1 GBP = 91.80 INR                       

BREAKING NEWS

അഖില യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആഷ്‌ഫോര്‍ഡില്‍ പോരാട്ട വേദി ഒരുങ്ങുന്നു; കായികപ്രേമികളില്‍ ആവേശ നിറയ്ക്കുന്ന കായിക മത്സരം ഡിസംബര്‍ ഒന്നിന്

Britishmalayali
ജോണ്‍സ് മാത്യൂസ്

ആഷ്‌ഫോര്‍ഡ്: കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഒന്നിന് ശനിയാഴ്ച അഖില യുകെ ബാഡ്മിന്റണ്‍ (ഡബിള്‍സ്) ടൂര്‍ണ്ണമെന്റ് നടത്തപ്പെടുന്നു. വിജയകരമായ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിനു ശേഷം യുകെയിലെ കായിക പ്രേമികള്‍ക്കായി മറ്റൊരു കായിക മാമാങ്കത്തിനായി ആഷ്‌ഫോര്‍ഡ് മലയാളികള്‍ ഒരുങ്ങുകയാണ്.

ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂളിന്റെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വിജയികളാകുന്ന ടീമുകള്‍ക്ക് യഥാക്രമം 401, 201 പൗണ്ട് നല്‍കുന്നതാണ്. ടൂര്‍ണ്ണമെന്റിന്റെ അന്നേ ദിവസം രാവിലെ ഒന്‍പതു മണിക്ക് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. രാവിലെ മുതല്‍ മത്സരങ്ങള്‍ അവസാനിക്കുന്ന സമയം വരെ കാണികള്‍ക്കും കളിക്കാര്‍ക്കും വൈവിധ്യവും രുചികരവുമായ ഭക്ഷണ ശാലയും പ്രവര്‍ത്തിക്കുന്നതാണ്.

ടൂര്‍ണ്ണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ക്ക് രൂപം കൊടുത്തു. ഈ മത്സരങ്ങളെല്ലാം വന്‍ വിജയമാക്കുവാന്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളുടെയും നിസ്സീമമായ സഹകരണവും പങ്കാളിത്തവുമുണ്ടാകണമെന്നും യുകെയിലെ കായിക പ്രേമികളായ എല്ലാ ആള്‍ക്കാരെയും പ്രസ്തുത ദിവസം സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ജസ്റ്റിന്‍ ജോസഫ് (പ്രസിഡന്റ്) മോളി ജോളി (വൈസ് പ്രസിഡന്റ്) ട്രീസ സുബിന്‍ (സെക്രട്ടറി) സിജോ ജെയിംസ് (ജോയിന്റ് സെക്രട്ടറി) ജെറി ജോസ് (ഖജാന്‍ജി) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
കൂടുതല്‍ അറിയുവാന്‍ ബന്ധപ്പെടുക
ജസ്റ്റിന്‍ ജോസഫ് - 07833227738, രാജീവ് തോമസ് - 07877124805, ജെറി ജോസ് - 07861653060, ജോണ്‍സണ്‍ തോമസ് - 07886367154
മത്സരം നടക്കുന്ന വേദിയുടെ വിലാസം
The Norton Knatchbull School, Hythe Road, Ashford, Kent, TN24 0QJ

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category