1 GBP = 90.80 INR                       

BREAKING NEWS

പീറ്റര്‍ബറോ പരുമല പെരുന്നാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പ്രധാന പെരുന്നാള്‍ ശനിയാഴ്ച

Britishmalayali
സോജി ടി. മാത്യു

ലണ്ടന്‍: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ യൂറോപ്പ് ആന്റ് ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട പീറ്റര്‍ബറോ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയുടെ മൂന്നാമത് പരുമല പെരുന്നാളും അഥവാ ഇടവക പെരുന്നാളും മലങ്കരയുടെ മഹാ പരിശുദ്ധന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനും ഭാരത ക്രൈസ്തവ സഭയിലെ പ്രഥമ പരിശുദ്ധനുമായ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനി അഥവാ പരുമല തിരുമേനിയുടെ 116-ാമത് ഓര്‍മ്മ പെരുന്നാളും നാളെയും മറ്റന്നാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. നാളെ വൈകിട്ട് അഞ്ചുമണിക്ക് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ഇടവക വികാരി ഫാ: ടോം ജേക്കബ് പെരുന്നാള്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും.

ആറു മണിക്ക് സന്ധ്യാ നമസ്‌കാരം, ധ്യാന പ്രസംഗം, റാസ, ആശിര്‍വാദം, നേര്‍ച്ച വിളമ്പ് എന്നിവയും പത്തിന് ശനിയാഴ്ച ഒന്‍പതു മണിക്ക് പ്രഭാത നമസ്‌കാരത്തെ തുടര്‍ന്നുള്ള വി. കുര്‍ബാനയ്ക്ക് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം മുന്‍ കേന്ദ്ര ഉപാധ്യക്ഷന്‍ ഫാ: നൈനാന്‍ പി. കുര്യാക്കോസ് (അയര്‍ലന്റ്) മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ആഘോഷപൂര്‍വ്വം ഭക്തി നിര്‍ഭരമായ റാസ, ആശിര്‍വാദം, മാതൃപിതൃ വന്ദനം, കൈമുത്ത്, ലേലം, സ്‌നേഹവിരുന്ന്, കൊടിയിറക്ക് എന്നിവയോടു കൂടി സമാപിക്കുന്ന പെരുന്നാളിലും പങ്കുചേരുവാന്‍ എല്ലാ വിശ്വാസികളുടെയും സാന്നിധ്യ സഹകരണങ്ങള്‍ ക്ഷണിച്ചു കൊള്ളുന്നതാണ്. ഇടവക വികാരി ഫാ: ടോം ജേക്കബ്, ട്രസ്റ്റി വര്‍ഗ്ഗീസ് പി. തോമസ്, സെക്രട്ടറി പോള്‍സണ്‍ വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
എല്‍ദോ കുര്യന്‍ (പെരുന്നാള്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍) - 07471656264
സ്ഥലത്തിന്റെ വിലാസം
Ledbury Road, Netherton, Peterborough, PE3 9RF

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category