1 GBP = 89.80 INR                       

BREAKING NEWS

ഇടുക്കിയിലെ 10 ആദിവാസി കുടുംബങ്ങള്‍ക്ക് 4000 പൗണ്ട് നല്‍കി; 'ബ്രിട്ടീഷ് മലയാളി'യില്‍ തുടങ്ങി 'മറുനാടന്‍ മലയാളി'യിലൂടെ തുടരുന്ന സാമൂഹ്യപ്രതിബദ്ധതയെ പ്രശംസിച്ചു റോഷി അഗസ്റ്റിന്‍ എംഎല്‍എ

Britishmalayali
ഷാജി ലൂക്കോസ്

ഴിഞ്ഞ പ്രളയക്കെടുതിയില്‍ ശക്തമായ ഉരുള്‍ പോട്ടലിലും മലവെള്ളപാച്ചിലിലും പെട്ട് ഇടുക്കി ജില്ലയില്‍ മാത്രം 49 ഓളം ജീവനുകളാണ് നഷ്ടമായത്. ഇടുക്കിയുടെ ഉള്‍മേഖലകളില്‍ അകപ്പെട്ട ആദിവാസി ജനസമൂഹമാണ് ഈയൊരു കെടുതിയുടെ കൂടുതല്‍ തിക്തഫലങ്ങള്‍ അനുഭവിച്ചത്. ഈയൊരു സാഹചര്യത്തിലാണ് ആദിവാസി സമൂഹത്തില്‍പ്പെട്ട ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുത്ത എല്ലാം നഷ്ടപ്പെട്ട പത്ത് കുടുംബങ്ങള്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ 4000 പൗണ്ട് സഹായം വിതരണം ചെയ്തത്. ഇന്നലെ ചെറുതോണി ടൗണില്‍ വച്ച് നടന്ന ചടങ്ങില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എ ആണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സഹായം വിതരണം ചെയ്തത്. ഓരോ കുടുംബത്തിനും 400 പൗണ്ട് വച്ച് മൊത്തം നാലായിരം പൗണ്ടാണ് നല്‍കിയത്.

ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഗസ്തി അഴകത്ത് ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷാജി ലൂക്കോസ് ഫണ്ട് വിതരണത്തിന് നേതൃത്വം നല്‍കി. വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജോ തടത്തില്‍, കര്‍ഷക കോണ്‍ഗ്രസ് സംസഥാന പ്രസിഡന്റ് റെജി, കാഞ്ചിയാര്‍ പഞ്ചായത്ത് മെമ്പര്‍ ഷിജി തുടങ്ങി ജില്ലയിലെ രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ നിന്നുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെക്കുറിച്ചും മറുനാടന്‍ മലയാളിവഴി നടത്തിക്കൊണ്ടിരിക്കുന്ന അഴിമതിക്കെതിരെയും മനുഷ്യ നന്മക്ക് വേണ്ടിയുള്ള പോരാട്ടങ്ങളെക്കുറിച്ചും ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. മറ്റൊരു വിദേശ രാജ്യങ്ങളില്‍ നിന്നും ലഭിക്കാത്ത വിധത്തിലുള്ള സഹായം യുകെയിലുള്ള മലയാളികള്‍ ഇടുക്കി നിവാസികള്‍ക്ക്  ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ വഴി നല്‍കിയതിന് മറ്റ് പ്രാസംഗികര്‍ പ്രത്യേകം നന്ദി അറിയിച്ചു.

വത്തിക്കാട് കുഞ്ഞു നാരായണന്‍, രാജേന്ദ്രന്‍ സൂര്യന്‍, കാഞ്ചിയാര്‍ നിന്നുള്ള അജിത അജി, ബിനു കെ. ജി, സതീശന്‍ ചന്ദ്രന്‍, വഴത്തോപില്‍ നിന്നുള്ള ചെല്ലപ്പന്‍, ജയരാജ് പാണ്ഡ്യന്‍, വിജയന്‍ പി. യു, കഞ്ഞിക്കുഴി സ്വദേശികളായ ടി. കെ. ഗിരീഷ്, സരോജിനി പ്രഭാകരന്‍ തുടങ്ങിയവര്‍ക്ക് ആണ് തുക വിതരണം ചെയ്തത്. വീട്ടിലെ മുഴുവന്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവര്‍ മുതല്‍ കിടപ്പാടവും കൃഷിയും നിത്യവരുമാനവും നഷ്ടപ്പെട്ടവര്‍ വരെ ഇവരില്‍ ഉള്‍പ്പെടുന്നു.

മലയിടിഞ്ഞ് തകര്‍ന്നടിഞ്ഞ റോഡുകളുടെ ദൃശ്യങ്ങള്‍, ഇടുക്കിയുടെ നടുവൊടിച്ച പ്രകൃതി ദുരന്തത്തിന്റെ ബാക്കിപത്രമായി ഇന്നും ഇടുക്കിയില്‍ ഉടനീളം കാണാന്‍ സാധിക്കും. മനുഷ്യജീവനുകളെ കൂടാതെ വളര്‍ത്തു മൃഗങ്ങളടക്കം വീടും കൃഷിയുമെല്ലാം നഷ്ടപ്പെട്ട വലിയൊരു ജനസമൂഹത്തെയാണ് ഇടുക്കിയില്‍ ഉടനീളം കാണുവാന്‍ സാധിച്ചത്. അസ്ഥിപഞ്ചരമായി അവശേഷിക്കുന്ന ചെറുതോണിപ്പാലവും ഡാമില്‍ നിന്നുള്ള നീരൊഴുക്കിനാല്‍ ഇരുകരകളും തകര്‍ന്ന് വറ്റി വരണ്ട് കിടക്കുന്ന ചെറുതോണി കനാലുമെല്ലാം ദുരന്ത ഭീകരതയുടെ ആഴം വ്യക്തമാക്കുന്നു. വെള്ളപ്പൊക്കത്തിന്റെ അളവുകോല്‍ കൊണ്ട് മാത്രം ദുരിതാശ്വാസ സഹായ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട ഇടുക്കി നിവാസികള്‍ അവഗണിക്കപ്പെടുന്നു എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കിയ 8000 പൗണ്ട് ഉപയോഗിച്ച് നിരക്ഷരന്‍ മനോജ് രവീന്ദ്രനും കുഞ്ഞു മുഹമ്മദും ചേര്‍ന്ന് നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്ന വയനാട്ടിലെയും അട്ടപ്പാടിയിലെയും കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കി. വയനാട്ടിലെ ആദിവാസികള്‍ക്കിടയില്‍ ഉടനെ നടത്താന്‍ ഉദ്ദേശിക്കുന്ന ഒരു പ്രവര്‍ത്തനം താഴെ പറയുന്നു. പന്ത്രണ്ടോളം ആദിവാസി യുവതികള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ നാലു തയ്യല്‍ മെഷീനുകളും ഒരു ഇന്റര്‍ലോക്ക് മെഷീനും വാങ്ങി ഫോറസ്റ്റ് അധീനതയിലുള്ള ഒരു കെട്ടിടത്തില്‍ സ്ഥാപിച്ച് നല്‍കാനും ചില തുന്നല്‍ ജോലികള്‍ അവര്‍ക്ക് സംഘടിപ്പിച്ചു കൊടുക്കാനും പദ്ധതിയിട്ടിട്ടുണ്ട്. പണം കിട്ടിയ സ്ഥിതിക്ക് ഏറ്റവും അടുത്ത ദിവസങ്ങളില്‍ തന്നെ അത് ചെയ്യുന്നതാണ്. പിന്നെയുള്ളത് കഴിഞ്ഞ പത്തുവര്‍ഷത്തോളമായി തുടര്‍ന്നുപോരുന്ന ചില പ്രവര്‍ത്തനങ്ങളാണ്. ഈ പണം സ്ഥിരനിക്ഷേപം ആക്കി അതില്‍ നിന്ന് കിട്ടുന്ന പലിശ ഉപയോഗിച്ച് ആ പ്രവര്‍ത്തനങ്ങള്‍ വരുംകാലങ്ങളില്‍ ഇടതടവില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

ഓണം അടുക്കുമ്പോള്‍ എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും ഒരാഴ്ചത്തേക്കുള്ള പലചരക്ക് സാധനങ്ങള്‍ ചേര്‍ത്ത് ഓണക്കിറ്റ് കൊടുക്കുക എന്നതാണ് ഒരു കാര്യം. ഇത് നിലവില്‍ ചെയ്തു കൊണ്ടിരിക്കുന്ന കാര്യമാണ്. സ്‌കൂള്‍ തുറക്കുന്ന സമയത്ത് ആദിവാസി കുട്ടികള്‍ക്ക് പുസ്തകം യൂണിഫോം, കുട, സ്‌കൂള്‍ ബാഗ്, വാട്ടര്‍ ബോട്ടില്‍ എന്നിവ മുന്‍പും നല്‍കിക്കൊണ്ടിരുന്നതാണ്. അതും തുടര്‍ന്ന് ചെയ്യും. ഇതേ പ്രവര്‍ത്തനങ്ങള്‍ അട്ടപ്പാടിയിലേക്ക് വ്യാപിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category