1 GBP = 89.80 INR                       

BREAKING NEWS

ശബരിമലയില്‍ നമ്മള്‍ കാണുന്നതൊക്കെ സി പി എമ്മും ബിജെപിയും ചേര്‍ന്നുള്ള ഒത്തുകളിയാണോ? ഉപദേശിക്കാനും തിരിച്ചയക്കാനുമെങ്കില്‍ പിന്നെന്തിന് കോടികള്‍ മുടക്കി പൊലീസിനെ അവിടെയിറക്കി? ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ അല്ലാതെ മറ്റെന്തിങ്കിലും നേടാന്‍ ഇതുവരെ കഴിഞ്ഞോ? വത്സന്‍ തില്ലങ്കേരിയേ നേതാവാക്കണമെന്ന് പിണറായി വിജയന് എന്താണ് ഇത്ര നിര്‍ബന്ധം ?

Britishmalayali
ഷാജന്‍ സ്‌കറിയ

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം എന്ന് പറഞ്ഞ് പൊലീസു സര്‍ക്കാരും എന്തിനാണ് ഇങ്ങനെ വാശി കാണിക്കുന്നത് എന്ന് ചോദിച്ച് പല തവണ ഇന്‍സ്റ്റന്റ് റെസ്പോണ്‍സില്‍ ഞാന്‍ തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചിത്തിര ആട്ടവിശേഷത്തിന് നട തുറന്ന ഇന്നും ഇന്നലേയും പൊലീസും സര്‍ക്കാരും കാണിക്കുന്ന അഭ്യാസങ്ങള്‍ കണ്ടാല്‍ ആ ചോദ്യം തിരുത്തി ചോദിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് പുരോഗമനപക്ഷത്ത് തന്നെയാണ് തങ്ങള്‍ എന്ന് പരഞ്ഞ് കണ്ണില്‍ പൊടിയിട്ടുകൊണ്ട് ശബരിമലയില്‍ ആര്‍എസ്എസിന്റേയും സംഘപരിവാറിന്റേയും അജണ്ട നടത്തുകയല്ലേ സര്‍ക്കാരിന്റേയും പൊലീസിന്റേയും നയം എന്ന് സംശയിക്കേണ്ടി വരുന്നതില്‍ ഖേതമുണ്ട്.

ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള ശ്രമവും നീക്കവും ദുര്‍ഭാഗ്യകരമാണെന്ന നിലപാടില്‍ ഉറച്ച് നിന്ന്കൊണ്ട് തന്നെ അിന്റെ പേരില്‍ പൊലീസും സര്‍ക്കാരും കാട്ടിക്കൂട്ടുന്ന പേകൂത്തുകള്‍ ഈ സമൂഹത്തോടും ഖജനാവിനോടുമുള്ള വെല്ലുവിളിയാണ് എന്ന് എടുത്ത് പറയുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ല. എന്താണ് ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട്. ഒന്നുകില്‍ പുരോഗമനവാദവും കോടതിവിധിയും ഉയര്‍ത്തിപ്പിടിച്ച് അതിനുല്ള നിലപാട് എടുക്കുക. അപ്പോള്‍ നൂറ് കണക്കിന് പൊലീസുകാരുടെ ബലം അവി െപ്രയോഗിക്കേണ്ടിവന്നു എന്ന് വരാം. അല്ലെങ്കില്‍ ഭക്തജനങ്ങളുടെ വികാരം മനസ്സിലാക്കി ബലപ്രയോഗത്തിലൂടെ നടപ്പിലാക്കേണ്ടതല്ല ശബരിമലയിലെ യുവതി പ്രവേശനം എന്ന് കോടതിയോട് തുറന്ന് പറഞ്ഞ് സമവായത്തിന്റേയും സമാധാനത്തിന്റേയും നിലപാട് എടുക്കുക.

മറിച്ച് ഒരു നിലപാട് എടുക്കാന്‍ ഈ സര്‍ക്കാരിന് കഴിയില്ല. കാരണം സുപ്രീം കോടതി വിധിയാണ് ഒരു വശത്ത്. പുരോഗമനവാദവും കോടതിവിധിയും പറഞ്ഞ് ഒരുവശത്ത് ഗീര്‍വാണം അടിക്കുമ്പോള്‍ തന്നെ മറുവശത്ത് ആര്‍എസ്എസിനെക്കാളും സംഗപരിവാറിനെക്കാളും മൃതുവായ സമീപനത്തിലൂടെ അതിനെ അട്ടിമറിക്കുന്നതും ഇതേ സര്‍ക്കാരും പൊലീസും തന്നെയാണ്. ഇന്നും ഇന്നലേയും പമ്പയിലും സന്നിധാനത്തും ഒക്കെ നടക്കുന്ന ഒരു കാര്യം ഒന്ന് ചിന്തിച്ച് നോക്കുക നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഭക്തരെ 24 മഇക്കൂറില്‍ കൂടുതല്‍ തങ്ങാന്‍ അനുവദിക്കില്ലെന്ന് പറയുകയും എല്ലാ ഗസ്റ്റ്ഹൗസില്‍ നിന്നും ആളെ ഒഴിവാക്കുകയും ചെയ്യുമ്പോള്‍ രു അയ്യപ്പ ഭക്തനെ അഞ്ചും ആറും തവണ പൊലീസുകാര്‍ പരിശോധിക്കുകയും ചെയ്യും എന്ന് പറയുമ്പോള്‍ ബിജെപി നേതാക്കളായ കെ സുരേന്ദ്രനും എംടി രമേശും വിവി രാജേഷും ഒന്നും സന്നിധാനത്ത് എത്തിയത് പൊലീസ് അറിയാതെയാണോ?

ശബരിമലയിലെ ബിജെപി നേതാക്കള്‍ അവിടുത്തെ നിയന്ത്രണം ഏറ്റെടുക്കുമ്പോള്‍ പൊലീസ് അക്ഷരാര്‍ഥത്തില്‍ നിസ്സഹായരാകുന്ന കാഴ്ചയാണ്. സന്നിധാനത്ത് നിന്നും പൊലീസ് കസ്റ്റഡിയില് എടുത്ത ഭക്തനെ അല്ലെങ്കില്‍ സിപിഎം, പൊലീസിന്റെ ഭാഷയില്‍ ഒരു കലാപകാരിയെ വിട്ടുകിട്ടുന്നതിന് നൂറ് കണക്കിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇരച്ച് കയറിയപ്പോള്‍ നിസ്സഹായരായി നോക്കി നില്‍ക്കാനും ആര്‍എസ്എസ് നേതാവിന് മൈക്ക് കൈമാറി രംഗം ശാന്തമാക്കാന്‍ അഭ്യര്‍ത്ഥിക്കാനുമാണ് പൊലീസ് തയ്യാറായത്. പൊലീസിന്റെ മൈക്ക് പിടിച്ചുകൊണ്ട ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കരി പറഞ്ഞ ഓരോ വാക്കും ശ്രദ്ധിക്കേണ്ടതാണ്. ഇവിടെ കലാപമല്ലെന്നും എല്ലാവരും പിരിഞ്ഞ് പോണമെന്നും ആരെയെങ്കിലും ആവശ്യമുണ്ടൈങ്കില്‍ ഞാന്‍ വിളിക്കുമെന്നുമാണ് തില്ലങ്കരി പറഞ്ഞത്.

വത്സന്‍ തില്ലങ്കരി എന്ന നേതാവ് ഇതൊക്കെ പറഞ്ഞ മൈക്ക് പിടിച്ച് കൊടുത്തത് ഒരു പൊലീസുകാരനാണ്. ഐപിഎസുകാര്‍ തോറ്റിടത്ത് വത്സന്‍ തില്ലങ്കരി ശബരിമലയുടെ നേതൃത്വം ഏറ്റെടുക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ആ പ്രസംഗത്തില്‍ തില്ലങ്കരി ഒന്നുകൂടി പറഞ്ഞു. ആചാരങ്ങള്‍ പാലിക്കുന്നതിനാണ് പൊലീസ് ഇവിടെയുള്ളത് എന്നാണ്. വത്സന്‍ തില്ലങ്കരിയുടെ പ്രസ്താവന ശരിവെയ്ക്കുന്ന കാര്യങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസമായി നടന്നിട്ടുള്ളത്. ശബരിമല സന്ദര്‍ശിക്കാനും ആചാരം ലംഘിക്കാനും സിപിഎം നേതാവ് ഭാര്യയെ നിര്‍ബന്ധിക്കുമ്പോള്‍ യുവതിയോട് പൊലീസ് പറഞ്ഞത് അങ്ങോട്ട് പോകരുത് എന്നാണ്. അവരെ ഉപദേശിച്ച് തിരികെ അയച്ചു. ശരികക്ും പറഞ്ഞാല് ശബരിലയില്‍ ഇപ്പോള്‍ നക്കുന്നത് കൗണ്‍സിലിങ് മാത്രമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category