1 GBP = 91.80 INR                       

BREAKING NEWS

അഭിഷേകാഗ്‌നിയില്‍ ജ്വലിച്ച് ഗ്രേറ്റ് ബ്രിട്ടണ്‍; ബഥേലില്‍ വീണ്ടും രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 10ന്

Britishmalayali
ബാബു ജോസഫ്

ബര്‍മിങ്ഹാം: അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകളുടെ അനുഗ്രഹ വര്‍ഷത്തില്‍ പുത്തനുണര്‍വ്വോടെ ഫാ: സോജി ഓലിക്കല്‍ നയിക്കുന്ന നവംബര്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ഈമാസം 10ന് ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും. രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ ഇത്തവണ ആര്‍ച്ച് ബിഷപ്പ് കെവിന്‍ മക്ഡൊണാള്‍ഡ്, ആഫ്രിക്കന്‍ രാജ്യമായ എത്യോപ്പിയയില്‍ നിന്നുമുള്ള കാത്തലിക് ബിഷപ്പ് വര്‍ഗീസ് തോട്ടങ്കര, പ്രമുഖ സുവിശേഷ പ്രവര്‍ത്തക മരിയ ഹീത്ത് എന്നിവര്‍ക്കൊപ്പം ബ്രദര്‍ സന്തോഷ് ടിയും ഇത്തവണത്തെ കണ്‍വന്‍ഷനില്‍ ഫാ: സോജി ഓലിക്കലിനൊപ്പം വചന ശുശ്രൂഷ നയിക്കും. പാക്കിസ്ഥാനില്‍ നിന്നും എത്തിയിട്ടുള്ള ഫാ: റയനും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

കണ്‍വന്‍ഷനില്‍ വിശ്വാസികള്‍ക്ക് അനുഗ്രഹവര്‍ഷത്തിനായി ബഥേല്‍ സെന്റര്‍ ഒരുങ്ങുകയാണ്. ഫാ: സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ പ്രത്യേക മരിയന്‍ റാലിയോടെ രാവിലെ എട്ടിന് ആരംഭിച്ച് വൈകിട്ട് നാലിനു സമാപിക്കും. ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.

ഫാ: സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും മുഴുവനാളുകളെയും രണ്ടാം ശനിയാഴ്ച ബര്‍മിങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഷാജി - 07878149670, അനീഷ് - 07760254700, ബിജുമോന്‍ മാത്യു - 07515368239. Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക് ടോമി ചെമ്പോട്ടിക്കല്‍ - 07737935424, ബിജു എബ്രഹാം - 07859890267 എന്നിവരുമായി ബന്ധപ്പെടുക.
കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം
Bethel Convention Centre, Kelvin Way, West Bromwich, Birmingham, (Near J 1 of the M5), B70 7JW

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category