ഞ് പിടിവിട്ട് താഴേക്കുവീഴുന്നതും തട്ടിത്തടഞ്ഞെഴുന്നേറ്റ് വീണ്ടും കയറുന്നതും ദൃശ്യത്തില്‍ കാണാം. ഡ്രോണ്‍ ക്യാമറയുടെ സഹായത്തോടെയാണ് ഇത് ചിത്രീകരിച്ചത്. ഇത്തരം ചിത്രീകരണങ്ങളും കരടിക്കുഞ്ഞുങ്‌ളെ പരിഭ്രാന്തരാക്കാറുണ്ടെന്ന വാദവുമായി മൃഗസ്‌നേഹികളും രംഗത്തുണ്ട്.

കുഞ്ഞിക്കാലുകള്‍കൊണ്ട് മഞ്ഞിലൂടെ പിടിച്ചുകയറിയ കരടിക്കുഞ്ഞ് പലവട്ടം പിടിവിട്ട് താഴേക്ക് വീഴുന്നുണ്ട്. ഒരുഘട്ടത്തില്‍ ഏറ്റവും മുകളിലെത്തിയ കുഞ്ഞിനെ അമ്മക്കരടിതന്നെ ഭയപ്പെടുത്തി താഴേക്ക് വീഴ്ത്തുന്നതും കാണാം. ഏറെ താഴെ പാറയിലേക്ക് വീണ കുഞ്ഞ് പിന്നീട് അതിവേഗം പിടിച്ചുകയറി മുകളിലെത്തുകയും അമ്മയോടൊപ്പം ഓടിമറയുകയും ചെയ്യുന്നു.

കരടിക്കുഞ്ഞിന്റെ മലകയറ്റം കണ്ടിരിക്കാനാവുന്നില്ലെന്ന് ചിലര്‍ ട്വീറ്റ് ചെയ്തു. കുഞ്ഞ് മുകളിലെത്തിയോ എന്ന ആകാംഷയില്‍ വീഡിയോ ഫാസ്റ്റ് ഫോര്‍വേഡ് ചെയ്തവരുമുണ്ട്. വീഡിയോ വളരെ പ്രചോദനം നല്‍കുന്ന ഒന്നാണെന്ന് മറ്റുചിലര്‍ പറയുന്നു. കുഞ്ഞിനെ മലകയറ്റം പഠിപ്പിക്കാന്‍ അമ്മക്കരടി നടത്തുന്ന ശ്രമങ്ങള്‍ കണ്ടുപഠിക്കേണ്ടതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

റോയല്‍ കനേഡിയന്‍ ജിയോഗ്രാഫിക്കല്‍ സൊസൈറ്റി അംഗമായ സിയ ടോങ്ങാണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. ഇതുവരെ ദശലക്ഷക്കണക്കിനാളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. ലക്ഷക്കണക്കിന് പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category