1 GBP = 91.80 INR                       

BREAKING NEWS

ജിഎംഎയുടെ ആദ്യ വീട് ചെങ്ങന്നൂരില്‍ നിര്‍മ്മാണം ആരംഭിച്ചു; മൂന്നു വീടുകള്‍ കൂടി ഉടന്‍ നിര്‍മ്മിക്കും; ഓരോ വീടിനും ചിലവാക്കുന്നത് ആറു ലക്ഷം രൂപ വീതം

Britishmalayali
kz´wteJI³

ഹജീവികളോടുള്ള സഹാനുഭൂതി ക്രിയാത്മകമായ പ്രവര്‍ത്തങ്ങളിലൂടെ തെളിയിച്ച് ജി.എം.എ വീണ്ടും യുകെ മലയാളികള്‍ക്ക് അഭിമാനവും മാതൃകയുമായി മാറുന്നു. ചെങ്ങന്നൂരിലെ പുലിയൂരില്‍ ജി.എം.എ കേരള ഫ്‌ളഡ് റിലീഫ് ഫണ്ട് ഉപയോഗിച്ചുള്ള ആദ്യ ഹൗസിങ് പ്രോജക്ടിന്റെ തറക്കല്ലിടല്‍ കര്‍മ്മമാണ് മലയാളികള്‍ക്ക് അഭിമാനമായത്. ഓണാഘോഷപരിപാടികള്‍ കാന്‍സല്‍ ചെയ്തുകൊണ്ട്, പ്രളയ ദിനങ്ങളില്‍ തന്നെ 25000 പൗണ്ട് ടാര്‍ജറ്റായുള്ള കേരള ഫ്‌ളഡ് റിലീഫ് ഫണ്ടിന് രൂപം  നല്‍കുകയും, ജി.എം.എയിലെ യുവ തലമുറയടക്കം ഓരോ അംഗങ്ങളും അതിന്റെ ലക്ഷ്യപ്രാപ്തിക്കു വേണ്ടി രംഗത്ത് വരികയും ചെയ്തു.

ജി.എം.എ അംഗങ്ങളുടെ ഡൊണേഷനായും, ജോലിസ്ഥലങ്ങളില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ സ്‌നാക്ക് സെയില്‍ വഴിയും, മുസ്ലിം, ക്രിസ്ത്യന്‍ പള്ളികള്‍ കേന്ദ്രീകരിച്ചും സ്ട്രീറ്റ് കളക്ഷന്‍ വഴിയും, എഫ്ബി പേജ് മുഖേനയുമെല്ലാം, സഹജീവികളോടുള്ള സഹാനുഭൂതി നാണയത്തുട്ടുകളായും പൗണ്ടുകളായും ഒഴുകിയെത്തുകയായിരുന്നു. 25000 പൗണ്ട് എന്ന ടാര്‍ജറ്റ് വെറും മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ മറികടന്ന് ഇപ്പോള്‍ 28000 പൗണ്ടിലാണ് എത്തിനില്‍ക്കുന്നത്.

പ്രളയത്തില്‍ കിടപ്പാടം തന്നെ നഷ്ടപെട്ട, സാമ്പത്തികമായി ഏറ്റവും കഷ്ടത അനുഭവിക്കുന്ന നാല് കുടുംബങ്ങള്‍ക്ക് പൂര്‍ണ്ണമായും ജി.എം.എ റിലീഫ് ഫണ്ട്  ഉപയോഗിച്ച് 6000 പൗണ്ടിന് തത്തുല്ല്യമായ പുതിയ വീട് നിര്‍മ്മിച്ച് നല്‍കുകയാണ് ജി.എം.എ ചെയ്യുന്നത്. ആദ്യ ഭവനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെങ്ങന്നൂരിനടുത്തു പുലിയൂരില്‍ കൂലിപ്പണിക്കാരനായ സജി കാരാപ്പള്ളിയില്‍ എന്ന വ്യക്തിക്കും കുടുംബത്തിനുമായി തുടക്കം കുറിച്ചു.

പ്രളയത്തില്‍, അവരുടെ കൊച്ചു വീട് പൂര്‍ണ്ണമായും ഇല്ലാതാകുകയായിരുന്നു. കാലങ്ങളായി മാറാ രോഗങ്ങള്‍ അലട്ടുന്ന സജിയുടെ ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും മുമ്പിലേക്ക് ജി.എം.എയുടെ സഹായഹസ്തം തേടി ചെല്ലുകയായിരുന്നു. ജി.എം.എ എക്‌സിക്യൂട്ടീവ് അംഗം തോമസ് ചാക്കോയാണ് സജിയുടെ കുടുംബത്തെ കണ്ടെത്തുന്നതും നിര്‍മ്മാണം തുടങ്ങുന്നതിന് ാവശ്യമായ ഏകോപനം ഇത്രയും വേഗത്തില്‍ സാധ്യമായതും. തറക്കല്ലിടല്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സജിക്കും കുടുംബത്തോടുമൊപ്പം പുലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ശൈലജ, വാര്‍ഡ് മെമ്പര്‍മാരായ മുരളീധരന്‍, ബാബു കല്ലുത്തറ, ജി.എം.എ പ്രതിനിധി ഷാജി എബ്രഹാം, പൊതു പ്രവര്‍ത്തകരായ ബിനു മുട്ടാര്‍, രാജീവ് പള്ളത്ത്, അനീഷ് തുടങ്ങി  പ്രാദേശിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ വിശിഷ്ട അതിഥികള്‍ സന്നിഹിതരായിരുന്നു. 

ഇതോടൊപ്പം, പ്രളയത്തോടെ വീട്ടിലെ സാധന സാമഗ്രികളെല്ലാം നഷ്ടപെട്ടു പോകുകയോ ഉപയോഗ ശൂന്യമാകുകയോ ചെയ്ത, സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന 20 കുടുംബങ്ങള്‍ക്ക് ഇരുപതിനായിരം രൂപ വരെ മൂല്യമുള്ള അവശ്യ വസ്തുക്കള്‍ നല്‍കി സഹായിക്കുകയും ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category