1 GBP = 91.80 INR                       

BREAKING NEWS

പ്രവാസി മലയാളി ഫെഡറേഷന്റെ ലോഞ്ചിംഗ് ദിനത്തില്‍ ചൊല്‍ കാഴ്ച; കഥയരങ്ങ്, എന്റെ കേരളം ക്വി സ്സ് മത്സരം, ഒപ്പം കൊഴുപ്പേകാന്‍ കലാവിസ്മയങ്ങളും അരങ്ങില്‍

Britishmalayali
അജിത്ത് പാലിയത്ത്

ബേസിംഗ് സ്റ്റോക്കില്‍ ഈമാസം പത്തിന് ആഗോള പ്രവാസി മലയാളി സംഘടനയുടെ യുകെ ചാപ്റ്ററിന്റെ ഉദ്ഘാടന ദിനത്തിലാണ് യുകെയിലെ അറിയപ്പെടുന്ന എഴുത്തുകാര്‍ അവരുടെ ഏറ്റവും ഇഷ്ടപ്പെട്ട സാഹിത്യകൃതികള്‍ അവതരിപ്പിക്കുന്നത്. യുകെയിലെ അറിയപ്പെടുന്ന എഴുത്തുകാരായ മുരുകേഷ് പനയറ, അനിയന്‍ കുന്നത്ത്, സാം തിരുവാതില്‍, രശ്മി പ്രകാശ്, ബീന റോയ്, പ്രിയ കിരണ്‍, ആനി പാലിയേത്ത്, സന്ധ്യ ശശിധരന്‍ തുടങ്ങിയവര്‍ അവരുടെ പ്രിയപ്പെട്ട കൃതികള്‍ അവതരിപ്പിക്കുന്നത്.

ഇതിലെ പല എഴുത്തുകാരും അവരുടെ സര്‍ഗ്ഗസൃഷ്ടികള്‍ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുകയോ കൂട്ടു പ്രസിദ്ധീകരണത്തിന്റെ ഭാഗമായവരോ ആണ്. കേരളത്തിലെ പ്രമുഖ പ്രസാധകരിലൂടെ പ്രസിദ്ധീകരിച്ച ഇവരുടെ പുസ്തകങ്ങള്‍ ലോകപ്രശസ്തമായ ഷാര്‍ജ്ജ ബുക്ക് ഫെസ്റ്റിവെല്‍ സ്റ്റാളുകളിലും ലഭ്യമാക്കിയിരുന്നു. പ്രവാസ ജീവിതത്തിലും സാഹിത്യത്തെ വളര്‍ത്തുവാന്‍ ഇവര്‍ ചെയ്യുന്ന സാഹിത്യ പ്രവര്‍ത്തനങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സാഹിത്യ പരിപോഷണവും അഭിനന്ദനം അര്‍ഹിക്കുന്നു.

രാവിലെ പത്തു മണി മുതല്‍ തുടങ്ങുന്ന പരിപാടികളില്‍ സാഹിത്യ സമ്മേളനം, അലൈഡ് ഓള്‍ യുകെ ക്വിസ് മത്സരം, കേരള പിറവി ആഘോഷം, സാംസ്‌കാരിക സമ്മേളനം, അവാര്‍ഡ് ദാനം, വൈവിധ്യമായ കലാപരിപാടികള്‍  ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രവാസ ജീവിതത്തിലും മലയാളി കുട്ടികളില്‍ കേരളത്തിനെക്കുറിച്ച് അവബോധം വളര്‍ത്തുവാനും അറിവ് നല്‍കുവാനും വേണ്ടി തയ്യര്‍ ചെയ്ത കേരളത്തെ പറ്റിയുള്ള പൊതു വിജ്ഞാന ക്വിസ്സ് കുട്ടികളില്‍ കേരളനാടിനോടുള്ള സ്‌നേഹം വളര്‍ത്തും എന്നു സംഘാടകര്‍ വിശ്വസിക്കുന്നു. അതിനു വേണ്ടിയാണ് 'അലൈഡ് എന്റെ കേരളം' എന്ന പേരില്‍ മൂന്ന് വിഭാഗങ്ങളിലായി ക്വിസ്സ് മത്സരം നടത്തുന്നത്.

യുകെയിലെ അറിയപ്പെടുന്ന കുട്ടികളുടെ മോട്ടിവേറ്റിങ് കോര്‍ഡിനേറ്റര്‍മാരാണ് ക്വിസ് മത്സരം നടത്തുന്നത്. ഇയര്‍ ഒന്നു മുതല്‍ ആറ് വരെയുള്ള പ്രൈമറി വിഭാഗവും, ഇയര്‍ ഏഴുമുതല്‍ ഒന്‍പത് വരെയുള്ള സെക്കന്‍ഡറി വിഭാഗവും ജിസിഎസ്ഇ എലെവല്‍ കുട്ടികളുമാണ് ക്വിസ്സില്‍ മാറ്റുരയ്ക്കുന്നത്. രാവിലെ പത്തുമുതല്‍ തുടങ്ങുന്ന ക്വിസ്സ് മത്സരത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനവധി മത്സരാര്‍ത്ഥികളാണ് പങ്കെടുക്കാന്‍ എത്തിച്ചേരുന്നത്.

സാഹിത്യ സമ്മേളനത്തില്‍ അകാലത്തില്‍ വിടപറഞ്ഞ വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കര്‍ സ്മരണയില്‍ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന മീര കമല അവതരിപ്പിക്കുന്ന 'പ്രവാസ ജീവിതവും സാഹിത്യവും' എന്ന വിഷയത്തില്‍ സാഹിത്യ ചര്‍ച്ച ഉണ്ടായിരിക്കും. തുടര്‍ന്നു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സാംസ്‌കാരിക സാഹിത്യ പ്രതിനിധികള്‍, സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രവാസ ജീവിത മേഖലകളില്‍ നേരിടുന്ന കഷ്ടപ്പാടുകളില്‍ ആലംബഹീനരാകുന്നവര്‍ക്ക് ആശ്വാസമരുളുന്ന നിറ കൈ ദീപമായി മാറിയ പ്രവാസി മലയാള ഫെഡറേഷന്റെ യുകെയിലെ ചാപ്റ്ററിന് രൂപം നല്‍കുന്നതിലൂടെ ഒരു പുതിയ കാല്‍വയ്പ്പിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള  പ്രവാസികള്‍ക്കൊപ്പം നിന്നു ചിന്തിച്ചു കൊണ്ടും പിറന്ന നാടിന്റെ പുരോഗതിയില്‍ തങ്ങളാല്‍ കഴിയുന്ന സഹായഹസ്തം നല്‍കി കൊണ്ട് യുകെയിലെ മലയാളികള്‍ എല്ലാവരും ഈ സംഘടനയില്‍ അംഗമാകണം എന്നു കമ്മറ്റി ആഗ്രഹിക്കുന്നു. എങ്കില്‍ മാത്രമെ, യുകെയില്‍ മലയാളികള്‍ നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരങ്ങള്‍ കാണുവാനും നേരിടുന്ന പ്രശ്‌നങ്ങള്‍ കൃത്യമായി അധികാരികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള ശക്തിയും ഉണ്ടാവുകയുള്ളൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
(യുകെ ചാപ്റ്റര്‍ സെക്രട്ടറി) ജോണ്‍സണ്‍ വാട്‌ഫോര്‍ഡ് - ജോണ്‍സണ്‍ - 07446815065
പരിപാടി നടക്കുന്ന സ്ഥലം
Aldworth School, Western Way, Basingstoke, Hampshire, RG22 6HA

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category