1 GBP = 87.50 INR                       

BREAKING NEWS

30 പൗണ്ടില്‍ താഴെ കൊടുത്താല്‍ മതിയാവും; പക്ഷേ സെലക്ഷന്‍ തെറ്റരുത്; വെള്ളം തിളപ്പിക്കാനുള്ള ഏറ്റവും നല്ല മൂന്ന് കെറ്റിലുകള്‍ ഇവ

Britishmalayali
kz´wteJI³

ക്രിസ്മസിനോട് അനുബന്ധിച്ച് പുതിയൊരു കെറ്റില്‍ വാങ്ങാന്‍ തയ്യാറെടുക്കുകയാണോ? നിങ്ങളുടെ ബജറ്റിനെ താറുമാറാക്കത്ത വിധത്തില്‍ നീതിപൂര്‍വകമായ വിലയില്‍ നല്ലൊരു കെറ്റില്‍ വാങ്ങാന്‍ അല്‍പം ശ്രദ്ധിച്ചാല്‍ സാധിക്കും. കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച്...? പുതിയ കെറ്റില്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന ഏതാനും കാര്യങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. 30 പൗണ്ടില്‍ താഴെ വിലയുള്ളതും നിരവധി ഗുണങ്ങളുളളതുമായ മൂന്ന് കെറ്റിലുകളെ ഇതിന്റെ ഭാഗമായി വിച്ച്...? പരിചയപ്പെടുത്തുന്നുണ്ട്. വെള്ളം തിളപ്പിക്കാനുള്ള കെറ്റില്‍ വാങ്ങുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് വിച്ച്...? നിര്‍ദേശിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളില്‍ പെട്ട നിരവധി കെറ്റിലുകളെ ടെസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് വിച്ച് ഈ നിര്‍ദേശങ്ങള്‍ നല്‍കുന്നത്.

ബോഷ്, ബ്രെവില്ലെ, മോര്‍ഫി റിച്ചാര്‍ഡ്സ്, റസ്സല്‍ ഹോബ്സ് അടക്കം പ്രമുഖ ബ്രാന്‍ഡുകളില്‍ നിന്നുള്ള പുതിയ ഇനങ്ങളടക്കം 14 കെറ്റിലുകളെയാണ് വിച്ച്..? ടെസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ അഞ്ച് മോഡലുകള്‍ക്കുള്ള വില 30 പൗണ്ടോ അതില്‍ കുറവോ ആണ്. 12 പൗണ്ട് വിലയുള്ള അസ്ദയുടെ കെറ്റിലും ഇതില്‍ പെടുന്നു. തങ്ങള്‍ ടെസ്റ്റ് ചെയ്തവയില്‍ വച്ച് ഏറ്റവും വില കുറഞ്ഞ കെറ്റിലാണിതെന്ന് വിച്ച്..? വെളിപ്പെടുത്തുന്നു. ടെസ്റ്റ് ചെയ്തിരിക്കുന്നവയില്‍ വിലക്കുറവ് കൊണ്ടും ഗുണമേന്മ കൊണ്ടും വാങ്ങാന്‍ ഏറ്റവും യോജിച്ച മൂന്നെണ്ണമാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.

വില കുറഞ്ഞ കെറ്റില്‍ വാങ്ങണമോ?
പുതിയ കെറ്റില്‍ വാങ്ങുമ്പോള്‍ നന്നായി വില പേശിയാല്‍ പരമാവധി ലാഭത്തില്‍ ഇവ വാങ്ങാന്‍ സാധിക്കും. എന്നാല്‍ എല്ലാ വില കുറഞ്ഞ കെറ്റിലുകളും വാങ്ങാന്‍ ഉചിതമല്ലെന്ന് പ്രത്യേകം ഓര്‍ക്കണമെന്നാണ് വിച്ച്..? നിര്‍ദേശിക്കുന്നത്. അതായത് തങ്ങള്‍ ടെസ്റ്റ് ചെയ്തതും 30 പൗണ്ടില്‍ കുറഞ്ഞ വിലയുള്ളതുമായ 90 കെറ്റിലുകളില്‍ വാങ്ങാന്‍ പറ്റുന്നത് 15 എണ്ണം മാത്രമാണെന്നാണ് വിച്ച് ? നിര്‍ദേശിക്കുന്നത്. 90 കെറ്റിലുകളില്‍ നാലെണ്ണം തീരെ വാങ്ങാന്‍ യോജ്യമല്ലാത്തതുമാണ്.

കെറ്റിലിന് കൂടുതല്‍ ചെലവഴിക്കേണ്ടത് എപ്പോള്‍?
നല്ല വില കൊടുത്ത് വാങ്ങുന്ന കെറ്റിലുകള്‍ക്ക് സ്വാഭാവികമായും നല്ല ഗുണമേന്മയുമുണ്ടാകും.  ഇതിലൂടെ ഗ്ലാസ് അല്ലെങ്കില്‍ സ്റ്റെയിന്‍ലെസ് സ്റ്റീലിന്റെ കെറ്റില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. നല്ല വില കൊടുക്കുമ്പോള്‍ അധികമായ ഫീച്ചറുകളുള്ള കെറ്റിലുകളും ലഭിക്കുന്നു.  കൂടുതല്‍ വിലയുള്ള കെറ്റില്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ ഒന്നിലധികം ടെംപറേച്ചര്‍ സെറ്റിംഗ്സുകള്‍ പ്രദാനം ചെയ്തേക്കും. ഇതിലൂടെ കോഫിയുടെയും ഗ്രിന്‍ ടീയുടെയും ഗുണമെന്മ ഒട്ടും ചോരാതെ നിലനിര്‍ത്താനാവും. നല്ല ഡിസൈനിലുള്ളതും ഫിനിഷിംഗുളളതുമായ കെറ്റില്‍ നല്ല വില കൊടുത്താല്‍ ലഭിക്കും. റസല്‍ ഹോബ്സ് ബ്ലാന്‍ക് അല്ലെങ്കില്‍ ടെഫാല്‍ ലോഫ്റ്റ് കെറ്റില്‍ എന്നിയവക്ക് 35 പൗണ്ടില്‍ കുറവ് കൊടുത്താല്‍ സ്വന്തമാക്കാം. താരതമ്യേന സ്റ്റൈലിഷായ നല്ല കെറ്റിലുകളാണിവ.

വിലയേറിയ കെറ്റിലുകള്‍ കൂടുതല്‍ വിശ്വാസ്യയോഗ്യമാണോ?
അങ്ങനെ ഒരു ധാരണയുണ്ടെങ്കില്‍ അത് തെറ്റാണെന്ന് തിരിച്ചറിയുക. 4000 കെറ്റില്‍ ഉടമകളുമായി വിച്ച്...? നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. വിശ്വാസ്യതയുടെ കാര്യത്തില്‍ നാല് ബ്രാന്‍ഡുകളാണ് ഫുള്‍ ഫൈവ് സ്റ്റാറുകള്‍ നേടിയിരിക്കുന്നത്.

ഈ വര്‍ഷത്തെ കെറ്റില്‍ വിലകള്‍
2018ല്‍ പ്രമുഖ ബ്രാന്‍ഡുകളുടെ കെറ്റിലുകള്‍ക്കുളള വിലകളും വിച്ച് പുറത്ത് വിട്ടിരിക്കുന്നു. അവ താഴെ പറയുന്ന വിധത്തിലാണ്. നവംബര്‍ രണ്ടാം തിയതിയിലെ വിലകളാണിവ.
Asda George Home GPK201W - £12 
Bosch Silicone TWK7S04GB - £80 
Braun PurEase Series 3 WK3110WH - £30
 Breville Flow VKT092 - £40 
Morphy Richards Brita 120011 - £27 
Morphy Richards Evoke 100109 - £50
 Morphy Richards Evoke 104405 - £44 
Philips Daily Collection HD9334/22 - £30 
Russell Hobbs Inspire Blanc 24360 - £34 
Russell Hobbs Buckingham 20460 - £25 Russell Hobbs Legacy Quiet Boil 21886 - £40
 Russell Hobbs Worcester 25510 - £24 
Sage The Crystal Clear BKE750CLR - £89 
Tefal Loft KO250140 - £34

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category